മടക്കും ഫോണുമായി സാംസങ്

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ സാംസങിന്റെ മടക്കാന്‍ കഴിയുന്ന ഫോണ്‍ വരുന്നു. ടാബ്ലറ്റിന്റെ വലിപ്പമുള്ള സ്‌ക്രീന്‍ ഫോണ്‍ വലിപ്പത്തിലേക്ക് മടക്കി ഉപയോഗിക്കാന്‍ കഴിയും വിധമാണ് ഫോള്‍ഡബിള്‍ സ്മാര്‍ട്ഫോണ്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഫോണിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പാദനം ആരംഭിക്കുമെന്ന് സാംസങ് അധികൃതര്‍ വ്യക്തമാക്കി.

ഇന്‍ഫിനിറ്റി ഫ്ളെക്സ് ഡിസ്പ്ലേ എന്നാണ് സാംസങ് ഈ ഫോള്‍ഡബിള്‍ സ്‌ക്രീന്‍ സാങ്കേതിക വിദ്യയെ വിളിക്കുന്നത്. ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ നടന്ന പ്രദര്‍ശനത്തില്‍ ഫോണിന്റെ ഫോള്‍ഡബിള്‍ സ്‌ക്രീന്‍ പ്രവര്‍ത്തനം സാംസങ് പരിചയപ്പെടുത്തി. ഫോണ്‍ മടക്കുന്നതും നിവര്‍ത്തുന്നതും എങ്ങിനെയാണെന്ന് സാംസങ് മൊബൈല്‍ പ്രൊഡക്റ്റ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് ജസ്റ്റിന്‍ ഡെനിസണാണ് വേദിയില്‍ അവതരിപ്പിച്ചത്.

ഫോണില്‍ രണ്ട് സ്‌ക്രീനാണുള്ളത്. അതില്‍ ഒന്ന് ടാബ്ലറ്റിന് വേണ്ടിയുള്ള ഫോള്‍ഡബിള്‍ സ്‌ക്രീനും രണ്ടാമത്തേത് കവര്‍ ഡിസ്പ്ലേയുമാണ്. 4.58 ഇഞ്ച് വലിപ്പമുള്ള കവര്‍ ഡിസ്പ്ലേയ്ക്ക് 840 x 1960 പിക്സല്‍ റസലൂഷനുണ്ടാവും. 1536 x 2152 പിക്സല്‍ റസലൂഷനില്‍ 7.3 ഇഞ്ച് വലിപ്പമുള്ള ഫോള്‍ഡബിള്‍ ഡിസ്പ്ലേയാണ് ടാബ്ലറ്റിന് വേണ്ടിയുള്ളത്. മൂന്ന് ആപ്ലിക്കേഷനുകള്‍ ഒരേ സമയം ഉപയോഗിക്കാന്‍ കഴിയുന്ന മള്‍ടി ആക്റ്റിവ് വിന്‍ഡോ സംവിധാനവും ഫോണിലുണ്ടാവും.

Previous ഉത്സവ സീസണില്‍ വന്‍ നേട്ടവുമായി ആമസോണ്‍
Next 2019-ല്‍ ഹീറോയുടെ പുതിയ എസ്‌ക്പള്‍സ് 200 വിപണിയിലേക്ക്

You might also like

TECH

വീണ്ടും ഏര്‍ടെലിന്റെ വമ്പന്‍ ഓഫര്‍

വീണ്ടുമൊരു വമ്പന്‍ ഓഫറുമായി എയര്‍ടെല്‍.1.4 ജി ബി ഡാറ്റ, ദിവസം നൂറ് എസ് എം എസ് ,മുന്നൂറ് മിനിട്ട് ലോക്കല്‍, എസ് ടി ഡി കോളുകള്‍ 75 ദിവസത്തേക്ക് ലഭിക്കുന്ന 419 രൂപയുടെ ഓഫറാണ് എയര്‍ടെല്‍ അവതരിപ്പിച്ചത്. 35 രൂപ, 65

TECH

വിട പറയാന്‍ ഒരുങ്ങി യാഹു മെസെഞ്ചര്‍

ഓണ്‍ലൈനില്‍ സന്ദേശം പരസ്പരം പങ്കുവെയ്ക്കാന്‍ മനുഷ്യനെ പഠിപ്പിച്ച യാഹു മെസഞ്ചര്‍ തന്റെ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങാന്‍ ഒരുങ്ങുകയാണ്. യാഹു തന്നെയാണ് മെസഞ്ചര്‍ പിന്‍വലിക്കുകയാണെന്ന വാര്‍ത്ത പുറത്തുവിട്ടത്. ഓണ്‍ലൈന്‍ രംഗത്ത് ഏറെ സാധ്യതകളുമായി വാട്‌സ്ആപ്പും, ഫെയ്‌സ്ബുക്കും, ജീമെയിലും ഒക്കെ കടന്നു വന്നതോടെ മെസഞ്ചറിനെ

TECH

ഡിസംബര്‍ 21 വരെ വന്‍വിലക്കുറവില്‍ ഷവോമി ഫോണുകളും, സ്മാര്‍ട്ട് ടിവിയും

വന്‍ ഓഫറുമായി ഷവോമിയുടെ എംഐ ഫാന്‍ സെയില്‍.  സ്മാര്‍ട്ട്‌ഫോണുകള്‍, ടിവി, മറ്റ് അനുബന്ധ ഉപകരണങ്ങള്‍ക്കാണ് എംഐ ഫാന്‍ സെയിലില്‍ വന്‍ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. ആമസോണ്‍.ഇന്‍ വഴിയും ഷവോമിയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലായ എംഐ. കോം വഴിയുമാണ് വില്‍പ്പന. ഫ്‌ലിപ്പ്കാര്‍ട്ട് വഴിയും ചില ഓഫറുകള്‍ 

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply