സന്തോഷ് ട്രോഫി: പ്രതീക്ഷയോടെ കേരളം

സന്തോഷ് ട്രോഫി: പ്രതീക്ഷയോടെ കേരളം

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ പ്രതീക്ഷയോടെ കേരളം. ആദ്യമത്സരത്തില്‍ ആന്ധ്രാ പ്രദേശിനെതിരെ നേടിയ തകര്‍പ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ കേരളം ഇന്ന് തമിഴ്‌നാടിനെ നേരിടും. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് മൂന്നരക്കാണ് മത്സരം. ആന്ധ്രക്കെതിരെ ആദ്യ മത്സരത്തില്‍ കേരളം അഞ്ചു ഗോളിന്റെ മിന്നും ജയമാണ് നേടിയത്. ബിനോ ജോര്‍ജിന്റെ പരിശീലനത്തില്‍ മികച്ച ഒത്തിണക്കമാണ് കേരളം കാട്ടുന്നത്. കഴിഞ്ഞ കളിയിലെ മികച്ച ഫോം തുടരാനായാല്‍ തമിഴ്‌നാടിനെ വരുതിയിലാക്കാമെന്നാണ് കേരളത്തിന്റെ കണക്കു കൂട്ടല്‍. എമില്‍ ബെന്നിയുടെ മിന്നും ഫോം തന്നെയാണ് ആതിഥേയരുടെ കരുത്ത്.

അതി വേഗത്തില്‍ മുന്നേറി കൃത്യമായി ലക്ഷ്യം കാണുന്ന എമിലിനൊപ്പം ലിയോണ്‍ അഗസ്റ്റിന് കൂടി ചേരുന്നതോടെ കേരളത്തെ പിടിച്ചു കെട്ടാന്‍ തമിഴ്‌നാട് പണിപ്പെടേണ്ടി വരും. കുറിയ പാസുകളുമായി ഒത്തിണക്കത്തോടെ കളിക്കുന്ന കേരളത്തിന് കാണികളുടെ പിന്തുണയും അനുകൂല ഘടകമാണ്. ആന്ധ്രയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് തമ്‌ഴ്‌നാടിന്റെ വരവ്. ഹാട്രിക് നേടിയ എല്‍ ലിജോയും ദിവാകറുമെല്ലാം ഏത് പ്രതിരോധത്തെയും പിളര്‍ത്താന്‍ കഴിവുള്ളവര്‍. ഗ്രൂപ്പില്‍ തമിഴ്‌നാടിനും കേരളത്തിനും മൂന്ന് പോയിന്റ് വീതമാണുള്ളത്. ഗോള്‍ ശരാശരിയില്‍ കേരളമാണ് മുന്നില്‍. ഫൈനല്‍ റൗണ്ടിലേക്ക് ടിക്കറ്റെടുക്കണമെങ്കില്‍ വിജയം മാത്രമാണ് തമിഴ്‌നാടിനു മുന്നിലുള്ള വഴി. എന്നാല്‍ സമനില നേടിയാല്‍ കേരളത്തിന് ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടാം.

Spread the love
Previous പ്രളയം കവര്‍ന്ന രേഖകള്‍ തിരികെ നല്‍കി സര്‍ട്ടിഫിക്കറ്റ് അദാലത്ത് : ഇനി ഇവ ഡിജി ലോക്കറില്‍ സുരക്ഷിതം
Next ഇന്ന് മദ്യശാലകളും പടക്ക കടകളും തുറന്ന് പ്രവര്‍ത്തിക്കരുതെന്ന് കാസര്‍കോട് ജില്ലാകലക്ടര്‍

You might also like

Sports

കേരളത്തിനായി തുഴയാം : വിഴിഞ്ഞം മുതൽ അഴീക്കൽ വരെ കയാക്കിംഗ് പര്യടനം

കേരളത്തിനായി തുഴയാം എന്ന മുദ്രാവാക്യവുമായി വിഴിഞ്ഞം തുറമുഖത്ത് നിന്ന് കണ്ണൂർ അഴീക്കൽ തുറമുഖം വരെ കയാക്കിംഗ് പര്യടനം സംഘടിപ്പിക്കുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ ഒൻപത് തീരദേശ ജില്ലകളെ സമന്വയിപ്പിച്ച് കടലിലൂടെ തീരദേശ നവകേരള വികസനയാത്ര എന്ന പേരിൽ

Spread the love
Sports

സൈനയ്ക്ക് വെങ്കലം

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം. ഇന്ത്യയുടെ സൈന നേഹ്വാളിന് വെങ്കിലം. ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ മെഡല്‍ നേടുന്ന ആദ്യ വനിതയാണ് സൈന. സെമിഫൈനല്‍ മത്സരത്തില്‍ തായ്പെയുടെ തായ് സൂയിങ്ങിനോട് തോല്‍ക്കുകയായിരുന്നു. 17-21, 14-21 എന്നായിരുന്നു സ്‌കോര്‍ നില.

Spread the love
Sports

സംസ്ഥാന ജൂനിയർ ഖോ-ഖോ ചാമ്പ്യൻഷിപ്പ്

കേരള ഖോ-ഖോ അസോസിയേഷൻ ഇന്ററിം കമ്മിറ്റിയും കേരള ഖോ-ഖോ അസോസിയേഷനും കേരള സ്റ്റേറ്റ് സ്‌പോർട്‌സ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ ഒക്‌ടോബർ അഞ്ച്, ആറ് തിയതികളിൽ സംസ്ഥാന ജൂനിയർ ഖോ-ഖോ ചാമ്പ്യൻഷിപ്പ് നടത്തും. ഒക്‌ടോബർ 24ന് 18 വയസ്സ് തികയാത്ത

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply