ക്ഷീരവിപ്ലവത്തിന് കരുത്തേകി സാപിന്‍സ്

ക്ഷീരവിപ്ലവത്തിന് കരുത്തേകി സാപിന്‍സ്

കേരളത്തിന്റെ ആരോഗ്യരംഗം ക്ഷയിക്കുന്നതിന്റെ തെളിവാണ് ഓരോ മുക്കിലും മൂലയിലും വരെ ഉയര്‍ന്നുവരുന്ന ആശുപത്രി കെട്ടിടങ്ങള്‍. പുതുതായി ജനിച്ചുവീഴുന്ന കുട്ടികളില്‍പ്പോലും ഇന്ന് പല അസുഖങ്ങളും മാറാരോഗങ്ങളും കാണപ്പെടുന്നു. ഈ വിധത്തില്‍ ആബാലവൃദ്ധം ജനങ്ങളില്‍ 70 ശതമാനം അസുഖങ്ങളും വന്നുചേരുന്നത് ഭക്ഷണത്തിലൂടെയാണ്. ഇതില്‍ നിത്യേന എല്ലാവരും കഴിക്കുന്ന വിഭവങ്ങളില്‍ ഒന്നാണ് പാലും പാലുല്‍പ്പന്നങ്ങളും. വെളളം ചേര്‍ക്കുന്ന പാലും ശരിയായ വിധത്തില്‍ സംസ്‌കാരിക്കാതെ വിപണിയിലെത്തുന്ന പാലുല്‍പ്പന്നങ്ങളും ആരോഗ്യ ജീവിതത്തെ ഇല്ലാതാക്കുന്ന ഒന്നാണെന്ന തിരിച്ചറിവില്‍ സമാന മേഖല കേന്ദ്രീകരിച്ച് പരിശുദ്ധമായ ഉല്‍പ്പന്നങ്ങളുമായി ഒരു കാഞ്ഞിരപ്പിള്ളിക്കാരന്‍ എത്തി. ജിജി തോമസ് എന്ന അദ്ദേഹം സാപിന്‍സ് എന്ന തന്റെ ഡയറി സ്ഥാപനത്തിലൂടെ ക്ഷീരവിപ്ലവത്തിനും ആരോഗ്യ സമൂഹത്തെ വാര്‍ത്തെടുക്കാനും തയ്യാറെടുക്കുകയാണ്. ശുദ്ധമായ ഭക്ഷണം ആരോഗ്യമുള്ള ശരീരത്തെ സൃഷ്ടിക്കുമെന്ന ജിജിയുടെ വിശ്വാസമാണ് സാപിന്‍സ് ഡയറി.

കാര്‍ഷിക പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച ഒരാള്‍ ഉള്ളിലുണ്ടായ കൃഷിയെന്ന സ്‌നേഹം വിട്ട് മൂന്ന് മാസം മുംബൈയില്‍ ജോലി ചെയ്യുകയും, പിന്നീട് അവിടെ സ്വന്തമായൊരു സ്ഥാപനം ആരംഭിക്കുകയും ചെയ്തപ്പോള്‍ സാധാരണ ഗതിയില്‍ എന്തൊക്കെ സംഭവിക്കാം അതൊക്കെയാണ് ജിജിക്കും സംഭവിച്ചത്. തുടങ്ങിയ ബിസിനസില്‍ വര്‍ഷങ്ങളുടെ പരിചയമില്ലാത്തതും അതിനോട് അഭിനിവേശമില്ലാത്തതും പരാജയത്തിലേക്കെത്തിച്ചു. എന്നാല്‍ ജന്മനാ കൃഷിക്കാരനെന്ന തന്റെ ഉള്ളിലുണ്ടായ ആ തീപ്പൊരി ജിജി തോമസിനെ കൊണ്ടെത്തിച്ചത് ദിവസേന 25000 ലിറ്റര്‍ പാല്‍ ഉപഭോക്താക്കളിലേക്കെത്തിക്കുന്ന; വെണ്ണ, നെയ്യ്, പനീര്‍ എന്നീ മൂല്യവര്‍ദ്ധിതോല്‍പ്പന്നങ്ങളുണ്ടാക്കുന്ന സാപിന്‍സ് ഡയറിയിലേക്കാണ്. ഇന്ന് സാപിന്‍സിന്റെ പാലും പാലുല്‍പ്പന്നങ്ങളും പത്തനംതിട്ട, കോട്ടയം, ഇടുക്കി എറണാകുളം എന്നീ നാല് ജില്ലകളില്‍ നിറഞ്ഞുനില്‍ക്കുന്നു. സാപിന്‍സ് ഡയറിയിലേക്കുള്ള ആ വലിയ ദൂരം തന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ വഴികളിലൊന്നായിരുന്നെന്ന് ഓര്‍ത്തെടുക്കുന്നു ജിജി. അന്ന് വലിയ പ്രചോദനമായി പിതാവും ഭാര്യ നിമ്മിയും തന്നോടൊപ്പമുണ്ടായെന്ന് ജിജി വെളിപ്പെടുത്തുന്നു.

പത്ത് പശുക്കളുമായുള്ള തുടക്കം

മുംബൈയില്‍ മൂന്ന് മാസം ജോലി ചെയ്ത് അതിനുശേഷം സ്വന്തമായൊരു സ്ഥാപനം ആരംഭിച്ച് പരാജയപ്പെട്ട ജിജി 2010 ഓക്ടോബര്‍ പത്തിനാണ് സാപിന്‍സ് ഡയറിക്ക് തുടക്കമിടുന്നത്. ബാംഗ്ലൂരില്‍ നിന്നും കൊണ്ടുവന്ന നല്ലയിനത്തില്‍പ്പെട്ട പത്ത് പശുക്കളുമായി എറണാകുളം കിഴക്കമ്പലം പൂക്കാട്ടുപടിയിലായിരുന്നു ഫാം തുടങ്ങുന്നത്. തന്റെ പിതാവ് തന്നോട് പറഞ്ഞ വാക്കുകളിലൊന്നായാരുന്നു ഒന്നിലും കളവ് കാട്ടരുത് എന്നത്. അത് പാലിലായാലും വെള്ളം ചേര്‍ക്കരുതെന്ന പഴമൊഴിയോട് ചേര്‍ത്തു വായിച്ചുകൊണ്ടാണ് സാപിന്‍സിലേക്ക് ചുവടു വെയ്ക്കുന്നതെന്ന് ജിജി പറയുന്നു. അവിടെ നിന്ന് എട്ടാമത്തെ വര്‍ഷത്തിലേക്കെത്തി നില്‍ക്കുമ്പോള്‍ ഒരിക്കലും ഗുണമേന്മ വിട്ടൊരു കളിക്കുമില്ലെന്ന ആ ഉറപ്പ് ജിജി ഇന്നും കാത്തു സൂക്ഷിക്കുന്നു. തന്റെ മക്കള്‍ക്ക് കഴിക്കാന്‍ കൊടുക്കുന്ന ഗുണമേന്മ തന്നെ സാപിന്‍സ് ഉല്‍പ്പന്നങ്ങളിലും ഉറപ്പാക്കുന്നുവെന്ന് ജിജി വ്യക്തമാക്കുന്നു.

ലക്ഷ്യം അമൂല്‍ പോലൊരു ബ്രാന്‍ഡാകുക

ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യോല്‍പ്പാദക നിര്‍മാണ സ്ഥാപനമായ അമൂല്‍ പോലെ ലോകമറിയുന്ന ബ്രാന്‍ഡാക്കി സാപിന്‍സിനെ വളര്‍ത്തുകയാണ് ജിജിയുടെ ലക്ഷ്യം. അതിനുമുന്നോടിയായുള്ള പ്രവര്‍ത്തനങ്ങളാണ് ജിജിയും ആത്മാര്‍ത്ഥരായ 90ഓളം ജീവനക്കാരും ചേര്‍ന്ന് അണിയറയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. അതിന്റെ ചെറിയൊരു നേട്ടമായിരുന്നു അറുപതിലധികം പശുക്കളുള്ള ജിജിയുടെ സാപിന്‍സിനെ തേടി സംസ്ഥാന സര്‍ക്കാരിന്റെ 2012ലെ ബെസ്റ്റ് ഡയറി ഫാം പുരസ്‌കാരമെത്തിയത്. പാല്‍, വെണ്ണ, നെയ്യ് പനീര്‍ എന്നീ സാപിന്‍സ് ഉല്‍പ്പന്നങ്ങളെല്ലാം കിഴക്കമ്പലത്തുള്ള അത്യാധുനിക രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയിലാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഉല്‍പ്പാദനത്തിനാവശ്യമായ പാല്‍ കര്‍ഷകരില്‍ നിന്ന് നേരിട്ടാണ് ശേഖരിക്കുന്നത്. ഇതിലൂടെ കര്‍ഷകര്‍ക്കൊരു കൈത്താങ്ങാകുവാനും സാപ്പിന്‍സിനാകുന്നു.

സാപിന്‍സിലൂടെ ആരോഗ്യ കേരളം

ഗുണമേന്മയേറിയ ഉല്‍പ്പന്നങ്ങളിലൂടെ ആരോഗ്യ കേരളത്തെ സൃഷ്ടിക്കാനൊരുങ്ങുന്ന സാപിന്‍സിന്റെ ഉപഭോക്താക്കളുടെ എണ്ണം ലക്ഷക്കണക്കിനാണ്. സാധാരണക്കാര്‍ മുതല്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ വരെ സാപിന്‍സിന്റെ ക്ലൈന്റ് ലിസ്റ്റില്‍ ഇടം നേടിക്കഴിഞ്ഞു. ലേക്ഷോര്‍, വണ്ടര്‍ലാ, ആസ്റ്റര്‍ മെഡിസിറ്റി, നേവല്‍ ബേസ്, കിറ്റെക്‌സ്, എഫ്എസിറ്റി, ഗ്രാന്‍ഡ് ഹയാത്ത്, ലുലു, റിലയന്‍സ്, മോര്‍ തുടങ്ങി വിവിധ സ്ഥാപനങ്ങളിലേക്ക് പാലും പാലുല്‍പ്പന്നങ്ങളും സാപിന്‍സ് ഓര്‍ഡറനുസരിച്ച് നല്‍കുന്നു. കിഴക്കമ്പലത്തുള്ള കിറ്റെക്‌സിലേക്ക് ദിവസേന നാലായിരം ലിറ്റര്‍ പാലാണ് സാപിന്‍സ് നല്‍കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഗുണമേന്മയ്ക്ക് നിര്‍ദേശിക്കുന്ന എല്ലാ മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും അനുസരിച്ചാണ് സാപിന്‍സ് പ്രവര്‍ത്തിക്കുന്നത്. മാത്രമല്ല ഏതൊരാള്‍ക്കും പ്രാപ്യമായ വിലനിലവാരവും സാപിന്‍സിനെ മുന്‍പന്തിയില്‍ നിര്‍ത്തുന്നു.

100 കോടി ലക്ഷ്യമിട്ട്…

ഓരോ വര്‍ഷം കഴിയുമ്പോഴും സാപിന്‍സ് ഉല്‍പ്പന്നങ്ങള്‍ മാത്രം തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. അതിനനുസരിച്ച് സാപിന്‍സ് ഓരോ ഉപഭോക്താക്കളിലൂടെയും വളരുന്നുവെന്ന് ജിജി വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 24 കോടി രൂപ വിറ്റുവരവ് നേടിയ സാപിന്‍സ് 2020ഓടെ 100 കോടി വിറ്റുവരാവാണ് പ്രതീക്ഷിക്കുന്നത്. ഭാവിയില്‍ കേരളത്തിലുടനീളവും ഇന്ത്യയൊട്ടാകെയും അറിയപ്പെടുന്ന ബ്രാന്‍ഡായി മാറുകയാണ് സാപിന്‍സിന്റെ വിഷനെന്നും ജിജി കൂട്ടിച്ചേര്‍ക്കുന്നു.

Spread the love
Previous 3 ബാക് ക്യാമറകളുമായി സാംസങ് ഗ്യാലക്‌സി S10
Next സ്വദേശ, വിദേശ വിപണി ലക്ഷ്യമിട്ട് ടെയിസ്ട്രി ഫുഡ് ഇന്‍ഡസ്ട്രീസ്

You might also like

NEWS

സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാതിയില്‍ 24 കോടി ലാഭവുമായി ഇസാഫ് ബാങ്ക്

  കൊച്ചി: ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ പാതിയില്‍ 24 കോടി രൂപയുടെ ലാഭം നേടി. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേ കാലയളവില്‍ 48.99 കോടിയോളം രൂപ നഷ്ടത്തിലായിരുന്നു. കിട്ടാക്കടം 4.99 ശതമാനത്തില്‍ നിന്നും 0.49 ശതമാനമായി കുറഞ്ഞതായും അധികൃതര്‍

Spread the love
SPECIAL STORY

വിനോദസഞ്ചാര മേഖലയ്ക്ക് ഉണര്‍വായി ജഡായുപ്പാറ

ദൈവത്തിന്റെ സ്വന്തം നാട്ടിലെ വിനോദ സഞ്ചാരമേഖലയ്ക്ക് ഒരു പൊന്‍തൂവല്‍ സമ്മാനിക്കുകയാണ് ജടായു ടൂറിസം. സന്ദര്‍ശകര്‍ക്ക് ദൃശ്യവിരുന്നൊരുക്കിയാണ് കൊല്ലം ചടയമംഗലത്തെ ജഡായു എര്‍ത്ത് സെന്റര്‍ നിര്‍മ്മിച്ചത്. കേബിള്‍ കാര്‍ യാത്രയും, സാഹസിക വിനോദ പാക്കേജുകളും ഉള്‍പ്പടെയുള്ള സൗകര്യങ്ങളാണ് ജടായുവില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത്. ജൂണ്‍

Spread the love
SPECIAL STORY

ഓഹരി വിപണിയില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ഓഹരി വാങ്ങാന്‍ ധൃതി കാട്ടരുത് . ചുറ്റുമുള്ളവരുടെ നിര്‍ദേശം കേട്ട് എടുത്തുചാടാതെ കാര്യങ്ങള്‍ വ്യക്തമായി പരിശോധിച്ച ശേഷം മാത്രം ഓഹരികള്‍ വാങ്ങുക. ഓഹരി വില്‍ക്കുമ്പോഴും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുക. വേഗത്തില്‍ ലാഭം കൊയ്യാന്‍ ശ്രമിക്കുന്നത് അപകടത്തിന് ഇടയാക്കും ഓഹരികളെക്കുറിച്ച് വ്യക്തമായ അറിവ്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply