ഞങ്ങൾക്ക് ഒരു ബസ് വേണം ; പിഎസ്‌സി ചോദ്യങ്ങളുടെ ഗാനരൂപം വിൽക്കാനുണ്ട്

ശിശു ദിനത്തിൽ ഓട്ടൻ തുള്ളൻ രൂപത്തിൽ ചാച്ചാജിയുടെ കഥ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ച അദ്ധ്യാപിക സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതിന് പിന്നാലെ ഒരു അദ്ധ്യാപിക കൂടെ വ്യത്യസ്തമാകുകയാണ്. ഇടുക്കി ജില്ലയിലെ കല്ലാറുകുട്ടി സെന്റ് ജോസഫ്‌  എൽ .പി സ്‌കൂളിലെ അധ്യാപികയായ വി. ടി ഷൈനിയാണ് ഇപ്പോളത്തെ താരം. സ്‌കൂളിന് സ്വന്തമായി ഒരു ബസ് വേണമെന്ന ആഗ്രഹം കുട്ടികൾക്കും അധ്യാപകർക്കും തുടങ്ങിയിട്ട് ഒരുപാട് നാളുകൾ ആയിരുന്നു. എന്നാൽ ഫണ്ട് കണ്ടെത്താൻ കഴിയാത്തതിനാൽ കൂപ്പൺ അടിച്ചു സംഭാവന പിരിക്കാൻ ആയിരുന്നു  ആദ്യത്തെ ശ്രമം. എന്നാൽ ഷൈനി ടീച്ചറുടെ നിശ്ചയദാർഢ്യം  സംഭവന പിരിക്കൽ എന്ന തീരുമാനത്തെ പാടെ ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നതായിരുന്നു.
സ്‌കൂളിലെ കുട്ടികൾക്ക് യാത്ര ക്ലേശം ഒഴിവാക്കാൻ വേണ്ടിയാണ് സ്വന്തമായി ഒരു ബസ് എന്ന ആഗ്രഹം ഉണ്ടായത്. അതിനായി ടീച്ചർ കണ്ടെത്തിയ വഴിയാണ് ടീച്ചറിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നത്. സർക്കാർ ജോലി സ്വപ്നം കണ്ടു പഠിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി ആയിരം ചോദ്യോത്തരങ്ങൾ പാട്ട്  രൂപത്തിൽ സി ഡി യിൽ  തയ്യാറാക്കി  വിപണിയിൽ എത്തിച്ചിരിക്കുകയാണ് ഷൈനി ടീച്ചർ. സ്വതന്ത്ര ദിന ചോദ്യങ്ങൾ, ലോകത്തിലെ പ്രധാനപ്പെട്ടവ, കേരളം ക്വിസ്, രോഗങ്ങളും രോഗകാരികളും, സയൻസ് ക്വിസ്, ഇന്ത്യ പ്രധാന വിവരങ്ങൾ തുടങ്ങി  പതിമൂന്നോളം വിഷയങ്ങളിലായി ആയിരത്തിൽ പരം ചോദ്യങ്ങളാണ് ഓട്ടൻ തുള്ളൽ പാട്ടിന്റെയും വഞ്ചി പാട്ടിന്റെയും നടൻ പാട്ടിന്റെയും രൂപത്തിൽ സിഡിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഷൈനി ടീച്ചർ തയ്യാറാക്കിയ വരികൾക്ക് വിദ്യാർത്ഥികളായ ഹൃദ്യ ജിജോയും ഗോപിക പി നായരുമാണ് ശബ്ദം നൽകിയിരിക്കുന്നത്.
മുപ്പത്തിമൂന്നു വർഷത്തെ അദ്ധ്യാപക സേവനത്തിനിടയിൽ ടീച്ചർ കുട്ടികൾക്ക് വേണ്ടഡ് സംഭാവന ചെയുന്ന രണ്ടാമത്തെ കാര്യമാണിത്. കുട്ടികളെ അക്ഷരമാല പഠിപ്പിക്കുന്നതിനായി ടീച്ചർ ആദ്യമായി തയ്യാറാക്കിയ കഥകളും കവിതകളും ഗാനശകലങ്ങളും കുട്ടികൾക്കിടയിൽ വലിയ സ്വാധീനം ആണ് ഉണ്ടാക്കിയത്, പിന്നീട് ഇത് ഡി സി ബുക്ക്സ് പബ്ലിഷ് ചെയ്തു. പി എസ സി ക്ക് വേണ്ടി തയ്യാറെടുക്കുന്നവർക്കു വളരെ ഉപകാരപ്പെടുന്ന സി ഡി ക്കു ഇപ്പോൾ തന്നെ ആവശ്യക്കാർ ഏറെയാണ്. സിഡി വാങ്ങുന്നതിനായി ബന്ധപ്പെടേണ്ട നമ്പര്‍ – 8075454723.
Previous ഈ ഏഴുവയസുകാരനാണ് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന യുട്യൂബ് താരം
Next വിപണി കീഴടക്കാന്‍ ഹുവായിയുടെ 3ഡി ക്യാമറ സ്മാര്‍ട്ട്‌ഫോണ്‍

You might also like

Home Slider

സമാനതകളില്ലാത്ത പരസ്യചിത്രങ്ങളുമായി കസാട്ട മീഡിയ

ഒരു വീഡിയോ ഡിസ്‌ക് ജോക്കി അല്ലെങ്കില്‍ നല്ലൊരു എഡിറ്റര്‍ ആകണമെന്നായിരുന്നു കണ്ണൂര്‍ സ്വദേശിയായ ടോണി ജേക്കബ് എന്ന യുവാവിന്റെ ആഗ്രഹം. ആ ആഗ്രഹത്തെ കേന്ദ്രീകരിച്ചു തന്നെയായിരുന്നു പഠനവും. എന്നാല്‍ വിധി മറ്റൊന്നായിരുന്നു. കസാട്ട മീഡിയ എന്ന പേരിലൊരു സ്റ്റാര്‍ടപ്പിനു തുടക്കം കുറിക്കണമെന്നായിരുന്നു

NEWS

ചരിത്രത്തിൽ ആദ്യമായി കബഡിയിൽ സ്വർണമില്ലാതെ ഇന്ത്യ മടങ്ങുന്നു

ജക്കാർത്ത : ഏഷ്യൻ ഗെയിംസ് പുരുഷ കബഡിയിൽ സെമി ഫൈനലിൽ ഇന്ത്യയ്ക്കു ഇറാനോട് ഞെട്ടിക്കുന്ന തോൽവി.  1990ലാണ്  ഏഷ്യൻ ഗെയിംസിൽ കബഡി ഉൾപ്പെടുത്തുന്നത്.  അന്ന് മുതൽ ഇന്ത്യ ആയിരുന്നു സ്വർണ മെഡൽ ജേതാക്കൾ.  തുടർച്ചയായി 7തവണ ചാംബ്യന്മാരായ ഇന്ത്യയെ 27-18 എന്ന

Special Story

ബീറ്റ്‌റൂട്ട് കൃഷിചെയ്ത് വരുമാനം നേടാം

ടേബിള്‍ ബീറ്റ് (table beet), ഗാര്‍ഡന്‍ബീറ്റ് (garden beet), റെഡ് അഥവാ ഗോള്‍ഡന്‍ ബീറ്റ് (red or golden beet) എന്നീ പേരുകളില്‍ അറിയപ്പെടുന്ന ബീറ്റ്‌റൂട്ടിന്റെ ഇലയും കിഴങ്ങും ഭക്ഷണത്തിനായി ഉപയോഗിച്ചുവരുന്നു. ബ്രിട്ടീഷ് കടല്‍ത്തീരങ്ങളിലാണ് ക്യാരറ്റ് ജന്മമെടുത്തത്. പലവിധ ഔഷധഗുണങ്ങളുമുള്ള ഒരു

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply