ടാ തടിയാ.. ഈ വിളി ഇല്ലാതെയാക്കാം

ടാ തടിയാ.. ഈ വിളി ഇല്ലാതെയാക്കാം

സന്ദീപ്, ദിനു, SD Nutrition Centre

‘ടാ തടിയാ’ ഈ വിളി എപ്പോഴെങ്കിലും കേട്ടവനെ അറിയു.. ആ വാക്കുണ്ടാക്കുന്ന വിഷമം. എത്ര തടിയുള്ള ശരീരമായാലും അത് താങ്ങാനുള്ള വലുപ്പം പലപ്പോഴും അവര്‍ക്കുണ്ടാകാറില്ല. മുഖത്ത് പുഞ്ചരിച്ച് ഒന്ന് പോടാ എന്ന് പറഞ്ഞ് നടന്നകന്ന് പോകുന്ന ആ തടിച്ച ശരീരം അത്രമേല്‍ അസ്വസ്ഥതമായിരിക്കും. ഈ വിളിയില്‍ വിതുമ്പിയവരും കണ്ണാടിയില്‍ നോക്കി വിഷമിച്ചവരും നമുക്കിടയിലുണ്ട്. അങ്ങനെ ഒരു കഥ സരംഭമായി മാറിയ ചരിത്രമാണ് തൃശ്ശൂരിന് പറയാനുള്ളത്. അയ്യന്തോളിന്റെ വീഥികളില്‍ രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഭവിച്ച ചരിത്രം വായനക്കാരുമായി പങ്കുവെയ്ക്കുന്നു സംരംഭം.

വടക്കോട്ട് പോകുന്തോറും ഫുട്ബോളിനോട് വല്ലാത്ത കമ്പമാണ്. നന്നായി ഫുട്ബോള്‍ കളിക്കുന്ന ചെറുപ്പക്കാരന് അന്നാട്ടില്‍ പരിചയങ്ങളും കൂടും. അത്തരത്തില്‍ പരിചയങ്ങളും ജീവിത ചിട്ടകളുമുള്ള ഒരു ചെറുപ്പക്കാരന്‍ കളിയൊടൊപ്പം ഒരു പെണ്ണിനെയും വിവാഹം കഴിച്ചു കൂടെ കൂട്ടി. ബാച്ചിലര്‍ ലൈഫില്‍ നിന്ന് ജീവതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്കൊരു പെനാല്‍റ്റി കിക്ക്. ചിട്ടകളും വ്യായാമവും ഗോള്‍വലകാത്ത നാളുകളില്‍ നിന്ന് ബര്‍ഗറിലേക്കും ഫാസ്റ്റ് ഫുഡിലേക്കുമുള്ള കൂടുമാറ്റം. ഇതൊടൊപ്പം അയാളുടെ ലിഗ്മെന്റിന് പരുക്കും വന്നതോടെ കളിയോട് ഗുഡ്ബൈ പറഞ്ഞു. ജംഗ് ഫുഡിനൊപ്പം ടിവിയില്‍ കളിയും കണ്ട് ഡ്രസ്സിംഗ് റൂമില്‍ കുറേനാള്‍. ജീവിതത്തിന്റെ ആദ്യ പകുതി പിന്നിടും മുന്‍പെ അയാള്‍ ഒരു തടിയനായി. ഫുട്ബോള്‍ കളിക്കാരനായിരുന്നു എന്ന് അറിയാത്തവരോട് പറയാന്‍ പറ്റാത്ത സാഹചര്യം. ഒരു ഫുട്ബോളിനെക്കാള്‍ വലുപ്പമായി വയറിന്. പക്ഷെ യാതൊരു ഭാവമാറ്റവുമില്ലാതെ അയ്യന്തോള്‍ വീഥികളിലുടെ നടന്നു നീങ്ങി ആ ചെറുപ്പക്കാരന്‍. പ്രസവത്തോടെ ഭാര്യയും തടിവെച്ചു. രണ്ടു തടിയന്‍മാരുടെ വീടായി മാറി അവരുടെ കുടുംബം. 100 കിലോ പിന്നിട്ട ആ തടിയന്റെ പേര് സന്ദീപ്, നൂറ് കിലോ ഭാരത്തിലേക്ക് കുതിച്ച ആ തടിച്ചിയുടെ പേര് ദിനു. ഇന്ന് തടിയില്ലാത്ത അവരുടെ കഥയിലേക്ക്.

ജീവിതം മാറ്റിയ ദിവസം

തടി ജീവിതത്തിന്റെ ഭാഗമായി കരുതി ഇരുവരും സന്തോഷത്തോടെ തന്നെ മുന്നോട്ടു പോകുകയായിരുന്നു. ഒരു ദിവസം ദയ ഹോസ്പിറ്റലിന്റെ മുന്നില്‍ വച്ച് സന്ദീപിന് നെഞ്ചു വേദന. പൊണ്ണത്തടിയുടെ പ്രശ്നം. കാര്യമായ പ്രശ്നങ്ങള്‍ ഇപ്പോള്‍ നിങ്ങള്‍ക്കില്ല, പക്ഷെ വ്യായാമില്ലാതെ പോയാല്‍ ഇനി പ്രശ്നമാകും. സന്ദീപിന്റെ ജീവിത ശൈലികള്‍ തെറ്റാണെന്ന് സന്ദീപിനും അറിയാമായിരുന്നു. എന്നാല്‍ പിന്നെ മാറാമെന്നായി അയാള്‍. ജീവിതം തനിക്ക് നല്‍കിയ എക്സട്രാ ടൈമില്‍ ഡിഫന്‍സില്‍ നിന്ന് മിഡ് ഫീല്‍ഡിലേക്കും ഒടുവില്‍ ഫോര്‍വേഡിലേക്കും ചുവടുമാറ്റം. സന്ദീപിന് വഴങ്ങുന്ന കാര്യമല്ലെന്നും കാണട്ടെയെന്നും കാണിയായി നിന്ന് ദിനുവിന്റെ വെല്ലുവിളി. പക്ഷെ തളരാന്‍ അയാള്‍ ഒരുക്കമല്ലായിരുന്നു. ശാസ്ത്രീയമായി പഠിച്ച് ഡയറ്റും വ്യായാമവും തുടങ്ങി. 100 ല്‍ നിന്ന് 73 കിലോയിലേക്ക് കാറ്റ് അഴിച്ച് വിട്ട ഫുട്ബോള്‍ പോലെ ചുരുങ്ങി. അയ്യന്തോളിലെ പരിചയക്കാര്‍ക്കുപോലും മനസിലാക്കാന്‍ പറ്റാത്ത മാറ്റം. സന്ദീപ് മാറിയപ്പോള്‍ ദിനുവും മാറാന്‍ തുടങ്ങി. 16 കിലോ കുറച്ച് സപ്പോര്‍ട്ട് പ്ലയറായി ദിനുവും മികച്ച പ്രകടനം പുറത്തെടുത്തു. ഇവരുടെ കഥ പൊതു സമൂഹത്തില്‍ ചര്‍ച്ചയായി. പലരും മൂക്കത്ത് വിരല്‍ വെച്ചു. ചിലര്‍ രഹസ്യമായി തടി കുറയ്ക്കുവാന്‍ ടിപ്പുകള്‍ ചോദിച്ചെത്തി.

തടി കുറയ്ക്കുവാന്‍ സൂത്ര പണികളില്ല

പലര്‍ക്കും എന്തു കുടിച്ചാണ് തടി കുറച്ചതെന്ന് അറിയണം. പക്ഷെ ഫുഡ് മാത്രമല്ല വ്യായാമം ചെയ്യണം തുടങ്ങി നിരവധി ഉപദേശങ്ങള്‍ പലര്‍ക്കും കൊടു ത്തു. പക്ഷെ കൃത്യമായി മോണിറ്റര്‍ ചെയ്ത് അത് പ്രായോഗികമാക്കുവാന്‍ പലര്‍ക്കും സാധിച്ചില്ല. വീട്ടിലെ ജോലിക്ക് നിന്നവര്‍ ഈ ആവശ്യവുമായി എത്തിയപ്പോള്‍ അവരെ സഹായിക്കുവാന്‍ ഇരുവരും ഉറപ്പിച്ചു. സന്ദീപ് ദിനു വെല്‍നെസ് എന്ന എസ്.ഡി വെല്‍നെസ്സിന്റെ ജനനം ഇവരിലൂടെയായിരുന്നു. ഇവരെ സഹായിച്ചതോടെ ഈ സംരംഭം തങ്ങളുടെ മേഖലയാണെന്ന് ദമ്പതികള്‍ തിരിച്ചറിഞ്ഞു. ഇന്ന് പലരോടും വ്യായാമത്തെക്കുറിച്ച് സംസാരിക്കാറുണ്ട്. പലരും യൂട്യൂബില്‍ നിന്ന് കേട്ടറിഞ്ഞ കാര്യങ്ങള്‍ ചിട്ടയോടെ ചെയ്ത് മടുത്താകും സംസാരിക്കുന്നത്. ചിലര്‍ ഞങ്ങള്‍ നടക്കുന്നുണ്ടല്ലോ എന്നാകും പറയുക. പക്ഷെ എന്ത് ചെയ്തിട്ടും തടി കുറയുന്നില്ല. ഓരോ വ്യക്തിയ്ക്കും തടി കുറയുന്നതിന് വ്യത്യസ്തമായ ഡയറ്റാണ് വേണ്ടത്. ഓരോ മൂന്ന് ദിവസം കൂടുമ്പോഴും തൂക്കം പരിശോധിച്ച് കുറയുന്നത് ഉറപ്പു വരുത്തുകയും ചെയ്യുന്നു. ഓരോരുത്തര്‍ക്കും വേണ്ട വ്യത്യസ്തമായ ഭക്ഷണ രീതികളാണ് ക്രമീകരിക്കുക. ഒരച്ചില്‍ വെച്ച് ചുട്ടെടുക്കുന്ന നിര്‍ദേശങ്ങള്‍ എല്ലാവര്‍ക്കും ഫലിക്കില്ലെന്ന തിരിച്ചറിവാണ് ഈ ദമ്പതികളുടെ എസ്.ഡി വെല്‍നെസ്സിന്റെ വിജയത്തിന് അടിസ്ഥാനം. ഇന്ന് കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയും, ബാംഗ്ലൂര്‍, യുഎഇ എന്നിവടങ്ങളിലും ഇവര്‍ക്ക് ഉപഭോക്താക്കളുണ്ട്. ഓരോരുത്തരുടെയും ആരോഗ്യം, ജീവിത രീതി, ഭക്ഷണക്രമം എന്നിവ മനസിലാക്കി ഫുഡ് സപ്ലിമെന്റുകള്‍ നല്‍കാറുണ്ട്. തടി കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് എല്ലാവിധ സഹായവും ചെയ്യുക എന്നതാണ് ഇന്ന് സെന്ററിന്റെ പ്രധാന ലക്ഷ്യം. അനാരോഗ്യകരമായ ഡയറ്റിങ്ങും വ്യായാമങ്ങളും ചെയ്യുന്നവര്‍ക്ക് ശരീരഭാരം കുറയുന്നതോടൊപ്പം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ആരോഗ്യത്തിന് പ്രഥമ പരിഗണന നല്‍കി, കൃത്യമായ വ്യായാമങ്ങളിലൂടെയും ഭക്ഷണ ക്രമീക രണകളിലൂടെയും അമിത ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയാണ് എസ്.ഡി ന്യൂട്രീഷന്‍ സെന്റര്‍ ചെയ്യുന്നത്. ലോക്ഡൗണ്‍കാലത്തും പ്രവര്‍ത്തന മികവു മായി മുന്നോട്ടു പോകുകയാണ് എസ്.ഡി. ക്ലസ്റ്ററുകളില്‍ നിന്നും കണ്ടയെന്‍മെന്റ് സോണുകളില്‍ നിന്നും തടിക്കുറച്ച് സുന്ദരമാരെ സൃഷ്ടിക്കുമെന്ന ഉറപ്പാണ് ഇവര്‍ കേരളത്തിന് നല്‍കുന്നത്. എടാ തടിയ എന്നു വിളിച്ചാല്‍ ഗഡീ ഈ വിളി വേണ്ട, കളിയാക്കുന്നവര്‍ക്ക് റെഡ് കാര്‍ഡുമായി സന്ദീപുണ്ടെന്ന് അങ്ങ് പറഞ്ഞേക്ക്.

 

S D NUTRITION CENTRE

+918075832773

+919400651327

 

Spread the love
Previous എളനാട് മില്‍ക്ക് ഗുണമേന്മയുടെ രാജാവായ കഥ
Next കരിപ്പൂരിൽ വിമാനാപകടം; 14 മരണം

You might also like

Business News

തിരിച്ചടികളെ തിരിച്ചറിവുകളാക്കിയ സംരംഭക

ഒരു വനിതാസംരംഭക എത്താവുന്ന ദൂരത്തെ എപ്പോഴും പൊതുസമൂഹം മനസില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. ആ ദൂരത്തിനപ്പുറത്തേക്കു വളരുമ്പോഴാണു അസാധ്യമായ ഉയര്‍ച്ചയെന്നു നാം മനസില്‍ പറയുന്നത്. തിരിച്ചടികളും വെല്ലുവിളികളും നിറഞ്ഞ പോയകാലത്തെ പോരാടി തോല്‍പ്പിച്ച വനിതയാകുമ്പോള്‍ ആ വിജയത്തിനു മാറ്റ് കൂടും. പട്ടു നെയ്യുന്ന ചാരുതയോടെ

Spread the love
Business News

കുതിച്ചുയര്‍ന്ന് ഇന്ധന വില : വിലക്കയറ്റം രൂക്ഷം

കുതിച്ചുയരുന്ന ഇന്ധനവില അനുദിനം വിലക്കയറ്റത്തിലേക്കും വഴിവെയ്ക്കും. ഈ വിലക്കയറ്റം എല്ലാ മേഖലയിലേക്കും വ്യാപിക്കും. ഉയരുന്ന ക്രൂഡ് ഓയില്‍ വില രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തന്നെ തകര്‍ക്കും. വില വര്‍ധന തടയുന്നതിനായി പ്രമുഖ വ്യവസായ സംഘടനകളായ ഫിക്കിയും, അസ്സോച്ചാമും എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കണമെന്നാവശ്യപ്പെട്ട്

Spread the love
Entrepreneurship

രൂപകല്‍പ്പനയ്ക്കുള്ള മികവിന്റെ കേന്ദ്രം അടുത്ത സാമ്പത്തിക വര്‍ഷം കൊച്ചിയില്‍

രൂപകല്‍പ്പനയ്ക്കായുള്ള മികവിന്റെ കേന്ദ്രം(സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസൈന്‍) അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കൊച്ചിയില്‍ ആരംഭിക്കും. ലോകത്തിലെ പ്രധാനപ്പെട്ട ഡിസൈന്‍ കമ്പനികളുടെ നേരിട്ടുള്ള സാന്നിദ്ധ്യത്തോടൊപ്പം ഈ രംഗത്തെ പ്രൊഫണലുകള്‍ക്കും സംരംഭങ്ങള്‍ക്കും ഇന്‍കുബേറ്റ് ചെയ്യാനുള്ള സൗകര്യവും കേന്ദ്രത്തിലുണ്ടാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കളമശ്ശേരിയില്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply