സ്വയം തൊഴില്‍ വായ്പ 20 നിര്‍ദ്ദേശങ്ങള്‍

സ്വയം തൊഴില്‍ വായ്പ 20 നിര്‍ദ്ദേശങ്ങള്‍

ടി.എസ് ചന്ദ്രന്‍

സ്വന്തം നിലയില്‍ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പുതു സംരംഭകര്‍ ഏറെ ആശ്രയിക്കുന്നത് സ്വയം തൊഴില്‍ വായ്പാ പദ്ധതികളെയാണ്. അതിന് നിരവധി കാരണങ്ങളുണ്ട്. ധനകാര്യ സ്ഥാപനങ്ങളില്‍ ഉയര്‍ന്ന പരിഗണന, പലിശ ഇളവുകള്‍, വലിയ തോതിലുള്ള സബ്സിഡി ആനുകൂല്യങ്ങള്‍, കൊളാറ്ററല്‍ സെക്യൂരിറ്റി യില്‍ നിന്നും ഇളവുകള്‍, സൗജന്യമായി സംരംഭ വികസന പരിശീലന പരിപാടികളില്‍ പങ്കെടുക്കാന്‍ അവസരം, സ്ഥാപനം പ്രവൃത്തി പദത്തില്‍ എത്തിക്കാന്‍ കൈത്താങ്ങ് സഹായം, വിപണന സഹായങ്ങള്‍, ട്രേഡ് ഫെയറുകള്‍ എന്നിവയില്‍ സൗജന്യമായി പങ്കെടുക്കാനുള്ള അവസരം എന്നിവയാണ് സ്വയംതൊഴില്‍ വായ്പാ പദ്ധതികളിലേക്ക് സംരംഭകരെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങള്‍.

സ്വയം തൊഴില്‍ വായ്പ എടുക്കുമ്പോള്‍ സംരംഭകര്‍ ശ്രദ്ധിക്കേണ്ട ഏതാനും കാര്യങ്ങളുണ്ട്. വായ്പ ചെറുതായാലും വലുതായാലും മികച്ച ധനകാര്യ ആസൂത്രണം ആവശ്യമാണ്. വായ്പ എടുത്ത് വലിയ കെണിയില്‍ അകപ്പെട്ടു പോകുന്ന ധാരാളം സംരംഭകരെ നമുക്ക് കാണാന്‍ കഴിയും. അത്തരം സ്ഥിതി ഉണ്ടാകാതിരിക്കാന്‍ ഇനി പറയുന്നവ പ്രത്യേകം ശ്രദ്ധിക്കുക.

 

1 വായ്പ അത്യാവശ്യത്തിന് മാത്രമേ എടുക്കാവു. സബ്സിഡി പ്രതീക്ഷിച്ച് കൂടുതല്‍ വായ്പകള്‍ എടുക്കരുത്.
2. വിപണിയെ കുറിച്ച് നന്നായി മനസിലാക്കിയ ശേഷം മാത്രമേ രൂപരേഖ തയ്യാറാക്കി വായ്പക്കായി ശ്രമിക്കാവു. ഈ പ്രക്രിയക്ക് പുതു സംരംഭകര്‍ നിശ്ചയമായും കുറച്ച് സമയം കണ്ടെത്തണം.
3 വായ്പ എടുക്കുന്ന തുക പൂര്‍ണ്ണമായും ഉല്‍പ്പാദന മേഖലയില്‍ തന്നെ നിക്ഷേപിക്കണം.’ബാധ്യതകള്‍ തീര്‍ക്കാനും, വിവാഹം നടത്താനും സ്വയം തൊഴില്‍ വായ്പകള്‍ ഉപയോഗിക്കരുത്.
4. സ്ഥലം, കെട്ടിടം എന്നിവയ്ക്ക് പരമാവധി വായ്പ എടുക്കാതിരിക്കുന്നതാണ് നല്ലത്. കെട്ടിട നിര്‍മ്മാണത്തിന് വായ്പയും കൈപ്പറ്റിക്കൊണ്ട് അത് പൂര്‍ത്തിയാക്കാന്‍ കാലതാമസവും നേരിട്ടാല്‍ പദ്ധതി തുടക്കത്തിലെ താളം തെറ്റും.
5. വായ്പ എടുക്കുന്ന സമയവും, സംരംഭം ആരംഭിക്കുന്ന സമയവും തമ്മിലുള്ള ദൈര്‍ഘ്യം ആറ് മാസത്തില്‍ അധികരിക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. ഇത് ഉള്ളില്‍ വച്ച് കൊണ്ട് വേണം വായ്പയുടെ ആദ്യ ഗഡു കൈപ്പറ്റാന്‍. സംരംഭകന്‍ ഇതനുസരിച്ച് വായ്പ കൈപ്പറ്റുന്ന സമയം ക്രമീകരിക്കണം.ബാങ്ക് വായ്പക്ക് അനുവദിച്ചിരിക്കുന്ന ഗ്രേഡ് പര്യേഡ് പലിശക്ക് ബാധകമല്ല എന്ന് പ്രത്യേകം ഓര്‍ക്കണം.
6. സ്ഥിര നിക്ഷേപത്തിന്റെ (വസ്തു ഒഴികെ) 80% വും ആവര്‍ത്തന നിക്ഷേപത്തിന്റെ 60% വുമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനദണ്ഡം അനുസരിച്ച് വായ്പ ലഭിക്കും.
7.ദേശസാല്‍കൃത വാണിജ്യ ബാങ്കുകളിലെ പലിശ നിരക്ക് താരതമ്യേന കുറവായിരിക്കും.
8.10 ലക്ഷം രൂപ വരെയുള്ള സംരംഭ വായ്പകള്‍ക്ക് അത് ഉപയോഗിച്ച് ആരംഭിക്കുന്ന സ്ഥാപനമല്ലാതെ മറ്റൊന്നും ഈടായി നല്‍കേണ്ടതില്ല എന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
9. ഒരു കോടി രൂപ വരെയുള്ള വ്യവസായ വായ്പക്ക് ക്രെഡിറ്റ് ഗ്യാരണ്ടി ട്രസ്റ്റ് ഫണ്ട് (CGTMSE) പ്രകാരം മറ്റ് കൊലാറ്ററല്‍ സെക്യൂരിറ്റി നല്‍കാതെ തന്നെ വായ്പ ലഭ്യമാണ്. ഈ തുക ഇപ്പോള്‍ രണ്ട് കോടിയായി ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഇതിന് അധികമായി സര്‍വ്വീസ് ചാര്‍ജ്ജ് നല്‍കേണ്ടതായി വരും.
10. വായ്പ എടുക്കുമ്പോള്‍ അത് ഫലപ്രദമായി ഉപയോഗിക്കാനും കൃത്യമായി തിരിച്ചടക്കുവാനും പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം. മെഷീനറികളും മറ്റും തിരഞ്ഞെടുക്കുമ്പോള്‍ മൂന്ന് സപ്ലയറെ എങ്കിലും കണ്ട് വില, സേവനം എന്നിവ സംബന്ധിച്ച് വിലയിരുത്തല്‍ നടത്തണം.

11. യഥാര്‍ത്ഥ്യ ബോധത്തോടെ തയ്യാറാക്കിയ പ്രോജക്ട് റിപ്പോര്‍ട്ട് വേണം ബാങ്കില്‍ സമര്‍പ്പിക്കുവാന്‍.
12. പഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്ന സംരംഭകര്‍ക്ക് സര്‍വ്വീസ് ഏരിയ നിശ്ചയിച്ച് നല്‍കിയിട്ടുണ്ട്. അതനുസരിച്ചായിരിക്കും ബാങ്കുകളെ നിശ്ചയിക്കുക. എന്നാല്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സര്‍വ്വീസ് ഏരിയ പരിഗണിക്കാതെ തന്നെ വായ്പ നല്‍കുന്നതിന് നിയമപരമായ തടസ്സം ഇല്ല. എന്നാല്‍ മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ പ്രദേശത്ത് സര്‍വ്വീസ് ഏരിയ മാനദണ്ഡം ബാധകമാക്കിയിട്ടില്ല.
13. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്ന സംരംഭകരുടെ വായ്പാ അപേക്ഷകള്‍ ബ്രാഞ്ച് തലത്തില്‍ നിരസിക്കുവാന്‍ പാടുള്ളതല്ല. അങ്ങനെ നിരസിക്കേണ്ട ഒരു സാഹചര്യം ഉണ്ടായാല്‍ ഉയര്‍ന്ന തലത്തില്‍ നിന്നും അനുമതി വാങ്ങിയ ശേഷം മാത്രമേ അങ്ങനെ ചെയ്യാവൂ എന്ന് വ്യവസ്ഥയുണ്ട്.
14. വായ്പ തിരിച്ചടക്കുവാന്‍ മതിയായ തുക കൈവശം ഇല്ലെങ്കില്‍ പോലും ബാങ്കില്‍ പോയി ഉള്ള പണം അടക്കുകയും മാനേജരുമായി സംസാരിക്കുകയും ചെയ്താല്‍ വായ്പ റീഷെഡ്യൂള്‍ ചെയ്ത് നല്‍കാന്‍ പോലും അദ്ദേഹത്തിന് കഴിയും.

 

15. ബാങ്ക് വായ്പാ അവലോകന യോഗങ്ങള്‍ ഓരോ മൂന്നു മാസം കൂടുമ്പോഴും മൂന്ന് തലങ്ങളിലായി നടക്കുന്നുണ്ട്. ബ്ലോക്ക് തലത്തിലും, ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും ഇത്തരം അവലോകന യോഗങ്ങള്‍ കൃത്യമായി നടക്കുന്നു. സംരംഭകര്‍ക്ക് പരാതികള്‍ ഉണ്ടെങ്കില്‍ ഇത്തരം വേദികളില്‍ ഉന്നയിക്കാവുന്നതാണ്.
16. വായ്പാ കുടിശ്ശിക വരുത്തുന്നവര്‍ക്ക് മറ്റ് വായ്പകള്‍ ലഭിക്കാത്ത അസ്ഥയുണ്ട്. ‘സിബില്‍’ എന്ന സംവിധാനത്തില്‍ കുടിശ്ശികക്കാരന്റെ വിവരങ്ങള്‍ ഏതൊരു ബാങ്കര്‍ക്കും വായിച്ചെടുക്കാം. അതുകൊണ്ട് വായ്പാ തിരിച്ചടവില്‍ വലിയ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
17. ബാങ്കില്‍ നിന്നും നിയമപരമായ പരിരക്ഷ ലഭിക്കുന്നില്ല എങ്കില്‍ ബാങ്കിങ് ഓംബുഡ്സ്മാന് പരാതി നല്‍കാവുന്നതാണ്.
വിലാസം: ബാങ്കിങ് ഓംബുഡ്സ്മാന്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ബേക്കറി ജംഗ്ഷന്‍, തിരുവനന്തപുരം-33 www.rbi.org.in
18. വായ്പ വാങ്ങിയ സ്ഥാപനത്തിന്റെ ഘടന, സ്ഥാനം, ഉല്‍പ്പാദനം എന്നിവയില്‍ വരുന്ന മാറ്റങ്ങള്‍ കൃത്യമായി ധനകാര്യ സ്ഥാപനത്തെ അറിയിക്കേണ്ടതാണ്.
19. സ്ഥാപനത്തിന്റെ ക്ഷമതയ്ക്ക് അനുസരിച്ച് ‘ഓവര്‍ ഡ്രാഫ്റ്റ്’ അനുവദിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ബിസിനസ് ചെയ്യാന്‍ വട്ടിപ്പലിശക്കാരെ ആശ്രയിക്കേണ്ട സ്ഥിതി ഉണ്ടാകരുത്.
20. ബാങ്കുമായി നിരന്തരമായ ഇടപെടലും, ബന്ധവും സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ ഈ രംഗത്ത് ഉണ്ടാകാവുന്ന പ്രശ്നങ്ങളെ വളരെ വേഗം മറികടക്കാന്‍ കഴിയും.

(തൃശൂര്‍ ജില്ലാ വ്യവസായ കേന്ദ്രം മാനേജരാണ് ലേഖകന്‍)

Spread the love
Previous പതിനാലുകാരന്‍ വീഡിയോ ഗെയിമിലൂടെ നേടിയത് ഒരു കോടിയിലധികം രൂപ : ആ കഥ അറിയാം
Next നെട്ടൂരാനും നെടുമ്പിള്ളിയും തമ്മില്‍ : മോഹന്‍ലാലിന്റെ സ്റ്റീഫനവതാരങ്ങള്‍

You might also like

TECH

സെയിൽസ്മാനും കാഷ്യറും ഇല്ലാതെ ഒരു കട കൊച്ചിയിൽ

ക്യൂ ഇല്ലാത്ത ബില്ലിന് വേണ്ടി കാത്തുനിൽക്കണ്ടാത്ത ഒരു കട കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. “വാട്ട്എസെയിൽ” എന്ന് പേര് നൽകിയിരിക്കുന്ന ഓട്ടോണോമസ് ഷോപ്പ് ആരംഭിച്ചിരിക്കുന്നത് വൈറ്റില ഗോൾഡ് സൂഖ് മാളിൽ ആണ്. സെൻസറുകൾ ഉപയോഗിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയിലൂടെയാണ് സ്റ്റോറിന്റെ പ്രവർത്തനം.

Spread the love
Home Slider

ഓൺലൈൻ വിപണിയോട് വിട പറഞ്ഞ് ഇന്ത്യ

ഡല്‍ഹി: ഇന്ത്യയിൽ ഒരുവര്‍ഷത്തിനിടെ ഓണ്‍ലൈന്‍ വിപണി വിട്ടുപോകുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധനയെന്ന് കണ്ടെത്തല്‍. ഗൂഗിളും ബയാന്‍ ആന്റ് കമ്പനിയും നടത്തിയ പഠനത്തിലാണ് പുതിയ റിപ്പോർട്ട്‌ പുറത്ത് വന്നത്. കഴിഞ്ഞ 12 മാസത്തിനുള്ളിൽ ഓണ്‍ലൈന്‍ ഷോപ്പിംഗ് ഉപേക്ഷിച്ചത് 5 കോടി പേരാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

Spread the love
SPECIAL STORY

കരിയര്‍ സുരക്ഷിതമാക്കാം കരിയര്‍ഫിറ്റ് 360യിലൂടെ

ഒരാളുടെ ജീവിതത്തില്‍ നിര്‍ണായകവും മുതല്‍ക്കൂട്ടാവുന്നതുമായ നിര്‍ദേശങ്ങള്‍ യഥാസമയത്ത് ലഭിക്കുക എന്നത് ഏറെക്കുറെ അസംഭവ്യമായ ഒന്നാണ്. എന്നാല്‍ ഇത്തരത്തില്‍ അസംഭവ്യമായ ചിലതിനെ സംഭവ്യമാക്കി ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ വാര്‍ത്തെടുത്ത് അയാളെ വിജയപഥത്തിലെത്തിക്കുക എന്നത് അതിലേറെ വെല്ലുവിളിയാണ്. ഈ വെല്ലുവിളിയെ ഏറ്റെടുത്ത് ഓരാളെ സുരക്ഷിത

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply