ഓഹരിയില്‍ നേട്ടമുണ്ടാക്കാനുള്ള വഴികള്‍

ഓഹരിയില്‍ നേട്ടമുണ്ടാക്കാനുള്ള വഴികള്‍

ഓഹരികളില്‍ നിക്ഷേപം നടത്തുമ്പോള്‍ പലപ്പോഴും നഷ്ടമുണ്ടാകുമെന്നാണ് പൊതുധാരണ. എന്നാല്‍ എടുത്തുചാടി നിക്ഷേപിക്കാന്‍ ഒരുങ്ങുന്നവരാണ് പലപ്പോഴും അബദ്ധത്തില്‍ ചാടുന്നത്. ഓഹരി വിപണി ഉയരത്തിലാകുമ്പോള്‍ ചെറുകിടക്കാര്‍ അഗ്രസീവാകും. സെന്‍സെക്‌സ് ഉയരുന്നതിനനുസരിച്ച് നിക്ഷേപിക്കാനും എല്ലാവരും തയ്യാറാകും. ചില സമയങ്ങളില്‍ ഇവ അതേ സ്പീഡില്‍ തന്നെ ഇടിഞ്ഞുതാഴാനും സാധ്യതയേറെയാണ് നിക്ഷേപം നടത്തുമ്പോള്‍ ഇത് ഏറെ ശ്രദ്ധിക്കണം.
ഓഹരികള്‍ കൂടുതലാകുമ്പോള്‍ ഇവ വില്‍ക്കുന്നതാണ് പലപ്പോഴും ഉചിതം. കയറ്റഇറക്കങ്ങള്‍ ഈ മേഖലയില്‍ സര്‍വ്വസാധാരണമാണ് എന്നുള്ളതാണ് വസ്തുത. ഇത് തിരിച്ചറിഞ്ഞ ശേഷംമാത്രം ഈ മേഖലയിലേക്ക് കടക്കാവു.

ഓഹരികള്‍ പലകാരണങ്ങള്‍കൊണ്ടും കുറയാം. എന്നാല്‍ വ്യാപാര കമ്മി കൂടുതലാകുന്നസമയവും ഉണ്ടാകും. എണ്ണയുടെ വില വര്‍ദ്ധനവും, രൂപയുടെ വിലതാഴുന്നതും വിപണിയെ ബാധിക്കുന്നുണ്ട്. ഓഹരി ഉയരുമ്പോള്‍ വില്‍ക്കാനും, താഴുമ്പോള്‍ വാങ്ങാനും ശ്രദ്ധിക്കണം.

 

ട്രേഡിംഗും, ഇന്‍വെസ്റ്റുമെന്റും തികച്ചും വ്യത്യസ്ഥമാണ്. ട്രേഡിംഗ് അഥവാ വ്യപാരം ഊഹാപോഹത്തേയും, ഇന്‍വെസ്റ്റുമെന്റ് അഥവാ നിക്ഷേപം ശാസ്ത്രീയ തത്വങ്ങളേയും ആശ്രയിച്ചാണ് നീങ്ങുന്നത്.  വ്യാപാരത്തില്‍ അതീവ ശ്രദ്ധ നല്‍കണം. സമയമെടുത്തുവേണം ഇത് കൈകാര്യം ചെയ്യാന്‍.സമയമില്ലെങ്കില്‍ ട്രേഡിംഗ് ഒഴിവാക്കുന്നതാകും ഉത്തമം. നിക്ഷേപങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും ശ്രദ്ധ വേണം. ഹ്രസ്വകാലവും, ദീര്‍ഘ കാലവും നമുക്ക് നിക്ഷേപിക്കാം. കുറഞ്ഞസമയം കൊണ്ട് കൂടുതല്‍ സമ്പാദിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ വിപണിയെ നീരിക്ഷിക്കുക,. ദീര്‍ഘകാല നിക്ഷേപങ്ങള്‍ തുടങ്ങുമ്പോള്‍ കമ്പിനികളെ ക്കുറിച്ച് പഠിച്ചിരിക്കണം. ഭാവി സാധ്യതയുള്ള കമ്പിനികള്‍ കണ്ടെത്തി നിക്ഷേപിക്കുക.

Spread the love
Previous കന്നുകാലി പരിപാലനത്തിലൂടെ സമ്പാദ്യം നേടാം, ഒപ്പം ഗുണങ്ങളും ഏറെ
Next കേടായ എല്‍.ഇ.ഡി ബള്‍ബുകള്‍ നന്നാക്കാന്‍ പരീശിലന ക്യാമ്പ് സംഘടിപ്പിക്കുന്നു

You might also like

SPECIAL STORY

അധികൃതരേ…സംരംഭകരുടെ ജീവനെടുത്ത് മതിയായില്ലേ…?

കേരളത്തില്‍ പ്രധാനമായും വ്യവസായ പാര്‍ക്കുകള്‍ നിര്‍മിച്ചു നല്‍കുന്നത്, കിന്‍ഫ്രയും കെഎസ്‌ഐടിസിയുയും, ജില്ലാ വ്യവസായ കേന്ദ്രവും, സിഡ്‌കോയും ഒക്കെയാണ്. ഭൂമി പതിച്ചു നല്‍കുന്ന രീതിയാണ് സിഡ്‌കോയും ഡിഐബിയും പിന്തുടര്‍ന്നു വന്നിരുന്നത്.. എന്നാല്‍ കൊച്ചുവേളിയില്‍ സംഭവിച്ചതാകട്ടെ ലീസുമായി ബന്ധപ്പെട്ട നിയമ പ്രശ്‌നമാണ്. ആറര ലക്ഷം

Spread the love
SPECIAL STORY

അഴകേകിയും വരുമാനം സ്വന്തമാക്കാം

സ്വന്തമായി ഒരു ബിസിനസ് എന്നത് മിക്ക സ്ത്രീകളുടേയും ഒരു സ്വപ്‌നമാണ്. അങ്ങനെ ആലോചിക്കുമ്പോള്‍തന്നെ ഭൂരിപക്ഷം സ്ത്രീകളുടേയും ചിന്ത ചെന്നെത്തുന്നത് ഒരു ബ്യൂട്ടിപാര്‍ലര്‍ എന്ന ആശയത്തിലാണ്. അഴകേ കുന്നതിലൂടെ സ്വന്തം കാലില്‍ നില്‍ക്കാനുള്ള ഒരു ശ്രമം കൂടിയാണിത്. ഇതേസമയം ഇത്തരം ഒരു സംരംഭം

Spread the love
SPECIAL STORY

ചെലവ് ചുരുക്കാന്‍ ചില പൊടിക്കൈകള്‍

മാസശമ്പളക്കാരുടെ ഏറ്റവും വലിയ വിഷയമാണ് മാസാവസാനം പോക്കറ്റ് കാലിയാവുന്നത്. ചില്ലറ ചെലവുകള്‍ നിയന്ത്രിക്കാനായാല്‍ മാസാവസാനം അടിപൊളിയാക്കാന്‍ കഴിയും. വലിയ ചെലവുകളില്‍ മാത്രം ശ്രദ്ധ കൊടുക്കുമ്പോള്‍ അറിയാതെ പോക്കറ്റ് കാലിയാകുന്നവര്‍ക്ക് അത് സംരക്ഷിക്കാന്‍ ചില പൊടിക്കൈകളുണ്ട്. മൊബൈല്‍ റീചാര്‍ജ് ആവശ്യത്തിനും അനാവശ്യത്തിനും മൊബൈല്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply