ഇന്ത്യയിലേക്ക് വന്‍ നിക്ഷേപമൊഴുക്കി യുഎസ് ടെക് നിക്ഷേപക സ്ഥാപനം

ഇന്ത്യയിലേക്ക് വന്‍ നിക്ഷേപമൊഴുക്കി യുഎസ് ടെക് നിക്ഷേപക സ്ഥാപനം

ടെക്‌നോളജി രംഗത്തെ ആഗോള നിക്ഷേപക വമ്പനായ സില്‍വര്‍ ലേക്കിന് കോവിഡ് കാലത്ത് ഇന്ത്യയോട് പൊടുന്നനെയൊരു പ്രേമം. കഴിഞ്ഞ ദശാബ്ദത്തിനിടെ ഇന്ത്യയില്‍ നിന്നും ഏകദേശം പൂര്‍ണമായി വിട്ടുനിന്ന യുഎസ് കമ്പനിയുടെ കഴിഞ്ഞ മൂന്ന് മാസത്തെ നിക്ഷേപക്കണക്കുകള്‍ ആശ്ചര്യപ്പെടുത്തുന്നതാണ്. 2.5 ബില്യണ്‍ ഡോളറാണ് (18,343 കോടി രൂപ) മൂന്ന് ഇന്ത്യന്‍ കമ്പനികളിലായി സില്‍വര്‍ ലേക്ക് നിക്ഷേപിച്ചത്. മലയാളിയുടെ സ്വന്തം ബൈജൂസ് ആപ്പിലും മുകേഷ് അംബാനിയുടെ റിലയന്‍സ് റീട്ടെയ്‌ലിലും ജിയോ പ്ലാറ്റ്‌ഫോംസിലുമാണ് യുഎസ് കമ്പനി സധൈര്യം പണം മുടക്കിയിരിക്കുന്നത്. ബൈജൂസില്‍ മാത്രം 3,668 കോടി രൂപയാണ് നിക്ഷേപം. കോവിഡ് കാലത്ത് സില്‍വര്‍ ലേക്കിന് ഇന്ത്യയോട് പ്രീതി കൂടിയതിന്റെ കാര്യമെന്താകാം?

 

ന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് വസന്തമാണ് ആഗോള കമ്പനിയുടെ ശ്രദ്ധ ഇങ്ങോട്ടേക്ക് ആകര്‍ഷിച്ച പ്രധാന ഘടകം. കോവിഡ് കാലത്തെ ഭൗമരാഷ്ട്രീയ മാറ്റങ്ങളുടെ ഫലമായി ഇന്ത്യ ലോകത്തെ ഏറ്റവും ഹോട്ടായ നിക്ഷേപക മാര്‍ക്കറ്റായി പരിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നു. ടെക്, സ്റ്റാര്‍ട്ടപ്പ് മേഖലയിലെ നിക്ഷേപക അവസരങ്ങളുടെ മേല്‍ ചാടിവീഴുന്ന പതിവുള്ള സില്‍വര്‍ ലേക്കിന് ഈ മാറ്റത്തിന് നേര്‍ക്ക് മുഖം തിരിക്കാനാവില്ലെന്നതാണ് വാസ്തവം.

താല്‍പ്പര്യം, ‘കൊയ്യാന്‍’

പക്ഷേ മറ്റ് ആഗോള നിക്ഷേപകരെ പോലെ സ്റ്റാര്‍ട്ടപ്പുകള്‍ വളര്‍ത്തിക്കൊണ്ടു വരാനൊന്നും യുഎസ് കമ്പനിക്ക് താല്‍പ്പര്യമില്ല, ക്ഷമയുമില്ല. വിളവ് വേഗം കൊയ്‌തെടുക്കാനാണ് ശ്രമം. അതിനാല്‍ തന്നെ ലാഭമുണ്ടാക്കാനാരംഭിച്ചിട്ടില്ലാത്ത സ്റ്റാര്‍ട്ടപ്പുകളില്‍ കമ്പനി നിക്ഷേപിക്കുന്നില്ല. ലാഭത്തിലായ, ബൈജൂസിലേക്കും മുകേഷ് അംബാനിയെന്ന വിശ്വസ്തമായ ബ്രാന്‍ഡിലേക്കും വമ്പന്‍ നിക്ഷേപത്തുക കേന്ദ്രീകരിക്കുന്നത് ഇക്കാരണത്താലാണ്.

 

ആഗോളതലത്തില്‍ പാകത വന്ന കമ്പനികളിലാണ് സില്‍വര്‍ ലേക്ക് എന്നും നിക്ഷേപിച്ചിട്ടുള്ളത്. ഇന്ത്യയിലും ഇതേ തന്ത്രം നടപ്പാക്കാന്‍ അവര്‍ ശ്രമിക്കുന്നതില്‍ ആശ്ചര്യമില്ല

സഞ്ജീവ് കൃഷ്ണന്‍, ഇന്ത്യ പാര്‍ട്ട്ണര്‍, പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ്

 

വിശ്വാസം അംബാനിയെ

അതേസമയം മുകേഷ് അംബാനിയും സില്‍വര്‍ ലേക്കും കൈകൊടുക്കുന്നതും നടാടെയല്ല. 2010 മുതല്‍ ഇത്തരമൊരു പങ്കാളിത്തം തുടരുന്നുണ്ടെന്നതാണ് വാസ്തവം. സ്‌പോര്‍ട്‌സ് ഇവന്റ്, ടാലന്റ് മാനേജ്‌മെന്റ് കമ്പനിയായ ഐഎംജിയുടെ പങ്കാളികള്‍ റിലയന്‍സും സില്‍വര്‍ ലേക്കുമാണ്. അംബാനി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഐഎസ്എല്‍ ഫുട്‌ബോള്‍ ടീമായ മുംബൈ സിറ്റി എഫ്‌സിയുടെ ഓഹരികള്‍ വാങ്ങിയ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സിറ്റി ഫുട്‌ബോള്‍ ടീമിലും അടുത്തിടെ സില്‍വര്‍ ലേക്ക് കാര്യമായ നിക്ഷേപം നടത്തിയിട്ടുണ്ട്. മുകേഷ് അംബാനിയുമായുള്ള ദീര്‍ഘകാലത്തെ ഈ അടുത്ത സൗഹൃദവും ഇന്ത്യയെ ഒരു മികച്ച നിക്ഷേപക ഇടമായി കാണാനുള്ള ആത്മവിശ്വാസം യുഎസ് കമ്പനിക്ക് നല്‍കിയിട്ടുണ്ട്.

സില്‍വര്‍ ലേക്കിന്റെ ബഫറ്റ്

സില്‍വര്‍ ലേക്കിന്റെ കോ സിഇഒ ഈഗോണ്‍ ഡര്‍ബനാണ് കമ്പനിയുടെ വമ്പന്‍ നിക്ഷേപങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. കോവിഡ് കാലത്ത് കമ്പനി നടത്തുന്ന ആകര്‍ഷകമായ നിക്ഷേപങ്ങള്‍, 2008 സാമ്പത്തിക പ്രതിസന്ധിക്കാലത്ത് നിക്ഷേപക ലെജന്‍ഡായ വാറന്‍ ബഫറ്റ് നടത്തിയ പ്രവര്‍ത്തനങ്ങളോടാണ് ഉപമിക്കപ്പെടുന്നത്.

Spread the love
Previous തുടര്‍ച്ചയായി രണ്ടാം വര്‍ഷവും സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ കേരളം നമ്പര്‍ വണ്‍
Next എങ്ങനെയൊരു നല്ല വില്‍പ്പനക്കാരനാവാം

You might also like

Business News

പകല്‍ ഭിക്ഷക്കാരന്‍ : രാത്രി ബിസിനസുകാരന്‍ : ഇതു ചോട്ടുവിന്റെ കഥ

ജീവിതത്തില്‍ പല വേഷങ്ങള്‍ കെട്ടുന്നവരുണ്ട്. എന്നാല്‍ പകല്‍ ഭിക്ഷക്കാരന്റെ വേഷമണിയുകയും, രാത്രി ബിസിനസുകാരനനാവുകയും ചെയ്യുന്നവര്‍ അപൂര്‍വ്വമായിരിക്കും. അത്തരമൊരു കഥയാണു ജാര്‍ഖണ്ഡ് സ്വദേശി ചോട്ടു ബറൈക്കിനു പറയാനുള്ളത്.   പകല്‍ മുഴുവന്‍ ചോട്ടു ചക്രാധര്‍പുര്‍ റെയ്ല്‍വേ സ്റ്റേഷനില്‍ ഭിക്ഷ യാചിച്ചു നടക്കുകയായിരിക്കും. സന്ധ്യ

Spread the love
Business News

വിപണിയിൽ പണ ലഭ്യത ഉറപ്പാക്കാൻ ആർബിഐ 25000 കോടി രൂപ കൂടി ലഭ്യമാക്കും

വിപണിയിൽ പണ ലഭ്യത ഉറപ്പാക്കാൻ ടാർഗിറ്റഡ് ലോങ് ടേം റീപ്പോ ഓപ്പറേഷൻ (ടിഎൽടിആർഒ) വഴി ആർബിഐ 25000 കോടി രൂപ കൂടി ലഭ്യമാക്കുന്നു. പ്രധാനമായും കമ്പനികൾ‍ ഇറക്കുന്ന ബോണ്ടുകൾ വാങ്ങാനായി ബാങ്കുകൾക്ക് ഇത് ഉപയോഗിക്കാം. Spread the love

Spread the love
NEWS

കേരളത്തില്‍ ബിസിനസ് വളര്‍ത്താന്‍ പുതിയ അസോസിയേഷനുകള്‍

പരസ്പരം സഹായിച്ചും പ്രചോദിപ്പിച്ചും ബിസിനസ് വളര്‍ത്താന്‍ ബിസിനസുകാര്‍ കേരളത്തില്‍ കൂട്ടായ്മകളൊരുക്കുന്നു. മറ്റു സംരംഭങ്ങളെ തളര്‍ത്താനുള്ള തന്ത്രങ്ങള്‍ മെനയുന്ന കാലഘട്ടം മറന്ന യുവ സംരംഭകര്‍ പരസ്പരം സഹായിച്ചും സഹകരിച്ചും ബിസിനസ് വളര്‍ത്താനാണ് ശ്രമിക്കുന്നത്. സര്‍ക്കാരിന്റെയോ മറ്റ് എന്‍ജിഒകളുടെയോ സഹായമില്ലാതെയാണ് ഈ കൂട്ടായ്മകള്‍ പ്രവര്‍ത്തിക്കുന്നത്.

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply