സ്മാര്‍ട്ട് പിക്‌സ് മീഡിയ ഫെയ്‌സ്ബുക്കിലെ സ്മാര്‍ട്ട് ബ്രാന്‍ഡ്

സ്മാര്‍ട്ട് പിക്‌സ് മീഡിയ ഫെയ്‌സ്ബുക്കിലെ സ്മാര്‍ട്ട് ബ്രാന്‍ഡ്

സാധാരണ ജീവിതം നയിച്ച് കൊണ്ടിരിക്കെ പെട്ടെന്ന് ഒരു ദിനം ശാരീരിക വൈകല്യം സംഭവിച്ചാലുള്ള അവസ്ഥ നമ്മുടെ ചിന്തകള്‍ക്കപ്പുറമായിരിക്കും. ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന വ്യക്തികള്‍ പൊതുവിടങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറി തന്റെ വിധിയെ പഴിച്ച് ശിഷടകാലം ജീവിച്ച് തീര്‍ക്കാറാണ് പതിവ്. ഇതില്‍ നിന്ന് തികച്ചും വ്യത്യസ്തമായി ‘പ്രതിസന്ധികള്‍ കൂടുതല്‍ കരുത്തോടെ നിങ്ങള്‍ക്ക് തിരിച്ചുവരാനുള്ള അവസരങ്ങളാണ്’ എന്ന ഹെന്‍ട്രി ഫോര്‍ട്ടിന്റെ വാക്കുകളെ അര്‍ത്ഥവത്താക്കുകയാണ് മിഥുന്‍ കെ മിത്രന്‍. 2009ല്‍ സംഭവിച്ച ബൈക്ക് അപകടം കാലിന്റെ സ്വാധീനത്തെ ബാധിച്ചെങ്കിലും ആ പ്രതിസന്ധികള്‍ മറികടന്ന് ജീവിതവഴിയില്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഈ യുവാവ്. ഇന്ന് കേരളത്തില്‍ 50 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഏക പേജായ സ്മാര്‍ട്ട് പിക്സ് മീഡിയയുടെ സ്ഥാപകനും പേജ് അഡ്മിനും ആണ് മിഥുന്‍ കെ മിത്രന്‍.

സൈബര്‍ സ്പേസിലേക്ക്…

പ്ലസ് ടു പഠനത്തിന് ശേഷം ദുബായ് യില്‍ ഒരു പ്ലാസ്റ്റിക് നിര്‍മാണ സ്ഥാപനത്തില്‍ സ്റ്റോര്‍ കീപ്പറായി ജോലി ചെയ്യുന്നതിനിടെ നാട്ടിലേക്ക് ലീവിനെത്തിയതായിരുന്നു മിഥുന്‍. ആ അവധിക്കാലമാണ് മിഥുന്റെ ജീവിതത്തെ പ്രതിസന്ധിയിലാക്കിയത്. സഞ്ചരിച്ചിരുന്ന ബൈക്ക് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സാരമായ പരിക്കു പറ്റി ഒന്‍പത് മാസത്തോളം മിഥുന്‍ ചികിത്സയിലായിരുന്നു. പരിക്ക് ഭേദപ്പെട്ടെങ്കിലും കാലിന്റെ സ്വാധീനക്കുറവ് മാനസികമായി ആ യുവാവിനെ തളര്‍ത്തിയിരുന്നു. ഓടിച്ചാടി നടന്നിടത്ത് ഇനി സാധിക്കില്ലലോ എന്ന ചിന്തയേക്കാള്‍ ഉപരി ഇനിഎന്ത് എന്ന ആലോചനയായിരുന്നു ആ മനസ്സിനെ തളര്‍ത്തിയത്. ആ കാലഘട്ടത്തിലാണ് ഫെയ്സ്ബുക്ക് പേജുകള്‍ രൂപപ്പെട്ട് വരുന്നത്. അതിനെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള ആഗ്രഹത്തെ തുടര്‍ന്നാണ് ഫെയ്‌സ്ബുക്ക് പേജെന്ന ആശയത്തിലേക്ക് എത്തുന്നത്. ആദ്യം വളരെ വ്യത്യസ്തമായ രീതിയില്‍ തുടങ്ങിയ പേജിന് ഏകദേശം 60,000ത്തോള്ളം ലൈക്കുകള്‍ കിട്ടിയിരുന്നു. അതിനിടെ ഫെയ്സ്ബുക്ക് പേജുകളുടെയെല്ലാം ലൈക്ക് കുറയാന്‍ തുടങ്ങി. ആ സമയത്താണ് സുഹൃത്ത് കാസര്‍ഗോഡ് സ്വദേശിയായ അനീഷ് മോഹനന്‍ സ്മാര്‍ട്ട് പിക്സ് മീഡിയ എന്ന പുതിയ പേജെന്ന ആശയം പങ്ക് വെക്കുന്നത്. ആദ്യം തുടങ്ങിയ പേജിന്റെ റീച്ച് കുറഞ്ഞത് കൊണ്ട് വീണ്ടുമൊരു പേജിനോട് താല്‍പ്പര്യക്കുറവുണ്ടായിരുന്നു മിഥുന്. ഇനി പേജ് തുടങ്ങുകയാണെങ്കില്‍ അത് നമ്പര്‍ വണ്‍ ആയി മാറണമെന്ന് മിഥുന്റെ വാക്കുകള്‍ക്കൊപ്പം അനീഷും നിന്നപ്പോള്‍ മലയാളത്തിലെ ഏറ്റവും കൂടുതല്‍ ലൈക്കുള്ള സന്ദര്‍ശകരുള്ള പേജായി സ്മാര്‍ട്ട് പിക്‌സ് മീഡിയ വളര്‍ന്നു.

മിഥുന്‍ കെ മിത്രന്‍

സെലിബ്രിറ്റി പേജുകളുടെ അമരക്കാരന്‍

2014 ല്‍ സെലിബ്രിറ്റികളുടെ ഫെയ്‌സ്ബുക്ക് പേജുകള്‍ കൈകാര്യം ചെയ്തുകൊണ്ടാണ് മിഥുനും അനീഷും സൈബര്‍ സ്പേസ് കാര്യമായി വിനിയോഗിച്ച് തുടങ്ങുന്നത്. സെലിബ്രിറ്റി പേജുകള്‍ കൈകാര്യം ചെയ്യാന്‍ വേണ്ടി ഒരു സ്ഥാപനം ഇരുവരും രൂപികരിച്ചു. പല പ്രമുഖ സിനിമ താരങ്ങളുടെയും ഫെയ്സ്ബുക്ക് പേജ് മിഥുന്റെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ആദ്യ കാലങ്ങളില്‍ ഇന്നസെന്റ്, കലാഭവന്‍ ഷാജോണ്‍, സാധിക വേണുഗോപാല്‍, തെസ്നി ഖാന്‍, നീരവ് ഭാവുലേച്ച എന്നീ സെലിബ്രിറ്റുകളുടെ പേജുകളായിരുന്നു കൈകാര്യം ചെയ്തിരുന്നത്. ആ തുടക്കം കൂടുതല്‍ കരുത്തോടെ ചെയ്ത് ഇന്ന് അനു സിത്താര, പ്രിയ വാര്യര്‍, നൂറിന്‍ തുടങ്ങിയ പുതുമുഖ താരങ്ങളുടെയടക്കം 140 ഓളം സെലിബ്രിറ്റി പേജുകളിലേക്കെത്തി നില്‍ക്കുന്നു.

പ്രവര്‍ത്തനങ്ങള്‍

അനീഷ് മോഹനന്‍

ചലച്ചിത്രങ്ങള്‍, ഷോര്‍ട്ട് ഫിലിം, വെബ്ബ്സൈറ്റ്, വെഡ്ഡിങ്ങ് സ്റ്റുഡിയോ എന്നിവയുടെ പ്രമോഷനുകള്‍ എല്ലാം സ്മര്‍ട്ട് പിക്‌സ് മീഡിയ ഉത്തരവാദിത്വത്തോടെ ചെയ്യുന്നുണ്ട്. ‘സ്മാര്‍ട്ട് പിക്സ് മീഡിയ എന്തും എടുക്കും, എന്ത് വര്‍ക്ക് വന്നാലും ചെയ്യും’ എന്ന മിഥുന്റെ വാക്കുകളില്‍ തന്നെ ആത്മവിശ്വാസം നിറഞ്ഞ് നില്‍ക്കുന്നത് കാണാം. സ്മാര്‍ട്ട് പിക്സ് മീഡിയ ഒരു മീഡിയ പേജെന്ന നിലയില്‍ പ്രമോഷന്‍ വര്‍ക്കുകള്‍ മാത്രമല്ല ചെയ്യുന്നത്. സാമൂഹ്യപ്രതിബദ്ധതയിലൂന്നിക്കൊണ്ട് ചികിത്സാ സഹായം വേണ്ടവര്‍ക്കു വേണ്ടിയും സ്മാര്‍ട്ട് പിക്‌സ് മീഡിയ പ്രവര്‍ത്തിക്കുന്നു. ഫോട്ടോഗ്രാഫര്‍ ബിന്ദുവിന്റ ഓട്ടിസം ബാധിച്ച മകള്‍ക്ക് ഏഴു ദിവസം കൊണ്ട് 45 ലക്ഷം രൂപ സമാഹരിച്ചു നല്‍കിയത് സ്മാര്‍ട്ട് പിക്സ് മീഡിയയുടെ പേജിലൂടെയാണ്. ഒരു എന്റര്‍ടെയ്മെന്റ് പേജെന്നതിലുപരി ചാരിറ്റി പ്രവര്‍ത്തനങ്ങളിലും സ്മാര്‍ട്ട് പിക്‌സ് മീഡിയ പങ്കാളിയാണ്. ബില്‍ ഹാരിസിന്റെ പോരാട്ടം എന്ന ചിത്രത്തിലൂടെ സിനിമ വിതരണ രംഗത്തേയ്ക്കും ചുവട് വെക്കുകയാണിവര്‍. കേരളത്തിലെ രുചികളെ സിനിമ താരങ്ങളെ വെച്ച് പരിചയപ്പെടുത്തുന്ന ‘ദ ഫൂഡ് ട്രാവലിങ്’ എന്ന പരിപാടിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങളിലാണ് മിഥുന്‍.

സൈബര്‍ സ്പേസിനെ കുറിച്ച് ബോധമുള്ള, കുറച്ച് ക്ഷമയും ബുദ്ധിയുമുള്ള ആര്‍ക്കും ഈ രംഗത്തേക്ക് കടന്ന് വരാമെന്ന അഭിപ്രായമാണ് മിഥുന്. വീട്ടിലിരുന്ന് കൊണ്ടും ചെയ്യാവുന്ന ജോലിയാണെന്ന് മിഥുന്‍ പറയുന്നത് സ്വന്തം അനുഭവം സാക്ഷ്യപ്പെടുത്തികൊണ്ടാണ്. ശാരീരിക വെല്ലുവിളി നേരിടുന്ന നൗഫല്‍ തിരൂര്‍, ജെസ്റ്റിന്‍ തുടങ്ങിയവരും തന്റെ പാതയിലൂടെ സഞ്ചരിക്കുന്നുണ്ടെന്ന് പറയുമ്പോള്‍ ആ കണ്ണുകളില്‍ സ്വപ്നങ്ങളുടെ പിന്നാലെ തേര് തെളിക്കുന്ന പടനായകന്റെ പോരാട്ടവീര്യം കാണാം.

Spread the love
Previous കാര്‍ത്തി ചിത്രം 'ദേവ്' - ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി
Next 3 ബാക് ക്യാമറകളുമായി സാംസങ് ഗ്യാലക്‌സി S10

You might also like

Success Story

പരിസ്ഥിതി സൗഹാര്‍ദ്ദത്തിന്റെ ‘റീസൈക്ക്‌ളിംഗ്’

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റീസൈക്കിള്‍ ചെയ്ത് പുതിയ ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കുന്ന രീതി വ്യാപകമായിട്ട് അധിക കാലമായിട്ടില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഇത്തരമൊരു സംരംഭത്തിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് ഈ മേഖലയില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയൊരു സ്ഥാപനമുണ്ട്, കാരക്കാട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സൂര്യ ബോട്ടില്‍സ്. പാലക്കാട് ജില്ലയിലെ കാരക്കാട്

Spread the love
SPECIAL STORY

‘നീര’ വീണ്ടുമെത്തും മന്ത്രി – വി. എസ് . സുനില്‍കുമാര്‍

വളരെയേറെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന നീരയുടെ സാധ്യതകള്‍ അവസാനിച്ചിട്ടില്ലെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. ലോകോത്തര നിലവാരത്തില്‍ നീര റീലോഞ്ച് ചെയ്യും. കാര്‍ഷികരംഗം അടക്കമുള്ള മേഖലകളില്‍ ഉന്നതനിലവാരം ഉറപ്പുവരുത്തി ജലാശയങ്ങളടക്കം ശുചീകരിച്ച് കേരളത്തെ യൂറോപ്യന്‍ നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുമെന്നും മന്ത്രി പറയുന്നു. കൃഷിഭൂമി കൃഷിക്കായി മാത്രമേ

Spread the love
SPECIAL STORY

പരുന്തുംപാറയിലെ കാഴ്ചകള്‍…

നീല്‍ മാധവ് പരുന്തുംപാറയിലെ കാഴ്ചകള്‍ കുമളിയില്‍ നിന്ന് ഒരു മണിക്കൂര്‍ ദൂരത്തിലാണ് പരുന്തുംപാറ വ്യൂ പോയിന്റ്. പീരുമേടിന് തൊട്ടടുത്താണ് പരുന്തുംപാറ. പീരുമേടിന്റെ കവാടമായ വാഗമണിലെ പ്രകൃതിയാണ് പരുന്തുംപാറയില്‍. തൊട്ടുകിടക്കുന്ന മൊട്ടക്കുന്നുകള്‍ ആണ് പരുന്തുംപാറയിലെ കാഴ്ച്ച. വ്യൂ പോയിന്റില്‍ നിന്ന് നോക്കിയാല്‍ ദൂരെ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply