”അക്കൗണ്ടിങ് രംഗത്തെ സുദര്‍ശന സ്പര്‍ശം”

”അക്കൗണ്ടിങ് രംഗത്തെ സുദര്‍ശന സ്പര്‍ശം”

ജിഎസ്ടി കാലത്ത് ചെറുതും വലുതുമായ ഏതൊരു സ്ഥാപനത്തിനും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് അക്കൗണ്ടിങ് പ്രൊഫഷണലിന്റെ സഹായം. ഇത്തരമൊരു സാഹചര്യത്തില്‍ അക്കൗണ്ടിങ് രംഗത്ത് മികച്ച സേവനങ്ങള്‍ ലഭ്യമാക്കി കേരളത്തിലുടനീളം പ്രവര്‍ത്തനം വ്യാപിപ്പിച്ചുകൊണ്ട് ശോഭനമായ ഭാവി ലക്ഷ്യമിടുകയാണ് സുദര്‍ശന്‍ എസ് കെ നയിക്കുന്ന എസ്.എന്‍.സി.ഒ ഗ്രൂപ്പ്.

”ചെറുതും വലുതുമായ ഏതൊരു ബിസിനസുകാരനെ സംബന്ധിച്ചും കൃത്യമായ തീരുമാനങ്ങള്‍ എടുക്കാനും കാര്യക്ഷമമായി പ്രവര്‍ത്തിക്കുവാനും, തടസങ്ങളില്ലാതെ മുന്നോട്ടുപോകുവാനും സഹായിക്കുന്ന ഒന്നാണ് അക്കൗണ്ടിങ്. അതിന് മികച്ച അക്കൗണ്ടന്റുമാരുടെ യോ അക്കൗണ്ടിങ് സ്ഥാപനങ്ങളുടെയോ പരിപൂര്‍ണ സേവനം ആവശ്യമാണ്. അത് നല്‍കുകയെന്ന വലിയ ഉത്തരവാദിത്വമാണ് ഞങ്ങള്‍ നിറവേറ്റുന്നത് ” എസ്.എന്‍.സി.ഒ യെക്കുറിച്ചുള്ള ചോദ്യത്തിന് സുദര്‍ശന്‍ നല്‍കുന്ന ലളിതമായ ഉത്തരമിതാണ്.

 


ഫിനാന്‍ഷ്യല്‍ അനലിസ്റ്റില്‍ നിന്ന് സ്വന്തം സ്ഥാപനത്തിലേക്ക്

ബി.കോം ബിരുദധാരിയായ സുദര്‍ശന്‍ ഫിനാന്‍ഷ്യല്‍ അനലിസ്റ്റില്‍ നിന്നാണ് എസ്.എന്‍.സി.ഒ യുടെ സി.ഇ.ഒ പദവിയിലേക്ക് എത്തുന്നത്. ബിരുദ പഠനത്തിന് ശേഷം ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് കോഴ്‌സ് ചെയ്യുമ്പോള്‍ ആണ് അഉങഅ കോര്‍പ്പറേറ്റ് അഡൈ്വസേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് ആയിട്ട് സുദര്‍ശന്‍ തന്റെ ഔദ്യോഗിക ജീവിതം അരംഭിക്കുന്നത്. 2011 മുതല്‍ 2014 വരെ അവിടെ തുടര്‍ന്ന ആ യുവാവ് പിന്നീട് കശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ മാനേജറായി പ്രവര്‍ത്തിച്ചു ഒരു സ്ഥാപനം നടത്തുന്നതിന് ആവശ്യമായ മാനേജ്‌മെന്റ് അറിവ് നേടി. ഈ നാളുകളില്‍ നേടിയ അറിവുകളും സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞത് ആണ് സ്വന്തമായി ഒരു കണ്‍സള്‍ട്ടന്‍സി എന്ന ആശയത്തിന് വഴിവെച്ചത്. 2015ഓടെ സുദര്‍ശന്‍ എന്‍ കോ എന്ന പേരില്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന് തുടക്കമായി. ജി ടെക് എഡ്യുക്കേഷന്‍ ഗ്രൂപ്പ് ആയിരുന്നു സ്ഥാപനത്തിന്റെ ആദ്യ ക്ലൈന്റ്. കൃത്യമായ കണ്‍സള്‍ട്ടിംഗ് രീതികളും മാര്‍ഗ നിര്‍ദേശങ്ങളും കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തെ വളര്‍ത്തി. 2017 ജനുവരിയോടെ അക്കൗണ്ടിങ് മേഖലയില്‍ വ്യത്യസ്ത സേവനങ്ങള്‍ നല്‍കുന്ന മൂന്ന് സ്ഥാപനങ്ങള്‍ തുടങ്ങി എസ്.എന്‍.സി.ഒ ഗ്രൂപ്പ് എന്ന പേരിലേക്ക് മാറി. ഇന്ന് എസ്.എന്‍.സി.ഒ യുടെ അക്കൗണ്ടിങ് ആന്‍ഡ് ടാക്സേഷന്‍ സൊലൂഷന്‍ ഡിവിഷന്‍, പുതിയ സംരംഭകര്‍ക്കായി ബിസിനസ് സെറ്റപ്പ് സര്‍വീസ്, ടിഡിഎസ്, ഇഎസ്‌ഐ, ഇപിഎഫ്, പാന്‍/ടാന്‍, ജിഎസ്ടി രെജിസ്ട്രേഷന്‍, ജിഎസ്ടി റിട്ടേണ്‍, ഇംപോര്‍ട്ട് – എക്സ്പോര്‍ട്ട് ലൈസന്‍സ് തുടങ്ങി ബിസിനസ്സിന് ബാധകമായ എല്ലാത്തരം സേവനങ്ങളും 100% ഗുണമേന്മയിലും സമയബന്ധിതയമായും ചെയ്തു കൊടുക്കുന്നുണ്ട്.

 


ആത്മാര്‍ത്ഥ സേവനം

ക്ലൈന്റ്സിന് ആത്മാര്‍ത്ഥവും ഉപകാരപ്രദവുമായ സേവനം നല്‍കുകയെന്നതാണ് എസ്.എന്‍.സി.ഒ യുടെ ആപ്തവാക്യം. വന്‍കിട ബിസിനസുകള്‍ക്കുള്ള ഇന്റേണല്‍ കണ്‍ട്രോള്‍ സൊല്യൂഷന്‍ ഡിവിഷന്‍, ഓണ്‍സൈറ്റ് സേവനം, വിദഗ്ദ്ധരായ ജീവനക്കാരുടെ സേവനം, സുതാര്യമായ പ്രവര്‍ത്തനം എന്നിവ എസ്.എന്‍.സി.ഒ യെ മറ്റു കണ്‍സള്‍ട്ടന്‍സികളില്‍ നിന്ന് ഒരുപടി മുന്നില്‍ നിര്‍ത്തുന്നു. പുതിയ ക്ലൈന്റുകളുടെ പൂര്‍ണ വിവരങ്ങള്‍ ശേഖരിച്ചു, അവരെക്കുറിച്ച് വിശദമായി പഠിക്കാന്‍ തയ്യാറാകുന്നതു വഴി ക്ലൈന്റിന് വേണ്ടി കസ്റ്റമൈസ്ഡ് പ്രവര്‍ത്തനങ്ങളും, ഫലപ്രദമായ രീതിയില്‍ ഇന്റേണല്‍ കണ്‍ട്രോള്‍ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുവാനും എസ്.എന്‍.സി.ഒ ക്ക് കഴിയുന്നു. സ്ഥാപനങ്ങള്‍ക്ക് വ്യവസായ രംഗത്ത് ബാധിക്കുന്ന എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട് മുന്നോട്ട് പോകാനുള്ള പ്രൊഫഷണല്‍ അക്കൗണ്ടിംഗ് ആന്‍ഡ് ടാക്സേഷന്‍ സൊല്യൂഷനുകളും സ്ഥാപനം പ്രദാനം ചെയ്യുന്നു. അതിന് എസ്.എന്‍.സി.ഒ ക്ക് കരുത്താകുന്നത് ആ മേഖലയിലെ പരിചയസമ്പന്നരായ ജീവനക്കാരും, അക്കൗണ്ടിങ്, ടാക്സേഷന്‍ വിഷയങ്ങളിലെ മികവുമാണ്.

 

പരിശീലനക്കളരി

കണ്‍സള്‍ട്ടന്റ്‌സ്, അക്കൗണ്ട്‌സ് മേഖലയിലെ സാധ്യത മനസിലാക്കി ഈ മേഖലയില്‍ മികച്ച പ്രൊഫഷണല്‍മാരെ വാര്‍ത്തെടുക്കാന്‍ എസ്.എന്‍.സി.ഒ ഒരു ട്രെയിനിംഗ് അക്കാദമി നടത്തുന്നുണ്ട്. കണ്‍സള്‍ട്ടന്റ്‌സ്, അക്കൗണ്ട്‌സ് രംഗത്ത് ഒരാള്‍ നേടേണ്ടതും അറിയേണ്ടതുമായ എല്ലാ വിഷയങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പരിശീലനക്കളരിയിലൂടെ വിദ്യാര്‍ത്ഥികളില്‍ അറിവുകളും കഴിവുകളും വളര്‍ത്താന്‍ സാധിക്കുന്നുണ്ടെന്ന് സുദര്‍ശന്‍ വ്യക്തമാക്കുന്നു. ഇതുവരെ ഇരുന്നൂറിലധികം അക്കൗണ്ടന്റുമാര്‍ എസ്.എന്‍സി.ഒ ട്രെയിംനിംഗ് അക്കാദമിയിലൂടെ പരിശീലനം നേടിയിട്ടുണ്ട്. ഇതിനുപുറമെ സ്ഥാപനങ്ങള്‍ക്കും, അക്കൗണ്ടന്റ്, കണ്‍സള്‍ട്ടന്റ്, ജിഎസ്ടി സുവിധ കേന്ദ്രങ്ങള്‍ എന്നിവര്‍ക്കായി ഓണ്‍സൈറ്റ് ട്രെയിംനിംഗ് വര്‍ക്ക്‌ഷോപ്പും നല്‍കാറുണ്ട്. ഇതിലൂടെ അക്കൗണ്ട്‌സ്, ജിഎസ്ടി ആന്‍ഡ് ഇന്‍കം ടാക്‌സ് എന്നീ വിഷയങ്ങളില്‍ ആയിരത്തില്‍പ്പരം ആളുകള്‍ക്ക് ട്രെയിനിംഗ് നല്‍കിയിട്ടുണ്ട്.

 

സംതൃപ്തരായ ഉപഭോക്താക്കള്‍

ഒരു സിംഗിള്‍ പേഴ്‌സണ്‍ അക്കൗണ്ടിങ് സിസ്റ്റമല്ല ഇവിടെ. മറിച്ച് ഈ മേഖലയില്‍ പരിചയമുള്ള ഒരു കൂട്ടം ആളുകളുടെ പിന്തുണയോടെയാണ് ഓരോ സ്ഥാപനത്തിനും സേവനം നല്‍കുന്നത്. വ്യത്യസ്ത മേഖലകളിലുള്ളവര്‍ അതായത് സി.എം.എ, സി.എ., ബി.കോം എന്നീ മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ള അക്കൗണ്ടിങ്ങ് ആന്‍ഡ് ടാക്‌സ് വിഷയങ്ങളില്‍ അറിവുള്ള ബന്ധപ്പെട്ട 15 പേരുടെ ടീമാണ് എസ്.എന്‍.സി.ഒ. ഈ വ്യത്യസ്ത മേഖലയിലുള്ളവരുടെ സേവനം ഓരോ ഉപഭോക്താക്കളിലക്കും എത്തിക്കാനും സ്ഥാപനത്തിനാകുന്നു. ഒരു സ്ഥാപനത്തെ സംബന്ധിച്ച് ഒരു സിംഗിള്‍ അക്കൗണ്ടന്റ് ആണെങ്കില്‍ അയാള്‍ക്ക് കോസ്റ്റിങ്, ഇന്‍കം ടാക്‌സ് നിയമങ്ങള്‍, ഇ.എസ്.ഐ, ഇ.പി.എഫ് നിയമങ്ങള്‍ എന്നിവയെക്കുറിച്ച് അറിവുണ്ടാകണമെന്നില്ല. അവിടെയാണ് ഞങ്ങളെപ്പോലുള്ള സ്ഥാപനത്തിന്റെ പിന്തുണ കമ്പനികള്‍ക്ക് വേണ്ടതെന്ന് സുദര്‍ശന്‍ പറഞ്ഞു. കെ.ടി.സി ഗ്രൂപ്പ്, ജി-ടെക് എഡ്യുക്കേഷന്‍ ഗ്രൂപ്പ്, വെറൈറ്റി ഫുഡ്സ്, ഐടി ഗെയ്റ്റ് സൊലൂഷന്‍സ്, പ്രൈമല്‍ കോഡ്സ് ടെക്‌നോളജീസ്, ക്ലിക്ക് ബുക്ക്സ്, വൈറ്റ് ഷാഡോ എന്ന് തുടങ്ങി വലുതും ചെറുതുമായി 150ഓളം സംതൃപ്തരായ ഉപഭോക്തൃ നിരയാണ് സ്ഥാപനത്തിനുള്ളത്.

കേരളത്തിലുടനീളം പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ് എസ്.എന്‍.സി.ഒ യുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലായി സ്ഥാപനത്തിന് ബ്രാഞ്ചുകളുണ്ട്. എസ്.എന്‍.സി.ഒ എന്ന സ്ഥാപനത്തിന്റെ ക്വാളിറ്റി സേവനം ചെറുതും വലുതുമായ എല്ലാത്തരം സംരംഭകരിലേക്കും സ്ഥാപനങ്ങളിലേക്കും വളര്‍ത്താനുള്ള പദ്ധതികള്‍ എസ്.എന്‍.സി.ഒ യുടെ അണിയറയില്‍ പുരോഗമിക്കുകയാണ്.

കൂടുതല്‍ അറിയുവാന്‍ സന്ദര്‍ശിക്കുക www.snco.co.in

വിളിക്കുക – 04954040266, 09562005551

Previous ബേബിസെറ്റ് നിര്‍മ്മാണത്തിലൂടെ പ്രതിമാസം 50,000 രൂപ വരുമാനം
Next 'അമ്മ' യ്‌ക്കെതിരെ താരങ്ങള്‍, നടിമാര്‍ കൂട്ടത്തോടെ രാജിവെച്ചു

You might also like

Home Slider

ലോകവിപണിയിലെ ആയുഷ് സ്പര്‍ശം

ഇടുക്കി-തമിഴ്‌നാട് അതിര്‍ത്തിയിലെ ചെറുപട്ടണമായ കുമളിയില്‍ നിന്നും ആഗോള വിപണിയിലേക്ക് ഡ്രയര്‍ മെഷിനറികള്‍ എത്തിച്ചുകൊണ്ട് ഒരു സംരംഭകന്‍ ശ്രദ്ധ നേടുകയുണ്ടായി; അമരാവതി സ്വദേശി ജോബി ജോസ്. സ്വന്തമായി വികസിപ്പിച്ചെടുത്ത ആശയത്തിലൂടെ ലോക രാജ്യങ്ങള്‍ കീഴടക്കിയ ഉല്‍പ്പന്നങ്ങളുമായി ആയുഷ് ഡീ-ഹൈഡ്രേറ്റിങ് സൊലൂഷന്‍സ് എന്ന സ്ഥാപനത്തിലൂടെ

Home Slider

എങ്ങനെ രുചിയേറും ക്യാന്‍ഡി ബിസിനസ് ആരംഭിക്കാം

കേരളത്തിലെ കാര്‍ഷിക രംഗം നവീന സാങ്കേതിക വിദ്യകളും ആധുനിക കൃഷി അറിവുകളും വിവര സാങ്കേതികവിദ്യാധിഷ്ഠിത മാര്‍ക്കറ്റിങ് സംവിധാനവും ഉള്‍പ്പെടുത്തി നവീകരിക്കേണ്ട കാലഘട്ടം അതിക്രമിച്ചിരിക്കുകയാണ്. കാര്‍ഷിക വിളകള്‍ക്കുള്ള വിലിയിടിവ് നിരവധി പാരമ്പര്യ കര്‍ഷകരെപ്പോലും ഉപജീവനത്തിനായി മറ്റ് മേഖലകള്‍ തേടിപ്പോവാന്‍ പ്രേരിപ്പിക്കുന്നു. ഒരേസമയം വിപണിക്ക്

Success Story

ചായക്കടക്കാരനില്‍ നിന്ന് 254 കോടി ബിസിനസിലേക്ക് വളര്‍ന്ന ബല്‍വന്ത്‌സിങ് രാജ്പുത്

സംരംഭകരാകാന്‍ താല്‍പ്പര്യപ്പെടുന്നവരെ പ്രചോദിപ്പിക്കുന്ന കഥയാണ് ഗുജറാത്ത് സ്വദേശി ബല്‍വന്ത്‌സിങ് രാജ്പുത്തിന്റേത്. 1972ലെ വെള്ളപ്പൊക്കത്തില്‍ കുടുംബം നഷ്ടപ്പെട്ട ബല്‍വന്ത് സിങിന് അന്ന് ആകെ സമ്പാദ്യമായുണ്ടായത് ധരിച്ചിരുന്ന വസ്ത്രം മാത്രമായിരുന്നു. നഷ്ടം മാത്രമുണ്ടൈായിരുന്ന ആ ദിവസങ്ങളില്‍ നിന്ന് ഇന്ന് ബല്‍വന്ത് സിങ് എത്തി നില്‍ക്കുന്നത്

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply