സോയ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ വന്‍ സാധ്യത
മനുഷ്യന്റെ ഭക്ഷണ രീതികള്‍ക്ക് ദിനം പ്രതി മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. സമൂഹത്തിലെ നല്ലൊരു വിഭാഗം ജനങ്ങളും സസ്യാഹാരത്തിലേക്ക് മാറിക്കഴിഞ്ഞു. ശുദ്ധമായ ഉല്‍പ്പന്നങ്ങളുടെ ലഭ്യതക്കുറവ് മുതല്‍ പലവിധ രോഗങ്ങള്‍ വരെ ഈ മാറ്റത്തിന് കാരണമായിട്ടുണ്ട്.
പച്ചക്കറികളിലും പഴ വര്‍ഗ്ഗങ്ങളിലും ധാരാളം വിറ്റാമിനുകളും മറ്റ് പോഷക ഘടകങ്ങളും അടങ്ങിയിട്ടുണ്ടെങ്കിലും ഇറച്ചിയും മീനും കഴിക്കുന്നത്ര സംതൃപ്തി പച്ചക്കറി കഴിച്ചാല്‍ ലഭിക്കണമെന്നില്ല. മാത്രമല്ല, മാംസത്തില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങളും വിറ്റാമിനുകളുമെല്ലാം ഒന്നുവേറെതന്നെയാണ്. രുചിയും വ്യത്യസ്തം.
ഇതിനെല്ലാം പരിഹാരമാണ് സോയ. പോഷക സമൃദ്ധമായ സോയയെ വെജിറ്റബില്‍ മീറ്റ് എന്നാണ് വിളിക്കുന്നത്. ഇതില്‍ 50 ശതമാനത്തിലധികവും മാംസ്യം അടങ്ങിയിരിക്കുന്നു. ഈ മാംസ്യമാകട്ടെ വളരെ ഉയര്‍ന്ന നിലവാരമുള്ള അവശ്യ അമിനോ അമ്ലങ്ങളായ ഗ്ലൈസീന്‍, ട്രിപ്റ്റോഫന്‍, ലൈസീന്‍ എന്നിവ അടങ്ങിയതാണ്.
സോയാബീന്‍ സംസ്കരിച്ചാണ് സോയചങ്ക്സ് (സോയ മീറ്റ്), സോയാ പാല്, സോയപ്പൊടി, സോയസോസ്, സോയഎണ്ണ എന്നിവയ ഉല്‍പ്പാദിപ്പിക്കുന്നത്. ഇവയ്ക്കെല്ലാം സസ്യാഹാരികള്ക്കിടയിലും മാര്‍ക്കറ്റിലും വന്‍ ഡിമാന്റാണുള്ളത്. താരതമ്യേന വിലക്കുറവും പോഷകങ്ങളുടെ അളവ് കൂടുതലാണെന്നതും ഇതിന്റെ ഡിമാന്റ് ഉയര്‍ത്തുന്നു. കിലോയ്ക്ക് 40-50നും ഇടയ്ക്കാണ് സോയയുടെ വില എങ്കിലും വാണിജ്യാടിസ്ഥാനത്തില്‍ വാങ്ങുന്നവര്‍ക്ക് വിലക്കുറവില്‍ ലഭിക്കും. ഇവ വിവിധ അളവിലുള്ള പായ്ക്കറ്റുകളിലാക്കി പലചരക്കുകടകള്‍ വഴി വിറ്റഴിക്കാവുന്നതാണ്.
You might also like
ഫേസ്ബുക്കില്‍ നിന്നു സമ്പാദ്യം
ഇന്ന് ഫേസ്ബുക്ക് ഉപയോഗിക്കാത്തവര്‍ ഇല്ല എന്നുതന്നെ പറയാം. എന്നാല്‍ സമയം കളയാന്‍ മാത്രമല്ല ഫേസ്ബുക്കില്‍ നിന്നു പൈസയുണ്ടാക്കാനും സാധിക്കും. ഫേസ്ബുക്ക് പരസ്യത്തില്‍ നിന്നാണ് വരുമാനം. ഒഴിഞ്ഞിരിക്കുന്ന സമയത്ത് നിങ്ങള്‍ നല്ലൊരു വിഷയം തിരഞ്ഞെടുത്ത് അതിനു ഏറ്റവും അനുയോജ്യമായൊരു പേരില്‍ ഫേസ്ബുക്കില്‍ ഒരു
ബേബിസെറ്റ് നിര്‍മ്മാണത്തിലൂടെ പ്രതിമാസം 50,000 രൂപ വരുമാനം
വലിയ മുതല്‍ മുടക്കില്ലാതെ ആരംഭിക്കാവുന്നൊരു സംരംഭമാണ് ബേബിസെറ്റ് നിര്‍മ്മാണം. നവജാത ശിശുക്കള്‍ക്ക് ആവശ്യമായ ഉടുപ്പുകള്‍, ഷീറ്റുകള്‍, ടവ്വലുകള്‍, ബെഡുകള്‍, എണ്ണ, പൗഡര്‍, ബേബി സോപ്പുകള്‍ മുതലായവ വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച് പായ്ക്ക് ചെയ്ത് സ്വന്തം ബ്രാന്‍ഡില്‍ വില്‍ക്കുന്നതാണ് ബിസിനസ്. കുഞ്ഞ്
അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടേക്കാം : ഫേസ്ബുക്കിലെ ആപ്ലിക്കേഷനുകളെക്കുറിച്ച് മുന്നറിയിപ്പ്
നിങ്ങളോട് സാമ്യമുള്ള സിനിമാനടന് ആരാണ്, അടുത്ത ജന്മത്തില് ആരാവും, നിങ്ങളുടെ മരണം എങ്ങനെയായിരിക്കും….ഇങ്ങനെ സാമൂഹ്യ മാധ്യമത്തിന്റെ ചൂണ്ടയില്‍ ഇരയെ കൊത്തി കാത്തിരിക്കുന്ന നിരവധി ലിങ്കുകളുണ്ട്. ഒരു കൗതുകത്തിനു പുറത്ത് ഇവയിലൊക്കെ തല വച്ചു കൊടുക്കുന്നവരാണ് അധികവും. എന്നാല്‍ ഇതിനു പിന്നിലെ ചതിക്കുഴികളെക്കുറിച്ച്
0 Comments
No Comments Yet!
You can be first to comment this post!