പാസ്പോർട്ട്‌ നഷ്ടപെട്ടവർക്കായി പ്രത്യേക ക്യാമ്പ്

പ്രളയത്തിൽ അകപ്പെട്ട് പാസ്പോർട്ട്‌ നഷ്ടപ്പെടുകയോ കേടുപാടുകൾ വരുകയോ ചെയ്തവർക്കായി നാളെ പ്രത്യേക ക്യാമ്പുകൾ നടത്തും. ആലുവയിലെയും കോട്ടയത്തെയും പാസ്പോർട്ട് സേവ കേന്ദ്രത്തിലാണ് ക്യാമ്പുകൾ നടത്തുന്നത്.

ക്യാമ്പിൽ രജിസ്റ്റർ ചെയ്യുന്നതിനായി www.passportindia.gov.in എന്ന വെബ്സൈറ്റിലോ എംപാസ്പോർട്ട്‌ സേവ ആപ്പിലോ പ്രവേശിച്ച ശേഷം ആർ. പി.  ഓ കൊച്ചിൻ പാസ്പോർട്ട്‌ ഓഫീസായി തെരഞ്ഞെടുക്കുക. തുടർന്ന് റീഇഷ്യൂ ചെയ്യാനുള്ള അപേക്ഷ ഓൺലൈനായി സമർപ്പിച്ചു അപ്ലിക്കേഷൻ റഫറൻസ് നമ്പർ കൈപ്പറ്റുക.

പ്രളയത്തിൽ പാസ്പോർട്ട്‌ നഷ്ടപെട്ടിട്ടുണ്ടെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷൻ നിന്ന് എഫ്. ഐ.ആറോ ലോസ് സർട്ടിഫിക്കറ്റോ കൊണ്ടുപോകണം. ഇതിന് യാതൊരു വിധ ഫീസും നൽകേണ്ട ആവശ്യമില്ല.

 

Spread the love
Previous സെയിൽസ്മാനും കാഷ്യറും ഇല്ലാതെ ഒരു കട കൊച്ചിയിൽ
Next ഐഡിയയും വൊഡാഫോണും ഒന്നിക്കുന്നു

You might also like

Home Slider

ബാര്‍ബി @ 60 : പ്രായമാകാതെ പ്രിയപ്പെട്ട ബാര്‍ബി ഡോള്‍

അറുപതു വര്‍ഷത്തോളം ലോകം മുഴുവന്‍ ആരാധിച്ച, കൊഞ്ചിച്ച പാവക്കുട്ടി. സ്ഥിരം കളിപ്പാവകളുടെ സങ്കല്‍പ്പങ്ങളെ മാറ്റിയെഴുതി ബാര്‍ബി ഡോള്‍ രംഗത്തവതരിച്ചതു കൃത്യം അറുപതു വര്‍ഷം മുമ്പാണ്. കൃത്യമായിപ്പറഞ്ഞാല്‍ 1959 മാര്‍ച്ച് ഒമ്പതിന് അമെരിക്കന്‍ ടോയ് ഫെയറിലാണു ബാര്‍ബി ഡോളിനെ ആദ്യമായി അവതരിപ്പിച്ചത്. അന്നുതൊട്ടിന്നു

Spread the love
NEWS

മതില്‍ കെട്ടി വേഗം കൂട്ടാന്‍ റെയ്ല്‍വേ

പാളങ്ങള്‍ക്ക് ഇരുവശവും മതില്‍കെട്ടി ട്രെയ്‌നിന്റെ സ്പീഡ് കൂട്ടാന്‍ റെയ്ല്‍വെ ഒരുങ്ങുന്നു. ഡെല്‍ഹി- മുംബൈ റൂട്ടിലാണ് 500 കോടി രൂപ ചെലവില്‍ 500 കിലോമീറ്റര്‍ ദൂരത്തില്‍ മതില്‍ കെട്ടാന്‍ പദ്ധതി തയാറാക്കുന്നത്. പാളത്തിലേക്ക് മനുഷ്യരും മൃഗങ്ങളും പ്രവേശിക്കുന്നത് ഈ റൂട്ടില്‍ ട്രെയിന്‍ യാത്ര

Spread the love
Business News

സ്വര്‍ണ വില ഉയര്‍ന്നു

സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു. പവന് 280 രൂപയാണ് ഉയര്‍ന്നത്. ഇപ്പോള്‍ ഒരു പവന്‍ സ്വര്‍ണത്തിന് 22,400 രൂപയാണ് വില. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 2800 രൂപയിലുമെത്തി. തിങ്കളാഴ്ച പവന് 120 രൂപ കുറഞ്ഞിരുന്നു. Spread the love

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply