കറിപ്പൊടി നിര്‍മാണത്തിലൂടെ വിജയം കൊയ്യാം

കറിപ്പൊടി നിര്‍മാണത്തിലൂടെ വിജയം കൊയ്യാം

ബൈജു നെടുങ്കേരി

കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ അടുത്തകാലത്തായി ആരോഗ്യ സംബന്ധമായ അവബോധം വര്‍ച്ചിട്ടുണ്ട്. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, മസാലക്കൂട്ടുകള്‍ എന്നിവയിലെല്ലാം മായം ചേര്‍ക്കലിന്റെ കഥകള്‍ അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നു. മിന്നിത്തിളങ്ങുന്ന പായ്ക്കുകളില്‍ ലഭിക്കുന്ന മസാലക്കൂട്ടുകളില്‍ ജനങ്ങള്‍ക്ക് വിശ്വാസം കുറഞ്ഞു തുടങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ നിന്നും ഒരു സംരംഭ സാധ്യത കണ്ടെത്തുകയാണ് കറിപ്പൊടി നിര്‍മാണത്തിലൂടെ…

 

സാധ്യത

കലര്‍പ്പില്ലാത്ത മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, മസാലക്കൂട്ടുകള്‍ എന്നിവ നിര്‍മ്മിച്ച് 250 ഗ്രാം, 500 ഗ്രാം, 1 കിലോഗ്രാം, 5 കിലോ ഗ്രാം പായ്ക്കുകളില്‍ വിപണനം നടത്താം. ഒരു കാരണവശാലും മള്‍ട്ടി ലെയര്‍ പായ്ക്കറ്റുകളില്‍ വിപണനം നടത്തരുത്. നാടന്‍ പൊടിയുല്‍പ്പന്നങ്ങള്‍ക്ക് ഡിമാന്റ് വളരെ കൂടുതലാണ്. ബ്രാന്‍ഡുകളോട് മത്സരിക്കാനും നില്‍ക്കണ്ട. ഗുണമേന്മ നിലനിര്‍ത്തുക എന്നതാണ് പ്രാധാനം. ഒരു പ്രാവശ്യം വാങ്ങി ഉപയോഗിക്കുന്ന വീട്ടമ്മമാര്‍ വീണ്ടും വാങ്ങണമെങ്കില്‍ ഗുണമേന്മ നിര്‍ബന്ധമാണ്. കുറഞ്ഞ മുതല്‍ മുടക്കില്‍ വലിയ സാങ്കേതിക വിദ്യകളുടെ പിന്‍ബലമില്ലാതെ ആരംഭിക്കാന്‍ കഴിയുന്ന ഈ വ്യവസായം കേരളത്തിലെ എല്ലാ പ്രദേശങ്ങള്‍ക്കും യോജിച്ചതുമാണ്.

 

അസംസ്‌കൃത വസ്തുക്കള്‍

കേരളത്തില്‍ മട്ടാഞ്ചേരിയില്‍ ഈ വ്യവസായത്തിന് ആവശ്യമായ എല്ലാ അസംസ്‌കൃത വസ്തുക്കളും ലഭിക്കും. ഈ മാര്‍ക്കറ്റ് ഒരു തവണ നേരിട്ട് സന്ദര്‍ശിച്ച് അസംസ്‌കൃത വസ്തുക്കളുടെ ഗുണമേന്മ പരിശോധിച്ച് ഉറപ്പുവരുത്തുന്നതും വ്യാപാരികളുമായി ഒരു സ്‌പ്ലൈ കരാര്‍ ഉണ്ടാക്കുന്നതും നല്ലതായിരിക്കും. ഹോള്‍സെയില്‍ വിലയ്ക്ക് അസംസ്‌കൃത വസ്തുക്കള്‍ ലഭിക്കുന്നതിന് സഹായകരമാവും. വ്യവസായം വളര്‍ന്ന് വലുതാകുന്നതോടെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും നേരിട്ട് വാങ്ങുകയുമാകാം.

 

വിപണി

കേരളത്തില്‍ നിലനില്‍ക്കുന്ന കണ്‍സ്യൂമര്‍ സംസ്‌കാരം ഒരു അനുകൂല ഘടകമാണ്. മാളുകളും സൂപ്പര്‍മാര്‍ക്കറ്റുകളും ഗ്രാമീണ ജീവിതത്തിലേക്ക് പോലും കടന്നുകയറിയെങ്കിലും നാട്ടിലെ പലചരക്ക് കടകളും പൊടിക്കടകളും അന്യംനിന്നുപോയിട്ടില്ല. സപ്ലൈകോയും കണ്‍സ്യൂമര്‍ഫെഡും ഈ രംഗത്ത് സജീവ സാന്നിധ്യമാണ്. ഇവര്‍ക്കെല്ലാം ഉതകുന്ന തരത്തില്‍ വ്യത്യസ്തങ്ങളായ ബിസിനസ് പ്ലാനുകള്‍ ഉണ്ടാക്കുക എന്നുള്ള ഏറ്റവും പ്രധാന കാര്യം. മാളുകള്‍ക്കും സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും കേന്ദ്രീകൃത ഡിപ്പോകളും പ്രൊഡക്ട് അപ്രൂവല്‍ സംവിധാനങ്ങളുമൊക്കെയുണ്ട്. നിശ്ചിത സമയത്തേക്ക് ക്രെഡിറ്റും നല്‍കേണ്ടിവന്നേക്കാം. പക്ഷേ മാര്‍ക്കറ്റിങ് വളരെ എളുപ്പമാണ്. സപ്ലൈകോയിലും കണ്‍സ്യൂമര്‍ഫെഡിലും സപ്ലൈ ചെയ്യുന്നതിനും ഇത്തരം അപ്രൂവലുകല്‍ ആവശ്യമായിവരും. പലചരക്ക് കടകളും പൊടിക്കടകള്‍ക്കും നേരിട്ടുള്ള മാര്‍ക്കറ്റിംഗാമ് ആവശ്യം.

 

മാര്‍ക്കറ്റിംഗ്

ആദ്യ ഘട്ടത്തില്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്‌സിനെ നിയമിക്കുന്നതിനേക്കാള്‍ സംരഭകന്‍ തന്നെ ഈ ഉല്‍പ്പന്നങ്ങല്‍ മാര്‍ക്കറ്റ് ചെയ്യുന്നതായിരിക്കും നല്ലത്. മറ്റ് ഉല്‍പ്പന്നങ്ങളില്‍ നിന്ന് ഈ ഉല്‍പ്പന്നത്തിന്റെ വ്യത്യസ്തതയും, ഗുണമേന്മയും, ചേരുവകളും കച്ചവടക്കാരെ എളുപ്പത്തില്‍ ബോധ്യപ്പെടുത്താന്‍ സംരംഭകന് കഴിയും. ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മ വിവരിച്ചുകൊണ്ടുള്ള ചെറിയ പോസ്റ്ററുകള്‍ കടകളില്‍ പതിപ്പിക്കുന്നത് നന്നായിരിക്കും.

 

ഉല്‍പ്പന്നത്തോടൊപ്പം സ്‌കീമുകള്‍ നല്‍കുന്നതിനേക്കാള്‍ നിശ്ചിത അളവ് വില്‍പ്പനയ്ക്ക് സമ്മാനങ്ങള്‍ നല്‍കുന്നത് ഉത്തമമായിരിക്കും. വലിയ മാര്‍ക്കറ്റുകളിലെ ചെറിയ വില്‍പ്പനക്കാരുമായി ചേര്‍ന്നോ സ്വന്തമായോ നേരിട്ടുള്ള വില്‍പ്പന ശാലകള്‍ തുറക്കുന്നതും കൂടുതല്‍ വിറ്റുവരവിന് സഹായിക്കും. കമ്മീഷന്‍ വ്യവസ്ഥയാണ് ഈ രീതിക്ക് അഭികാമ്യം. ഉപഭോക്താവ് ആവശ്യപ്പെടുന്ന അളവ് അവരുടെ മുന്നില്‍വെച്ചുതന്നെ തൂക്കി നല്‍കുന്നു.

പൊടിയുല്‍പ്പന്നങ്ങള്‍ ഡിസ്ട്രീബ്യൂഷനു നല്‍കാതെ നിശ്ചിത ഇടവേളകളില്‍ സ്വന്തമായി ഉല്‍പ്പന്നം എത്തിച്ച് നല്‍കുന്ന തരത്തിലുള്ള മാര്‍ക്കറ്റിങ് രീതി അവലംബിക്കുന്നതാണ് അഭികാമ്യം.

 

സാങ്കേതികവിദ്യാ പരിശീലനം, മെഷിനറികള്‍

വലിയ സാങ്കേതിക പരിജ്ഞാനമോ വിദ്യാഭ്യാസ യോഗ്യതയോ ഒന്നും ഈ വ്യവസായത്തിന് ആവശ്യമില്ല. വിവിധ പൊടിയുല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനും പായ്ക്കിംഗിനും മറ്റുമായി ഒരു ദിവസത്തെ പരിശീലനം നേടിയാല്‍ മതിയാകും. പ്രദാനമായും ശ്രദ്ധിക്കേണ്ടത് പൊടിയുല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരവും ഈര്‍പ്പത്തിന്റെ അളവുമാണ്. ഈര്‍പ്പം കൂടിയാല്‍ ഉല്‍പ്പന്നങ്ങള്‍ വേഗത്തില്‍ കേടുവരും. സാധാരണയായി പൊടിയുല്‍പ്പന്നങ്ങളുടെ കാലാവധി 6 മാസമാണ്. ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ അവലംബിച്ച് നിര്‍മ്മിച്ചിട്ടുള്ള മെഷിനറികള്‍ ഇന്നു വിപണിയില്‍ ലഭ്യമാണ്.

 

മൂലധന നിക്ഷേപം (പ്രതിദിനം 500 കിലോഗ്രാം പൊടിയുല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള കപ്പാസിറ്റി)

1. മെഷിനറി (പൊടിമില്ല്, റോസ്റ്റര്‍, അനുബന്ധ സാമഗ്രികള്‍) – 1,95,000.00
2. ത്രാസ്, സീലിംഗ് മെഷീന്‍, പാത്രങ്ങള്‍, ടേബിള്‍ – 35,000.00
3. വയറിങ്, അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കല്‍ – 25,000.00
4. പ്രവര്‍ത്തന മൂലധനം (ഒരു മാസത്തേക്ക്) – 2,45,000.00
ആകെ – 5,00,000.00

പൊടിയുല്‍പ്പന്നങ്ങല്‍ നിരവധിയുള്ളതിനാല്‍ ഓരോന്നിന്റെയും സാമ്പത്തിക വിശകലനം ചേര്‍ക്കാന്‍ സാധിക്കില്ല. അതിനാല്‍ ഉദാഹരണമായി മുളകുപൊടിയുടെ സാമ്പത്തിക വിശകലനം ചേര്‍ക്കുന്നു.

 

പ്രവര്‍ത്തന ചിലവുകള്‍ (ഒരു ദിവസം 150 കിലോഗ്രാം ആവശ്യമുള്ളത്)

1. അസംസ്‌കൃത വസ്തുക്കള്‍ (150 കിലോഗ്രാം X 100.00) = 15,000.00
2. തൊഴിലാളികളുടെ വേതനം (3 X 300) = 900.00
3. വൈദ്യുതി, പായ്ക്കിങ് അനുബന്ധ ചിലവുകള്‍ =500.00
4. മാര്‍ക്കറ്റിങ് = 1000.00
ആകെ = 17,400.00

വരവ് (ഒരു ദിവസം 150 കിലോഗ്രാം മുളകുപൊടി വില്‍ക്കുമ്പോള്‍ ലഭിക്കുന്നത്)

എംആര്‍പി – 150 X 180 = 27,000.00
വില്‍പ്പനക്കാരുടെ കമ്മീഷന്‍ കഴിഞ്ഞ് ലഭിക്കുന്നത് = 150 X 144.00 = 21,600.00
ഒരു ദിവസത്തെ ലാഭം = 27000-21600 = 5400.00

ട്രയല്‍ പ്രൊഡക്ഷന്‍

സ്വന്തമായി മെഷിനറികള്‍ വാങ്ങിവയ്ക്കുന്നതിനു മുന്‍പ് ട്രയല്‍ പ്രൊഡക്ഷന്‍ സെന്ററുകളിലായി ഉല്‍പ്പന്നം നിര്‍മ്മിച്ച് വിപണി സാദ്യത പഠിക്കാവുന്നതാണ്. ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരവും വില നിര്‍ണ്ണയവും എളുപ്പമാക്കാന്‍ ഇത് സഹായിക്കും.

 

ലൈസന്‍സുകള്‍

ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ രജിസ്‌ട്രേഷന്‍, പഞ്ചായത്ത് ലൈസന്‍സ്, സെയില്‍ടാക്‌സ് രജിസ്‌ട്രേഷന്‍, അളവ്- തൂക്ക വിഭാഗത്തിന്റെ ലൈസന്‍സ്, തൊഴിലാളികളുടെ ഹെല്‍ത്ത് ഫിറ്റ്‌നസ് എന്നിവ അത്യാവശ്യം നേടിയിരിക്കേണ്ടതാണ്. പഞ്ചായത്ത് ആവശ്യപ്പെടുന്നപോലെ മലിനീകരണ നിയന്ത്രണബോര്‍ഡിന്റെയും ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗത്തിന്റെയും ലൈസന്‍സ് ആവശ്യമായിവരും.

 

Spread the love
Previous കുമ്പളങ്ങിയിലെ ആണുങ്ങള്‍ തുണിക്കടയില്‍ : കുമ്പളങ്ങിയിലെ ഡിലീറ്റഡ് സീന്‍ കാണാം
Next വീട്ടിലിരുന്ന് പണം സമ്പാദിക്കാന്‍ 5 സംരംഭങ്ങള്‍

You might also like

Entrepreneurship

ക്രിഷ് 4 ൽ നായികയായി പ്രിയങ്ക ചോപ്ര

ക്രിഷ് 4 ൽ ഹൃതിക് റോഷന്റെ നായികയായി പ്രിയങ്ക ചോപ്ര എത്തുന്നു. അമേരിക്കൻ ഗായകൻ നിക് ജൊനാസുമായി പ്രിയങ്കയുടെ വിവാഹമുടൻ നടക്കാൻ പോകുകയാണ്. വിവാഹത്തിന് ശേഷമായിരിക്കും ക്രിഷിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. അതേസമയം തന്നെ സൽമാൻ ഖാൻ നായകനാകുന്ന ഭാരതിയിൽ നിന്നും വിവാഹത്തിരക്കുകൾ

Spread the love
SPECIAL STORY

പ്രകൃതിക്കു വേണ്ടി ഒരിടം

കൊച്ചിയുടെ നഗരത്തിരക്കുകളില്‍ നിന്നും മാറി കലൂരിനടുത്ത് അയ്യപ്പന്‍കാവിലെ ഷമീല്‍ റഷീദ് എന്ന ആര്‍ക്കിടെക്ടിന്റെ വീട് ചെന്നവസാനിക്കുന്നത് അര്‍ബന്‍ ലിവിങ് ഐഡിയാസ് എന്ന ഇന്‍ഡോര്‍ പോട്‌സും, പ്ലാന്റ്‌സും വില്‍ക്കുന്ന ഷോപ്പിലേക്കാണ്. വീടിനോട് ചേര്‍ന്ന് തന്നെ പ്രകൃതിക്കു വേണ്ടി ഷമീല്‍ ഒരിടം കണ്ടെത്തിയപ്പോള്‍ മുറ്റത്തു

Spread the love
SPECIAL STORY

നിക്ഷേപശീലത്തിന് എസ്‌ഐപി

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) ഇന്ന് സര്‍വ്യാപകമായിരിക്കുകയാണ്. ചെറിയ തുകകളിലൂടെ ഭാവിയിലെ ലക്ഷ്യം നേടിയെടുക്കാനുള്ള നിക്ഷേപകന്റെ ത്വരയാണ് എസ്‌ഐപിയെ വ്യത്യസ്തമാക്കുന്നത്. മ്യൂച്വല്‍ ഫണ്ടുകളില്‍ മാസം തോറും ഒരു ചെറിയ തുക നിക്ഷേപിച്ച് അഞ്ചോ പത്തോ വര്‍ഷത്തിനുശേഷം പിന്‍വലിക്കുമ്പോള്‍ ലഭിക്കുന്ന വലിയ തുകയിലാണ്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply