എസ് എസ് എല്‍ സി പരീക്ഷയ്ക്ക് ഇന്നു തുടക്കം : 4,35,142 പേർ പരീക്ഷയെഴുതും

എസ് എസ് എല്‍ സി പരീക്ഷയ്ക്ക് ഇന്നു തുടക്കം : 4,35,142 പേർ പരീക്ഷയെഴുതും

എസ്.എസ്.എൽ.സി/ റ്റി.എച്ച്.എസ്.എൽ.സി/ എ.എച്ച്.എസ്.എൽ.സി പരീക്ഷകൾ ഇന്ന് (മാർച്ച് 13) ആരംഭിക്കും. 28 വരയാണ് പരീക്ഷ.  സംസ്ഥാനത്ത് 2,923 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ ഒമ്പത് കേന്ദ്രങ്ങളിലുമായി 4,35,142 വിദ്യാർത്ഥികളാണ് റഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതുന്നത്.

 

2,22,527 ആൺകുട്ടികളും 2,12,615 പെൺകുട്ടികളും പരീക്ഷയെഴുതും.  സർക്കാർ സ്‌കൂളുകളിലെ 1,42,033 കുട്ടികളും എയിഡഡ് സ്‌കൂളുകളിലെ 2,62,125 കുട്ടികളും അൺ എയിഡഡ് സ്‌കൂളുകളിലെ 30,984 കുട്ടികളും പരീക്ഷയെഴും.  ഗൾഫ് മേഖലയിൽ 495 കുട്ടികളും ലക്ഷദ്വീപ് മേഖലയിൽ 682 പേരും പരീക്ഷയെഴുതുന്നു.  ഇവർക്കു പുറമേ പ്രൈവറ്റ് വിഭാഗത്തിൽ ന്യൂ സ്‌കീമിൽ (പി.സി.എൻ) 1,867 പേരും ഓൾഡ് സ്‌കീമിൽ (പി.സി.ഒ) 333 പേരും പരീക്ഷ എഴുതും.

 

മലപ്പുറം റവന്യൂ ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്നത്, 27,436 പേർ.  ഏറ്റവും കുറച്ച് പേർ പരീക്ഷ എഴുതുന്നത് ആലപ്പുഴ റവന്യൂ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്, 2,114 പേർ.

 

ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്ന കേന്ദ്രം തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് പി.കെ.എം.എം.എച്ച്.എസ് ആണ്.  ഇവിടെ 2,411 പേർ പരീക്ഷ എഴുതുന്നു.  ഏറ്റവും കുറച്ച് വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് ഹാജരാകുന്നത് തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ പെരിങ്ങര ഗവൺമെന്റ് ഗേൾസ് എച്ച്.എസിലാണ്.  രണ്ട് പേരാണ് ഇവിടെ പരീക്ഷ എഴുതുക.

 

റ്റി.എച്ച്.എസ്.എൽ.സി വിഭാഗത്തിൽ ഇത്തവണ 48 പരീക്ഷാ കേന്ദ്രങ്ങളിലായി 3,212 പേരാണ് പരീക്ഷയെഴുതുന്നത്. 2,957 ആൺകുട്ടികളും 255 പെൺകുട്ടികളും. എ.എച്ച്.എസ്.എൽ.സി വിഭാഗത്തിൽ ഒരു പരീക്ഷാകേന്ദ്രമാണുള്ളത്.  ചെറുതുരുത്തി കലാമണ്ഡലം ആർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ.  82 പേർ പരീക്ഷയെഴുതും. എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്) വിഭാഗത്തിൽ 29 പരീക്ഷാ കേന്ദ്രങ്ങളിലായി 284 പേരും റ്റി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്) വിഭാഗത്തിൽ ഒരു പരീക്ഷ കേന്ദ്രത്തിൽ 14 പേരും പരീക്ഷയെഴുതും.

 

സംസ്ഥാനത്ത് 54 കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പുകളിലായി ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം ഏപ്രിൽ അഞ്ച് മുതൽ മേയ് രണ്ട് വരെ രണ്ട് ഘട്ടങ്ങളിലായി നടക്കും.  ആദ്യഘട്ടം ഏപ്രിൽ അഞ്ചിന് ആരംഭിച്ച് ഏപ്രിൽ 13ന് അവസാനിക്കും.  രണ്ടാം ഘട്ടം ഏപ്രിൽ 25ന് ആരംഭിക്കും. മൂല്യനിർണ്ണയ ക്യാമ്പുകളിലേക്കുള്ള ചീഫ് എക്‌സാമിനർമാരുടെയും അസിസ്റ്റന്റ് എക്‌സാമിനർമാരുടെയും നിയമന ഉത്തരവുകൾ മാർച്ച് 29 മുതൽ പരീക്ഷാഭവന്റെ വെബ്‌സൈറ്റിൽ ലഭിക്കും.  കേന്ദ്രീകൃത മൂല്യനിർണ്ണയത്തിന് മുന്നോടിയായുള്ള സ്‌കീം ഫൈനലൈസേഷൻ ക്യാമ്പുകൾ ഏപ്രിൽ രണ്ട്, മൂന്ന് തിയതികളിൽ സംസ്ഥാനത്തെ 12 സ്‌കൂളുകളിലായി നടക്കും.

 

 

Spread the love
Previous വീട്ടിലിരുന്ന് പണം സമ്പാദിക്കാന്‍ 5 സംരംഭങ്ങള്‍
Next ഈ നാണയം സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ സ്മരണയില്‍

You might also like

Business News

ഇലക്ട്രിക് സൈക്കിളുമായി ലംബോര്‍ഗിനി

ആഢംബര കാറുകളുടെ അവസാന വാക്കുകളിലൊന്നായ ഇറ്റാലിയന്‍ കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനി സൈക്കിള്‍ നിര്‍മാണ രംഗത്തേക്ക്. മറ്റൊരു ഇറ്റാലിയന്‍ കമ്പനിയായ ഇറ്റല്‍ ടെക്‌നോളജിയുമായി സഹകരിച്ചാണ് സൈക്കിള്‍ നിര്‍മാണം. ലംബോര്‍ഗിനിയുടെ പേരും ലോഗോയും പുതിയ സൈക്കിളുകളില്‍ ഉപയോഗിക്കും.   ഒരു മൗണ്ടെയ്ന്‍ ബൈക്കും ഒരു

Spread the love
NEWS

ഗവേഷണ സഹകരണത്തിന് സിഎംഎഫ്ആർഐയും മഹാരാജാസ് കോളേജും

അക്കാദമിക, ഗവേഷണ രംഗങ്ങളിൽ സഹകരിക്കാൻ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനവും (സിഎംഎഫ്ആർഐ) മഹാരജാസ് കോളേജും ധാരണയായി. സമുദ്ര ജൈവവൈവിധ്യം, മറൈൻ ബയോടെക്‌നോളജി തുടങ്ങിയ മേഖലകളിൽ സംയുക്ത ഗവേഷണങ്ങൾക്കും ശാസ്ത്രാവബോധ പ്രചാരണ പ്രവർത്തനങ്ങൾക്കുമുള്ള സഹകരണമാണ് ലക്ഷ്യം. ഇതോടെ, മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികൾക്ക് സിഎംഎഫ്ആർഐയിൽ

Spread the love
NEWS

അടച്ച മദ്യശാലകള്‍ തുറക്കില്ല

അടച്ച മദ്യശാലകള്‍ തുറക്കില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. ബിവറേജസ് കോര്‍പ്പറേഷന്റേയും കണ്‍സ്യൂമര്‍ ഫെഡിന്റെയും മദ്യശാലകളാണ് തുറക്കാത്തത്. ദൂരപരിധി കുറച്ചത് ഫോര്‍സ്റ്റാറുകളുടെയും ഹെറിറ്റേജ് ഹോട്ടലിന്റെയുമാണ്. നിയമവിരുദ്ധമായി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. കോടതിവിധി പ്രകാരമുള്ള നടപടിക്രമങ്ങള്‍ മാത്രമാണ് ചെയ്തതെന്നും മന്ത്രി അറിയിച്ചു.  

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply