വെഡിംഗ് പ്ലാനിംഗിലെ വൈവിദ്ധ്യമായി സെന്റ് മാര്‍ട്ടിന്‍

വെഡിംഗ് പ്ലാനിംഗിലെ വൈവിദ്ധ്യമായി സെന്റ് മാര്‍ട്ടിന്‍

ഇവന്റ് മാനേജ്‌മെന്റ് കമ്പനികള്‍ കൈവയ്ക്കാത്ത ഒരു മേഖലകളും, ആഘോഷപരിപാടികളും ഇന്നില്ല. ജന്മദിന പാര്‍ട്ടികള്‍ മുതല്‍ കല്യാണങ്ങള്‍ വരെ, ഉത്സവങ്ങള്‍ മുതല്‍ കോളേജ് ഫെസ്റ്റുകള്‍ വരെ അങ്ങനെ ആഘോഷങ്ങളെല്ലാം ഇന്ന് വിജയകരമാക്കുന്നതിന് ഇത്തരം ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഒരു റിമോട്ട് എന്നപോലെ പരിപാടികള്‍ ആദ്യാവസാനം വരെ നിയന്ത്രിച്ച്, ഓരോ സംഘങ്ങളെയും കോര്‍ത്തിണക്കി അതിനെ ഭംഗിയായി പൂര്‍ത്തിയാക്കുക എന്നതാണ് ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ ജോലി. അവാര്‍ഡ് നൈറ്റുകള്‍, ആനിവേഴ്സറി ആഘോഷങ്ങള്‍, അനുമോദന ചടങ്ങുകള്‍, അങ്ങനെ നീളുന്നു ഇവന്റുകളുടെ നിര. ഇതിനനുസൃതമായി ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനങ്ങളുടെ എണ്ണവും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. ഇവരില്‍നിന്നെല്ലാം വ്യത്യസ്തമായി, ഗുണഭോക്താക്കള്‍ക്കിടയില്‍ ശ്രദ്ധയാകര്‍ഷിച്ചൊരു സ്ഥാപനമുണ്ട്, തൊടുപുഴ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സെന്റ് മാര്‍ട്ടിന്‍ വെഡ്ഡിങ് പ്ലാനേഴ്‌സ്. ആരിന-ജോമെറ്റ് ദമ്പതികളുടെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനത്തെ അടുത്തറിയാം..

കല്യാണമോ, മാമോദീസയോ, പിറന്നാളോ എന്തായിരുന്നാലും വീട്ടുകാരും അയല്‍ക്കാരുമെല്ലാം ചേര്‍ന്ന് സദ്യവട്ടങ്ങളൊരുക്കുകയും പരിപാടികള്‍ ഗംഭിരമാക്കുകയും ചെയ്യുന്നൊരു രീതിയാണ് അടുത്ത കാലംവരെ നിലനിന്നിരുന്നത്. ഇന്ന് സ്ഥിതിയാകെ മാറി. ആഘോഷത്തിനിടയ്ക്ക് സ്റ്റേജ് ഒരുക്കാനോ, അടുക്കളയില്‍ കയറാനോ ബാക്കി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനോ ഒന്നും ആര്‍ക്കും സമയം തികയാറില്ല. മാത്രമല്ല, വലിയ വലിയ ആഘോഷങ്ങളാണെങ്കില്‍ ഇതൊക്കെ ഓര്‍ഗനൈസ് ചെയ്തു കൊണ്ടുപോകുക എന്നത് അത്ര എളുപ്പമാവുകയുമില്ല. അവിടെയാണ് പലപ്പോഴും ഇവന്റ് മാനേജ്‌മെന്റ് കമ്പനികളുടെ സഹായം നമുക്ക് ആവശ്യമായി വരുന്നത്. തുടക്കം മുതലുള്ള കാര്യങ്ങള്‍ പ്ലാന്‍ ചെയ്ത്, അതിന്റെ ഡിസൈന്‍ തയ്യാറാക്കി, എല്ലാ ടീമുകളെയും സജ്ജമാക്കി, തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി, ഇവന്റ് കോര്‍ഡിനേറ്റ് ചെയ്ത് പൂര്‍ത്തിയാക്കുക- ഇതാണ് ഒരു ഇവന്റ് മാനേജ്‌മെന്റ് ടീമിന്റെ ജോലി. ഗുണഭോക്താവിനെ സംബന്ധിച്ച് ഒരുവിധ അലച്ചിലുകളുടേയോ ടെന്‍ഷന്റെയോ ആവശ്യമില്ല. അതുതന്നെയാണ് ഇത്തരം സ്ഥാപനങ്ങളുടെ ആവശ്യകത പെരുകാന്‍ കാരണവും. നിരവധി എതിരാളികളുള്ള ഈ മേഖലയില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ മികച്ച ഓര്‍ഗനൈസിംഗ് കഴിവ്, ആശയങ്ങള്‍, ആശയ വിനിമയത്തിലുള്ള മികവ്, കാര്യങ്ങള്‍ മാനേജ് ചെയ്യാനും നിയന്ത്രിക്കാനുമുള്ള കഴിവ്, കൃത്യനിഷ്ഠ തുടങ്ങി ഗുണങ്ങളെല്ലാം ഉണ്ടാകേണ്ടതുണ്ട്. ഇക്കാര്യങ്ങളിലെയെല്ലാം മികവാണ് സെന്റ് മാര്‍ട്ടിന്‍ വെഡ്ഡിംഗ് പ്ലാനേഴ്‌സിനെ കേരളത്തിലുടനീളം ഗുണഭോക്താക്കളുള്ള ഒരു ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമാക്കി മാറ്റിയത്.

 

സംരംഭത്തിന് കൂട്ടായ സൗഹൃദം

നല്ല സൗഹൃദം മനുഷ്യനെ നന്മയിലേക്ക് നയിക്കും. അതവന് വിജയം നേടിക്കൊടുക്കുകയും ചെയ്യും. അതിനുദാഹരണമാണ് ജോമെറ്റിന്റെ ഇന്നുകാണുന്ന വിജയം. സ്‌കൂള്‍ പഠനകാലത്തുതന്നെ ജോലിചെയ്ത് സമ്പാദിച്ചുതുടങ്ങിയ വ്യക്തിയാണ് ജോമെറ്റ്. സുഹൃത്തുക്കളോടൊപ്പം ഡെക്കറേഷന്‍ വര്‍ക്കുകള്‍ക്കും കാറ്ററിങ്ങിനുമെല്ലാം പാര്‍ട് ടൈമായി ജോലി ചെയ്ത്് പോക്കറ്റ്മണി കണ്ടെത്തിയിരുന്ന കാലം. അത് തുടരുമ്പോഴാണ് സ്വന്തമായൊരു പരിപാടി ഏറ്റെടുത്തു നടത്താന്‍ സുഹൃത്ത് നിര്‍ദ്ദേശിക്കുന്നത്. അങ്ങനെ സ്വന്തമായി വര്‍ക്കുകള്‍ ഏറ്റെടുത്തുചെയ്യാന്‍ തുടങ്ങി.

തന്റെ ഇരുപതാം വയസിലാണ് ജോമെറ്റ് സംരംഭക ലോകത്തേക്ക് ചുവടുവയ്ക്കുന്നത്. പ്രവര്‍ത്തനമാരംഭിച്ച് ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ത്തന്നെ തികച്ചും വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളിലൂടെ ഗുണഭോക്താക്കള്‍ക്കിടയില്‍ മികച്ച അഭിപ്രായം നേടിയെടുക്കാന്‍ ജോമെറ്റിന്റെ സ്ഥാപനത്തിനായി. ഇത്തരത്തില്‍ സംതൃപ്തരായ നിരവധി ആളുകള്‍ വഴിയാണ് പിന്നീടും നിരവധി പ്രോജക്ടുകള്‍ തന്നെ തേടിയെത്തിയതെന്ന് ജോമെറ്റ് വ്യക്തമാക്കുന്നു.

പത്താം വാര്‍ഷികത്തിലേക്ക്…

പ്രവര്‍ത്തനമാരംഭിച്ച് പത്താം വാര്‍ഷികത്തിലേക്ക് കടക്കുകയാണ് സെന്റ് മാര്‍ട്ടിന്‍ വെഡ്ഡിംഗ് പ്ലാനേഴ്‌സ്. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിന്റെ വടക്കേ അറ്റം മുതല്‍ തെക്കേ അറ്റംവരെ സംതൃപ്തരായ നിരവധി ഗുണഭോക്താക്കളെ നേടിയെടുക്കാന്‍ കഴിഞ്ഞു എന്നതുതന്നെയാണ് ഈ സ്ഥാപനത്തിന്റെ വിജയം. വലുതും ചെറുതുമായ വെഡ്ഡിംഗ് ഇവന്റുകളാണ് സെന്റ് മാര്‍ട്ടിന്‍ വെഡ്ഡിങ് പ്ലാനേഴ്‌സ് പ്രധാനമായും ഏറ്റെടുത്തുചെയ്യുന്നത്. കൂടാതെ മാമ്മോദീസ, വീട് കയറി താമസം തുടങ്ങിയ പരിപാടികളും സെന്റ് മാര്‍ട്ടിന്‍ വ്യത്യസ്തത നിറച്ചു ചെയ്തു കൊടുക്കുന്നു. ആളുകള്‍ക്ക്് തങ്ങളുടെ ഇഷ്ടാനുസരണം സ്റ്റേജ്, ഡെക്കറേഷന്‍, മറ്റ് അനുബന്ധകാര്യങ്ങളെല്ലാം തെരഞ്ഞെടുക്കാം. അതെല്ലാം ഏറ്റവും മികവോടെ ചെയ്തുകൊടുക്കാന്‍ ഈ സ്ഥാപനത്തിനാകും. ഇനി സ്വന്തമായ പ്ലാനും ഐഡിയകളുമൊന്നുമില്ലെങ്കിലും വിഷമിക്കേണ്ടതില്ല. ഈ രംഗത്തെ ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ വരെ ചെയ്തുകൊടുക്കാന്‍ കഴിയുന്ന വിദഗ്ധരാണ് സ്ഥാപനത്തിന്റെ ഭാഗമായുള്ളത്.

 

സ്റ്റേജ്, ഓഡിറ്റോറിയം, വീട്, പളളി തുടങ്ങിയവയുടെ ഡെക്കറേഷനും ടേബിള്‍-ചെയര്‍-ചെയര്‍ കവര്‍ അറയ്ഞ്ച്‌മെന്റ്‌സ്, ടോപ് സീലിംഗ്, എന്‍ട്രന്‍സ് ഡെക്കറേഷന്‍, ലൈറ്റ്&സൗണ്ട് തുടങ്ങി എല്ലാവിധ സേവനങ്ങളും സെന്റ് മാര്‍ട്ടിന്‍ വെഡിംഗ് പ്ലാനേഴ്‌സ് ഒരു കുടക്കീഴില്‍ ലഭ്യമാക്കിവരുന്നു. അതേപോലെ വര്‍ക്കുകളില്‍ ഉപയോഗിക്കുന്ന മെറ്റീരിയലുകളെല്ലാം പ്രീമിയം നിലവാരത്തിലുള്ളത് മാത്രമാണ് സെന്റ് മാര്‍ട്ടിന്‍ വെഡിംഗ് പ്ലാനേഴ്‌സ് ഉപയോഗിക്കുന്നത്്. കുറഞ്ഞ വിലയിലുള്ള പ്രോഡക്ടുകള്‍ വിപണിയില്‍ ലഭിക്കുമെങ്കിലും ചെയ്യുന്ന വര്‍ക്കുകള്‍ പെര്‍ഫക്ട് ആകണം എന്ന ചിന്തയില്‍ തന്നെയാണ് നിലവാരത്തില്‍ കുറഞ്ഞ വസ്തുക്കള്‍ ഒഴിവാക്കാന്‍ സെന്റ് മാര്‍ട്ടിന്‍ വെഡിംഗ് പ്ലാനേഴ്‌സിനെ പ്രേരിപ്പിച്ച ഘടകം. ഡെക്കറേഷന്‍ വര്‍ക്കുകള്‍ക്കാവശ്യമായ എല്ലാ ഉല്‍പ്പന്നങ്ങളും പുറത്തുനിന്ന് വാങ്ങാതെ സ്വന്തമായി ചെയ്തെടുക്കുന്ന രീതിയാണ് സ്ഥാപനത്തിനുള്ളത്. ബ്രൈഡല്‍ ബൊക്കെകള്‍, ബാസ്‌കറ്റുകള്‍, അംബ്രല്ല, മാലകള്‍ തുടങ്ങിയവയെല്ലാം സ്വന്തമായിത്തന്നെ നിര്‍മ്മിക്കുന്നു. കൂടാതെ ഓഡിറ്റോറിയം മുഴുവനും എയര്‍ കണ്ടിഷന്‍ ചെയ്യുന്നതും ഇവരെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാക്കുന്ന കാര്യമാണ്. ജോമെറ്റിന്റെ ഭാര്യ ആരിനയാണ് ഇതിനെല്ലാം മേല്‍നോട്ടം വഹിക്കുന്നത്.

ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങളെല്ലാം കൃത്യതയോടെയും മികവോടെയും സമയാനുസൃതമായി ചെയ്തുകൊടുക്കുന്നു എന്നതാണ് സെന്റ് മാര്‍ട്ടിന്‍ വെഡ്ഡിംഗ് പ്ലാനേഴ്സിന്റെ ഏറ്റവും വലിയ പ്രത്യേകത. മാത്രമല്ല വര്‍ക്കുകളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കുമെന്നതും കൂടുതല്‍ ആളുകളെ ഈ സ്ഥാപനത്തിലേക്ക് ആകര്‍ഷിക്കുന്നതില്‍ പ്രധാന ഘടകമാണ്.

 

Spread the love
Previous വംശീയതക്കെതിരെ 12 വയസുകാരി; നേടിയത് 1 കോടിയിലധികം വരുമാനം
Next പോപ്‌കോണ്‍ നിര്‍മ്മാണത്തിലെ അനന്ത സാധ്യതകള്‍

You might also like

Special Story

ചുരം കയറിയെത്തുന്ന ടൂറിസം സാധ്യതകള്‍

രഞ്ജിനി പ്രവീണ്‍ വയല്‍നാടെന്ന പൂര്‍വ്വനാമത്തിന്റെ സ്മരണ പേറുന്ന വയലുകള്‍ ഏറെക്കുറെ അന്യം നിന്നു കഴിഞ്ഞു. എങ്കിലും വയനാടിന്റെ ഭൂമിക ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിനു കാതോര്‍ക്കുകയാണ്. കാര്‍ഷികസ്മൃതിയുടെ പോയ്മറഞ്ഞ നാളുകള്‍ തിരികെ പിടിക്കുക മാത്രമല്ല. തിരികെ പിടിക്കേണ്ടതു പുതിയ കാലത്തിന്റെ സാധ്യതകള്‍ കൂടിയായി മാറുന്നു.

Spread the love
SPECIAL STORY

വലിയ ലക്ഷ്യങ്ങളിലേക്ക് ഉറച്ച ചുവടുവെപ്പുകളോടെ കരുവന്നൂര്‍ ബാങ്ക്

നിലവിലുള്ള ന്യൂ ജനറേഷന്‍ ബാങ്കുകളില്‍ നിന്നും ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നുമെല്ലാം വ്യത്യസ്തമായി, ജനങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതോടൊപ്പംതന്നെ ഒരു നാടിന്റെ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക വികസനത്തിനുകൂടി നേതൃത്വം നല്‍കുന്നതിലൂടെയാണ് കരുവന്നൂര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് വ്യത്യസ്തമാകുന്നത്. തൃശൂര്‍ ജില്ലയിലെ കരുവന്നൂരില്‍ പ്രവര്‍ത്തനമാരംഭിച്ച്

Spread the love
SPECIAL STORY

വിനോദസഞ്ചാര മേഖലയ്ക്ക് ഉണര്‍വായി ജഡായുപ്പാറ

ദൈവത്തിന്റെ സ്വന്തം നാട്ടിലെ വിനോദ സഞ്ചാരമേഖലയ്ക്ക് ഒരു പൊന്‍തൂവല്‍ സമ്മാനിക്കുകയാണ് ജടായു ടൂറിസം. സന്ദര്‍ശകര്‍ക്ക് ദൃശ്യവിരുന്നൊരുക്കിയാണ് കൊല്ലം ചടയമംഗലത്തെ ജഡായു എര്‍ത്ത് സെന്റര്‍ നിര്‍മ്മിച്ചത്. കേബിള്‍ കാര്‍ യാത്രയും, സാഹസിക വിനോദ പാക്കേജുകളും ഉള്‍പ്പടെയുള്ള സൗകര്യങ്ങളാണ് ജടായുവില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത്. ജൂണ്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply