കുതിരകളെ പ്രണയിച്ച സംരംഭകന്‍

കുതിരകളെ പ്രണയിച്ച സംരംഭകന്‍

ബിസിനസിന്റെ തിരക്കുകള്‍. ലാഭത്തിന്റേയും നേട്ടങ്ങളുടേയും അക്കക്കണക്കുകള്‍. നിത്യജീവിതത്തിലെ ബിസിനസ് തിരക്കുകള്‍ക്കിടയില്‍ വേറിട്ട ശീലങ്ങളുടെ തേരിലേറി സന്തോഷത്തിന്റെ തീരത്തണയുന്നവരുണ്ട്. അപൂര്‍വമായ കൗതുകങ്ങളാവാം, രസം ജനിപ്പിക്കുന്ന ശീലങ്ങളാവാം. ഇത്തരത്തില്‍ സന്തോഷത്തിന്റെ പല വഴികള്‍ കണ്ടെത്തുന്ന സംരംഭകര്‍ ധാരാളം. ഇങ്ങനെ കുതിരകളെ പ്രണയിച്ച്, കുതിരസവാരിയെ ലഹരിയാക്കിയ ഒരു സംരംഭകനുണ്ട്. ആലപ്പാട്ട് ഗ്രൂപ്പിന്റെ പാര്‍ട്ണറായ ജോ ആലപ്പാട്ട്. ബിസിനസ് തിരക്കുകളുടെ ഇടവേളകളില്‍ കുതിരസവാരിയുടെ ലഹരി നുണയുന്ന സംരംഭകനായ ജോ ആലപ്പാട്ട് തന്റെ കുതിരപ്രണയത്തിന്റെ കഥ പറയുന്നു.

 

ലഹരിയാണ് കുതിരസവാരി

 

ചില താല്‍പ്പര്യങ്ങള്‍ എപ്പോള്‍ കൂടെക്കൂടിയെന്നു പറയാന്‍ കഴിയില്ല. ജോയുടെ കുതിരപ്രണയവും അത്തരത്തിലൊന്നാണ്. ചെറുപ്പത്തിലെ കുതിരകളോടു വളരെയധികം താല്‍പ്പര്യമുണ്ടായിരുന്നു. എന്നാല്‍ റൈഡിങ്ങിനെക്കുറിച്ചുള്ള പ്രയോഗിക പാഠങ്ങള്‍ സ്വായത്തമാക്കിയത് ബംഗളൂരുവിലെ പഠനകാലത്താണ്. ശാസ്ത്രീയവശങ്ങളൊക്കെ കൃത്യമായി പഠിച്ചു. എന്നാലും കുതിരസവാരി ഒരിക്കലും പഠിച്ചു തീരില്ലെന്ന അഭിപ്രായക്കാരനാണ് ജോ. ഒരു മൃഗത്തേയാണു നിയന്ത്രിക്കുന്നത്. കുതിരയാണെങ്കില്‍ വളരെ ബുദ്ധിയുള്ള മൃഗമാണ്. കുതിരയേയും കുതിരസവാരിയേയും വളരെയധികം ഇഷ്ടമാണെങ്കിലും കൊച്ചിയില്‍ സവാരിക്കുള്ള സ്ഥലങ്ങള്‍ വളരെ കുറവാണ്. അതുകൊണ്ടു തന്നെ സ്വസ്ഥമായി സവാരി ചെയ്യാനുള്ള സ്ഥലം സ്ഥിരമായി അന്വേഷിക്കുമായിരുന്നു. അങ്ങനെയാണ് പാലക്കാട് കുതിരാനിലുള്ള സ്റ്റാലിയന്‍സ് വാലിയില്‍ എത്തിപ്പെടുന്നത്.

 

സ്റ്റാലിയന്‍സ് വാലി, കുതിരകളുടെ സ്വര്‍ഗ്ഗം

ഒരിക്കല്‍ വേളാങ്കണിയില്‍ നിന്നു തിരിച്ചു വരുമ്പോഴാണ് ആദ്യമായി സ്റ്റാലിയന്‍സ് വാലി ഫാമില്‍ എത്തുന്നത്. കുതിരകളെ കൃത്യമായി പരിപാലിക്കുന്ന, റൈഡിങ്ങിനുള്ള സൗകര്യങ്ങളൊക്കെയുള്ള ഇടമായിരുന്നു സ്റ്റാലിയന്‍സ് വാലി. ബാബു എന്നയാളാണു സ്റ്റാലിയന്‍സ് വാലിയുടെ പരിപാലകന്‍. ആദ്യമായി എത്തിയ ദിവസം തന്നെ റൈഡിനു പോയിരുന്നു. ആ സ്ഥലത്തിന്റെ പ്രത്യേകതയും റൈഡിങ്ങിനുള്ള സൗകര്യങ്ങളും ജോയ്ക്ക് വളരെയധികം ഇഷ്ടപ്പെട്ടു. തുടര്‍ന്നങ്ങോട്ട് സമയം കിട്ടുമ്പോഴോക്കെ ഈ അപൂര്‍വ താല്‍പ്പര്യത്തിന്റെ ആഹ്ലാദം നുണയാന്‍ സ്ഥിരമായി സ്റ്റാലിയന്‍സ് വാലിയില്‍ എത്തിത്തുടങ്ങി. കേരളത്തില്‍ ഹോഴ്‌സ് റൈഡിങ്ങിന് ഏറ്റവും സൗകര്യമുള്ള സ്ഥലമാണു സ്റ്റാലിയന്‍സ് വാലിയെന്ന് ജോ ഉറപ്പിക്കുന്നു. കുതിരാനിലെ കോമ്പാഴ എന്ന സ്ഥലത്താണു സ്റ്റാലിയന്‍സ് വാലി സ്ഥിതി ചെയ്യുന്നത്.

ബ്ലാക്ക് ഫോറസ്റ്റ്, ജോയുടെ സ്വന്തം കുതിര

ജോയുടെ സ്വന്തം കുതിരയാണ് ബ്ലാക്ക് ഫോറസ്റ്റ്. മൂന്നര വയസു പ്രായമുള്ള ബ്ലാക്ക് ഫോറസ്റ്റ് മാര്‍വാഡി ബ്രീഡാണ്. ഇന്ത്യന്‍ ബ്രീഡുകളില്‍ ഏറ്റവും മികച്ചതാണ് മാര്‍വാഡി ബ്രീഡുകള്‍. ഒരിക്കല്‍ റൈഡ് ചെയ്തു കഴിഞ്ഞാല്‍ മാര്‍വാഡി ബ്രീഡുകളെ താല്‍പ്പര്യപ്പെടുന്നവരാണ് അധികവും. സ്റ്റാലിയന്‍സ് വാലിയിലാണ് ബ്ലാക്ക് ഫോറസ്റ്റിനെ പാര്‍പ്പിച്ചിരിക്കുന്നത്. കുതിരയുടെ എല്ലാ കാര്യങ്ങളും നോക്കിവരുന്നത് ബാബുവാണ്. പന്ത്രണ്ടായിരം രൂപ മുതല്‍ പതിനഞ്ചായിരം രൂപ വരെയാണ് കുതിരയുടെ ഒരു മാസത്തെ ചെലവ്. അതിരാവിലെ തന്നെ റൈഡിനു പോകുന്നതാണ് ഏറ്റവും ഉന്മേഷദായകമെന്നാണു ജോയുടെ പക്ഷം. സവാരിക്കായി സ്റ്റാലിയന്‍സിലേക്കു പോകുമ്പോഴും മിക്കപ്പോഴും പുലര്‍ച്ചെ തന്നെ സവാരി ആരംഭിക്കും. തണുപ്പും ശുദ്ധവായുവിന്റെ സുഖവുമൊക്കെ അനുഭവിച്ചുള്ള റൈഡിങ്. റൈഡിങ്ങ് ധ്യാനത്തിനു തുല്യമാണെന്നു ജോ പറയുന്നു. വളരെ പതുക്കെ കുതിര സഞ്ചാരം തുടങ്ങുന്നതാണു സുഖകരം. ഇടയ്ക്കു കുതിരകളെ റിസോര്‍വോയറിനടുത്ത് മേയാന്‍ വിടും. വൈകീട്ടോടെ മാത്രമേ കുതിരസവാരി കഴിഞ്ഞു തിരികെയെത്തുകയുള്ളൂ.

 

സ്റ്റാലിയന്‍സ് വാലിയിലെ വിശേഷങ്ങള്‍

കുതിരകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സ്റ്റാലിയന്‍സ് വാലിയിലുണ്ട്. താല്‍പ്പര്യമുള്ളവരെ റൈഡിങ് പഠിപ്പിക്കുകയും, കുതിരകളെ ബോര്‍ഡ് ചെയ്യാനും സാധിക്കും. കുതിരകളുടെ പരിപാലനവും ഭക്ഷണവും കുതിരകള്‍ക്കുള്ള വ്യായാമവുമൊക്കെ കൃത്യമായി ഇവിടെ ചെയ്യുന്നു. കുതിരകളെ പരിശീലിപ്പിക്കുകയും ചെയ്യുന്നു. ബോര്‍ഡേഴ്‌സിനു താമസിക്കാനുള്ള ക്രമീകരണങ്ങളും ഇവിടെയുണ്ട്.

 

Spread the love
Previous ജാഗ്വര്‍ ലാന്‍ഡ് റോവര്‍; പാരമ്പര്യത്തിന്റെ കരുത്തോടെ
Next തൃശൂരില്‍ രുചിയൊരുക്കി ഇന്ത്യാ ഗേറ്റ് ഹോട്ടല്‍

You might also like

SPECIAL STORY

കുക്കീസ് നിര്‍മിച്ചു നേടാം പ്രതിവാരം 50,000 രൂപ

കുട്ടികളുടെ വായും മനസും കീഴടക്കുന്ന കുക്കീസ് വീട്ടില്‍ തയാറാക്കി വിപണിയിലെത്തിച്ചാല്‍ വളരെ ലാഭമുണ്ടാക്കാവുന്ന ഒന്നാണ്. എന്നാല്‍ ഓവന്‍ ഇല്ലാതെ കുക്കീസ് തയാറാക്കുന്നത് ആര്‍ക്കും പരിചിതമായ ഒരു കാര്യമല്ല. പക്ഷേ ഓവനില്ലാതെ കുക്കീസ് തയാറാക്കാന്‍ കഴിയും. മാത്രമല്ല ഇങ്ങിനെ തയ്യാറാക്കിയ കുക്കീസിന് നല്ല

Spread the love
SPECIAL STORY

കറുത്ത പൊന്ന് ഉതിര്‍ത്തെടുത്ത്…

വിപണിയിലെ പൊന്‍താരമാണ് സുഗന്ധ വ്യഞ്ജനങ്ങളുടെ റാണിയായ കുരുമുളക്. കര്‍ഷകന് കൂടുതല്‍ വില കിട്ടുന്ന വിളകളിലൊന്നായി കിരുമുളക് മാറിയിരിക്കുന്നു. ഇതൊക്കെയാണെങ്കിലും കുരുമുളക് കര്‍ഷകനെ സംബന്ധിച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള ജോലി കുരുമുളക് തിരിയില്‍ നിന്നും മണിമുളക് ഉതിര്‍ത്തെടുക്കുക എന്നതാണ്. തൊഴിലാളികളെ കിട്ടാനില്ലാത്ത ഇക്കാലത്ത് മെതിയെന്ത്രം

Spread the love
SPECIAL STORY

ടീബാഗ് നിര്‍മിച്ച് ലാഭം നേടാം

ചായ കുടിക്കാത്തവരായി ഇന്ന് കേരളത്തില്‍ വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമേ കാണൂ. തേയിലകളുടെ വിവിധ ബ്രാന്‍ഡുകള്‍ ഇറങ്ങുന്നുണ്ട്. അവയെല്ലാം വിറ്റഴിക്കപ്പെടുന്നുമുണ്ട്. എന്നാല്‍ ടീ ബാഗുകള്‍ അത്ര വ്യാപകമല്ല കേരളത്തില്‍. ടീബാഗ് ബിസിനസ് അതുകൊണ്ടുതന്നെ വളരെ ലാഭകരമാകും എന്ന് നിസംശയം പറയാം. ഉപഭോക്താക്കളുടെ രുചിയറിഞ്ഞ്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply