സ്റ്റേറ്റ് ബാങ്ക് സേവന നിരക്കുകള്‍ പരിഷ്‌കരിക്കുന്നു

സ്റ്റേറ്റ് ബാങ്ക് സേവന നിരക്കുകള്‍ പരിഷ്‌കരിക്കുന്നു

ഒക്ടോബര്‍ മുതല്‍ സ്റ്റേറ്റ് ബാങ്ക് സേവന നിരക്കുകള്‍ പരിഷ്‌കരിക്കുന്നു. നിലവിലെ ശരാശരി പ്രതിമാസ ബാലന്‍സിലും അതിന്റെ പിഴയിലും സ്റ്റേറ്റ് ബാങ്ക് കുറവ് വരുത്തി. നഗര മേഖലയില്‍ ശരാശരി പ്രതിമാസ ബാലന്‍സ് 5,000 രൂപയില്‍ നിന്ന് 3,000 രൂപയായി കുറച്ചു. മിനിമം ബാലന്‍സില്‍ 50 ശതമാനത്തിന്റെ കുറവ് വന്നാല്‍ 10 രൂപ പിഴയും ജിഎസ്ടിയും ഈടാക്കും.

ബാലന്‍സില്‍ 75 ശതമാനത്തിന്റെ കുറവ് വന്നാല്‍ പിഴ 15 രൂപയാകും. അര്‍ധ നഗരങ്ങളില്‍ മിനിമം ബാലന്‍സ് 2,000 രൂപയും ഗ്രാമ പ്രദേശങ്ങളില്‍ ഇത് 1,000 രൂപയുമാണ്. അര്‍ധ നഗര മേഖലയില്‍ ബാലന്‍സ് 50 ശതമാനത്തിന് താഴേക്ക് പോയാല്‍ പിഴ 7.50 രൂപ + ജിഎസ്ടിയായിരിക്കും. 50 മുതല്‍ 75 ശതമാനം വരെയാണ് ബാലന്‍സില്‍ കുറവ് വന്നതെങ്കില്‍ പിഴ 10 രൂപയാകും. ഗ്രാമ പ്രദേശങ്ങളില്‍ പിഴ യഥാക്രമം ജിഎസ്ടി കൂടാതെ അഞ്ച് രൂപയും 7.50 രൂപയുമായിരിക്കും. എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് തുടങ്ങിയ സംവിധാനങ്ങള്‍ ഡിജിറ്റലായി ചെയ്താല്‍ ബാങ്ക് സേവന നിരക്ക് ഈടാക്കില്ല.

Spread the love
Previous 'നിശബ്ദ'മായി അനുഷ്‌ക എത്തുന്നു, ഫസ്റ്റ് ലുക്ക് പുറത്ത്
Next ഓണത്തിന് കൊച്ചി 1 കാര്‍ഡുകള്‍ക്ക് ഇളവുകളും ആനുകൂല്യങ്ങളുമായി ആക്‌സിസ് ബാങ്ക്

You might also like

NEWS

മില്‍മ പാലിന് വില കൂടും;  പുതുക്കിയ വിലയുടെ 83.75% കര്‍ഷകന്

സംസ്ഥാനത്ത് മില്‍മ പാലിന് വില വര്‍ധിപ്പിക്കാന്‍ തീരുമാനം. സെപ്തംബര്‍ 21-ാം തീയതി മുതല്‍ പുതിയ വില നിലവില്‍ വരും. എല്ലാ ഇനം പാലിനും ലിറ്ററിന് നാല് രൂപ വീതമാണ് കൂടുന്നത്. ഇളം നീല കവര്‍ പാലിന്റെ വില 40 ല്‍ നിന്ന്

Spread the love
NEWS

സമ്പന്നനാകാന്‍ എളുപ്പവഴികള്‍

വര്‍ധിച്ചുവരുന്ന ജീവിതച്ചെലവുകള്‍ താങ്ങാന്‍ പറ്റാവുന്നതിലും അപ്പുറത്തേക്ക് പോകുമ്പോള്‍ തങ്ങളുടെ സ്ഥിരവരുമാനത്തില്‍ നിന്നും എങ്ങിനെ അധികവരുമാനം കണ്ടെത്താമെന്ന് നോക്കുന്നവരാണ് എല്ലാവരും. അതിനായി ചില എളുപ്പവഴികളുണ്ട്. 1. ഷെയര്‍ മാര്‍ക്കറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ദീര്‍ഘകാലാടി സ്ഥാനത്തില്‍ ലാഭം തരുന്ന ഓഹരികള്‍ തെരഞ്ഞെടുത്തു നിക്ഷേപിക്കുക എന്നതാണ് ഷെയര്‍

Spread the love
NEWS

ഇന്ന് അദ്ഭുത ശനി; കോമണ്‍ വെല്‍ത്തില്‍ ഇന്ത്യയ്ക്ക് നാല് സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ഇന്ന് അദ്ഭുത ശനി. ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര സ്വര്‍ണം കരസ്ഥമാക്കി. 86.47 മീറ്റര്‍ ദൂരം എറിഞ്ഞാണു നീരജിന്റെ സ്വര്‍ണനേട്ടം. ജൂനിയര്‍ ലോക ചാംപ്യനാണു നീരജ്. ഇതോടെ ഇന്നുമാത്രം ഇന്ത്യ സ്വന്തമാക്കിയത് നാലു സ്വര്‍ണമാണ്. നേരത്തെ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply