ചരക്കു- സേവന നികുതി നിയമത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സംസ്ഥാനം

ചരക്കു- സേവന നികുതി നിയമത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സംസ്ഥാനം

തിരുവനന്തപുരം: ജിഎസ്ടി നിയമത്തെ ലളിതമാക്കി സംസ്ഥാനം. ഒന്നരക്കോടി വരെ വിറ്റുവരവുള്ള വ്യാപാരികള്‍ക്കും കോമ്‌ബൌണ്ടിംഗ് സമ്പ്രദായത്തില്‍ നികുതി അടയ്ക്കാന്‍ അനുവാദം നല്‍കിക്കൊണ്ട് കേരള ചരക്കു- സേവന നികുതി നിയമത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

അതുപോലെ റിവേഴ്സ് ചാര്‍ജ് പ്രകാരം നികുതി നല്‍കേണ്ട ചരക്കുകളും സേവനങ്ങളും ജി.എസ്.ടി കൗണ്‍സിലിന്റെ നോട്ടിഫിക്കേഷന്‍ മൂലം തീരുമാനിക്കും. സ്പെഷ്യല്‍ ഇക്കണോമിക് സോണില്‍ വ്യാപാരം നടത്തുന്നവര്‍ പ്രത്യേക ജി.എസ്.ടി രജിസ്ട്രേഷന്‍ എടുക്കേണ്ടി വരും. പ്രത്യേക സാഹചര്യങ്ങളില്‍ ജി.എസ്.ടി രജിസ്ട്രേഷന്‍ സസ്പെന്‍ഡ് ചെയ്യാനുള്ള അധികാരം രജിസ്ട്രേഷന്‍ അധികാരികള്‍ക്ക് നല്‍കുന്നതാണ്. ജി.എസ്.ടി കൗണ്‍സില്‍ ശിപാര്‍ശ പ്രകാരം കേന്ദ്ര ചരക്ക് സേവന നികുതി നിയമത്തില്‍ പാര്‍ലമെന്റ് പാസാക്കിയ ഭേദഗതിക്ക് തുല്യമായിട്ടാണ് ഈ മാറ്റം. ആകെ വിറ്റുവരവിന്റെ 10 ശതമാനം വരെ സേവനങ്ങള്‍ നല്‍കുന്ന വ്യാപാരികള്‍ക്കും കോമ്‌ബൌണ്ടിംഗ് അനുവദിക്കുന്നതാണ്.

റിട്ടേണുകളില്‍ ക്ലെയിം ചെയ്യുന്ന ഇന്‍പുട്ട് ടാക്സ് കൃത്യത ഉറപ്പുവരുത്തുന്നതിന്റെ ബാധ്യത വ്യാപാരികള്‍ക്കും കൂടി നല്‍കുന്നതാണ്. നികുതിയും പിഴയും നല്‍കാത്ത വാഹനങ്ങള്‍ കണ്ടുകെട്ടാനുള്ള സമയപരിധി ഏഴ് ദിവസത്തില്‍ നിന്നും 14 ദിവസമായി വര്‍ധിപ്പിക്കുമെന്ന മാറ്റവും വരുത്തിയിട്ടുണ്ട്. കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലോ നിയമ പ്രകാരം നിയമിച്ചിട്ടുള്ള ഓഡിറ്റര്‍മാരോ ഓഡിറ്റ് ചെയ്യുന്ന കേന്ദ്രസംസ്ഥാന ലോക്കല്‍ അതോറിറ്റികള്‍ക്ക് ഇനി മുതല്‍ ജി.എസ്.ടി നിയമത്തില്‍ പറഞ്ഞിട്ടുള്ള പ്രത്യേക കണക്ക് പുസ്തകങ്ങള്‍ സൂക്ഷിക്കേണ്ടതില്ല.

Previous ആമസോണ്‍ ഫ്‌ളിപ്കാര്‍ട്ട് ബിഗ് സെയില്‍; വില്‍പന പൊടിപൊടിക്കുന്നു
Next ഏറ്റവും വേഗത്തില്‍ വിറ്റ്‌പോയെന്ന ഖ്യാതി ഡിസൈറിന്

You might also like

NEWS

ഊബറും ഓലയും ഒരുമിക്കും

ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളായ ഊബറും ഓലയും ഒരുമിക്കാന്‍ നീക്കം. ഇന്ത്യയില്‍ ഓണ്‍ലൈന്‍ ടാക്‌സി സേവനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇരുവരെയും ഒരുമിപ്പാക്കന്‍ ശ്രമിക്കുന്നത്.  ഇതിനായി ജപ്പാനീസ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ സോഫ്റ്റ് ബാങ്കാണ് അണിയറയില്‍ നീക്കം നടത്തുന്നതെന്നാണ് വിവരം. ഇക്കാര്യം പ്രാവര്‍ത്തികമായാല്‍

Business News

ഓഹരി വിപണിക്ക് തിരിച്ചടി

മുംബൈ: ആര്‍ബിഐ പലിശനിരക്കുകളില്‍ മാറ്റം വരുത്താതിരുന്നത് ഓഹരി വിപണിക്ക് വീണ്ടും തിരിച്ചടിയായി. തുടര്‍ച്ചയായ ഏഴാം ദിവസവും വില താഴ്ന്നു. സെന്‍സെക​്സ് 113.23 പോയിന്‍റ് കുറഞ്ഞ് 34,082.71ലും, നിഫ്റ്റി 21.55 പോയിന്‍റ് താഴ്ന്ന് 10,476.70 ലും എത്തി. അതേസമയം, അമേരിക്കന്‍ വിപണി ഉണര്‍വ്

Business News

പഞ്ചസാര മില്ലുകള്‍ക്ക് 4500 കോടിയുടെ ധനസഹായം

ന്യൂഡല്‍ഹി: പഞ്ചസാരമില്ലുകളെ സഹായിക്കാനായി 4500 കോടി രൂപകൂടി മുടക്കുന്നതിന് കേന്ദ്ര കാബിനറ്റ് അനുമതി. പഞ്ചസാര കയറ്റുമതി ചെയ്യുന്നതിനുള്ള ചരക്കുകൂലി സബ്‌സിഡി നല്‍കുന്നതിനാണ് ഈ തുക. ഈ സഹായം നല്‍കിയാല്‍ മില്ലുകള്‍ കരിമ്പ് കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശിക നല്‍കുമെന്നാണു പ്രതീക്ഷ. നേരത്തേ 8500

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply