നെട്ടൂരാനും നെടുമ്പിള്ളിയും തമ്മില്‍ : മോഹന്‍ലാലിന്റെ സ്റ്റീഫനവതാരങ്ങള്‍

നെട്ടൂരാനും നെടുമ്പിള്ളിയും തമ്മില്‍ : മോഹന്‍ലാലിന്റെ സ്റ്റീഫനവതാരങ്ങള്‍

ഓര്‍മയുണ്ടോ സ്റ്റീഫന്‍ നെട്ടൂരാനെ. തൊണ്ണൂറുകളുടെ അഭ്രപാളിയില്‍ തകര്‍ത്താടിയ രാഷ്ട്രീയ ചിത്രം ലാല്‍ സലാമിലും മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര് സ്റ്റീഫന്‍ എന്നായിരുന്നു. ഇപ്പോഴിതാ മറ്റൊരു സ്റ്റീഫന്‍ കൂടി അവതരിപ്പിച്ചിരിക്കുന്നു. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ എത്തിയ ലൂസിഫറിലും മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ പേര് സ്റ്റീഫന്‍ എന്നു തന്നെ. മോഹന്‍ലാലിന്റെ സ്റ്റീഫന്‍ അവതാരങ്ങള്‍ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണെന്ന യാദൃച്ഛികത നിറയുകയാണ്.

 

1990ലാണ് ലാല്‍ സലാം പുറത്തിറങ്ങിയത്. അക്കാലത്തെ ബ്ലോക്ബസ്റ്റര്‍ ചിത്രമായിരുന്നു ലാല്‍ സലാം. ഏഴോളം തിയറ്ററുകളില്‍ 150 ദിവസത്തിലധികം ഓടിയ ചിത്രം സംവിധാനം ചെയ്തതു വേണു നാഗവള്ളിയായിരുന്നു. മോഹന്‍ലാല്‍, മുരളി, ഗീത, ഉര്‍വശി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പൂര്‍ണമായും രാഷ്ട്രീയ ചിത്രമായിരുന്നു ലാല്‍ സലാം. ഇരുപത്തൊമ്പതു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടുമൊരു സ്റ്റീഫനായി ലൂസിഫറില്‍ ലാലേട്ടന്‍ എത്തുമ്പോള്‍ രാഷ്ട്രീയ പശ്ചാത്തലത്തില്‍ തന്നെയാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. ലാല്‍ സലാം നേടിയതിനപ്പുറമുള്ള വിജയം ലൂസിഫര്‍ നേടുമെന്ന പ്രതീക്ഷ തന്നെയാണ് ആരാധകര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും.

Spread the love
Previous സ്വയം തൊഴില്‍ വായ്പ 20 നിര്‍ദ്ദേശങ്ങള്‍
Next ഇന്ത്യയിലെ ഏറ്റവും വില കൂടിയ ആഡംബര ഭവനങ്ങള്‍ കാണാം

You might also like

Movie News

മമ്മൂട്ടിയെ നായകനാക്കാനൊരുങ്ങി പിഷാരടി

നിരവധി ഹാസ്യ പരിപാടികളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ രമേഷ് പിഷാരടി തന്റെ രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്യുവാനുള്ള തയ്യാറെടുപ്പിലാണ്. മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയായിരിക്കും പിഷാരടിയുടെ അടുത്ത ചിത്രത്തില്‍ നായകനായെത്തുക എന്നതാണ് മലയാള സിനിമാ ലോകത്തുനിന്നുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Spread the love
MOVIES

വിശാലിന്റെ പൊലീസ് വേഷം : അയോഗ്യ ട്രെയിലര്‍ കാണാം

നടന്‍ വിശാല്‍ പൊലീസ് ഓഫിസറുടെ വേഷത്തിലെത്തുന്ന അയോഗ്യയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. നേരത്തെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വിവാദങ്ങളിലൂടെ ശ്രദ്ധ നേടിയിരുന്നു. കൈയില്‍ ബിയര്‍ ബോട്ടിലും പിടിച്ച് ജീപ്പിനു പുറത്തു വിശാല്‍ ഇരിക്കുന്നതായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. പോസ്റ്റര്‍ പിന്‍വലിക്കണമെന്നും

Spread the love
MOVIES

ഹലാല്‍ ലൗ സ്റ്റോറിയുമായി സക്കരിയ; പ്രധാന കഥാപാത്രങ്ങളായി ഇന്ദ്രജിത്തും ജോജുവും

സുഡാനി ഫ്രം നൈജീരിയ എന്ന  ചിത്രത്തിന് ശേഷം സക്കരിയ സംവിധാനം ചെയ്യുന്ന സിനിമയാണ് ഹലാല്‍ ലൗ സ്റ്റോറി. ചിത്രത്തില്‍ ഇന്ദ്രജിത്തും ജോജു ജോര്‍ജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. മറ്റ് പ്രധാന കഥാപാത്രങ്ങളെ ഗ്രേസ് ആന്റണിയും ഷറഫുദ്ദീനും അവതരിപ്പിക്കും. ചിത്രത്തിന്റെ തിരക്കഥ സക്കരിയയും

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply