മരണക്കെണിയൊരുക്കി ഒരു തടാകം

മരണക്കെണിയൊരുക്കി ഒരു തടാകം

വളര്‍ത്തു മൃഗങ്ങള്‍ക്ക് മരണക്കെണിയായി മാറി അമേരിക്കയിലെ നോര്‍ത്ത് കരോലിന മേഖലയിലെ തടാകങ്ങള്‍. വേനല്‍ക്കാലം ആസ്വദിക്കാനായി വളര്‍ത്ത് മൃഗങ്ങളോടൊപ്പം ഇവിടെ എത്തിയവരാണ് ജലത്തിലെ ചില അപ്രതീക്ഷിത ഘടകങ്ങളെക്കുറിച്ച് പരാതിപ്പെട്ടത്. ചിലരുടെ വളര്‍ത്തുമൃഗങ്ങള്‍ ചാവുക കൂടി ചെയ്തതോടെ ജലം പരിശോധിക്കാന്‍ തീരുമാനവുമായി. തുടര്‍ന്ന് സയനോബാക്ടീരിയയുടെ സാന്നിധ്യം സംശയിച്ച് നടത്തിയ പരിശോധനയില്‍ തടാകത്തിലെ പായലുകളിലെ വിഷത്തിന്റെ സാന്നിധ്യം കണ്ടെത്തി. പച്ചയും നീലയും നിറത്തിലുള്ള പായലുകളില്‍ വിഷത്തിന്റെ സാന്നിധ്യം വിദഗ്ധര്‍ സ്ഥിരീകരിച്ചു. ഈ പായലുകളില്‍ നിന്നുള്ള വിഷബാധയ്ക്ക് മറുമരുന്നുകള്‍ ഇല്ലെന്നും വിദഗ്ധര്‍ പറയുന്നു.

നോര്‍ത്ത് കരോലിനയിലെ ബോണ്ട് തടാകമാണ് വിഷ പായലുകളെ വഹിക്കുന്ന തടാകങ്ങളില്‍ പ്രധാനം. പായലുകളിലുള്ള വിഷവുമായി സമ്പര്‍ക്കത്തിലായാല്‍ പതിനഞ്ച് നിമിഷത്തിനുള്ളില്‍ വളര്‍ത്തുമൃഗങ്ങള്‍ ചത്തുവീഴുമെന്നാണ് പഠനം. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ഈ പായലുകള്‍ വളരുക. വേനല്‍ക്കാലത്ത് വളരെപ്പെട്ടന്ന് ഇവ പടരും. വെള്ളത്തില്‍ നിന്ന് കയറിയ ശേഷം ശരീരം നക്കിത്തുടച്ച മൂന്ന് നായകള്‍ ചത്തുപോയതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വളര്‍ത്തുമൃഗങ്ങളുമായി എത്തുന്നവര്‍ക്ക് നോര്‍ത്ത് കരോലിനയിലെ മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ മുന്‍ കരുതല്‍ നല്‍കുന്നുണ്ട്.

Spread the love
Previous ആര്‍ക്കും വേണ്ടാതെ ജെറ്റ് ; അനില്‍ അഗര്‍വാളും പിന്‍മാറി
Next ടൊറന്റോ ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിനൊരുങ്ങി ലിജോ ജോസ് പെല്ലിശേരിയുടെ 'ജല്ലിക്കെട്ട്'

You might also like

LIFE STYLE

പാകമാകാത്ത ഫലങ്ങള്‍ കഴിച്ചാല്‍

നന്നായി പഴുക്കാത്ത പഴങ്ങള്‍ കഴിച്ചാല്‍ ഗുണം ചെയ്യുമോ എന്ന് ചോദിക്കുന്നവര്‍ അനവധിയാണ്. എന്നാല്‍ ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇവ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും പറയുന്നുണ്ട്. ഇത്തഴം പഴങ്ങള്‍ കഴിച്ചാല്‍ ദഹന പ്രക്രീയയ്ക്ക് തടസ്സം നേരിടും. വയറ്റില്‍

Spread the love
Business News

റബ്ബര്‍ വില അറിയാന്‍ റബ്ബര്‍ കിസാന്‍ ആപ്പ് റെഡി

ഇനി മുതല്‍ റബ്ബര്‍ വില അറിയാനായി ഇന്റര്‍നെറ്റില്‍ പരതുകയോ പത്രം മറിച്ചു നോക്കുകയോ വേണ്ട. ഗൂഗില്‍ പ്ലേ സ്റ്റോറില്‍ നിന്ന് ‘Rubber Kisan’ എന്ന് ടൈപ്പ് ചെയ്ത് റബ്ബര്‍ കിസാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തെടുത്താല്‍ മാത്രം മതി. ഈ ആപ്പ് നോക്കിയാല്‍

Spread the love
LIFE STYLE

ജാവ വരാന്‍ ഇനി ഒരുമാസം മാത്രം

വിപണിയിലേക്ക് മടങ്ങിയെത്തുന്ന വാര്‍ത്ത പുറത്തു വന്നതുമുതല്‍ ആരാധകര്‍ കാത്തിരിക്കുന്ന മോഡലാണ് ജാവ. ഒരുകാലത്ത് യുവാക്കളുടെ ഉറക്കം കെടുത്തിയ ജാവയുടെ തിരിച്ചുവരവ് ഒരു വന്‍ സംഭവം തന്നെയാകുമെന്ന് തീര്‍ച്ച. ഇന്ത്യന്‍ വിപണിയിലെത്തുന്ന മോഡലിന്റെ എന്‍ജിന്‍-പെര്‍ഫോമന്‍സ്-മെക്കാനിക്കല്‍ ഫീച്ചറുകള്‍ പുറത്തു വിട്ടതിനു പിന്നാലെ ഇതാ ലോഞ്ച്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply