സമാനതകളില്ലാത്ത പരസ്യചിത്രങ്ങളുമായി കസാട്ട മീഡിയ

സമാനതകളില്ലാത്ത പരസ്യചിത്രങ്ങളുമായി കസാട്ട മീഡിയ

ഒരു വീഡിയോ ഡിസ്‌ക് ജോക്കി അല്ലെങ്കില്‍ നല്ലൊരു എഡിറ്റര്‍ ആകണമെന്നായിരുന്നു കണ്ണൂര്‍ സ്വദേശിയായ ടോണി ജേക്കബ് എന്ന യുവാവിന്റെ ആഗ്രഹം. ആ ആഗ്രഹത്തെ കേന്ദ്രീകരിച്ചു തന്നെയായിരുന്നു പഠനവും. എന്നാല്‍ വിധി മറ്റൊന്നായിരുന്നു. കസാട്ട മീഡിയ എന്ന പേരിലൊരു സ്റ്റാര്‍ടപ്പിനു തുടക്കം കുറിക്കണമെന്നായിരുന്നു ടോണിയുടെ വിധി. ഡി ജെ സാവിയോ എന്ന സംഗീത മാന്ത്രികനൊപ്പമുള്ള ഓമനത്തിങ്കള്‍ കിടാവ് എന്ന ആല്‍ബമാണ് അതിലേക്ക് വഴിവച്ചത്. ആല്‍ബത്തിനു ലഭിച്ച സ്വീകാര്യത ഈ മേഖലയുമായി കൂടുതല്‍ അടുപ്പിച്ചു. മീഡിയാ ഫീല്‍ഡില്‍ തന്നെ ജോലി ചെയ്യണമെന്ന തോന്നലില്‍ നിന്ന് 20-ാ0 വയസ്സില്‍ ടോണി സ്റ്റാര്‍ട്ടപ്പ് തുടങ്ങി. അഡ്വര്‍ടൈസിംഗ്, ബ്രാന്‍ഡിംഗ്, വെബ് & സോഷ്യല്‍ മീഡിയ, സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ്, വിഷ്വല്‍ മീഡിയ പ്രൊഡക്ഷന്‍ തുടങ്ങിയവയെല്ലാം ഉള്‍ക്കെള്ളുന്നതായിരുന്നു കസാട്ട മീഡിയയുടെ പ്രവര്‍ത്തനങ്ങള്‍. ആറു പേര്‍ ചേര്‍ന്ന് തുടങ്ങിയ കസാട്ട മീഡിയയില്‍ നിന്ന് പതുക്കെ എല്ലാവരും പിന്മാറി. പോരാടിക്കൊണ്ട് തന്നെ മുന്നോട്ടു പോകാനായിരുന്നു ടോണിയുടെ തീരുമാനം. അതിന് ടോണിക്കൊപ്പം അദ്ദേഹത്തിന്റെ കുടുംബവുമുണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ ടോണിയെ പിന്തുണച്ചത് ഐടി മേഖലയില്‍ ജോലി ചെയ്യുന്ന സഹോദരനായ റോണി സ്റ്റാന്‍ലിയായിരുന്നു.

കര്‍ഷകനായ സ്റ്റാന്‍ലി ജേക്കബിന്റെയും, ജാന്‍സി സ്റ്റാന്‍ലിയുടെയും മകനാണ് ടോണി. നല്ലൊരു എഡിറ്റര്‍ ആകണമെന്ന ലക്ഷ്യത്തില്‍ എത്തിച്ചേരാനായി കണ്ണൂര്‍ ചെമ്പേരി നിര്‍മലാ എച്ച്എസ് എസിലെ പ്ലസ്ടു പഠനത്തിനു ശേഷം ഡിവൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മീഡിയ സയന്‍സില്‍ നിന്ന് ബിഎ വിഷ്വല്‍ കമ്യൂണിക്കേഷന്‍ പൂര്‍ത്തിയാക്കി. ഇതെല്ലാം പിന്നീട് കസാട്ട മീഡിയയുടെ വളര്‍ച്ചക്ക് ഏറെ സഹായകമായി.

തുടക്കത്തില്‍ വെല്ലുവിളികള്‍ ഏറെയുണ്ടായിരുന്നു. ഗുണഭോക്താക്കളെ കിട്ടാതിരുന്നത് വലിയ പ്രയാസം സൃഷ്ടിച്ചു. പിന്നീട് ഏറ്റെടുത്ത വര്‍ക്കുകള്‍ നല്ല രീതിയില്‍ ചെയ്തു കൊടുക്കുന്നത് കൂടുതല്‍ ആളുകളുടെ വര്‍ക്കുകള്‍ ലഭിക്കാന്‍ ഇടയാക്കി. തുടര്‍ന്ന് അവരുടെ നിര്‍ദ്ദേശത്തിലൂടെയും കൂടുതല്‍ ഗുണഭോക്താക്കളെ ലഭിച്ചു തുടങ്ങി. സോഷ്യല്‍ മീഡിയകളും കസാട്ട മീഡിയയുടെ പ്രമോഷനു വേണ്ടി ഉപയോഗിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ സാമ്പത്തികമായി വലിയ നേട്ടങ്ങളുമായി കസാട്ട മീഡിയ വളരുകയായിരുന്നു. ആദ്യം അഡ്വര്‍ടൈസിംഗ് ഏജന്‍സിയായ് രജിസ്റ്റര്‍ ചെയ്തു. ഒരു വര്‍ഷംകൂടി പിന്നിടുമ്പോള്‍ കസാട്ട ഇവന്റ്സുകൂടി തുടങ്ങാനുള്ള തീരുമാനത്തിലാണ് ടോണി.

നിങ്ങളുടെ ആശയങ്ങള്‍ ഡിജിറ്റലി ആലേഖ്യം ചെയ്യാനായി ഞങ്ങള്‍ തയ്യാറായിരിക്കുന്നുവെന്ന മുഖമുദ്രയോടെയാണ് കസാട്ട മീഡിയ തങ്ങളുടെ ഗുണഭോക്താക്കളെ സ്വാഗതം ചെയ്യുത്. നിരവധി സേവനങ്ങള്‍ ഒരിടത്തുനിന്നുതന്നെ മികച്ച രീതിയില്‍ കസാട്ട മീഡിയ ഒരുക്കുന്നുണ്ട്.

ബ്രാന്‍ഡിംഗ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, അഡ്വര്‍ടൈസിംഗ്, വെബ്-സോഷ്യല്‍ മീഡിയ, സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ്, വിഷ്വല്‍മീഡിയ പ്രൊഡക്ഷന്‍ തുടങ്ങിയവയിലെല്ലാം വലിയ രീതിയിലുള്ള മത്സരങ്ങള്‍ നടക്കുന്നുണ്ട്. മത്സരങ്ങളെയും വെല്ലുവിളികളെയും മറികടന്ന് നിരവധി കവര്‍ സോംഗുകള്‍, ബ്രാന്‍ഡ്, പ്രമോഷന്‍ വീഡിയോകളിലെല്ലാം ഇന്ന് ഇവര്‍ കയ്യൊപ്പ് ചാര്‍ത്തിക്കഴിഞ്ഞു. ജോലിയുടെ കാര്യത്തില്‍ ഒരിക്കലും ‘NO’ യെന്നൊരു വാക്കില്ലെന്ന നിലപാടാണ് ടോണിയുടെത്.

അനേകം അഡ്വര്‍ടൈസിംഗ് മീഡിയകളില്‍ കസാട്ട മീഡിയ സമാനതകളില്ലാതെ വേറിട്ടുനില്‍ക്കുന്നത് മാറ്റത്തിനൊപ്പം ചുവടുവക്കുന്ന അവരുടെ പ്രവര്‍ത്തനരീതികളാണ്. പുതിയ ടെക്നോളജിക്കൊപ്പം സഞ്ചരിക്കുകയും ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഈ ടീം ഗുണഭോക്താക്കളുടെ വഴികളെ, യാത്രകളെ കൂടതല്‍ സുഗമമാക്കിക്കൊടൂക്കുന്നു. ഗുണഭോക്താക്കളുടെ പ്രശസ്തിയും ഖ്യാതിയിമാണ് കസാട്ട മീഡിയ എപ്പോഴും ഉയര്‍ത്തിപ്പിടിക്കുന്നത്. അവരുടെ ഉയര്‍ച്ചയിലൂടെയാണ് സത്യത്തില്‍ കസാട്ട മീഡിയ പ്രശസ്തിയാര്‍ജ്ജിച്ചത്.

ലോഗോ, ബിസിനസ്സ് കാര്‍ഡ്, ബ്രോഷര്‍, ഫ്ളയര്‍, ലോഗോ റിവീല്‍ തുടങ്ങിയയെല്ലാം കേന്ദ്രീകരിച്ച് ബ്രാന്‍ഡിംഗിലൂടെ കമ്പനികളെ ഉയര്‍ത്തിക്കൊണ്ടുവരാനുമുള്ള ശ്രമത്തില്‍ കസാട്ട മീഡിയ ഏറെ മുന്നോട്ടു പോയിക്കഴിഞ്ഞു.ഡി ജെ സാവിയോ, സിദ്ധാര്‍ത്ഥ് മേനോന്‍, എഫ് എസ് ഓഡിയോ തുടങ്ങിയവയുടെയെല്ലാം വെബ് & ഓണ്‍ലൈന്‍ പ്രമോഷന്‍ ചെയ്യുന്നത് കസാട്ട മീഡിയയാണ്. സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ്, വീഡിയോ മാര്‍ക്കറ്റിംഗ്, ഇ മെയില്‍ മാര്‍ക്കെറ്റിംഗ് തുടങ്ങിയ മാര്‍ക്കറ്റിംഗ് സപ്പോര്‍ട്ടുകളും വിവിധ മീഡിയകളിലൂടെയുള്ള അഡ്വടൈസിംഗും സോഷ്യല്‍ മീഡിയ പ്രമോഷനും മാത്രമല്ല കോര്‍പറേറ്റ് ഫിലിം ,3ഡി& 2ഡി അനിമേഷന്‍സും, മ്യൂസിക് വീഡിയോ പ്രൊഡക്ഷനിലുമെല്ലാം ഇന്ന് കസാട്ട മീഡിയയുടെ സേവനങ്ങള്‍ ലഭ്യമാണ്.

Previous ഫേസ്ബുക്ക് ആസ്ഥാനത്തിന് ബോംബ് ഭീഷണി
Next ഓഫ്‌റോഡിംഗിലെ രാജാവാകാന്‍ ഗൂര്‍ഖ എക്‌സ്ട്രീം

You might also like

Business News

വ്യാജരേഖകളുണ്ടാക്കി വീണ്ടും തട്ടിപ്പ്

നീരവ് മോദിക്ക് പിന്നാലെ ആറായിരം കോടിയുടെ തട്ടിപ്പ്. ഹിമാചല്‍ പ്രദേശിലാണ് ടെക്‌നോമാക് കമ്പനി ലിമിറ്റഡ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. വ്യാജരേഖകളുണ്ടാക്കി കമ്പനി നികുതി വെട്ടിപ്പ് നടത്തിയതായാണ് അസിസ്റ്റന്റ് എക്‌സൈസ് ആന്‍ഡ് ടാക്‌സേഷന്‍ കമ്മീഷണര്‍ നല്‍കിയ പരാതി. നികുതി വകുപ്പിന് കമ്പനി 2175.51 കോടി

Uncategorized

മാംഗോ മഡോസ്: പ്രളയത്തിലും പ്രകൃതി കാത്ത് സൂക്ഷിച്ച ഇടം

‘മൃഗങ്ങളോട് ചോദിക്ക അവ നിന്നെ ഉപദേശിക്കും ആകാശത്തിലെ പക്ഷികളോട് ചോദിക്ക അവ പറഞ്ഞു തരും അല്ല ഭൂമിയോട് സംഭാക്ഷിക്ക അത് നിന്നെ ഉപദേശിക്കും സമുദ്രത്തിലെ മത്സ്യം നിന്നോട് വിവരിക്കും’ -ഇയോബിന്റെ പുസ്തകം, 12-ാം ആദ്ധ്യായം, വാചനം: 7,8 ലോകത്തിലെ ഏറ്റവും വലിയ

Business News

ജിഎസ്ടി റേറ്റ് ഫൈന്‍ഡര്‍ ആപ്

ഇന്ത്യയില്‍ നിലവില്‍ വന്ന ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സിന് (ജിഎസ്ടി) കേന്ദ്രസര്‍ക്കാര്‍ പുതിയ മൊബൈല്‍ ആപ്പും പുറത്തിറക്കി. ഒരു രാജ്യത്ത് ഒരു നികുതി എന്ന തത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ജിഎസ്ടി വഴി കൂടുതല്‍ ചൂഷണം ഒഴിവാക്കാനാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ്

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply