വൈകല്യത്തെ തോല്‍പ്പിച്ച് കോടീശ്വരനായ 24 കാരന്‍

വൈകല്യത്തെ തോല്‍പ്പിച്ച് കോടീശ്വരനായ 24 കാരന്‍

ചില ജീവിതങ്ങള്‍ അങ്ങനെയാണ്. എത്ര തളര്‍ത്തിയാലും പിന്നെയും ജീവിച്ച് വിജയിച്ച് കാണിക്കും. ജന്മനാ അന്ധനായ ശ്രീകാന്ത് ബൊല്ലയുടെ ജീവിതവും അത്തരത്തിലൊന്നാണ്. അന്ധനായി എന്ന ഒറ്റക്കാരണത്താല്‍ പലയിടത്തു നിന്നും പുറന്തള്ളപ്പെട്ടിട്ടും അതിനെയെല്ലാം പൊരുതിത്തോല്‍പ്പിച്ചതാണ് ശ്രീകാന്ത് ബൊല്ലയുടെ ജീവിതം. വൈകല്യങ്ങളെയെല്ലാം മറികടക്കുക മാത്രമല്ല ബിസിനസില്‍ തന്റെതായൊരു ഇടം പിടിക്കാനും ശ്രീകാന്തിന് കഴിഞ്ഞു. ഒന്നുമില്ലായ്മയില്‍ നിന്ന് കോടീശ്വരനായി ഉയര്‍ന്നു വന്നിരിക്കുകയാണ് ഈ 24 കാരന്‍.

ബൊലാന്റെ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ശ്രീകാന്ത് ബൊല്ല. വളരെ പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച ശ്രീകാന്തിനെ ജനിച്ചപ്പോള്‍ അന്ധനായത് കാരണം കൊന്നു കളയാന്‍ ബന്ധുക്കള്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ശ്രീകാന്തിനെ വളര്‍ത്താനായിരുന്നു മാതാപിതാക്കളുടെ തീരുമാനം. കഴിയുന്ന വിധത്തില്‍ നല്ല വിദ്യഭ്യാസം മകന് അവര്‍ നല്‍കി. അന്ധനായതിനാല്‍ പഠന കാലത്ത് കുട്ടികള്‍ ഒറ്റപ്പെടുത്തുമായിരുന്നു. പത്താം ക്ലാസില്‍ 90 ശതമാനം മാര്‍ക്ക് ലഭിച്ചെങ്കിലും പ്ലസ് ടുവിന് സയന്‍സിന് 6 മാസം വരെയുള്ള നിയമയുദ്ധത്തി അഡ്മിഷന്‍ നിഷേധിക്കപ്പെട്ടു.6 മാസം വരെയുള്ള നിയമയുദ്ധത്തിനൊടുവിലാണ് അഡ്മിഷന്‍ ലഭിച്ചത്. പ്ലസ് ടു 98 ശതമാനം മാര്‍ക്കോടെ വിജയിച്ചു.ഐ ഐടി യിലെ കോച്ചിംഗ്് സെന്ററിലും അഡ്മിഷന്‍ നിഷേധിക്കപ്പെട്ടു. എന്നാല്‍ വിദേശ രാജ്യങ്ങളിലും അദ്ദേഹം അഡ്മിഷന് അപേക്ഷിച്ചിരുന്നു. തോല്‍വി സമ്മതിക്കാതെയുള്ള ആ ശ്രമം വിജയിച്ചു. എംഐടി, സാന്‍ഫോഡ് തുടങ്ങി മികച്ച കോളേജുകളില്‍ തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ യുഎസ് എയിലെ ഐ ഐടി കോളേജില്‍ സ്‌കോളര്‍ഷിപ്പോടുകൂടി പഠനം തുടങ്ങി. ഐ ഐടി കോളേജിലെ ആദ്യത്തെ അന്ധനായ വിദ്യാര്‍ത്ഥിയാണ് ശ്രീകാന്ത് .

2012 ല്‍ യുഎസ് എയില്‍ നിന്ന് തിരിച്ചെത്തിയ അദ്ദേഹം ബൊലാന്റെ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനം ആരംഭിച്ചു. ഈ സ്ഥാപനത്തിലെ 70 ശതമാനം ജീവനക്കാരും പാവപ്പെട്ടവരും വൈകല്യമുള്ളവരുമാണ്. 450 ജീവനക്കാരുള്ള ഈ സ്ഥാപനത്തിന്റെ ആസ്തി 50 കോടിയാണ്. രത്തന്‍ ടാറ്റ ശ്രീകാന്ത് ബൊല്ലയുടെ സ്ഥാപനത്തിലേക്ക് നിക്ഷപം നടത്തിയിട്ടുണ്ട്. 2017 ഏപ്രില്‍ ഫോര്‍ബ്‌സ് മാഗസീനിന്റെ ലോകത്തിലെ 30 വയസ്സിനു താഴെയുള്ള സംരംഭകരുടെ ലി്‌സ്റ്റില്‍ സ്ഥാനം നേടി.

Previous ലക്ഷങ്ങള്‍ ലാഭമുണ്ടാക്കാന്‍ വേറിട്ട ഇലവാഴ കൃഷി
Next പ്രളയബാധിത വ്യാപാരികളുടെ ജി.എസ്.ടി ഒഴിവാക്കാന്‍ നിര്‍ദ്ദേശം

You might also like

Others

ലണ്ടനിലെ ബസുകള്‍ പറയുന്നു ”കേരളത്തിലേക്ക് പോകൂ”…

തിരുവനന്തപുരം : കേരളാ ടൂറിസം അങ്ങ് സെന്‍ട്രല്‍ ലണ്ടനിലും പെരുമ കാട്ടുകയാണ്. സെന്‍ട്രല്‍ ലണ്ടനിലെ ഡബിള്‍ ഡെക്കര്‍ ബസുകളില്‍ കേരളാ ടൂറിസത്തിന്റെ പരസ്യങ്ങള്‍ നിറഞ്ഞു നില്‍ക്കുകയാണ്. കേരള ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന സ്ഥിരം വാചകത്തില്‍ ഗോ കേരള ഹാഷ്ടാഗോടെയാണ് ബസുകളില്‍

NEWS

മക്കളെയും നോക്കാം പൈസയുമുണ്ടാക്കാം

നല്ല വിദ്യാഭ്യാസ യോഗ്യതയുള്ള വിവാഹം കഴിഞ്ഞ് മക്കളെ നോക്കി വീട്ടിലിരിക്കാന്‍ വിധിക്കപ്പെട്ട വീട്ടമ്മമാര്‍ക്ക് പോക്കറ്റ് മണിക്കായി ഇനി ഭര്‍ത്താവിനെയോ മറ്റുള്ളവരെയോ ആശ്രയിക്കേണ്ട. ചില എളുപ്പമുള്ള ജോലികള്‍ ചെയ്ത് മക്കളെ നോക്കി പൈസയുണ്ടാക്കാം. ഒപ്പം വെറുതെയിരിക്കുമ്പോഴുള്ള വിരസതയും ഒഴിവാക്കാം.      

Business News

ആമസോണിനെ പിന്‍തള്ളി ആലിബാബ; ഏകദിന വില്‍പനയില്‍ റെക്കോര്‍ഡ് നേട്ടം

ചൈനീസ് ഇ-കൊമേഴ്‌സ് ഭീമന്‍ ആലിബാബയുടെ വാര്‍ഷിക വില്പനയില്‍ റെക്കോര്‍ഡ് നേട്ടം. അമേരിക്കന്‍ ഭീമന്‍ ആമസോണിനെ പിന്‍തള്ളിയാണ് ഏകദിന വില്‍പനയില്‍ ആലിബാബ മുന്നോട്ട് കുതിച്ചിരിക്കുന്നത്. ആമസോണ്‍ നടത്തിയ വാര്‍ഷിക വില്‍പനയേക്കാള്‍ പതിന്‍മടങ്ങ് വില്‍പനയാണ് ആലിബാബ നടത്തിയത്. ഒരു ദിവസം കൊണ്ട് 21,350 കോടി

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply