പിരിമുറുക്കമില്ലാതെ ജോലിചെയ്യാന്‍

പിരിമുറുക്കമില്ലാതെ ജോലിചെയ്യാന്‍

ഫാ.യാബിസ് പീറ്റര്‍

മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്ന കാരണങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങളാണ്. സമയപരിധി കൃത്യമായി പാലിക്കാന്‍ കഴിയാത്ത, കാര്യങ്ങള്‍ തീരുംവരെ ജോലി ചെയ്യേണ്ടവര്‍ക്കിടയില്‍ അതുണ്ടാക്കുന്ന സമ്മര്‍ദ്ദം വളരെ വലുതാണ്. പലപ്പേഴും ഉത്കണ്ഠ, വിഷാദം, ആത്മഹത്യാ പ്രവണത തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങളിലേക്ക് ഇത് അവരെ തള്ളി വിടാറുണ്ട്.

അവബോധം, വൈകാരികം, ശാരീരികം, പെരുമാറ്റം എന്നിങ്ങനെ പ്രധാനമായും നാലു രീതിയില്‍ തൊഴിലിടങ്ങളിലെ മാനസികസമ്മര്‍ദ്ദം ഒരാളെ ബാധിക്കുന്നു. അവ പല ലക്ഷണങ്ങളുടെ രൂപത്തില്‍ പുറത്തുവരുന്നു. ഈ ലക്ഷണങ്ങളുള്ള വ്യക്തി ചികിത്സയ്ക്ക് വരികയാണെങ്കില്‍ വിഷാദരോഗം പോലെയുള്ള കാര്യങ്ങള്‍, മറ്റ് മാനസിക സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാക്കുന്ന അനുഭവങ്ങള്‍, ഹോര്‍മോണ്‍ സംബന്ധിയായ പ്രശ്‌നങ്ങള്‍, മറ്റ് മാനസികരോഗങ്ങള്‍ തുടങ്ങിയവ ഇല്ലെന്ന് ഉറപ്പുവരുത്തുന്ന പരിശോധനകള്‍ നടത്തുകയാണ് ചെയ്യുന്നത്.

 

ജോലിസ്ഥലത്തെ പ്രശ്‌നങ്ങള്‍ സമ്മര്‍ദ്ദത്തിലേക്ക് നേരിട്ട് നയിക്കുന്നുവെന്ന് കെണ്ടത്തിയാല്‍ മാത്രമേ ഇതിനായുള്ള കൗണ്‍സലിങ്ങും സൈക്കോ തെറാപ്പിയും തുടങ്ങേണ്ടതുള്ളൂ. കാരണം, ഈ ലക്ഷണങ്ങള്‍ മറ്റുപല മാനസികപ്രശ്‌നങ്ങളിലും ഏറിയും കുറഞ്ഞതുമായ അളവില്‍ കാണപ്പെടാറുണ്ട്.

 

 

അവബോധം

ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള ബുദ്ധിമുട്ട് എല്ലാത്തിലും നിരാശ കാണുന്നു, ഉത്കണ്ഠയുളവാക്കുന്ന ചിന്തകള്‍, തുടര്‍ച്ചയായ ആധി, തീരുമാനമെടുക്കാനുള്ള ബുദ്ധിമുട്ട്, പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കുന്നതിന് തടസ്സം നേരിടുക, ദുഃസ്വപ്‌നങ്ങള്‍ കൂടുതലായി കാണുക, കുറ്റബോധം, കൂടിവരുന്ന മറവി, കാര്യങ്ങള്‍ വിട്ടുപോവുക (പക്ഷേ, വിട്ടുപോയതായി പിന്നീട് മനസ്സിലാക്കാന്‍ തനിയെ സാധിക്കും), കാര്യങ്ങളെ ഏകോപിപ്പിക്കാനുള്ള ബുദ്ധിമുട്ട്, യുക്തിവിചാരം കുറയുക.

 

വൈകാരികം

സന്തോഷമില്ലായ്മ, ആത്മവിശ്വാസം കുറയുക, ഒറ്റപ്പെട്ടതായും അവനവന്റെ മൂല്യം കുറഞ്ഞതായും തോന്നുക. ഒന്നിനോടും ഒരു താത്പര്യവും തോന്നാതിരിക്കുക, മടുപ്പ് അനുഭവപ്പെടുക, പെട്ടെന്ന് ദേഷ്യം വരിക, പൊട്ടിത്തെറിക്കുക, ചിലപ്പോള്‍ പെട്ടെന്ന് കരച്ചില്‍ വരുക, വിശ്രമാവസ്ഥയിലേക്ക് പോകാന്‍ കഴിയാതിരിക്കുക, ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുെണ്ടന്നുള്ള ടെന്‍ഷന്‍ അനുഭവപ്പെടുക, ആത്മനിയന്ത്രണം നഷ്ടമാകുമോ എന്ന് തോന്നുക.

 

ശാരീരികം

ഞരങ്ങലും മൂളലും, നെഞ്ചിടിപ്പ്, വിറയല്‍, പെട്ടെന്ന് നടുങ്ങുക, വിട്ടുമാറാത്ത തലവേദന, ശ്വസനത്തിന് ബുദ്ധിമുട്ടുള്ളതുപോലെ തോന്നുക, ലൈംഗിക താത്പര്യക്കുറവ്, ഉറക്കം കുറയുക, നെഞ്ചെരിച്ചില്‍, മുടി കൂടുതലായി കൊഴിയുക, ഭക്ഷണം വേണ്ടെന്ന് തോന്നുക, ഇല്ലെങ്കില്‍ അമിതമായി ആഹാരം കഴിക്കുക.

 

പെരുമാറ്റം

നന്നായി വസ്ത്രധാരണം ചെയ്യാനും ഒരുങ്ങാനുമൊക്കെയുള്ള താത്പര്യം കുറയുക, സമയനിഷ്ഠകുറയുക, ജോലിക്കു വരാന്‍ മടി, കൂടെയുള്ളവരെ സംശയിക്കുക, എല്ലാം പിന്നേക്ക് മാറ്റിവെക്കുക, ഉത്തവാദിത്വങ്ങള്‍ അവഗണിക്കുക, നിസ്സംഗത അനുഭവപ്പെടുക, സാമൂഹികമായ ഒറ്റപ്പെടല്‍, ലഹരി ഉപയോഗിക്കുക, ജോലിയിലുണ്ടായ കുറവുകള്‍ മറയ്ക്കാന്‍ നുണ പറയുക, വഞ്ചിക്കുക, നഖം കടിക്കുക, കസേരയില്‍ അടങ്ങിയിരിക്കാന്‍ സാധിക്കാതെ വരിക.

 

ടെന്‍ഷന്‍ മാറാന്‍ എന്തു ചെയ്യണം

നമ്മുടെ സന്തോഷവും സമാധാനവും മറ്റുള്ളവരുടെ ഉത്തരവാദിത്വമോ ജോലിയോ അല്ല, നമ്മുടേത് മാത്രമാണ് എന്ന് തിരിച്ചറിയണം. സാഹചര്യങ്ങളോ ആളുകളോ അല്ല, നമ്മുടെ ചിന്താരീതികളും പ്രവൃത്തികളുമാണ് മാറേണ്ടത്.

* അറിയാത്ത കാര്യങ്ങള്‍ ചോദിച്ചുമനസ്സിലാക്കി പ്രവര്‍ത്തിക്കുക. ഇതുവഴി ആധിയും പിഴവുകളും ഒഴിവാക്കാം.

*കൃത്യസമയത്ത്, അല്ലെങ്കില്‍ ഒരല്പം നേരത്തേ ജോലിക്ക് എത്തുക. വെപ്രാളവും ടെന്‍ഷനും ഒഴിവാക്കാന്‍ അത് ഏറെ ഉപകാരപ്പെടും.

* ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങള്‍ ഊഴത്തിനനുസരിച്ച് ഏകീകരിക്കുക. അത് കുറിച്ചുവെയ്ക്കാം. അങ്ങനെയെങ്കില്‍ താത്കാലികമായ മറവികള്‍ ഉണ്ടാ
കാതിരിക്കും.

* ശ്രദ്ധയോടെ ജോലി ചെയ്യുക. ഇടയിലുള്ള സംസാരം, ഫോണ്‍ ഉപയോഗം, വിനോദത്തിനായുള്ള മറ്റ് കാര്യങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുക.

* ‘നോ’ പറയാന്‍ പഠിക്കുക. സാധിക്കുമെങ്കില്‍ കഴിയുന്ന കാര്യങ്ങളില്‍ തീര്‍പ്പാക്കാന്‍ ശ്രമിക്കുക.

* മറ്റുള്ളവരുടെ സ്ഥാനത്ത് നിന്ന് ചിന്തിക്കാനും തീരുമാനമെടുക്കാനും ശ്രമിക്കുക.

* സഹപ്രവര്‍ത്തകരുമായി സൗഹൃദത്തിലും സഹവര്‍ത്തിത്വത്തിലും പ്രവര്‍ത്തിക്കുക.

* നമ്മുടെ പരിധിയില്‍ നില്‍ക്കാത്ത പ്രശ്‌നങ്ങള്‍ മേലധികാരിയിലേക്ക് എത്തിക്കുക. അതുവഴി നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കുന്നതിന്റെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സാധിക്കും.

* നമ്മെ ചിന്താകുലരാക്കുന്ന ആധിപിടിപ്പിക്കുന്ന കാര്യങ്ങള്‍ കണ്ടെത്തി ആ ജോലികള്‍ ആദ്യം തീര്‍ക്കാന്‍ ശ്രമിക്കുക.

* ചെയ്യാന്‍ പറ്റുമെന്ന് ഉറപ്പില്ലാത്ത കാര്യങ്ങള്‍ ഏറ്റെടുക്കാതിരിക്കുക.

* സമയം ക്രമീകരിക്കുക. പ്രാധാന്യവും ആവശ്യവും അനുസരിച്ച് മാത്രം സമയം ചെലവഴിക്കുക.

* ഭക്ഷണവും വെള്ളവും ഒഴിവാക്കി ജോലിചെയ്യരുത്. സുഖമില്ലെങ്കില്‍ വിശ്രമിക്കുക.

* ഒരു കാര്യം ചെയ്യാന്‍ സാധിക്കില്ല എന്ന് ഉറപ്പുെണ്ടങ്കില്‍, അത് വിട്ടുകളഞ്ഞ് മുന്നോട്ടു പോവുക.

* ഊഹങ്ങള്‍ നിര്‍ത്തി, വ്യക്തത നേടുക.

* ഓഫീസ് കാര്യങ്ങള്‍ കഴിവതും ഓഫീസില്‍ അവസാനിപ്പിക്കുക.

Spread the love
Previous ഷവോമിയെത്തുന്നു അതിവേഗ ചാര്‍ജറുമായി
Next വേനല്‍ ചൂടില്‍ പച്ചക്കറി വില കുതിച്ചുയരുന്നു

You might also like

Home Slider

ടയര്‍ പോളിഷ്, ഡാഷ് പോളിഷ് നിര്‍മ്മാണത്തിലൂടെ മുന്നേറാം

ബൈജു നെടുങ്കേരി കേരളത്തിന്റെ വാഹനവിപണി അനുദിനം കുതിച്ചുയരുകയാണ്. നാട്ടിന്‍ പുറങ്ങളിലെ വീടുകളില്‍ പോലും ഇപ്പോള്‍ രണ്ടിലധികം വാഹനങ്ങള്‍ ഉണ്ട്. ഈ വാഹനപ്പെരുപ്പം സംരംഭകര്‍ക്ക് മുമ്പില്‍ തുറന്നുവെയ്ക്കുന്ന നിരവധി അവസരങ്ങളുണ്ട്. വാഹനങ്ങളുടെ സൗന്ദര്യസംരക്ഷണമാണ് അതില്‍ പ്രധാനപ്പെട്ട ഒരു മേഖല. പുതുമയും അഴകും നിലനിര്‍ത്താന്‍

Spread the love
LIFE STYLE

വെളിച്ചെണ്ണ വില വീണ്ടും സൂപ്പര്‍ഫാസ്റ്റ്; തമിഴ്‌നാട്ടില്‍ നിന്നും വ്യാജന്‍ ഒഴുകുമെന്ന് ആശങ്ക

തേങ്ങ ഉല്‍പാദനം കുറയുന്നതോടെ വെളിച്ചെണ്ണ വില വീണ്ടും കുതിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നും തേങ്ങ വരവ് കുറഞ്ഞതും കൊപ്ര വില കൂടിയതും വെളിച്ചെണ്ണ വില വര്‍ദ്ധനയ്ക്ക് കാരണമാകുന്നുണ്ട്. കേരളത്തില്‍ ലൂസ് വെളിച്ചെണ്ണയ്ക്ക് 200 രൂപയ്ക്ക് മുകളിലും ബ്രാന്‍ഡഡിന് 220 രൂപയ്ക്ക് മുകളിലുമാണ് ഇന്നലെ

Spread the love
Home Slider

ദുരിതബാധിതര്‍ക്ക് ചീനവലയുടെ സഹായം

കേരളം കണ്ട ഏറ്റവും വലിയ പ്രളയദുരന്തത്തെ ഏവരും ഒറ്റക്കെട്ടായി നേരിടുകയാണ്. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് നിരവധി പേര്‍ സഹായഹസ്തവുമായി എത്തിക്കഴിഞ്ഞു. ഈ ശ്രേണിയിലേക്ക് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചീനവല റെസ്റ്റോറന്റും ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കുകയാണ്. വരുന്ന രണ്ട് ആഴ്ചയിലെ വില്‍പ്പനയുടെ 15

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply