ഒരു കോഴിയുടെ വില 64,000 രൂപ !!

ഒരു കോഴിയുടെ വില 64,000 രൂപ !!

എല്ലാ കോഴികളും സാധാരണക്കാരല്ല. കോഴികളില്‍ തന്നെ രാജാക്കാന്മാരുമുണ്ട്. കഴിഞ്ഞ ദിവസം ടര്‍ക്കിയില്‍ നടന്ന ലേലത്തില്‍ സുല്‍ത്താന്‍ ചിക്കന്‍ എന്ന വിഭാഗത്തില്‍പ്പെടുന്ന കോഴി വിറ്റു പോയതു 64,000 രൂപയ്ക്ക്. ഒട്ടോമാന്‍ ചിക്കന്‍ എന്നു അറിയപ്പെടുന്ന ഈ കോഴികള്‍ ഓര്‍ണമെന്റല്‍ പെറ്റ് എന്ന നിലയില്‍ വളരെയധികം പ്രശസ്തിയാര്‍ജ്ജിച്ചതാണ്.

 

ഏറെ ആരാധകരുള്ള ഓമനമൃഗമാണു സുല്‍ത്താന്‍ ചിക്കന്‍. അതുകൊണ്ടു തന്നെ കൂടിയ വില നല്‍കി ഇവ സ്വന്തമാക്കാന്‍ തയാറായി നില്‍ക്കുന്നവരും ധാരാളം. ടര്‍ക്കിയിലെ അനിമല്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന ലേലത്തിലാണു കൂടിയ വിലയ്ക്കു സുല്‍ത്താന്‍ ചിക്കന്‍ വിറ്റുപോയത്. അമ്പതു തരത്തിലുള്ള കോഴികള്‍ ലേലത്തിന് എത്തിയിരുന്നു.

 

കാലങ്ങള്‍ക്കു മുമ്പു തന്നെ സുല്‍ത്താന്‍ ചിക്കനുകളെ ഓമനമൃഗങ്ങളായി വളര്‍ത്തിയിരുന്നു. 1850 മുതല്‍ ഇംഗ്ലണ്ടിലും ഇവ ഉണ്ടായിരുന്നു. മനുഷ്യരോട് പെട്ടെന്ന് ഇണങ്ങുന്നതും ശാന്തസ്വഭാവവുമാണ് സുല്‍ത്താന്‍ ചിക്കനെ എല്ലാവര്‍ക്കും പ്രിയപ്പെട്ടവരാക്കുന്നത്.

Spread the love
Previous തീവണ്ടിയാത്രക്കാരുടെ ശ്രദ്ധയ്ക്ക് : ശ്രദ്ധ ഷോര്‍ട്ട് ഫിലിം കാണാം.
Next മികവിന്റെ കേന്ദ്രങ്ങളാകാന്‍ സ്‌കൂളുകള്‍ : ടെണ്ടര്‍ ക്ഷണിച്ചു

You might also like

NEWS

മധുവിന്റെ അമ്മയ്ക്കു സഹായവുമായി വീരു

നരാധമന്മാരുടെ ക്രൂരമര്‍ദനത്തിനു വിധേയമായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് സഹായവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ്.   ഒന്നര ലക്ഷം രൂപയാണ് വീരേന്ദര്‍ സേവാഗ് ഫൗണ്ടേഷന്‍ മധുവിന്റെ അമ്മ മല്ലിക്ക് സഹായമായി എത്തിക്കുക. മാധ്യമപ്രവര്‍ത്തകന്‍ അമൃതാശു ഗുപ്ത രാഹുല്‍

Spread the love
TECH

ഓപ്പോ F9 പ്രോ ഇന്ത്യയിൽ എത്തി I

സെൽഫി പ്രേമികളുടെ ഇഷ്ട ബ്രാൻഡായ ഓപ്പോ യുടെ പുതിയ മോഡൽ F9 പ്രോ ഇന്ത്യയിൽ അവതരിപ്പിച്ചു . VOOC ടെക്നോളജിയിലൂടെ രണ്ടു മണിക്കൂർ ടോക് ടൈമിന് അഞ്ചു മിനിറ്റ് ചാർജിങ് എന്നതാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത.  25എംപി സെൽഫി ക്യാമറ

Spread the love
Business News

ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ വില്‍പ്പന ഏപ്രിലില്‍ 11.9 ശതമാനം ഉയര്‍ന്നു

ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ലാന്‍ഡ് റോവറിന്റെ വില്‍പ്പന ഏപ്രിലില്‍ 11.9 ശതമാനം വളര്‍ച്ച നേടിയെന്ന് റിപ്പോര്‍ട്ട്. ഈ കാലയളവില്‍ 45,180 യൂണിറ്റ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. ചൈന, യുകെ, ഓവര്‍സീസ് മാര്‍ക്കറ്റ്‌സ്, നോര്‍ത്ത് അമേരിക്ക തുടങ്ങിയ മാര്‍ക്കറ്റുകളില്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply