സണ്ണി ലിയോണ്‍ അങ്കമാലിക്കില്ല : പിന്മാറിയെന്ന് താരം

സണ്ണി ലിയോണ്‍ അങ്കമാലിക്കില്ല : പിന്മാറിയെന്ന് താരം

പ്രണയദിനത്തില്‍ അങ്കമാലിയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ സണ്ണി ലിയോണ്‍ എത്തുമെന്ന വാര്‍ത്ത ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നു. എന്നാല്‍ അങ്കമാലിയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്നു സണ്ണി ലിയോണ്‍ തന്നെ വ്യക്തമാക്കിയിരിക്കുന്നു. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

 

 

പരിപാടിയുടെ പ്രമോട്ടര്‍മാര്‍ നല്‍കിയിരുന്ന വാക്കു പാലിക്കാത്തതിനാലാണു പിന്മാറ്റം എന്നു അറിയിച്ചിരിക്കുന്നു. മാത്രവുമല്ല മാര്‍ച്ച് 2നു കൊച്ചിയില്‍ നടക്കുന്ന അവാര്‍ഡ് നിശയില്‍ ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. പരിപാടിയുടെ പോസ്റ്ററില്‍ ചുവന്ന മഷി കൊണ്ടു ക്രോസ് ചിഹ്നം ഇട്ടു കൊണ്ടുള്ള ചിത്രവും സണ്ണി ലിയോണ്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അങ്കമാലി അഡലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററിലാണു പരിപാടി സംഘടിപ്പിച്ചിരുന്നത്. മ്യൂസിക്കല്‍ എക്‌സ്ട്രവഗാന്‍സാ നൈറ്റ് എന്നു പേരു നല്‍കിയിരുന്ന പരിപാടി വൈകിട്ട് ആറു മുതല്‍ പത്തു മണി മുതലായിരുന്നു.

Previous തൊഴില്‍ സ്വപ്നങ്ങള്‍ക്ക് ചിറകേകാന്‍ അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക്
Next പതിമൂന്നുകാരിയുടെ പ്രതിദിന വരുമാനം 70,000 രൂപ : യുട്യൂബിലൂടെ കാശ് കൊയ്യുന്ന വഴികള്‍

You might also like

MOVIES

ക്യാപ്റ്റന്‍ ജഗദീഷായി വിജയ് വീണ്ടും; തുപ്പാക്കി 2 വരുമെന്ന് എ.ആര്‍. മുരുകദോസ്

ഇളയദളപതി വിജയുടെ കരിയറിലെ ഏറ്റവും വലിയ വിജയചിത്രമാണ് തുപ്പാക്കി. ക്യാപ്റ്റന്‍ ജഗദീഷായി വിജയ് നിറഞ്ഞാടിയ സിനിമയുടെ രണ്ടാം ഭാഗം വരുന്നു. സംവിധായകന്‍ എ.ആര്‍ മുരുകദോസാണ് വാര്‍ത്ത പുറത്ത് വിട്ടത്. ഒരു അവാര്‍ഡ് ദാന ചടങ്ങിനിടെയാണ് മുരുകദോസ് തുപ്പാക്കി 2 വരുന്നതായി പ്രഖ്യാപിച്ചത്.

MOVIES

പാര്‍വ്വതി രതീഷ് വിവാഹിതയായി

നടന്‍ രതീഷിന്റെ മകള്‍ പാര്‍വ്വതി രതീഷ് വിവാഹിതയായി. ദുബായില്‍ എമിറേറ്റ്‌സ് ബാങ്കില്‍ ഉദ്യോഗസ്ഥനായ മിലുവാണ് വരന്‍. കോഴിക്കോട് ആശീര്‍വാദ് ലോണ്‍സില്‍ നടന്ന വിവാഹചടങ്ങില്‍ സിനിമാമേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു. സുഗീത് സംവിധാനെ ചെയ്ത മധുര നാരങ്ങ എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായാണ്

MOVIES

വിക്രമിന്റെ മഹാവീര്‍ കര്‍ണ്ണ തുടങ്ങി : സംവിധാനം ആര്‍ എസ് വിമല്‍

എന്ന് നിന്റെ മൊയ്തീനു ശേഷം ആര്‍. എസ് വിമല്‍ സംവിധാനം ചെയ്യുന്ന വിക്രം ചിത്രം മഹാവീര്‍ കര്‍ണ്ണയുടെ ചിത്രീകരണം ആരംഭിച്ചു. ഹൈദരാബാദിലാണു ചിത്രീകരണം തുടരുന്നത്. വളരെ നേരത്തെ തന്നെ പ്രഖ്യാപിച്ച ചിത്രത്തിന്റെ ഷൂട്ടിങ്ങില്‍ വിക്രം ജോയ്ന്‍ ചെയ്തിട്ടുണ്ട്.നിരവധി ഭാഷകളില്‍ പുറത്തിറക്കുന്ന ചിത്രം

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply