സണ്ണി വെയിന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രം: നിവിന്‍ പോളി നായകന്
നിവിന്‍ പോളി സണ്ണി വെയ്ന്‍ കൂട്ടുകെട്ടില്‍ ആദ്യചിത്രം ഒരുങ്ങുന്നു. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യത്തെ ചലച്ചിത്ര സംരംഭമായ പടവെട്ട് എന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം കണ്ണൂരില്‍ ആരംഭിച്ചു. നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം 2020-ലാണ് റിലീസ് ചെയ്യുക.
സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ സംരംഭമായ ‘മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് ‘എന്ന നാടകം സംവിധാനം ചെയ്തത് ലിജുവായിരുന്നു. നിരവധി ദേശീയ പുരസ്കാരങ്ങള്‍ ‘മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത്’ നേടിയിരുന്നു. കണ്ണൂര്‍ ജില്ല കളക്ടര്‍ ടി.വി സുഭാഷ്, സണ്ണി വെയ്ന്‍, നിവിന്‍ പോളി, ലിജു കൃഷ്ണ, അദിതി ബാലന്, ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന് എന്നിവരും മറ്റു അണിയറ പ്രവര്‍ത്തകരും കാഞ്ഞിലേരി ഗവണ്മെന്റ് എല്‍.പി സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന പൂജയില്‍ പങ്കെടുത്തു.
ലിജു കൃഷ്ണ തന്നെ രചന നിര്‍വഹിച്ചിരിക്കുന്ന പടവെട്ടില്‍ ഗോവിന്ദ് വസന്ത, ദീപക് ഡി മേനോന്, ഷെഫീഖ് മുഹമ്മദ് അലി, രംഗനാഥ് രവി, സുഭാഷ് കരുണ്‍, റോണക്സ് സേവിയര്‍, മഷര്‍ ഹംസ എന്നിങ്ങനെ ഒരു ശക്തമായ കൂട്ടുകെട്ട് ക്യാമറക്ക് മുന്നിലും പിന്നിലും അണിനിരക്കുന്നുണ്ട്.
You might also like
തമിഴ് “മധുരരാജ” റിലീസിന്
മമ്മൂട്ടി നായകനായ മധുരരാജയുടെ തമിഴ് പതിപ്പ് റിലീസ് ചെയ്യുന്നു. വെള്ളിയാഴ്ച്ചയാണു ചിത്രം തിയറ്ററുകളില്‍ എത്തുക. കേരളത്തില്‍ റിലീസ് ചെയ്ത് ആറു മാസം പിന്നിടുമ്പോഴാണു തമിഴ് പതിപ്പ് പ്രദര്‍ശനത്തിനെത്തുന്നത്. വൈശാഖ് സംവിധാനം ചെയ്ത ചിത്രം നൂറു കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു.
ചിരിയും ആകാംക്ഷയുമായി പാതിരാ കുര്‍ബാന; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
അടി കപ്യാരെ കൂട്ടമണിക്ക് ശേഷം ധ്യാന്‍ ശ്രീനിവാസനും നീരജ് മാധവും അജു വര്‍ഗ്ഗീസും വീണ്ടുമൊന്നിക്കുന്നു. നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ‘പാതിരാ കുര്‍ബാന’ എന്ന ചിത്രത്തിലാണ് താരങ്ങള്‍ വീണ്ടുമൊന്നിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വിനയ് ജോസ് തന്നെ
അണ്ടര്‍വേള്‍ഡ് രണ്ടാം ടീസറെത്തി
അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന അണ്ടര്‍വേള്‍ഡ് എന്ന സിനിമയുടെ രണ്ടാമത്തെ ടീസര്‍ റിലീസ് ചെയ്തു. ആസിഫലിയാണു ചിത്രത്തിലെ നായകന്. ഡി ഫോര്‍ എന്റര്ടെയ്ന്മെന്റ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതു ഷിബിന്‍ ഫ്രാന്‍സിസാണ്. 2017ല്‍ പുറത്തിറങ്ങിയ കാറ്റ് എന്ന
0 Comments
No Comments Yet!
You can be first to comment this post!