സൗരോര്‍ജ്ജ രംഗത്തെ സാധ്യതകളറിഞ്ഞ്  സണ്‍ടെക്

സൗരോര്‍ജ്ജ രംഗത്തെ സാധ്യതകളറിഞ്ഞ് സണ്‍ടെക്

രമ്പരാഗതജല വൈദ്യുതി ഉല്‍പ്പാദനം കേരളം പോലെ ജനസാന്ദ്രത കൂടിയ സംസ്ഥാനത്തില്‍ വരും കാലഘട്ടത്തില്‍ സാധ്യമാക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. അതിരപ്പിള്ളി പദ്ധതി തന്നെ ഇതിന് ഉദാഹരണം. ഇതുമാത്രമല്ല ഇന്നുള്ള താപ വൈദ്യുത നിലയങ്ങളും, നൂക്‌ളിയര്‍ നിലയങ്ങളും ലാഭകരമല്ലതാനും. ഇതെല്ലാമുണ്ടാക്കുന്ന മലിനീകരണ പ്രശ്‌നങ്ങളും ചെറുതല്ല. കാറ്റില്‍ നിന്നും വൈദുതി ഉല്‍പ്പാദിപ്പിക്കാമെങ്കിലും അതിനു പറ്റിയ സ്ഥലങ്ങള്‍ കേരളത്തില്‍ വളരെ കുറവാണ്. ഇതുകൊണ്ടുതന്നെ ഇനിയുള്ള കാലഘട്ടതില്‍ നമുക്ക് സൗജന്യമായി ലഭിക്കുന്ന സൂര്യപ്രകാശം ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കുന്നതാണ് ലാഭകരം. ഈ സാധ്യത മുന്നില്‍ക്കണ്ട് സൗരോര്‍ജ്ജത്തില്‍ നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനത്തിന്റെ സാധ്യതകള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് കോതമംഗലം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സണ്‍ടെക് സോളാര്‍ സൊല്യൂഷന്‍സ്.

കഴിഞ്ഞ നാല് വര്‍ഷമായി സോളാര്‍ എനര്‍ജി മേഖലയില്‍ വിജയകരമായ പ്രവര്‍ത്തനം കാഴ്ചവെച്ച് മുന്നേറുന്ന സ്ഥാപനമാണ് സണ്‍ടെക് സോളാര്‍ സൊല്യൂഷന്‍സ്. സോളാര്‍ വാട്ടര്‍ ഹീറ്റര്‍, സോളാര്‍ ഇന്‍വെര്‍ട്ടര്‍, ഡിജിറ്റല്‍ ഹോം യുപിഎസ് തുടങ്ങിയ സേവനങ്ങളാണ് സണ്‍ടെക് നല്‍കിവരുന്നത്. ഇതോടൊപ്പം സോളാര്‍ വൈദുതി പ്‌ളാന്റ് സ്ഥാപിച്ചു നല്‍കുകയും ചെയ്യുന്നു.

സ്ഥാപനം : സണ്‍ടെക് സോളാര്‍ സൊല്യൂഷന്‍സ്
സാരഥി : ജെഫിന്‍ ജേക്കബ്
തുടക്കം : 2013
ആസ്ഥാനം: കോതമംഗലം

വീടുകളിലും ഓഫീസുകളിലും സൗരോര്‍ജ്ജം

ഭീമമായ കറന്റ് ബില്ലിനെ കുറിച്ചുള്ള ഭീതിയില്ലാതെ കറന്റ് ഉപയോഗിക്കുന്നതിനു സോളാര്‍ പവര്‍ പ്‌ളാന്റുകള്‍ നമുക്ക് ഉപയോഗപ്പെടുത്താം. ഇതു തിരിച്ചറിഞ്ഞ് നിരവധി ആളുകള്‍ തങ്ങളുടെ വീടുകളിലും സ്ഥാപനങ്ങളിലും സൗരോര്‍ജ്ജ പ്‌ളാന്റുകള്‍ സ്ഥാപിച്ചുതുടങ്ങിയിട്ടുണ്ട്. ഒരു വീട്ടില്‍/ ഓഫീസില്‍ അവര്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് അനുസരിച്ചാണ് സോളാര്‍ പ്‌ളാന്റിന്റെ കപ്പാസിറ്റി നിശ്ചയിക്കുന്നത്. ഒരു ഉപഭോക്താവിന് അവന്റെ വീടിന്റെ മേല്‍ക്കൂരയില്‍ത്തന്നെ സോളാര്‍ പാനല്‍ സ്ഥാപിക്കാവുന്നതും അതില്‍ നിന്നും ലഭിക്കുന്ന വൈദ്യുതി സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതുമാണ്. നിലവില്‍ ബാറ്ററി സംവിധാനത്തോട് കൂടിയ ഓഫ് ഗ്രിഡ് സംവിധാനവും, ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബി ഗ്രിഡിലേക്കു കൊടുക്കുന്ന സംവിധാനവും ഉണ്ട്.

ഭാവി സുരക്ഷിതമാക്കാന്‍ സോളാര്‍

‘സൗരോര്‍ജ്ജം ഓരോ വീട്ടിലേക്കും’ എന്ന ടാഗ്‌ലൈനോടുകൂടിയാണ് സണ്‍ടെകിന്റെ മുന്നോട്ടുള്ള ഓരോ ചുവടുവെയ്പും. നിലവില്‍ 20 ശതമാനത്തില്‍ താഴെ വീടുകളില്‍ മാത്രമാണ് സൗരോര്‍ജ്ജ പ്‌ളാന്റുകള്‍ ഉപയോഗിച്ചുവരുന്നത്. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 80 ശതമാനം വീടുകളിലേക്ക് സോളാര്‍ വൈദ്യുതി എത്തിക്കുക എന്നതാണ് സണ്‍ടെക് മുന്നോട്ടുവെയ്ക്കുന്ന ലക്ഷ്യം. ഉപഭോക്താക്കളാണ് സണ്‍ടെക്കിന്റെ ബ്രാന്‍ഡ് അംബാസഡര്‍. തങ്ങളെ തേടിയെത്തുന്ന ഓരോ ഉപഭോക്താവിന്റേയും സംതൃപ്തി ഉറപ്പാക്കിയുള്ള സേവനങ്ങളാണ് തങ്ങള്‍ കാഴ്ചവയ്ക്കുന്നതെന്നും ജെഫിന്‍ വ്യക്തമാക്കുന്നു.

തങ്ങളെ തേടിയെത്തുന്ന ഓരോ ഉപഭോക്താവിന്റെയും പൂര്‍ണ്ണ സംതൃപ്തി ഉറപ്പാക്കികൊണ്ടാണ് സണ്‍ടെക് മുന്നേറുന്നത്. അതോടൊപ്പം എപ്പോഴും മികച്ച വില്‍പ്പനാനന്തര സേവനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നു. ഗാര്‍ഹിക മേഖലയില്‍ മാത്രമല്ല വാണിജ്യ മേഖലയിലും കൈയ്യൊപ്പ് പതിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സണ്‍ടെകിന്റെ മുന്നോട്ടുള്ള പ്രയാണം.
www.suntechsolarsolution.com

Spread the love
Previous ഒരു ലക്ഷത്തില്‍പരം എടിഎം കൗണ്ടറുകള്‍ക്ക് താഴ് വീഴും
Next ഗൂഗിള്‍ ക്ലൗഡ് സിഇഓ സ്ഥാനത്ത് മലയാളി

You might also like

Success Story

A to Z PACKAGINGS; ഉല്‍പ്പന്നങ്ങള്‍ക്ക് പൂര്‍ണത നല്‍കുന്ന ബ്രാന്‍ഡ്

ഏതൊരു ഉല്‍പ്പന്നത്തിന്റെയും പൂര്‍ണത ഇരിക്കുന്നത് അതിന്റെ പായ്ക്കിംഗിലാണ്. കടയില്‍ പോയി ഒരു സാധനം വാങ്ങുമ്പോള്‍ ഒരുപക്ഷേ ഉല്‍പ്പന്നത്തിന്റെ ഗുണമേന്മയേക്കാള്‍ കൂടുതലായി നമ്മെ തിരഞ്ഞെടുപ്പിന് പ്രേരിപ്പിക്കുന്നത് അതിന്റെ പായ്ക്കിംഗും കവറിലെ ഡിസൈനുമൊക്കെയാണ്. പായ്ക്കിംഗിന് ഇത്രത്തോളം പ്രാധാന്യം ലഭിച്ചു തുടങ്ങിയിട്ട് ഒരുപാടുകാലമായിട്ടില്ല. അധികമാരും കടന്നുചെല്ലാത്ത

Spread the love
SPECIAL STORY

പ്രവര്‍ത്തനമികവ് കരുത്താക്കി ഏറാമല ബാങ്ക്

ഏതൊരു വിജയിച്ച സഹകരണ പ്രസ്ഥാനത്തിനും അതിന്റെ വിജയവഴികളില്‍ ഒരു പ്രതിസന്ധിഘട്ടം ഓര്‍ത്തിരിക്കാനുണ്ടാകും; എന്നാല്‍ അത്തരത്തിലുള്ള യാതൊരു പ്രതിസന്ധികളുടെ തിരമാലകളിലും പെടാതെ ഒരു സഹകരണ സ്ഥാപനം വിജയകരമായ 78 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി മുന്നേറുക അപൂര്‍വ സംഭവമായിരിക്കും. ഈ അപൂര്‍വതയ്ക്ക് ഉത്തമോദാഹരണമാണ് കോഴിക്കോട് വടകര

Spread the love
Success Story

കുപ്പിവെള്ള വിപണിയിലെ പ്രീമിയം ബ്രാന്‍ഡ്

കുപ്പിവെള്ള വിപണിയില്‍ വിദേശത്തുനിന്നും സ്വദേശത്തുനിന്നുമായി നിരവധി ബ്രാന്‍ഡുകള്‍ ഇന്ന് നമുക്ക് ലഭ്യമാണ്. അവയില്‍ നിന്നെല്ലാം വ്യത്യസ്തമായി പുതിയ രൂപത്തിലും ഭാവത്തിലുമെത്തി പ്രീമിയം ഉപഭോക്താക്കള്‍ക്കിടയില്‍ ഒരു പ്രാദേശിക ബ്രാന്‍ഡ് സ്ഥാനമുറപ്പിക്കുകയാണ്. ക്യാസ്പിന്‍ എന്ന ഈ പുതിയ മിനറല്‍ വാട്ടര്‍ ബ്രാന്‍ഡ് ഇന്ന് വിപണിയില്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply