പരിസ്ഥിതി സൗഹാര്‍ദ്ദത്തിന്റെ ‘റീസൈക്ക്‌ളിംഗ്’

പരിസ്ഥിതി സൗഹാര്‍ദ്ദത്തിന്റെ ‘റീസൈക്ക്‌ളിംഗ്’

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റീസൈക്കിള്‍ ചെയ്ത് പുതിയ ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കുന്ന രീതി വ്യാപകമായിട്ട് അധിക കാലമായിട്ടില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഇത്തരമൊരു സംരംഭത്തിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് ഈ മേഖലയില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയൊരു സ്ഥാപനമുണ്ട്, കാരക്കാട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സൂര്യ ബോട്ടില്‍സ്. പാലക്കാട് ജില്ലയിലെ കാരക്കാട് ഗ്രാമത്തിനൊരു പ്രത്യേകതയുണ്ട്, മാലിന്യങ്ങള്‍ റീസൈക്കിള്‍ ചെയ്ത് അതില്‍ നിന്നും വരുമാനം കണ്ടെത്തി ജീവിക്കുന്നവരാണ് ഇവിടെയുള്ളവരില്‍ അധികവും. അവര്‍ക്കിടയില്‍ നിന്നാണ് മുപ്പതുവര്‍ഷങ്ങള്‍ക്ക് മുന്‍പ് കെ.ടി അലി സ്വന്തമായൊരു സ്ഥാപനമെന്ന ആശയവുമായി മുന്നിട്ടിറങ്ങുന്നത്. പ്ലാസ്റ്റിക് സ്‌ക്രാപ്പുകള്‍, ഇരുമ്പ് സ്‌ക്രാപ്പുകള്‍ തുടങ്ങി റീസൈക്കിള്‍ ചെയ്ത് ഉപയോഗിക്കാവുന്ന മാലിന്യങ്ങളുടെ ശേഖരണത്തോടൊപ്പം മാലിന്യങ്ങള്‍ റീസൈക്കിള്‍ ചെയ്യാനുള്ള പ്ലാന്റുകളും ക്രാന്തദര്‍ശിയായ അദ്ദേഹം അക്കാലത്തുതന്നെ തുടങ്ങിയിരുന്നു.

പിതാവിന്റെ പാത പിന്തുടര്‍ന്ന്

ചെറുതെങ്കില്‍പോലും സാങ്കേതികപരവും അല്ലാത്തതുമായ അതിനൂതന ബിസിനസ് ആശങ്ങള്‍ എന്നും പ്രാബല്യത്തില്‍ വരുത്തിയിരുന്ന വ്യക്തിയാണ് കെ.ടി അലി. അദ്ദേഹത്തിന്റെ ചുവടുപിടിച്ചാണ് മകന്‍ കെ ടി ബഷീറും 2013ല്‍ സംരംഭക ലോകത്തേക്ക് ചുവടുവയ്ക്കുന്നത്. പാരമ്പര്യ ബിസിനസ് ആണെങ്കില്‍ക്കൂടി സ്വന്തമായി ചെയര്‍ റീസൈക്ക്‌ളിംഗിന്റെ യൂണിറ്റ് ആരംഭിച്ചുകൊണ്ടായിരുന്നു ബഷീറിന്റെ കടന്നുവരവ്. പിതാവിന്റെ ശൈലി പിന്തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ത്തന്നെ ബഷീറിന് നേട്ടമുണ്ടാക്കികൊടുത്തു. പരിസ്ഥിതി സൗഹാര്‍ദ്ദം എന്ന ആശയം തന്നെയാണ് സൂര്യ ബോട്ടില്‍സിനെ മുന്നോട്ടുള്ള വളര്‍ച്ചയില്‍ നയിക്കുന്നത്.

 

പ്രവര്‍ത്തനങ്ങള്‍

മാലിന്യ പ്രശ്‌നങ്ങള്‍ കേരളത്തില്‍ അനുദിനം വര്‍ധിച്ചുവരികയാണ്. പ്രകൃതിക്ക് ഏറെ ആഘാതമേല്‍ക്കുന്ന ഈ മാലിന്യങ്ങള്‍ എന്തുചെയ്യണമെന്ന് പലപ്പോഴും ആളുകള്‍ക്ക് ആശങ്കയുണ്ടാകാറുമുണ്ട്. ഈ സാഹചര്യത്തില്‍ റീസൈക്കിള്‍ ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്ന ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും അവയുടെ പുനരുല്‍പ്പാദനവും വര്‍ധിപ്പിക്കേണ്ടതായുണ്ട്. ഇതിലൂടെ മാനില്യ സംസ്‌കരണ പ്രതിസന്ധികള്‍ക്ക് ഒരു പരിധിവരെ പരിഹാരം നേടാനുമാകും. ഈ സാധ്യതകളാണ് പ്ലാസ്റ്റിക്, കുപ്പി ഉല്‍പ്പന്നങ്ങളുടെ റീ സൈക്ലിങ് മേഖലയിലേക്ക് തന്നെ നയിച്ചതെന്ന് ബഷീര്‍ പറയുന്നു.

വിവിധ പ്രദേശങ്ങളില്‍ നിന്നും ശേഖരിക്കുന്ന ഉപയോഗശൂന്യമായ, റീസൈക്കിള്‍ ചെയ്ത് ഉപയോഗിക്കാനാകുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ മുറിച്ചെടുത്ത് യന്ത്രസാമഗ്രികളുടെ സഹായത്തോടെ ഗ്രൈന്‍ഡ് ചെയ്താണ് പുനഃരുപയോഗത്തിനായി ഒരുക്കുന്നത്. ഗ്രൈന്‍ഡിങ് സമയത്തുണ്ടാകുന്ന പൊടിപടലങ്ങള്‍ വൈബ്രേറ്ററിന്റെ സഹോയത്തോടെ മറ്റൊരു പാത്രത്തില്‍ ശേഖരിക്കും. ഇങ്ങനെ ലഭിക്കുന്ന ചിപ്‌സും പൊടിയും ഉല്‍പ്പന്നങ്ങളുടെ പുനര്‍നിര്‍മ്മാണം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് കൈമാറുന്നു. അതിനാല്‍ത്തന്നെ ഇത്തരം ഫാക്ടറികളുടെ പ്രവര്‍ത്തനങ്ങള്‍ പരിസര മലിനീകരണമോ വായു മലിനീകരണമോ സൃഷ്ടിക്കുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കുന്നു. എല്ലാ മുന്‍കരുതലുകളുമുള്ളതിനാല്‍ ഒരു തരത്തിലും പരിസ്ഥിതിയ്ക്ക് ദോഷം സംഭവിക്കാതിരിക്കുന്നു എന്ന ആശയം കൃത്യമായി പാലിക്കപ്പെടുകയും ചെയ്യും.

 

പ്രതിസന്ധികള്‍ തരണം ചെയ്ത വളര്‍ച്ച

പരിസ്ഥിതിക്ക് ഏറെ ദോഷം ചെയ്യുന്ന പ്ലാസ്റ്റിക് പോലുള്ള ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത് എന്നതിനാല്‍ പ്രദേശ വാസികളില്‍ നിന്നും വളരെയധികം എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. എന്താണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളെന്ന് പൂര്‍ണമായ ധാരണ അവര്‍ക്കില്ലാത്തതാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉടലെടുക്കാനുണ്ടായ കാരണം. തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയോടെ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റുകളും മറ്റെല്ലാ അനുമതികളും നേടിയാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളെന്നും ബഷിര്‍ വ്യക്തമാക്കുന്നു. നിലവില്‍ ശേഖരിച്ച വസ്തുക്കല്‍ പുനര്‍നിര്‍മ്മാണത്തിന് അനുയോജ്യമായ രീതിയിലേക്ക് മാറ്റി ഉല്‍പ്പന്ന നിര്‍മ്മാതാക്കളിലേക്ക് എത്തിക്കുകയാണ് ചെയ്തുവരുന്നത്. അധികം താമസിയാതെ ഒരു നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഭാവി പദ്ധതികള്‍

റീസൈക്കിള്‍ ബിസിനസുകള്‍ക്ക് ഉപരിയായി നിരവധി പദ്ധതികള്‍ സൂര്യ ബോട്ടില്‍സ് വിഭാവനം ചെയ്യുന്നുണ്ട്. ചെയര്‍ മാനുഫാക്ചറിംഗും ഉദ്ദ്യേശമുണ്ട്. അറേബ്യന്‍ ഡിസൈനിലുള്ള ആഭരണങ്ങളുടെ വില്‍പനയാണ് കെ ടി ബഷീറിന്റെ മനസിലുള്ള മറ്റൊരു പദ്ധതി. നവീനശൈലിയിലും നിലവാരത്തിലുമുള്ള അറബിക് ആഭരണങ്ങള്‍ ആകര്‍ഷകമാണ്. ഇതിനോടൊപ്പം സ്വന്തം ബ്രാന്‍ഡില്‍ മികച്ച നിലവാരമുള്ള തുണിത്തരങ്ങളുടെ ഔട്ട്‌ലെറ്റുകളുമുണ്ടാകും.

 

 

Spread the love
Previous സംരംഭകത്വ വിജയം ഉറപ്പിക്കാന്‍ യെസ് ബിസ് കോണ്‍ക്ലേവ്
Next പണിമുടക്കും അവധിയും; ക്രിസ്തുമസിന് ബാങ്കിംഗ് മേഖല സ്തംഭിക്കും

You might also like

SPECIAL STORY

ചെറിയ മുതല്‍ മുടക്കില്‍ തുടങ്ങാം ഗാസ്‌കറ്റ് നിര്‍മാണം

റബര്‍ കൃഷി പ്രതിസന്ധിയിലേക്കു നീങ്ങുകയും വാഹനങ്ങള്‍ പെരുകുകയും ചെയ്യുമ്പോള്‍ ഇന്ന് കൂടുതല്‍ സാധ്യതകള്‍ നിലനില്‍ക്കുന്ന ഒരു രംഗമാണ് ഗാസ്‌കറ്റ്‌നിര്‍മാണം. ഓട്ടോമൊബൈല്‍ രംഗത്ത് വിവിധ ഗാസ്‌കറ്റുകള്‍ ഉപയോഗിക്കുന്നത് ഒരിക്കലും മാറ്റി നിര്‍ത്താന്‍ കഴിയാത്ത ഒന്നാണ്. റബര്‍ ഒരു മുഖ്യ അസംസ്‌കൃത വസ്തുവായതിനാല്‍ തന്നെ

Spread the love
Entrepreneurship

ബിസിനസില്‍ നെറ്റ്‌വര്‍ക്കിംഗിന്റെ പ്രാധാന്യം

RAKESH R ഏതൊരു സംരംഭത്തിന്റെയും സ്ഥിരതയുള്ള ഉയര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായ ഒരു ഘടകമാണ് പുതിയ ഉപഭോക്താക്കളെ കണ്ടെത്തുക എന്നുള്ളത്. ഇതിനുള്ള നിരവധി മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് ബിസിനസ്സ് നെറ്റ്വര്‍ക്കിംഗ്. ആദ്യമായി എന്താണ് ബിസിനസ്സ് നെറ്റ്വര്‍ക്കിംഗ് എന്ന് പരിശോധിക്കാം പരസ്പരം ഉപകരിക്കുന്ന

Spread the love
Special Story

എന്തിനും ഏതിനും ജൊബോയ്

തിരക്കേറിയ നഗരങ്ങളില്‍ ഓഫീസ് ഇതര ജോലികള്‍ക്ക് ആളുകളെ കണ്ടെത്തുക എന്നത് തികച്ചും ശ്രമകരമായ കാര്യമാണ്. അത്യാവശ്യ സമയത്ത് ആളെ കിട്ടില്ല എന്നുമാത്രമല്ല, ഉയര്‍ന്ന കൂലിയും വാങ്ങും. ഇനി ജോലിചെയ്യാമെന്നേറ്റ് വരുന്നവരാകട്ടെ, ആ ജോലി കൃത്യതയോടെ ചെയ്യുമെന്ന് ഉറച്ച് വിശ്വസിക്കാനും പറ്റില്ല. ഇവിടെയാണ്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply