യൂറോപ്പില്‍ നിന്നും ‘ബൂസ’ പുറത്ത്

യൂറോപ്പില്‍ നിന്നും ‘ബൂസ’ പുറത്ത്

സ്‌പോര്‍ട്‌സ് ബൈക്ക് പ്രേമികളുടെ ആരാധനാ കഥാപാത്രങ്ങളില്‍ പതിറ്റാണ്ടുകളായി ഒന്നാമതുള്ള വാഹനമാണ് സുസുക്കിയുടെ ഹസബൂസ. 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ബൂസ പതുക്കെ അരങ്ങൊഴിയുകയാണ്. സ്‌പോര്‍ട് ബൈക്ക് യുഗങ്ങളുടെ തുടക്കക്കാരന്‍ എന്നു വിശേഷിപ്പിക്കാന്‍ സാധിക്കുന്ന ഹയബൂസ ഇന്ത്യയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് ജോണ്‍ ഏബ്രഹാമിന്റെ ധൂം എന്ന സിനിമയിലൂടെയായിരുന്നു. ധൂം ബൈക്ക് എന്ന പേരുപോലും ഇന്ത്യയില്‍ ഹയബൂസയ്ക്ക് ചാര്‍ത്തിക്കിട്ടി.

വിരമിക്കലിന്റെ ആദ്യപടിയായി യൂറോപ്യന്‍ വിപണിയില്‍ നിന്നുമാണ് ബൂസ പടിയടയ്ക്കപ്പെട്ടത്. ഡിസംബര്‍ 31 ഓടെ വില്‍പന അവസാനിപ്പിക്കാനാണ് നിര്‍മാതാക്കളുടെ തീരുമാനം. 2013-ല്‍ യൂറോപില്‍ പ്രാബല്യത്തില്‍ വന്ന സുരക്ഷാ മാനദണ്ഡങ്ങളും എമിഷന്‍ നിര്‍ദേശങ്ങളും പാലിക്കാന്‍ കഴിയാതിരുന്നതിനാല്‍ ഈ വാഹനത്തിന്റെ ഉത്പാദനം നിര്‍ത്താന്‍ കാരണം.

യുറോപ്പിലെ പോലെ തന്നെ സുസുക്കിയുടെ മാതൃരാജ്യമായ ജപ്പാനിലും ഹയാബുസയുടെ നിര്‍മാണവും വിതരണവും അവസാനിപ്പിച്ചിരുന്നു. 2019 അവസാനം വരെ അമേരിക്കയില്‍ ഹയാബുസ ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ ബിഎസ്-6 എന്‍ജിന്‍ പ്രാബല്യത്തില്‍ വരുന്നത് വരെ ഹയാബുസയുടെ വില്‍പ്പന തുടരും. 1998-ലാണ് ഹയാബുസ എന്ന ഭീമന്‍ ബൈക്ക് പുറത്തിറങ്ങുന്നത്. സൂപ്പര്‍ബൈക്ക് എന്നതിനെക്കാള്‍ ഹൈപ്പര്‍ബൈക്ക് എന്ന വിഭാഗത്തിനു തുടക്കക്കാരനാണ് ഹയബൂസ. 1340 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിന് 197 കുതിരശക്തിയാണ് കരുത്ത്.

Spread the love
Previous ഗ്ലോബല്‍ എന്‍സിഎപി ടെസ്റ്റില്‍ തിളങ്ങി ഇന്ത്യന്‍ വാഹനങ്ങള്‍; മരാസോയ്ക്ക് 4 സ്റ്റാര്‍
Next നെക്‌സണ്‍ ക്രാഷ് ടെസ്റ്റ് റേറ്റിംഗില്‍ ടാറ്റ മോട്ടോഴ്‌സിന് ആനന്ദ് മഹീന്ദ്രയുടെ അഭിനന്ദനം

You might also like

AUTO

രണ്ട് വര്‍ഷത്തിനുള്ളില്‍ മാരുതി തുറന്നത് 400 അറീന ഷോറൂമുകള്‍

മാരുതി സുസുക്കിയുടെ മൂന്ന് ഷോറൂം ശൃംഖലകളില്‍ ഒന്നായ അറീന രണ്ട് വര്‍ഷത്തിനുള്ളില്‍ തുറന്നത് 400 അറീന ഷോറൂമുകള്‍. ഇതിന് പുറമെ പ്രീമിയം വാഹനങ്ങള്‍ക്കുള്ള നെക്സയും വാണിജ്യ വാഹനങ്ങള്‍ക്കായുള്ള കൊമേഴ്സ്യല്‍ വിഭാഗവും മാരുതിക്കുണ്ട്. രാജ്യത്താകമാനം 1860 നഗരങ്ങളിലായി 2940 ഷോറൂമുകളാണ് മാരുതിക്ക് ഉള്ളത്.

Spread the love
AUTO

ബിഎംഡബ്ല്യു എം5 സെഡാന്‍ എത്തി

ഇന്ത്യന്‍ നിരത്തുകളെ കീഴടക്കാന്‍ ആറാം തലമുറയിലെ ബിഎംഡബ്ല്യു എം5 സെഡാന്‍ എത്തി. 1,43,90,000 രൂപയാണ് പെട്രോള്‍ വേരിയന്റിന്റെ വില. ട്വിന്‍ പവര്‍ ടര്‍ബോ 8 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനുമായെത്തുന്ന എം 5 സെഡാന് 3.4 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകും.

Spread the love
TECH

പെട്രോള്‍ വേണ്ട ഇനി വെള്ളം മതി ബൈക്കിന്

തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലാ ശാസ്ത്രോത്സവത്തിന്റെ ആദ്യദിനത്തിലാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വിദ്യാര്‍ഥികളുടെ കണ്ടുപിടുത്തം. ഒരുലിറ്റര്‍ വെള്ളം ഉപയോഗിച്ച് 30 കിലോമീറ്റര്‍ ദൂരംവരെ ബൈക്ക് ഓടിക്കാമെന്നാണ് വിദ്യാര്‍ഥികളും ഇവരുടെ അധ്യാപകനായ വി.ജെ.സിജോയും പറയുന്നത്. കൊമേഴ്സ് വിദ്യാര്‍ഥികളായ ആകാശ് മാത്യുവും പി.എസ്.വൈശാഖും ചേര്‍ന്നാണ് ഈ പരീക്ഷണത്തിനു

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply