ജീവിതവിജയത്തിന് മാർഗദർശിയായി  സ്വപ്നവ്യാപാരം

ജീവിതവിജയത്തിന് മാർഗദർശിയായി സ്വപ്നവ്യാപാരം

ബിസിനസിലും ജീവിതത്തിലും എങ്ങനെ വിജയം നേടാം എന്നതാണല്ലൊ ഓരോ സംരംഭകന്റെയും പ്രധാന ലക്ഷ്യം. ഇതില്‍ നമ്മെ ഏറെ സഹായിക്കുന്നവയാണല്ലോ Self – Help കാറ്റഗറി പുസ്തകങ്ങള്‍. ബ്രെയിന്‍ ട്രെസി, ആന്റണി റോബിന്‍സ്, ജോണ്‍ സി മാക്‌സ്വെല്‍, ശിവ് ഖേര എന്നിങ്ങനെയുള്ള മഹാരഥന്മാരുടെ രചനകളാണ് ഈ Self Help Category അല്ലെങ്കില്‍ Motivational േ്രശണിയില്‍ ക്ലാസ്സിക്കുകളായി ഗണിക്കപ്പെടുന്നത്. എന്നാല്‍ ഇവയില്‍ ഫിക്ഷന്‍ വിഭാഗത്തില്‍നിന്നും പൊതുവില്‍ ഗ്രന്ഥങ്ങള്‍ കുറവാണ്. എഴുതപെട്ട ഗ്രന്ഥങ്ങളില്‍ ഭൂരിഭാഗവും ജീവിതവിജയം പ്രധാന പ്രമേയമായി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും പൂര്‍ണ്ണമായും ബിസിനസ് കേന്ദ്രീകൃതമായ സൃഷ്ടികള്‍ നന്നെ കുറവാണ്. ഈ കുറവ് നികത്തുകയും വായനക്കാരനു ഒരു നല്ല വായന സമ്മാനിക്കുകയും ചെയ്യുന്ന പുസ്തകത്തെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഫിക്ഷന്റെ സ്വഭാവത്തിലൂടെ ബിസിനസ് വിജയങ്ങളെ വാഴ്ത്തിയ പുസ്തകങ്ങളുടെ േ്രശണിയില്‍ ഉള്‍പ്പെടുത്താവുന്ന ഒരു നവസൃഷ്ടിയാണ്, മലയാളത്തിലെ ആദ്യത്തെ ബിസിനസ് നോവല്‍ എന്നു ഗണിക്കുന്ന സ്വപ്നവ്യാപാരം എന്ന ഗ്രന്ഥം. ആതുരസേവനരംഗത്ത് മികവുറ്റ രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന നിംസ് മെഡിസിറ്റിയുടെ എം ഡിയായ എം എസ് ഫൈസല്‍ ഖാന്റെ പ്രഥമ നോവല്‍ കൂടിയാണ് ‘സ്വപ്ന വ്യാപാരം’ .

 

ഒരു യുവാവിന്റെ ബിസിനസ് ജീവിതത്തിലെ ഉയര്‍ച്ചകളുടെയും താഴ്ചകളുടെയും കഥ നല്കുന്നതിനോടൊപ്പംതന്നെ വ്യവസായ രംഗത്തെ അനന്തമായ സാധ്യതകളെയും, അവ നേടുവാന്‍ നമ്മളെടുക്കേണ്ട പരിശ്രമങ്ങള്‍ എന്തൊക്കെയാണെന്നും നോവല്‍ വ്യക്തമാക്കിത്തരുന്നുണ്ട്!

 

കേരളത്തില്‍ ജനിച്ചുവളര്‍ന്ന ഗിരീഷ് നാരായണന്‍ എന്ന യുവാവ് മുംബൈയിലേക്ക് ജോലി അന്വേഷിച്ചു പോകുന്നിടതാണ് കഥ ആരംഭിക്കുന്നത്. നായകന്റെ വ്യക്തി ജീവിതത്തിലൂടെയും , ബിസിനസ് ജീവിതത്തിലൂടെയും ഒട്ടേറെ പാഠങ്ങള്‍ എഴുത്തുകാരന്‍ നമുക്ക് നല്കുന്നുണ്ട്. നായകന്റെ ഭാര്യയായ ഹിമ, മക്കളില്ലാത്ത ദമ്പതികളുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന അതിഥി എന്ന പെണ്‍കുട്ടി, നായകന്റെ ജീവിതത്തെ സ്വാധീനിക്കുന്ന വ്യക്തികള്‍ തുടങ്ങി ഒരു മനുഷ്യന്റെ ഉയര്‍ച്ചയും താഴ്ചയും വളരെ ലളിതമായി അവതരിപ്പിക്കുവാന്‍ നോവലിസ്റ്റിനു സാധിക്കുന്നു.

 

നമ്മുടെ സമൂഹത്തില്‍, പ്രധാനമായും വ്യവസായ മേഖലയില്‍ മാറേണ്ട കുറെ തെറ്റായ സമീപനങ്ങളെ നോവല്‍ തുറന്നുകാണിക്കുന്നുണ്ട്. കേരളത്തില്‍ വൈവിധ്യമാര്‍ന്ന വ്യവസായ സംരംഭങ്ങള്‍ എന്തുകൊണ്ട് അധികം ഉണ്ടാക്കുന്നില്ല? സംരംഭക സൗഹൃദമായ ഒരന്തരീക്ഷം നമ്മുടെ നാട്ടിലുണ്ടൊ? ഇത്തരത്തിലുള്ള ഗൗരവമേറിയ ചോദ്യങ്ങള്‍ നോവല്‍ മുന്നോട്ടുവെക്കുന്നുണ്ട്.

 

ഒരു സംരംഭകനാകുവാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കിലും, നിലവില്‍ ഒരു സംരംഭം നടത്തുന്നയാളാണെങ്കിലും തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു നോവലാണ് ഫൈസല്‍ ഖാന്റെ സ്വപ്നവ്യാപാരം ! സാധാരണക്കാരനായി ജനിച്ചു വളര്‍ന്ന ഒരാള്‍ക്ക് എങ്ങിനെ ഒരു വലിയ ബിസിനസ് സാമ്രാജ്യം കെട്ടിപ്പെടുക്കാം എന്ന് ഗിരീഷ് നാരായണന്‍ എന്ന കഥാപാത്രത്തിലൂടെ വളരെ പ്രാക്ടിക്കലായി ഗ്രന്ഥകര്‍ത്താവ് കാണിച്ചുതരുന്നുണ്ട്. വ്യവസായികമേഖലയില്‍ എന്തെല്ലാം നാം സ്വീകരിക്കണമെന്നും എന്തെല്ലാം തിരസ്‌കരിക്കണമെന്നും നോവല്‍ വായിച്ചുകഴിയുമ്പോള്‍ നമുക്ക് വ്യക്തമാവും. നമ്മുടെ നാട്ടില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംരംഭക കുതിപ്പിനെ ശരിയായ ദിശയിലേക്കു നയിക്കുവാന്‍ സ്വപ്ന വ്യാപാരത്തിന് കഴിയും എന്ന് നോവല്‍ അവസാനിക്കുമ്പോള്‍ നമുക്ക് മനസ്സിലാക്കും. തുടര്‍ച്ചയായ പഠനവും, പരിശ്രമവും പിന്നെ ക്ഷമയുമാണ് ഏതൊരു സംരംഭകന്റെയും വിജയ രഹസ്യം എന്നു ഗിരീഷ് നാരായണന്‍ തന്റെ ജീവിതത്തിലൂടെ പഠിപ്പിച്ചുതരുന്നു. ‘സ്വന്തം അധ്വാനത്തിലൂടെ, പിഴയ്ക്കാത്ത ചുവടുകളിലൂടെ നന്നായി ജീവിക്കാനല്ലാതെ മറ്റെന്തിനാണ് ജീവിതം!’ എന്ന് നായകന്‍ അവസാനം പറയുന്നത് തന്നെയാണ് നോവല്‍ നമുക്ക് നല്കുന്ന സന്ദേശവും.

 

ഗ്രന്ഥകര്‍ത്താവിനെകുറിച്ച് :-

കേരളത്തില്‍ ആതുരസേവന രംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന നിംസ് മെഡിസിറ്റിയുടെ മാനേജിങ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന എം എസ് ഫൈസല്‍ ഖാന്‍, സാമൂഹിക പ്രവര്‍ത്തനത്തിനും, ജനസേവന നയങ്ങള്‍ക്കും പുതിയ ദിശ നല്‍കിയ വ്യക്തിയാണ്. കമ്പ്യൂട്ടര്‍ സയന്‍സില്‍ എഞ്ചിനീറിങ് ബിരുദാനന്തര ബിരുദം നേടിയ ഈ യുവസംരംഭകന്‍ സംസ്ഥാനത്തെ ആദ്യത്തെ സൗജന്യ ഹൃദയശസ്ത്രക്രിയാപദ്ധതിക്കു നേതൃത്വം നല്‍കിയിട്ടുണ്ട്. ഏഷ്യയില്‍ ആദ്യമായി സൗരോര്‍ജം ഉപയോഗിച്ച് ഹൃദയശസ്ത്രക്രിയ നടത്തിയ നിംസ് മെഡിസിറ്റിയെ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്‌ളിയില്‍ പ്രതിനിധീകരിക്കാനും പ്രബന്ധം അവതരിപ്പിക്കുവാനും സാധിച്ചിട്ടുണ്ട്.

 

Spread the love
Previous 'മൂന്നാം പ്രളയം' പ്രളയ പശ്ചാത്തലത്തില്‍ ഒരു ഗംഭീര ചിത്രം
Next റേസ് ട്യൂഡ് (ആര്‍ടി) സ്ലിപ്പര്‍ ക്ലച്ച് ടെക്നോളജിയുമായി ടിവിഎസിന്റെ അപ്പാച്ചെ ആര്‍ആര്‍ 310 ബൈക്ക്

You might also like

NEWS

കല്യാണ “കരിമീന്‍”കുറി : വ്യത്യസ്തം ഈ കല്യാണക്ഷണക്കത്ത് : വീഡിയോ കാണാം

കല്യാണക്കുറികളില്‍ പുതുതലമുറ വ്യത്യസ്തത പരീക്ഷിച്ചു തുടങ്ങിയിട്ടു കാലം കുറെയായി. സ്ഥിരം രീതികളയൊക്കെ പൊളിച്ചെഴുതിയുള്ള കല്യാണ ക്ഷണക്കത്തുകള്‍ ഏറെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ പുതിയൊരു കല്യാണ കരിമീന്‍കുറി എത്തിയിരിക്കുന്നു. ഒറ്റനോട്ടത്തില്‍ ചട്ടിയില്‍ കരിമീന്‍ കിടക്കുന്നതാണെന്നു തോന്നും. എന്നാല്‍ തുറന്നു നോക്കുമ്പോള്‍ മാത്രമേ വ്യത്യസ്തമായ

Spread the love
Success Story

ഇലക്ട്രീഷ്യനില്‍ നിന്ന് സമ്പന്നന്‍

സൈബീരിയില്‍ ഇലക്ട്രീഷ്യനായി 1970 കളില്‍ ജോലി ചെയ്തിരുന്ന വ്‌ളാഡ്മിര്‍ ലിസിന്‍ റഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായ കഥ ഏറെ അദ്ഭുതം തുളുമ്പുന്നതാണ്. ബ്ലുംബെര്‍ഗ് ബില്ലേനിയോഴ്‌സ് ഇന്‍ഡക്‌സ് പ്രകാരം 2,019 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. അതായത് 1.35 ലക്ഷം കോടി രൂപ.

Spread the love
SPECIAL STORY

എഡ്യു നെക്സ്റ്റ് വിദ്യാഭ്യാസ മേള നാളെ എറണാകുളത്ത്

എന്റെ സംരംഭം ബിസിനസ് മാസികയും എന്റെ സംരംഭം ഇവന്റ്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ മേളയായ എഡ്യുനെക്സ്റ്റ് നാളെ എറണാകുളം ടൗണ്‍ഹാളില്‍ വച്ച് നടക്കും. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറ് മണിവരെ നടക്കുന്ന എക്‌സ്‌പോയിലൂടെ പ്ലസ് ടു, ഡിഗ്രി പഠനത്തിനുശേഷം വിദ്യാര്‍ത്ഥികള്‍ക്ക്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply