ഇത് തേനിനെ വെല്ലും മധുരമുള്ള പുലാസാന്‍; പുരയിടത്തില്‍ കൃഷി ചെയ്യാം, ലാഭം നേടാം

ഇത് തേനിനെ വെല്ലും മധുരമുള്ള പുലാസാന്‍; പുരയിടത്തില്‍ കൃഷി ചെയ്യാം, ലാഭം നേടാം

കാഴ്ചയില്‍ മലേഷ്യന്‍ റംബൂട്ടാനോട് സാദ്യശ്യമുള്ള പഴമാണെങ്കിലും ഈ ചെടിയുടെ പേര് പുലാസാന്‍ എന്നാണ്. ഫിലോസാന്‍ എന്നും വിളിക്കും.  കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വളരുന്ന ചെടിയാണ് പുലാസാന്‍.  മലേഷ്യയാണ് ഫിലോസാന്റെ ജന്മദേശം. കേരളത്തില്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ആളുകള്‍ ഫിലോസാന്‍ കൃഷി ചെയ്യുന്നുണ്ട്.

തേനിനേക്കാള്‍ മാധുര്യമേറെയെന്നതാണ് ഫിലോസാന്റെ പ്രത്യേകത. ഫിലോസാന്റെ പുറംതോടിന് നല്ല ചുവപ്പ് നിറവും ചക്കയുടെ മുള്ള് പോലെ കട്ടിയുള്ള ആവരണവുമുണ്ട്. ചെറിയ ഇലകളോട് കൂടിയ പഴക്കുലയില്‍ 10 മുതല്‍ 25 വരെ പഴങ്ങളുണ്ടാകും. ഒരു പഴത്തിന് 50-80 ഗ്രാം വരെ തൂക്കമുണ്ടാകും. മുള്ളുപോലെ ആവരണമുള്ള തൊണ്ടിനകത്താണ് വെണ്ണ നിറത്തിലുള്ള മൃദുലമായ കാമ്പ് . ഉള്ളില്‍ ചെറിയ വിത്തുമുണ്ട്. പഴത്തിന്റെ രണ്ടറ്റവും ഞെരിച്ചാല്‍ കാമ്പ് പുറത്തുവരും.

 

നിത്യഹരിത വൃക്ഷമായ പുലാസാന് ‘പുലോസാന്‍’ എന്നും പേരുണ്ട്.  ‘പുലാസാന്‍’ എന്നത് മലയന്‍ പദമാണ്. ‘പുലാസ്’ എന്നാല്‍ മലയന്‍ ഭാഷയില്‍ ‘ചുറ്റിത്തിരിക്കുക’ എന്നര്‍ത്ഥം. വിളഞ്ഞ പഴം വിളവെടുക്കുന്ന സമയത്ത് ഒരു കൈയില്‍ പഴം കുത്തനെ പിടിച്ച് മറുകൈ കൊണ്ട് കുപ്പിയുടെ അടപ്പ് തുറക്കുന്ന രീതിയില്‍ ഒന്ന് വട്ടം തിരിച്ചാണ് ഇത് അടര്‍ത്തിയെടുക്കുന്നത്. തോട് തന്നെ വട്ടത്തില്‍ മുറിഞ്ഞ് അടര്‍ന്നു പോരുന്ന ഈ വിളവെടുപ്പ് രീതിയില്‍ നിന്നാണ് ഈ മധുരഫലത്തിന് ‘പുലാസാന്‍’ എന്ന പേരു കിട്ടിയത്.

 

 

 

 

 

 

 

 

 

 

 

കൃഷി ചെയ്യാനായി ഫിലോസാന്റെ ബഡ്ഡ് തൈകള്‍ ഇന്ന് ലഭ്യമാണ്. ഇത് എല്ലുപൊടിയും ചാണകപ്പൊടിയും അടിവളമായി ചേര്‍ത്തൊരുക്കിയ കുഴിയില്‍ നടണം. തുടര്‍ന്ന് രണ്ടോ മൂന്നോ തവണ കൂടെ ഈ വളമിടല്‍ ആവര്‍ത്തിക്കാം. ഫെബ്രുവരി മാസത്തിലാണ് ഫിലോസാന്‍ പുഷ്പിക്കുന്നത്. ജൂണ്‍-ജൂലായ് മാസമാകുമ്പോള്‍ പഴങ്ങള്‍ വിളവെടുപ്പിന് പാകമാകും.

കേരളത്തിലെ വിപണിയില്‍ ഇന്ന് ഫിലോസാന് ആവശ്യക്കാരേറെയാണ്. പഴത്തിന് ഒരു കിലോയ്ക്ക് 120 രൂപ വരെ വിലയുണ്ട്. ഫിലോസാന്‍ പച്ചയായി ഭക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നവരും ധാരാളം. പച്ച ഫിലോസാന് ബദാമിന്റെ സ്വാദാണ്. കട്ടിയുള്ള പുറംതോടായതിനാല്‍ ഫിലോസാന്‍ പഴത്തിന് കുറേനാള്‍ ഫാം ഫ്രെഷ് ആയി നിലനില്‍ക്കാനും പ്രകൃതി കഴിവ് നല്‍കിയിരിക്കുന്നു.

 

Spread the love
Previous വിശ്വാസത്തിന്റെ ഊന്നുവടികളുമേന്തി : തീര്‍ത്ഥാടനത്തിന്റെ പുണ്യമലയിലേക്ക്‌
Next പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇതാദ്യമായി ചലച്ചിത്ര നിരൂപണ കോഴ്‌സ് ആരംഭിക്കുന്നു

You might also like

Business News

ഇന്ത്യാഫസ്റ്റ് ലൈഫ് ഇന്‍ഷൂറന്‍സിന് മികച്ച നേട്ടം

കൊച്ചി: ബാങ്ക് ഓഫ് ബറോഡ, ആന്ധ്രാ ബാങ്ക്, ലീഗല്‍ ആന്‍ഡ ജനറല്‍ എന്നിവരുടെ സംയുക്ത സംരംഭമായ ഇന്ത്യാഫസ്റ്റ് ലൈഫ് ഇന്‍ഷൂറന്‍സ്35 കോടി രൂപ വാര്‍ഷിക ലാഭം പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നാലിരട്ടി ലാഭമാണ് ഇന്ത്യാഫസ്റ്റ് നേടിയിരിക്കുന്നത്. 2015-2016 സാമ്പത്തിക വര്‍ഷത്തിലെ 221

Spread the love
Business News

ഇന്ധനവില മുകളിലേക്ക് തന്നെ

തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ ശക്തമാകുന്പോഴും ഇന്ധനവിലയില്‍ കുറവില്ല. പെട്രോളിനും ഡീസലിനും ഇന്നു വീണ്ടും വില ഉയര്‍ന്നു. പെട്രോളിന് 16 പൈസയും ഡീസലിന് ഏഴ് പൈസയുമാണ് ഉയര്‍ന്നത്. കഴിഞ്ഞ മൂന്നുദിവസമായി പെട്രോള്‍ വില വര്‍ദ്ധനവ് രേഖപ്പെടുത്തുകയാണ്. എന്നാല്‍ ഡീസല്‍ വില രണ്ടു ദിവസത്തിന് ശേഷമാണ്

Spread the love
Business News

ദിലീപിന്റെ ദേ പുട്ടില്‍ പഴകിയ ഭക്ഷണം

നടന്‍ ദിലീപിന്റെയും നാദിര്‍ഷയുടെയും ഉടമസ്ഥതയിലുള്ള ദേ പുട്ടില്‍ നിന്ന് ആരോഗ്യ വിഭാഗം പഴകിയ ഭക്ഷണം പിടിച്ചു. ദേ പുട്ടിന്റെ കോഴിക്കോട് റെസ്‌റ്റോറന്റില്‍ നിന്നാണ് കോര്‍പ്പറേഷന്റെ ആരോഗ്യവിഭാഗം പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. ദേ പുട്ടില്‍ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഭക്ഷണം പാചകം ചെയ്യുന്നതെന്നും വില്‍ക്കുന്നതെന്നും

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply