തനിഷ്‌ക് കൊച്ചിയില്‍ പുതിയ സ്റ്റോര്‍ തുറന്നു

തനിഷ്‌ക് കൊച്ചിയില്‍ പുതിയ സ്റ്റോര്‍ തുറന്നു

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണബ്രാന്‍ഡായ തനിഷ്‌ക് കൊച്ചിയില്‍ പുതിയ സ്റ്റോര്‍ തുറന്നു. തനിഷ്‌കിന്റെ മുന്നൂറാമത്തെ സ്റ്റോറാണിത്. ടൈറ്റന്‍ കമ്പനി ലിമിറ്റഡിന്റെ റീജണല്‍ ബിസിനസ് മേധാവി ശരത് പുതിയ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു.

കൊച്ചി പാടിവട്ടം എന്‍.എച്ച്. ബൈപാസിലെ ഹൈവേ ഗാര്‍ഡന്‍ ഹോട്ടലിന് എതിര്‍വശത്താണ് മൂവായിരം ചതുരശ്രയടിയിലുള്ള പുതിയ സ്റ്റോര്‍. ഉദ്ഘാടനത്തോട് അനുബന്ധിച്ച് സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലിയിലും ഡയമണ്ട് ആഭരണങ്ങള്‍ക്ക് വിലയിലും 25 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ പത്ത് വരെയാണ് ഈ ഓഫര്‍ കാലാവധി.

തനിഷ്‌കിന്റെ മുന്നൂറാമത്തേതും കൊച്ചിയിലെ രണ്ടാമത്തേതും കേരളത്തിലെ അഞ്ചാമത്തേതുമായ പുതിയ സ്റ്റോര്‍ തുടങ്ങുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡ് റീജണല്‍ ബിസിനസ് ഹെഡ് ശരത് പറഞ്ഞു. ആദ്യ സ്റ്റോര്‍ തുടങ്ങിയതിനുശേഷം ആഭരണങ്ങളുടെ ഡിസൈനുകളുടെ കാര്യത്തിലും കേരളപാരമ്പര്യത്തിലും സംസ്‌കാരത്തിലുമുള്ള പുതിയ ശേഖരം അവതരിപ്പിക്കുന്നതിലും ആധുനിക രൂപകല്‍പ്പനയിലും കരവിരുതിലും തീര്‍ത്ത ആഭരണങ്ങള്‍ അവതരിപ്പിക്കുന്നതിലും തനിഷ്‌ക് ഏറെ മുന്നോട്ടുപോയി. മറക്കാനാവാത്ത ഷോപ്പിംഗ് അനുഭവം ഉപയോക്താക്കള്‍ക്ക് നല്കാനാണ് തനിഷ്‌ക് ശ്രമിക്കുന്നത്. ഇതിന് അനുസൃതമായ സ്റ്റോറും പരിസരവും ഉപയോക്തൃസേവനവും ഉപയോക്താക്കള്‍ക്കായി സവിശേഷമായ ആനുകൂല്യങ്ങളും റീട്ടെയ്ല്‍ രീതികളും രൂപപ്പെടുത്തിയിട്ടുണ്ട്. ഇവയെല്ലാം ഉപയോക്താക്കള്‍ക്ക് മികച്ച ഷോപ്പിംഗ് അനുഭവം പകര്‍ന്നു നല്കുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതിയ സ്റ്റോറില്‍നിന്ന് വൈവിധ്യമാര്‍ന്ന സ്വര്‍ണം, ഡയമണ്ട് ആഭരണങ്ങള്‍, നെക്ക്വെയര്‍, മാലകള്‍, കമ്മലുകള്‍, മോതിരങ്ങള്‍, പെന്‍ഡന്റുകള്‍, വളകള്‍ എന്നിവ സ്വന്തമാക്കാം. പ്ലെയിന്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് എട്ടു ശതമാനം മുതലാണ് പണിക്കൂലി. പാലക്കാമാല, മാങ്ങാമാല, നാഗപടം, മുല്ലമൊട്ടുമാല, പുലിനഖ മാല തുടങ്ങിയ കേരള ഡിസൈന്‍ ആഭരണങ്ങളും ചെട്ടിനാട്, കുന്ദന്‍, ഓപ്പണ്‍ പോള്‍ക്കി, ഘെരോ ഫിനിഷ് തുടങ്ങിയ രൂപകല്‍പ്പനയിലുള്ള ആഭരണങ്ങളും ഇവിടെ ലഭ്യമാണ്. അയ്യായിരത്തിലധികം ഡിസൈനുകളിലുള്ള സ്വര്‍ണം, ഡയമണ്ട്, സോളിറ്റയര്‍, പ്ലാറ്റിനം ആഭരണങ്ങളാണ് ഇവിടെയുള്ളത്. ഏറ്റവും പുതിയ ഹൗസ് ഓഫ് തനിഷ്‌ക് ആഭരണശേഖരങ്ങളായ സ്വയം, ഗുല്‍നാസ്, പ്രീണ്‍ എന്നിവയും പുതിയ സ്റ്റോറില്‍ ലഭ്യമാണ്.

ഓരോ തനിഷ്‌ക് സ്റ്റോറിലും നവീനമായ കാരറ്റ് മീറ്റര്‍ ലഭ്യമായതിനാല്‍ ഏറ്റവും കൃത്യമായി തൂക്കിയെടുത്ത ശുദ്ധമായ സ്വര്‍ണമാണ് ലഭ്യമാക്കുന്നത്. ടൈറ്റന്റെ ആധികാരികതയും ടാറ്റ ഗ്രൂപ്പ് നല്കുന്ന ഉറപ്പും ചേര്‍ന്ന തനിഷ്‌ക് ഇന്ത്യയില്‍ ഏറ്റവും ശുദ്ധമായ സ്വര്‍ണാഭരണങ്ങള്‍ നല്കുന്നതില്‍ മുന്‍പന്തിയിലാണ്.

Spread the love
Previous ആശിര്‍വാദ് മൈക്രോ ഫിനാന്‍സിന് മികച്ച നേട്ടം
Next ഏറ്റവും കുറഞ്ഞ പരിമിതകാല നിരക്കുമായി ഗോ എയര്‍

You might also like

NEWS

പ്രത്യക്ഷ നികുതി പിരിവില്‍ 14 ശതമാനത്തിന്റെ വര്‍ദ്ധന

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെയുള്ള കണക്ക് പ്രകാരം രാജ്യത്ത് പ്രത്യക്ഷ നികുതി ഇനത്തില്‍ 8.47 ലക്ഷം കോടി രൂപ പിരിച്ചെടുത്തു. തൊട്ട് മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 14.1 ശതമാനത്തിന്റെ വര്‍ദ്ധനയാണിത്. 2018 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 1.30

Spread the love
Business News

പ്രതിമാസം നേടുന്നത് 8 ലക്ഷം : ഒരു വീട്ടമ്മയുടെ വിജയഗാഥ

ഫ്‌ളിപ്കാര്‍ട്ട് പോലുള്ള ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളിലൂടെ വരുമാനം നേടുന്നവര്‍ വളരെയധികമാണ്. 2018ലെ കണക്കുപ്രകാരം ഫ്‌ളിപ്കാര്‍ട്ടിലെ വുമണ്‍ സെല്ലര്‍മാരുടെ എണ്ണം വര്‍ധിച്ചു കൊണ്ടേയിരിക്കുന്നു. ഇവരില്‍ ആരെയും അമ്പരിപ്പിക്കുന്ന വിജയഗാഥ കുറിക്കുന്നവരും ധാരാളം. അത്തരത്തിലൊരു വീട്ടമ്മയാണ് ഋതു കൗശിക്. ഹരിയാനയിലെ ഒരു സാധാരണ വീട്ടമ്മയില്‍

Spread the love
Business News

വിപണി കീഴടക്കി പൈനാപ്പിള്‍

റംസാന്‍ വ്രതം ആരംഭിച്ചതോടെ വിപണിയില്‍ ഏറെ മാര്‍ക്കറ്റാണ് പൈനാപ്പിളിന്. പഴത്തിന് കിലോയ്ക്ക് 20 മുതല്‍ 24 രൂപയാണ് വിപണി വില. കരിമ്പച്ചയ്ക്ക് 30 രൂപ വരെ ഈടാക്കുന്നുണ്ട്. പൈനാപ്പിളിന് കിലോ പത്ത് രൂപയായി നേരത്തെ താഴ്ന്നിരുന്നു. ഇത് പൈനാപ്പിള്‍ കര്‍ഷകരെ ഏറെ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply