സ്വദേശ, വിദേശ വിപണി ലക്ഷ്യമിട്ട്  ടെയിസ്ട്രി ഫുഡ് ഇന്‍ഡസ്ട്രീസ്

സ്വദേശ, വിദേശ വിപണി ലക്ഷ്യമിട്ട് ടെയിസ്ട്രി ഫുഡ് ഇന്‍ഡസ്ട്രീസ്

ഏറെ പോഷകഗുണങ്ങളുള്ള കൊക്കോ കുരുവില്‍ നിന്നും ആധുനിക സാങ്കേതിക വിദ്യയില്‍ കൊക്കോ പൗഡറും, കൊക്കോ ബട്ടറും സംസ്‌കരിച്ചെടുത്ത് വിപണിയില്‍ എത്തിക്കുകയാണ് കോതമംഗലത്തിന് അടുത്തുള്ള കുട്ടമ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന ടെയിസ്ട്രി ഫുഡ് ഇന്‍ഡസ്ട്രീസ്. ഔഷധ നിര്‍മാണ മേഖലയിലും ബേക്കറി ഉല്‍പ്പാദന മേഖലയിലും ഗുണനിലവാരമുള്ള കൊക്കോ ഉല്‍പ്പന്നങ്ങളുടെ വന്‍തോതിലുള്ള ആവശ്യം മനസിലാക്കിയ ടെയിസ്ട്രി ഫുഡ് ഇന്‍ഡസ്ട്രീസിന്റെ പ്രയോജകര്‍ രണ്ട് വര്‍ഷത്തോളമായി നടത്തിവന്ന ഗവേഷണ നിരീക്ഷണങ്ങള്‍ക്കൊടുവില്‍ വിജയകരമായി വികസിപ്പിച്ചെടുത്തവയാണ് ഈ ഉല്‍പ്പന്നങ്ങള്‍. വരും ദിവസങ്ങളില്‍ ഉല്‍പ്പാദനം കൂട്ടി വിപണിയില്‍ സ്വന്തം ഇടം കണ്ടെത്താനുള്ള ശ്രമത്തിലാണ് സ്ഥാപകരായ ജെയിംസണ്‍ സി ജെയും ദമ്പതികളായ എല്‍ദോസ് ഏലിയാസ്, എല്‍സ ബേബി എന്നിവര്‍.

എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയിലും ഇടുക്കി ജില്ലയിലും ലഭ്യമായ ഉയയര്‍ന്ന നിലവാരമുള്ള കൊക്കോ കുരുവില്‍ നിന്നും വര്‍ദ്ധിത മൂല്യമുള്ളതും വിപണന സാധ്യത ഏറെയുള്ളതുമായ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി എടുക്കണമെന്നുള്ള ദൃഢനിശ്ചയമാണ് ടെയിസ്ട്രിയുടെ ഉല്‍ഭവത്തിന് കാരണമായത്. കഴിഞ്ഞ ഓഗസ്റ്റ് ആറിന് കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍ നാട മുറിച്ച് ഉദ്ഘാടനം ചെയ്തു. തികച്ചും പ്രകൃതിദത്തമായ കര്‍ശന ഗുണനിലവാര നിയന്ത്രണങ്ങളോടെ യാതൊരു രാസചേരുവകളും ഇല്ലാതെ നിര്‍മിക്കുന്ന കൊക്കോ പൗഡറും, കൊക്കോ ബട്ടറും സ്വദേശത്തും വിദേശത്തുമുള്ള വിപണികളെയാണ് ലക്ഷ്യം വെക്കുന്നത്.

തനിമയുള്ള സ്വാദും ഗുണമേന്മയും

ഹൈറേഞ്ച് മേഖലയില്‍ ഓര്‍ഗാനിക് രീതിയില്‍ വളര്‍ത്തുന്ന കൊക്കോ ചെടികളില്‍ നിന്നു ലഭിക്കുന്ന കൊക്കോ കുരുവാണ് ടെയിസ്ട്രി സ്വന്തം ഫാക്ടറിയില്‍ ഉപയോഗിക്കുന്നത്. ഇതിലൂടെയാണ് കൊക്കോ പൗഡറും കൊക്കോ ബട്ടറും ഉല്‍പ്പാദിപ്പിക്കുന്നത്. ടെയിസ്ട്രി നേരിട്ട് കര്‍ഷകരില്‍ നിന്ന് കൊക്കോ കുരു ശേകരിച്ച് ഫാക്ടറിയില്‍ സംസ്‌കരിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ കൂട്ടിചേര്‍ക്കലുകള്‍ ഇല്ലെന്ന് ഉറപ്പിക്കാനാകുന്നു. സമീപഭാവിയില്‍ നിലവിലുള്ള 100 കിലോഗ്രാം ഉല്‍പ്പാദന ശേഷി മൂന്ന് മടങ്ങായി ഉയര്‍ത്തി വിപണിയില്‍ എത്തിക്കാനും ലക്ഷ്യമിടുന്നു.

ശുചിത്വമുള്ള ഫാക്ടറി

ടെയിസ്ട്രിയുടെ ഫാക്ടറി തികച്ചും ശുചിത്വമുള്ളതും പ്രകൃതിസൗഹാര്‍ദ്ദവുമാണ്. ഫുഡ് സേഫ്ടി സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ചുള്ള ഗുണനിലവാരം ഇവിടെ ഉറപ്പുവരുത്തുന്നുണ്ട്. ഗുണമേന്മയുള്ള കൊക്കോ ബീന്‍സ് തിരഞ്ഞെടുക്കുന്നതിനുമുപരി സംസ്‌കരണത്തിലും ഗുണമേന്മ ഉണ്ടായിരിക്കണമെന്ന നിഷ്‌കര്‍ഷതയോടെയാണ് പ്രായോജകര്‍ യന്ത്ര സാമഗ്രികള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. കൃത്രിമ നിറങ്ങളോ രുചികളോ മറ്റേതെങ്കിലും രാസവസ്തുക്കളോ ഇവിടെ ചേര്‍ക്കുന്നില്ല.

വിഷന്‍

ഡാര്‍ക് ചോക്ലേറ്റ് നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍ കേരളത്തില്‍ വളരെ അപൂര്‍വമായതിനാലും സാധ്യതകള്‍ കൂടുതലായതിനാലും ഭാവിയില്‍ ഡാര്‍ക് ചോക്ലേറ്റ് ഉല്‍പ്പാദിപ്പിക്കാനൊരുങ്ങുകയാണ് ടെയിസ്ട്രി. ചോക്ലേറ്റും അനുബന്ധ ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചും വിപണനം ചെയ്യുന്നതിലൂടെ ഇന്ത്യയിലെ തന്നെ പ്രശസ്ത വ്യവസായ സംരംഭമായി വളരുക എന്നതാണ് ടെയിസ്ട്രി ഫുഡ് ഇന്‍ഡസ്ട്രീസിന്റെ ലക്ഷ്യം.

Previous ക്ഷീരവിപ്ലവത്തിന് കരുത്തേകി സാപിന്‍സ്
Next ഇരുവശത്തും ഡിസ്പ്ലെയുമായി നൂബിയ എക്സ് സ്മാര്‍ട്ഫോണ്‍

You might also like

SPECIAL STORY

വീട്ടമ്മമാര്‍ക്ക് തുടങ്ങാവുന്ന കോക്കനട്ട് പേസ്റ്റ് സംരംഭം

നമ്മള്‍ മലയാളികള്‍ പൊതുവെ തേങ്ങ അരച്ച കറികള്‍ കൂട്ടി കഴിക്കാന്‍ ഇഷ്പ്പെടുന്നവരാണ്. എന്നാല്‍ തേങ്ങ വാങ്ങി പൊതിച്ച് അത് ചുരണ്ടി വറുത്ത് അരയ്ക്കുന്നത് ഏറെ ശ്രമകരമായ ഒരു സംഗതിയാണ്. അതിനാല്‍ വറുത്തരച്ച തേങ്ങ അഥവാ കോക്കനട്ട് പേസ്റ്റ് റെഡിമെയ്ഡ് ആയി ലഭിക്കുന്നത്

SPECIAL STORY

നാളികേര വെള്ളത്തില്‍ നിന്നും നാറ്റാ ഡി കൊക്കോ

ബൈജു നെടുങ്കേരി കേരളം നാളികേരത്തിത്തിന്റെ നാടായിരുന്നു. കവി വര്‍ണനകളിലും ഐതിഹ്യങ്ങളിലൂടെയും ചരിത്രത്തിലൂടെയുമെല്ലാം മലയാള നാടിന്റെ സംസ്‌കൃതിയിലേക്ക് ഇഴുകി ചേര്‍ന്ന വൃക്ഷം. കാലാന്തരത്തില്‍ നാളികേര കൃഷിയിലെ പെരുമ നമുക്ക് നഷ്ടപ്പെട്ടു തുടങ്ങി. നാളികേരത്തിന്റെ വിലയിടിവും വിപണിമൂല്യമുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള സാങ്കേതിക വിദ്യകളുടെ

SPECIAL STORY

ലക്ഷ്യം 10000 കോടി കമ്പനി

കൈരളിയുടെ ജീവിത ക്രമത്തിന്റെ ഭാഗമായി ചിട്ടികള്‍ സ്ഥാനം പിടിച്ചിട്ട് നാളുകള്‍ ഏറെയായി. കല്യാണം, വീടു വാങ്ങല്‍, ആശുപത്രി ചെലവുകള്‍ എന്നിങ്ങനെ മലയാളിയുടെ ആവശ്യങ്ങളില്‍ ഒരിക്കലെങ്കിലും ചിട്ടികള്‍ ഇടം പിടിച്ചിട്ടുണ്ടാകും അതുകൊണ്ടുതന്നെ ആവശ്യത്തിന്റെയും വിശ്വാസത്തിന്റെയും ബിസിനസാണ് ചിട്ടി. ‘ജെന്റില്‍മാന്‍’ എന്ന തന്റെ ചിട്ടി

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply