ടാറ്റ ഹെക്സ എക്സ്എം പ്ലസ് വിപണിയില്‍ : വില 15.27ലക്ഷം

ടാറ്റ ഹെക്സ എക്സ്എം പ്ലസ് വിപണിയില്‍ : വില 15.27ലക്ഷം

 

മുംബൈ: ടാറ്റ മോട്ടോഴ്സിന്റെ എസ്‌യുവി വിഭാഗത്തിലെ ഹെക്സയുടെ ഏറ്റവും പുതിയ വേരിയന്റ് ഹെക്സ എക്സ്എം പ്ലസ് വിപണിയില്‍ അവതരിപ്പിച്ചു. ഏറ്റവും ആധുനികവും മികച്ചതുമായ പുതിയ വേരിയന്റിന്റെ ഡല്‍ഹി എക്സ് ഷോറൂം വില 15.27ലക്ഷമാണ്.
ഏറ്റവും പുതിയ 16ഓളം സവിഷേതകളുമായി ആണ് ഹെക്സ എക്സ്എം പ്ലസിന്റെ വരവ്. ആര്‍ 16 ചാര്‍ക്കോള്‍ ഗ്രേ അലോയ് വീലുകള്‍ വാഹനത്തിന്റെ എക്സ്റ്റീരിയര്‍ ഭംഗി വര്‍ദ്ധിപ്പിക്കുന്നു. ഹെക്സ ബ്രാന്‍ഡിംേഗാടു കൂടിയ സോഫ്റ്റ് ടച്ച് ഡാഷ്ബോര്‍ഡ്, ലെതറില്‍ പൊതിഞ്ഞ മനോഹരമായ സ്റ്റീയറിംഗ് വീല്‍, ഡ്യൂവല്‍ എസിയോടു കൂടിയ ഫുളി ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, കൂടുതല്‍ സൗകര്യവും സുരക്ഷയും വര്‍ദ്ധിപ്പിക്കുന്ന പുതിയ ഫീച്ചറുകള്‍, ഫ്രണ്ട് ഫോഗ് ലാംപ്, ക്യാമറയോട് കൂടിയ റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ലൈറ്റ് സെന്‍സിംഗ് ഓട്ടോമാറ്റിക് ഹെഡ് ലാമ്പുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഇലക്ട്രിക്കലി മടക്കാന്‍ സാധിക്കുന്നതും നിയന്ത്രിക്കാവുന്നതുമായ റിയര്‍ വ്യൂ മിററുകള്‍. തുടങ്ങിയ ഏറ്റവും അത്യാധുനിക സംവിധാനങ്ങളുമായി ആണ് ഹെക്സ എക്സ്എം പ്ലസിന്റെ വരവ്.

കറുപ്പ് നിറത്തിലുള്ള സ്‌പോര്‍ട്ടി ഇന്റീരിയര്‍, ഏറ്റവും മികച്ച സീറ്റ് ഡിസൈനുകള്‍, എട്ട് വര്‍ണങ്ങളിലുള്ള ആംബിയന്റ് മൂഡ് ലൈറ്റിംഗ് എന്നീ ഫീച്ചറുകള്‍ പുതിയ ഹെക്സയിലും ടാറ്റ നിലനിര്‍ത്തിയിട്ടുണ്ട്. കൂടാതെ ഇലക്ട്രിക് സണ്‍റൂഫ് ഘടിപ്പിച്ചുകൊണ്ട് പുതിയ ഹെക്സയെ കസ്റ്റമൈസെഡ് ചെയ്യാനുള്ള സൗകര്യവും ടാറ്റ ഒരുക്കുന്നുണ്ട്. ടാറ്റായുടെ ജെന്വിന്‍ ആക്‌സസറീസ് വിഭാഗത്തില്‍ സണ്‍ റൂഫിന് രണ്ടുവര്‍ഷ വാറന്റിയും ലഭ്യമാകും.

Previous ഏറ്റവും വേഗത്തില്‍ വിറ്റ്‌പോയെന്ന ഖ്യാതി ഡിസൈറിന്
Next സൗന്ദര്യാരാധകരായ വനിതകള്‍ക്ക് കണ്ണാടിയടങ്ങിയ പവര്‍ബാങ്കുമായി ഫെല്‍ട്രോണ്‍

You might also like

AUTO

ഔഡി ക്യു2 ഇന്ത്യയിലേക്ക്

ഏറ്റവും വില കുറഞ്ഞ ആഢംബര കാറുമായി ഔഡി ഇന്ത്യയിലേക്ക്. 22 മുതല്‍ 25 ലക്ഷത്തിനുള്ളിലായിരിക്കും ഔഡിയുടെ എസ്‌യുവി ഇന്ത്യയില്‍ എത്തിക്കുക.   ഔഡി എ3, ക്യു3 എന്നീ മോഡലുകള്‍ക്കു താഴെ എ1, ക്യു2 എന്നീ കാറുകള്‍ ഔഡി വിപണിയിലിറക്കിയിട്ടുണ്ട്. ഇന്ത്യന്‍ വിപണിയില്‍

Car

കുഞ്ഞന്‍ എസ്‌യുവി യുമായി വോള്‍വോ

ലോകമെമ്പാടും സ്വീകാര്യത ഏറെയുള്ള ചെറു എസ്‌യുവികളുടെ ലോകത്തേക്ക് വോള്‍വോയുടെ ഏറ്റവും പുതിയ സംഭാവനയായ XC40യെ പരിചയപ്പെടാം… നീരജ് പത്മകുമാര്‍ മേഴ്‌സിഡസ് ജിഎല്‍എയും, ബിഎംഡബ്‌ള്യു എക്‌സ് വണ്ണും, ഓഡി ക്യൂ ത്രീയുമൊക്കെ സസുഖം വാഴുന്ന ചെറു എസ്‌യുവികളുടെ ലോകം ഇന്ത്യയില്‍ ഏറെ ഉറ്റുനോക്കപ്പെടുന്ന

AUTO

മലിനീകരണ നിയന്ത്രണത്തില്‍ കൃത്രിമം; ഫോക്‌സ്‌വാഗന്‍ ഇന്ത്യക്ക് 171.34 കോടി രൂപ പിഴ

മലിനീകരണ നിയന്ത്രണ പരിശോധനയില്‍ കൃത്രിമം കാട്ടിയ ജെര്‍മന്‍ പ്രീമിയം കാര്‍ നിര്‍മാതാക്കള്‍ക്ക് വന്‍തുക പിഴ. ദേശീയ ഹരിതട്രൈബ്യൂണല്‍ ഫോക്‌സ് വാഗന്‍ ഇന്ത്യയോട് 171.34 കോടി രൂപ പിഴയൊടുക്കാന്‍ നിര്‍ദ്ദേശിച്ചു. 2015ലായിരുന്നു ഫോക്‌സ് വാഗന്‍ പ്രതിയായി ഡീസല്‍ഗേറ്റ് വിവാദം തുടങ്ങിയത്. അനുവദനീയമായ അളവിലും

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply