പെര്‍ഫോമന്‍സ് വിഭാഗത്തില്‍ ടാറ്റയുടെ നെക്സോണ്‍ JTPയും

കോംപാക്ട് എസ്യുവി മോഡലായ നെക്സോണിനെ പെര്‍ഫോമന്‍സ് ശ്രേണിയില്‍ ചേര്‍ക്കാനൊരുങ്ങി ടാറ്റ. പെര്‍ഫോമന്‍സ് കാര്‍ ശ്രേണിയിലേക്ക് ടാറ്റയുടെ ഹാച്ച്ബാക്ക് മോഡലായ ടിയാഗോയുടെയും സെഡാന്‍ മോഡല്‍ ടിഗോറിന്റെയും JTP എഡീഷന്‍ കഴിഞ്ഞ മാസം നിരത്തില്‍ എത്തിച്ചിരുന്നു. വാഹനത്തിന്റെ കരുത്തിനും പുറം മോടിയിലും ഭാവമാറ്റങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നെക്സോണിനെക്കൂടി പെര്‍ഫോമന്‍സ് ശ്രേണിയില്‍ ചേര്‍ക്കുന്നത് .

ഇതേ മാതൃകയില്‍ എന്നാല്‍ കൂടുതല്‍ സ്‌പോര്‍ട്ടി ഭാവത്തിലാണ് നെക്‌സോണ്‍ JTP പുറത്തെത്തിക്കുന്നത്. പ്രോജക്ഷന്‍ ഹെഡ്‌ലാമ്പ്, പുതുതായി ഡിസൈന്‍ ചെയ്ത അലോയി വീലുകള്‍, JTP ബാഡ്ജിങ് എന്നിവയായിരിക്കും എക്സ്റ്റീരിയറിലെ പുതുമ. ലെതര്‍ ഫിനീഷിങ് നല്‍കിയിട്ടുള്ള ഡാഷ്‌ബോര്‍ഡ്, സീറ്റുകള്‍ എന്നിവയുമുണ്ട്. ആക്‌സിലറേറ്റര്‍, ബ്രേക്ക്, ക്ലെച്ച് എന്നീവയ്ക്ക് അലുമിനിയം പെഡലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ബിഎസ് ആറ് സ്റ്റാന്റേഡ് മൂന്ന് സിലണ്ടര്‍ 1.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനായിരിക്കും ഇതില്‍ നല്‍കുകയെന്നും അതല്ല 150 പിഎസ് കരുത്ത് ഉത്പാദിപ്പിക്കുന്ന എന്‍ജിന്‍ ഒരുക്കുമെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും എന്തെല്ലാം മാറ്റങ്ങളാണ് വാഹനത്തിന്റെ യന്ത്രഭാഗങ്ങളില്‍ വരുത്തുന്നതെന്നുള്ള വിവരം കമ്പനി പുറത്തുവിട്ടിട്ടില്ല.

 

Previous കൊഡിയാക്കിന്റെ പുത്തന്‍ മോഡലുമായി സ്‌കോഡ
Next അശ്ലീല പരസ്യങ്ങള്‍ ഒഴിവാക്കാനൊരുങ്ങി ഗൂഗിള്‍

You might also like

AUTO

ഫെറാരി 812 സൂപ്പര്‍ ഫാസ്റ്റ് ഇന്ത്യയില്‍

ഫെറാരിയുടെ ബ്രാന്‍ഡ് ന്യൂ 812 സൂപ്പര്‍ ഫാസ്റ്റ് ഇന്ത്യയിലെത്തി. 5.20 കോടി രൂപയാണ് വി 12 എന്‍ജിനുള്ള 812 സൂപ്പര്‍ഫാസ്റ്റിന്റെ വില. പുതിയ ഇലക്ട്രോണിക് ഡ്രൈവിങ് സിസ്റ്റം സൈഡ് ക്ലിപ് കണ്‍ട്രോളുമായാണ് ഫെറാരി എത്തുന്നത്. റിയര്‍ വീല്‍ സ്റ്റിയറിങ് ഫെറാരിയുടെ മാത്രം

Bike

ഥോര്‍, ആഢംബര ഇലക്ട്രിക് ബൈക്ക്

ഇരുചക്ര വാഹനങ്ങളിലെ ഇലക്ട്രിക് ചാംപ്യനാണ് യുഎം അവതരിപ്പിക്കുന്ന ഥോര്‍. ലോകത്തിലെ ആദ്യ ഇലക്ട്രിക് കൂസര്‍ എന്ന അവകാശവാദവുമായി എത്തുന്ന ഥോറിന് വില അഞ്ചു ലക്ഷം. പരമാവധി 30 കിലോവാട്ട് കരുത്തും 70 എന്‍എം ടോര്‍ക്കും നല്‍കുന്ന ഇലക്ട്രിക് മോട്ടറാണ് ശക്തി.  

AUTO

എസ്-ക്ലാസ് കൊണോഷേഴ്‌സ് എഡിഷനുമായി മെഴ്‌സിഡസ്-ബെന്‍സ്

വിവേകമതികളായ ഉപഭോക്താക്കായി രാജ്യത്തെ ഏറ്റവും വലിയ ആഢംബര കാര്‍ നിര്‍മ്മാതാക്കളായ മെഴ്‌സിഡസ്-ബെന്‍സ് തങ്ങളുടെ ഫ്‌ളാഗ്ഷിപ്പ് ആഢംബര മോഡലായ എസ്-ക്ലാസ് കൊണോഷേഴ്‌സ് എഡിഷന്‍ അവതരിപ്പിച്ചു. ജര്‍മന്‍ ആഢംബര കാര്‍ നിര്‍മ്മാതാക്കളുടെ ഈ വര്‍ഷത്തെ നാലാമത്തെ ലോഞ്ചാണിത്. നിരൂപകരും രക്ഷാധികാരികളും ലോകത്തിലെ ഏറ്റവും മികച്ച

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply