ജനീവയില്‍ മൈക്രോ എസ് യുവിയുമായി ഞെട്ടിക്കാന്‍ ടാറ്റ

ജനീവയില്‍ മൈക്രോ എസ് യുവിയുമായി ഞെട്ടിക്കാന്‍ ടാറ്റ

ജനീവ മോട്ടോര്‍ ഷോയില്‍ മൈക്രോ എസ് യുവി അവതരിപ്പിച്ച് ഞെട്ടിക്കാന്‍ ടാറ്റ മോട്ടോഴ്‌സ്. ഹോണ്‍ബില്‍ എന്ന കോഡ് നാമത്തില്‍ വികസിപ്പിക്കുന്ന മൈക്രോ എസ് യുവിയുടെ കണ്‍സപ്റ്റ് മോഡലായിരിക്കും ജനീവയിലെ ടാറ്റ പവലിയനിലെ ആകര്‍ഷണം. മാര്‍ച്ചില്‍ നടക്കുന്ന ജനീവ മോട്ടോര്‍ഷോയില്‍ പുതിയ അഞ്ച് വാഹനങ്ങള്‍ ടാറ്റ പ്രദര്‍ശിപ്പിക്കുമെന്ന് അഭ്യൂഹമുണ്ട്.

പ്രീമിയം ഹാച്ച്ബാക്കായ 45എക്‌സ് നു നല്‍കിയ അതേ ആല്‍ഫ മോഡുലര്‍ ആര്‍കിടെക്ചര്‍ പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് ഹോണ്‍ബില്‍ ഒരുങ്ങുന്നത്. നിലവില്‍ ടിയാഗോയിലുള്ള 1.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് മൂന്നു സിലിണ്ടര്‍ റെവോട്രോണ്‍ എഞ്ചിനും 1.5 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ റെവോടോര്‍ക് ടര്‍ബോ ഡീസല്‍ എഞ്ചിനും ഹോണ്‍ബില്ലിനു ലഭിക്കുമെന്നു വേണം കരുതാന്‍.

ജനീവയില്‍ കണ്‍സെപ്റ്റ് മോഡല്‍ പ്രതീക്ഷിക്കാമെങ്കിലും 2020 ഓട്ടോ എക്‌സ്‌പോയില്‍ പ്രൊഡക്ഷന്‍ മോഡല്‍ ഇന്ത്യ ഓട്ടോ എക്‌സ്‌പോയില്‍ പ്രതീക്ഷിച്ചാല്‍ മതി. ഭാരത് സ്റ്റേജ് 6 നിലവാരത്തിലുള്ള വാഹനത്തിന് ഡീസല്‍ എഞ്ചിന്‍ പതിപ്പ് യാഥാര്‍ത്ഥ്യമാകുമോ എന്നും സംശയമുണ്ട്. ഭാരത് സ്‌റ്റേജ് 6 എഞ്ചിന്‍ വികസിപ്പിക്കാന്‍ കനത്ത ചെലവാണെന്നുള്ളതാണ് ഈ സംശയത്തിനു കാരണം.

ചിത്രത്തിനു കടപ്പാട്; ഭാരത് സ്റ്റേജ് ഓട്ടോസ്‌

Previous മുത്തൂറ്റില്‍ ഹര്‍ത്താലുകള്‍ക്ക് ഇനി 'നോ എന്‍ട്രി'
Next എറിക്‌സണ്‍ കുടിശിക: ആര്‍കോമിന് സുപ്രീം കോടതി നോട്ടീസ്

You might also like

AUTO

ഔഡി ആര്‍എസ് 5 ഇന്ത്യയില്‍

വെറും 3.9 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കാന്‍ കഴിയുന്ന ഔഡിയുടെ സ്‌പോര്‍ട്‌സ് കൂപ്പെ ആര്‍എസ് 5 നാളെ ഇന്ത്യന്‍ വിപണിയിലെത്തും. ‘എ ഫൈവി’ന്റെ പ്രകടനക്ഷമതയേറിയ വകഭേദമാണ് ‘ആര്‍ എസ് ഫൈവ്’.   നിലവില്‍ സ്‌പോര്‍ട്ബാക്ക്, കണ്‍വെര്‍ട്ട്ബ്ള്‍ രൂപങ്ങളിലാണ് ‘എ ഫൈവ്’

Bike

അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഏപ്രില്‍ മുതല്‍

വാഹനങ്ങളുടെ സുരക്ഷയ്ക്കായി ഏപ്രില്‍ മുതല്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നിര്‍ബന്ധമാക്കുന്നു. പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ വാഹനങ്ങള്‍ക്കുമാണ് നിലവില്‍ ഹോളോഗ്രാം പതിപ്പിച്ച സുരക്ഷാക്രമീകരണങ്ങളോടു കൂടിയ നമ്പര്‍പ്ലേറ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മോട്ടോര്‍ വാഹനവകുപ്പ് അനുവദിക്കുന്ന നമ്പര്‍പ്ലേറ്റ് വാഹനങ്ങളില്‍ പതിക്കുകയെന്നത് ഡീലര്‍മാരുടെ ഉത്തരവാദിത്തമാണ്. ഇത്

AUTO

പുതുമ മാറാത്ത പഴയ വാഹനങ്ങള്‍ വിരല്‍ത്തുമ്പില്‍

ഓട്ടോമൊബൈല്‍ ബിസിനസിനു വേണ്ടിയുള്ള നൂതനമായ ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം എന്ന കാഴ്ചപ്പാടോടെയാണ് 2013-ല്‍ A4 auto കടന്നുവരുന്നത്. ഉപയോഗിച്ച കാര്‍, ബൈക്ക് എന്നിവ വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും പ്രയോജനപ്പെടുത്താവുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ് A4 auto. സുതാര്യത, വിശ്വസിനീയത എന്നീ ഘടകങ്ങളാണ് ഇതര സൈറ്റുകളില്‍

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply