ഒന്നര ലക്ഷം വരെ ആനുകൂല്യങ്ങൾ: ‘ഫെസ്റ്റിവൽ ഓഫ് കാർസ്’ ക്യാമ്പെയിനുമായി ടാറ്റ മോട്ടോർസ്

ഒന്നര ലക്ഷം വരെ ആനുകൂല്യങ്ങൾ: ‘ഫെസ്റ്റിവൽ ഓഫ് കാർസ്’ ക്യാമ്പെയിനുമായി ടാറ്റ മോട്ടോർസ്

ഒന്നര ലക്ഷം രൂപവരെ ആനുകൂല്യങ്ങളുമായി ‘ഫെസ്റ്റിവൽ ഓഫ് കാർസ്’ ക്യാമ്പെയിനുമായി ടാറ്റ മോട്ടോർസ്. ടാറ്റ ഹെക്സ,  നെക്‌സോൺ,  ഹാരിയർ,  ടിയാഗോ,  ടിയാഗോ എൻആർജി,  ടിഗോർ തുടങ്ങിയ എല്ലാ മോഡലുകൾക്കും ആനുകൂല്യങ്ങൾ ലഭ്യമാകും.

എല്ലാ  സെഗ്‌മെന്റുകളുടെയും ഉപയോക്താക്കൾക്ക് അനുയോജ്യമായ രീതിയിലാണ്  ഓഫറുകൾ വാഗ്ദാനം ചെയ്തിരിക്കുന്നത്.    ആവേശകരമായ ക്യാഷ് ആനുകൂല്യങ്ങൾക്ക് പുറമെ, പുതിയ ടാറ്റ കാറിനായി പഴയ കാറുകൾ കൈമാറ്റം ചെയ്യുന്ന ഉപഭോക്താക്കൾക്കായി ഓഫറുകളും ഉണ്ട്.  കൂടാതെ, സർക്കാർ ജീവനക്കാർക്കും കോർപ്പറേറ്റുകൾക്കുമായി പ്രത്യേക പദ്ധതികളുമുണ്ട്.  ടാറ്റ മോട്ടോഴ്‌സ് ഒന്നിലധികം ബാങ്കുകളുമായും ധനകാര്യ സ്ഥാപനങ്ങളുമായും ചേർന്ന് ഈ ഉത്സവ സീസണിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾക്കായി 100% ഓൺ റോഡ് ഫിനാൻസ്, കുറഞ്ഞ ഇഎംഐ ഫിനാൻസ് പാക്കേജുകൾ എന്നിവ  വാഗ്ദാനം ചെയ്യുന്നു.

“ഉത്സവ സീസണിന്റെ ആരംഭം ഞങ്ങൾക്ക് ആവേശകരമായ സമയമാണ്,  വിവിധ ഓഫറുകളും ആനുകൂല്യങ്ങളും നൽകിക്കൊണ്ട് ഞങ്ങളുടെ ഉപഭോക്താക്കളുടെ ആഘോഷങ്ങളുടെ ഭാഗമാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” പുതിയ ഉത്സവ ഓഫറുകൾ പ്രഖ്യാപിച്ചുകൊണ്ട് ടാറ്റാ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് സെയിൽസ്, മാർക്കറ്റിംഗ് ആൻഡ് കസ്റ്റമർ സപ്പോർട്ട് വൈസ് പ്രസിഡന്റ് എസ്. ബർമാൻ പറഞ്ഞു,

ടാറ്റ ഹെക്സ മോഡലിന് 1,50,000 രൂപവരെ ആനുകൂല്യം ലഭിക്കും, രാജ്യത്തെ എറ്റവും സുരക്ഷിതമായ കാർ എന്ന ബഹുമതി കരസ്ഥമാക്കിയ നെക്‌സോണിന് 85000രൂപയുടെ ആനുകൂല്യങ്ങൾ സ്വന്തമാക്കാം. ഹാച്ച്ബാക്ക് മോഡലായ ടിയാഗോ,  ടിയാഗോ എൻആർജി എന്നിവക്ക് 70,000 രൂപവരെ ആനുകൂല്യങ്ങൾ ലഭ്യമാകും. സെഡാൻ പതിപ്പായ ടിഗോറിന് 1,15,000 രൂപവരെയും ആനുകൂല്യങ്ങൾ ലഭിക്കും. ടാറ്റയുടെ ഏറ്റവും പുതിയ എസ് യുവിയായ ഹാരിയർ 50,000രൂപവരെ ആനുകൂല്യത്തിൽ സ്വന്തമാക്കാം. ഓഫറുകൾ പ്രാദേശികമായി വ്യത്യാസപ്പെടാം.

Spread the love
Previous അഞ്ചുമണ്ഡലങ്ങളിലായി ഉപതിരഞ്ഞെടുപ്പിന് 896 പോളിംഗ് സ്‌റ്റേഷനുകൾ
Next എന്‍.ആര്‍.ഐ ഇന്‍വെസ്റ്റ്മെന്റ് കമ്പനി രൂപീകരിക്കുന്നു

You might also like

Home Slider

ഗ്രാന്‍ഡ്പാസ് കിച്ചണിന്റെ “മുത്തച്ഛന്‍” വിടവാങ്ങി : സാമൂഹ്യമാധ്യമങ്ങളില്‍ ദുഖമറിയിച്ച് ആരാധകര്‍

ഗ്രാന്‍ഡ്പാസ് കിച്ചണ്‍ സാരഥി നാരായണ്‍ റെഡ്ഡി അന്തരിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തനായ യുട്യൂബറായിരുന്നു നാരായണ്‍ റെഡ്ഡി. രുചികരമായ ഭക്ഷണം പാചകം ചെയ്യുന്നതിലൂടെ അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രശസ്തനായിരുന്നു ഇദ്ദേഹം. നിരാലംബരായ കുട്ടികള്‍ക്കും അനാഥര്‍ക്കും ഭക്ഷണം നല്‍കുന്നതിലൂടെ അദ്ദേഹമുയര്‍ത്തിയ നന്മയുടെ സന്ദേശം

Spread the love
SPECIAL STORY

കോകം വളര്‍ത്തിയാല്‍ പലവിധ ഗുണങ്ങള്‍

കുടംപുളിയുടെ ജനുസില്‍പ്പെട്ടതും കേരളത്തില്‍ വിരളമായി കാണപ്പെടുന്നതുമായ ഒരു സുഗന്ധവൃക്ഷമാണ് കോകം. വടക്കന്‍ കേരളത്തില്‍ അത്യാവശ്യം കൃഷി ചെയ്യപ്പെടുന്നുമുണ്ട്. മലബാര്‍ മേഖലയിലെ മണ്ണും ചൂടുള്ള കാലാവസ്ഥയുമാണ് കോകത്തിന്റെ കൃഷിക്ക് ഏററവും യോജിച്ചത്. ഈ മരം കാസര്‍ഗോഡ് ജില്ലയ്ക്കടുത്തുള്ള ദക്ഷിണ കന്നട ജില്ലയില്‍ ധാരാളം

Spread the love
SPECIAL STORY

മിനിമം ബാലന്‍സ് : തലവേദന മറികടക്കാം

ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് വേണമെന്നത് പലപ്പോഴും നമ്മളെ കുഴയ്ക്കുന്ന ഒന്നാണ്. മിനിമം ബാലന്‍സ് സൂക്ഷിച്ചില്ലെങ്കില്‍ ഇത് നെഗറ്റീവ് ബാലന്‍സിലേക്ക് പോകുകയും ചെയ്യും. പിന്നീട് അക്കൗണ്ടിലേക്ക് കാശ് എത്തുമ്പോള്‍ ബാങ്ക് നെഗറ്റീവ് ബാലന്‍സ് ഈടാക്കുന്നതും സ്ഥിരം കാഴ്ചയാണ്. ഇത് ഏറെ ബാധിക്കുന്നത്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply