സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളുകളിലേക്കുള്ള പ്രവേശനം:  അപേക്ഷ ക്ഷണിച്ചു

സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളുകളിലേക്കുള്ള പ്രവേശനം:  അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ സർക്കാർ ഉടമസ്ഥതയിലുള്ള 39 ടെക്‌നിക്കൽ ഹൈസ്‌കൂളുകളിലേക്കുള്ള എട്ടാം ക്ലാസ്സ് പ്രവേശനത്തിനുള്ള അപേക്ഷ അതാത് ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ ഏപ്രിൽ 30 വരെ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അതത് ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ സമർപ്പിക്കാം. മെയ് മൂന്നിന് ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഏഴാം ക്ലാസ്സ് നിലവാരത്തിലുള്ള ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ജനറൽ നോളേജ്, മെന്റൽ എബിലിറ്റി എന്നീ വിഷയങ്ങളിൽ നിന്നുമായിരിക്കും പ്രവേശന പരീക്ഷയ്ക്കുള്ള ചോദ്യങ്ങൾ.

 

പഠന മാധ്യമം ഇംഗ്ലീഷാണ്. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കുന്ന വിഷയങ്ങൾ പഠിക്കുന്നതോടൊപ്പം സാങ്കേതിക വിഷയങ്ങളിൽ പരിജ്ഞാനവും അവയുടെ പ്രായോഗിക പരിശീലനവും ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ വിദ്യാർത്ഥികൾക്ക് ലഭിക്കും.

 

ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ നിന്നും പാസ്സാകുന്ന വിദ്യാർത്ഥികൾക്ക് സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജുകളിൽ പ്രവേശനത്തിനായി 10% സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ പ്രയോഗിക പരിശീലനം നൽകുന്നതിനുള്ള ആധുനിക സൗകര്യങ്ങളുണ്ട്.

 

അപേക്ഷ സമർപ്പിക്കുന്നതിനും പ്രവേശനം സംബന്ധിച്ചുള്ള നിശ്ചിത വിവരങ്ങൾക്കും അതാത് ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ ബന്ധപ്പെടണം.

 

Spread the love
Previous രണ്‍വീര്‍ സിങ് കപില്‍ ദേവാകുന്നു : 83 സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
Next പ്രധാനമന്ത്രിയായി മോഹന്‍ലാല്‍ : കാപ്പാന്‍ ടീസര്‍ കാണാം

You might also like

Business News

സ്വര്‍ണവില ഉയര്‍ന്നു; പവന് 22,360 രൂപ

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപ വര്‍ധിച്ച് 22,360 രൂപയിലാണ് ഇന്ന് കച്ചവടം പുരോഗമിക്കുന്നത്. 2,795 രൂപയാണ് സ്വര്‍ണം ഗ്രാമിന് ഇന്നത്തെ വില. Spread the love

Spread the love
NEWS

വിറ്റഴിക്കപ്പെടാതെ വീടുകള്‍ റിയല്‍ എസ്റ്റേറ്റ് രംഗം തകര്‍ച്ചയിലേക്കോ

ഇന്ത്യയില്‍ നോട്ട് നിരോധനവും ജിഎസ്ടിയും റിയല്‍ എസ്റ്റേറ്റ് മേഖലയുടെ നട്ടെല്ലൊടിച്ചു. റിയല്‍ എസ്റ്റേറ്റ് രംഗത്തെ തട്ടിപ്പുകള്‍ക്ക് ഒരു പരിധിവരെ മൂക്കുകയറിടാനും സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. പ്രമുഖ പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റായ ജെഎല്‍എല്‍ ഇന്ത്യ അടുത്തിടെ നടത്തിയ സര്‍വെയില്‍ ഇന്ത്യയിലെ ഏഴു മഹാനഗരങ്ങളിലായി നാലരലക്ഷത്തോളം വാസയോഗ്യമായ

Spread the love
Others

കൂടുതല്‍ പലിശ നേടാന്‍ പുതിയ നിക്ഷേപ പദ്ധതി

അറുപത് വയസിന് മുകളിലുള്ളവര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പുതിയ നിക്ഷേപ പദ്ധതി അവതരിപ്പിച്ചു. പ്രധാന്‍മന്ത്രി വയ വന്ദന യോജനയാണ് കഴിഞ്ഞദിവസം അരുണ്‍ ജെയ്റ്റലി ഉദ്ഘാടനം ചെയ്തത്. സര്‍ക്കാര്‍ സബ്‌സിഡിയുള്ള പെന്‍ഷന്‍ പദ്ധതിയാണ് പ്രധാന്‍മന്ത്രി വയാ വന്ദ യോജന. എല്‍ഐസി വഴി നടപ്പാക്കുന്ന ഈ പദ്ധതിയുടെ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply