ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിലെ അനുഭവങ്ങളുടെ യൂണിവേഴ്‌സിറ്റി

ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിലെ അനുഭവങ്ങളുടെ യൂണിവേഴ്‌സിറ്റി

കാലം ഒരു ഡിജിറ്റല്‍ യുഗത്തിലൂടെയാണു കടന്നു പോകുന്നത്. ആധുനിക സാങ്കേതിക വിദ്യയുടെ സ്വാധീനം എല്ലാ തലത്തിലും പ്രതിഫലിക്കുന്നുണ്ട്. മാര്‍ക്കറ്റിങ് രീതികള്‍ത്തന്നെ പാടെ മാറിക്കഴിഞ്ഞു. അങ്ങനെ മാറുന്ന കാലത്തിന്റെ മാര്‍ക്കറ്റിങ് രീതിയാണു ഡിജിറ്റല്‍ മാര്‍ക്കറ്റിങ്. ഇന്ന് ഈ രംഗത്തു നിരവധി പേര്‍ ചുവടുറപ്പിച്ചിട്ടുണ്ടെങ്കിലും ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന്റെ വിശാല ലോകം കൈപ്പിടിയിലൊതുക്കിയ കമ്പനിയാണു ടിജിഐ ടെക്‌നോളജീസ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കമ്പനി. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് മാത്രമല്ല ഗ്രാഫിക് ഡിസൈനിങ്, വെബ് ഡിസൈനിങ്, കണ്ടന്റ് ക്രിയേഷന്‍, ആപ്ലിക്കേഷന്‍ ഡവലപ്പ്‌മെന്റ് തുടങ്ങിയവയെല്ലാം ഒരു കുടക്കീഴില്‍ ലഭിക്കുന്നു എന്നതാണു ടിജിഐ ടെക്‌നോളജീസിന്റെ പ്രത്യേകത. കമ്പനിയെക്കുറിച്ചും ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന്റെ സാധ്യതകളെക്കുറിച്ചും കമ്പനി മാനേജിങ് ഡയറ്ക്ടര്‍ ആന്റണി ടിറ്റ്‌സണ്‍ സംസാരിക്കുന്നു.

 

ഗ്രാഫിക്‌സില്‍ തുടങ്ങി,
ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങില്‍ ചുവടുറപ്പിച്ചു

ഗ്രാഫിക് ഡിസൈനറായിട്ടായിരുന്നു കരിയറിന്റെ തുടക്കം. പിന്നീട് വെബ് ഡിസൈനിങ്ങിലേക്കു തിരിഞ്ഞു. അതോടൊപ്പം തന്നെ പിഎച്ച്ഡി പ്രോഗാമിങ്ങും ചെയ്തിരുന്നു. അതിനുശേഷമാണു ഡിജിറ്റില്‍ മാര്‍ക്കറ്റിങ് എന്ന പ്ലാറ്റ്‌ഫോമില്‍ എത്തുന്നത്. ജോലി ചെയ്തു കൊണ്ടിരിക്കുമ്പോള്‍ത്തന്നെ ഒഴിവുസമയങ്ങളില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങും ചെയ്തിരുന്നു. ആ കാലഘട്ടത്തിലാണു ഫേസ്ബുക്ക്, ഗൂഗ്ള്‍ ആഡ്‌സ് എന്നിവയുടെ പ്രഭാവം സജീവമാകുന്നത്. അതൊരു സാധ്യതയായിരുന്നു. വെബ് ഡിസൈനിങ് രംഗത്തെത്തിയപ്പോഴാണു പ്രോഗ്രാമിങ് ചെയ്യേണ്ട സാഹചര്യമുണ്ടായത്. ആ പ്രോഗ്രാം ചെയ്തപ്പോള്‍ പിഎച്ച്പിയോടു താല്‍പ്പര്യം തോന്നി. വെബ്‌സൈറ്റിനെ ഡയനാമിക് ആക്കുന്നതു പിഎച്ച്പിയാണ്. തുടര്‍ന്നു പിഎച്ച്പി പഠിക്കുകയും പിഎച്ച്പി പ്രോഗ്രാം ഡവലപ്പറായി ജോലി നോക്കുകയും ചെയ്തു. അങ്ങനെ തുടരുന്ന കാലത്തിലാണു വെബ്‌സൈറ്റിനെ എങ്ങനെ പ്രമോട്ട് ചെയ്യാം എന്ന ചിന്തയില്‍ നിന്നു ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിലേക്ക് എത്തുന്നത്. ഗ്രാഫിക്‌സില്‍ തുടങ്ങി വെബ് ഡിസൈനിങ്ങിലൂടെയും പ്രോഗ്രാമിങ്ങിലൂടെയും തുടര്‍ന്നാണു ഡിജിറ്റല്‍ മാര്‍ക്കറ്റിങ് മേഖലയില്‍ ചുവടുറപ്പിച്ചത്. മൂന്നു വര്‍ഷം മുമ്പാണു ടിജിഐ ടെക്‌നോളജീസ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കമ്പനിക്കു തുടക്കമിടുന്നത്.ആ മേഖലയിലേക്ക് ഇറങ്ങുകയും, അതിന്റെ മാറ്റങ്ങള്‍ ശ്രദ്ധിക്കാനും തുടങ്ങി. അതുവരെ ചെയ്തു വന്ന ജോലികളില്‍ നിന്നും കുറച്ചുകൂടി ക്രിയേറ്റീവ് വശമായിരുന്നു അത്. നിരവധി പ്രമുഖ ബില്‍ഡേഴ്‌സിനൊപ്പം ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഹെഡ്ഡായി ജോലി ചെയ്യാന്‍ സാധിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് നടക്കുന്നത് റിയല്‍ എസ്‌റ്റേറ്റ്, എജ്യുക്കേഷന്‍, ടൂറിസം എന്നീ മേഖലകളിലാണ്. ബ്രാന്‍ഡിങ് ചെയ്യാനുള്ള ഏറ്റവും കൂടുതല്‍ അവസരവും ഈ മേഖലയിലാണ്.

 

സ്റ്റാര്‍ട്ടപ്പായി തുടക്കം

ആദ്യം കേന്ദ്ര ഗവണ്‍മെന്റ് സ്റ്റാര്‍ട്ടപ്പില്‍ കമ്പനി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. മൂന്നു വര്‍ഷം മുമ്പാണു തുടക്കം. ജസ്ലിന്‍ ഹന്ന, അനു പോള്‍ എന്നിവരായിരുന്നു ആദ്യ സഹപ്രവര്‍ത്തകര്‍. ഇപ്പോള്‍ ചെറുതും വലുതുമായ അമ്പത്തിരണ്ടോളം ക്ലൈന്റുകള്‍ കമ്പനിയ്ക്കുണ്ട്. മാത്രവുമല്ല സ്വന്തമായൊരു സെര്‍വര്‍ ഡവലപ്പ് ചെയ്യാനും ഇക്കാലമത്രയും കൊണ്ടു സാധിച്ചു. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് രംഗത്ത് ആദ്യമായൊരു വര്‍ക്ക് കിട്ടുന്നത് എല്‍ഇഡി ലൈറ്റുകളുടെ പ്രമോഷനാണ്.

 

ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന്റെ പ്രാധാന്യം

ഡിജിറ്റല്‍ മാര്‍ക്കറ്റിങ് നല്ല രീതിയില്‍ ചെയ്യണമെങ്കില്‍ ടീം വര്‍ക്ക് വളരെ അത്യാവശ്യമാണ്. ഇതൊരു കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെടണം. ക്രിയേറ്റീവ് ഹെഡ്, ഡിസൈനര്‍, കണ്ടന്റ് റൈറ്റര്‍, എസ്എംഒ പുഷര്‍, എസ്എംഒ അനൈലസര്‍ എന്നിവരടങ്ങുന്ന ടീം ചേര്‍ന്നാണു മാര്‍ക്കറ്റിങ് സ്ട്രാറ്റജി രൂപീകരിക്കുന്നത്. അതിനുശേഷമുണ്ടാക്കുന്ന ഡോക്യുമെന്റ് പ്രകാരമാണു മാര്‍ക്കറ്റിങ് രീതി പ്രാവര്‍ത്തികമാക്കുന്നത്. രണ്ടു രീതിയില്‍ മാര്‍ക്കറ്റിങ് ചെയ്യാന്‍ സാധിക്കും. ഒരു ബ്രാന്‍ഡിനെ വലിയ തരത്തില്‍ പ്രമോട്ട് ചെയ്യുന്നതാണ് ഒരു രീതി. ഓരോ സീസണ്‍ അനുസരിച്ചുള്ള പ്രമോട്ടിങ് രീതിയാണു മറ്റൊന്ന്.

 

ഡിജിറ്റല്‍ മീഡിയം നന്നായി ഉപയോഗപ്പെടുത്താം

വിസിറ്റിങ് കാര്‍ഡില്ലാതെ ബിസിനസ് ചെയ്യുന്നതു പോലെത്തന്നെയാണ്, വെബ്‌സൈറ്റില്ലാതെ ബിസിനസ് ചെയ്യുന്നത്. വിവരസാങ്കേതിക വിദ്യയുടെ കാലത്തു ഒരു ബിസിനസിന്റെ വളര്‍ച്ചയ്ക്കു വെബ്‌സൈറ്റ് വളരെയധികം അത്യാവശ്യമാണ്. നമ്മുടെ സേവനങ്ങളെക്കുറിച്ചുള്ള കാര്യങ്ങള്‍ വെബ്‌സൈറ്റിലൂടെ വ്യക്തമാക്കണം. നമ്മുടെ പേജിലെത്തുന്ന വിസിറ്റേഴ്‌സിനെ കൂടുതല്‍ സമയം നിര്‍ത്താന്‍ കഴിഞ്ഞാല്‍ ഗൂഗ്‌ളിന്റെ പേജ് റാങ്കിങ് വര്‍ധിച്ചു കൊണ്ടേയിരിക്കും. എല്ലാ വെബ്‌സൈറ്റ് പേജുകളിലും കീ വേഡുകള്‍ ഉണ്ടാവേണ്ടതുണ്ട്. ഗൂഗ്‌ളിലാണു ജനുവിന്‍ ലീഡ്‌സ് ലഭിക്കുന്നത്. ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയയിലൂടെ കൂടുതലും നടക്കുന്നതു ബ്രാന്‍ഡ് ബില്‍ഡിങ് പ്രോസസാണ്. അതുകൊണ്ടു തന്നെ ഗൂഗ്‌ളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു വര്‍ക്ക് ചെയ്യുക എന്നതാണു കേരളത്തിലെ അന്തരീക്ഷത്തില്‍ വളരെയധികം ഗുണപ്രദം.  ക്ലൈന്റിന്റെ ആവശ്യമനുസരിച്ചാണു ഡിജിറ്റല്‍ മാര്‍ക്കറ്റിങ് രീതികള്‍ നിര്‍ണ്ണയിക്കുന്നത്. അവര്‍ക്കു ലീഡ് ആണു വേണ്ടതെങ്കില്‍, ആ രീതിയിലുള്ള മാര്‍ക്കറ്റിങ് തന്ത്രങ്ങളാവും ആവിഷ്‌കരിക്കുക. അതല്ല ബ്രാന്‍ഡ് ബില്‍ഡിങ്ങാണു ലക്ഷ്യം വയ്ക്കുന്നതെങ്കില്‍ അതനുസരിച്ചു നയിക്കാനും സാധിക്കും.

 

ഒരു കുടക്കീഴില്‍ 

എല്ലാം ഒരു കുടക്കീഴില്‍ ലഭിക്കുന്നു എന്നതാണു ടിജിഐ ടെക്‌നോളജീസ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ പ്രത്യേകത. ഗ്രാഫിക് ഡിസൈനിങ്, വെബ് ഡിസൈനിങ്, കണ്ടന്റ് ക്രിയേഷന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എന്നിവയെല്ലാം ടിജിഐ ടെക്‌നോളജിയിലൂടെ ലഭിക്കും. ഒരു കമ്പനി ജനിക്കുന്നതു മുതല്‍ വലിയ ടേണോവര്‍ ഉണ്ടാക്കുന്ന തരത്തിലുള്ള ഒരു സംരംഭമായി വളരുന്നതു വരെ കൂടെ നില്‍ക്കാന്‍ കഴിയുന്നുണ്ട്. വെബ് ഡവലപ്‌മെന്റ്, വെബ് ആപ്ലിക്കേഷന്‍ തുടങ്ങിയ സേവനങ്ങളും ലഭ്യമാക്കുന്നുണ്ട്. ഇന്‍ ഹൗസ് ആപ്ലിക്കേഷനുകളും ഡവലപ്പ് ചെയ്തു നല്‍കുന്നുണ്ട്.

പുസ്തകം വരുന്നു

ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിനെക്കുറിച്ച് ആന്റണി ടിറ്റ്‌സണ്‍ രചിച്ച ഒരു പുസ്തകം പണിപ്പുരയിലുണ്ട്. ഫെഡറല്‍ ബാങ്കിന്റെ സഹകരണത്തോടെയാണ് പുസ്തകം പുറത്തിറക്കുന്നത്. ഡിസംബറില്‍ പുസ്തകം പ്രസാധനം ചെയ്യും.

Spread the love
Previous സാമൂഹ്യമാധ്യമങ്ങളിലൂടെ കുപ്രചരണം: 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
Next ഒന്നിച്ചു നേരിടാം:മുഖ്യമന്ത്രി വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു

You might also like

Business News

സെയില്‍സ് എങ്ങനെ വര്‍ധിപ്പിക്കാം..

ജി എസ് ടി , ഡീമോണിറ്റൈസേഷന്‍ , പ്രളയം… നമ്മുടെ സെയില്‍സ് ടീമിനെ തളര്‍ത്താന്‍ കാരണങ്ങള്‍ പലതാണ്. മാര്‍ക്കറ്റില്‍ എന്ത് പ്രതിസന്ധി വന്നാലും അതാദ്യം ബാധിക്കുക സെയ്ല്‍സിനെയാണ്. സെയില്‍സ് കുറയും. ഓര്‍ഡറുകള്‍ ക്യാന്‍സല്‍ ആവും. ഡീലര്‍മാര്‍ പരാതികള്‍ പറയും. കടം കൊടുത്ത

Spread the love
Entrepreneurship

റെഡി റ്റു കുക്ക് പച്ചക്കറി പായ്ക്കറ്റുകളിൽ നിന്നും അരലക്ഷം വരുമാനം

വീട്ടിൽ വെറുതെയിരിക്കുന്ന വീട്ടമ്മയാണോ നിങ്ങൾ ? നിങ്ങളുടെ അടുത്ത വീടുകളിലും ഉണ്ടാകില്ലേ ജോലിക്ക് പോകാൻ സാധിക്കാത്ത വീട്ടമ്മമാർ. എന്നൽ ഭർത്താവും കുട്ടികളും ഓഫീസിലും സ്‌കൂളിലും പോയി കഴിഞ്ഞു വീട്ടിലെ പണികളെല്ലാം കഴിഞ്ഞ് വെറുതെയിരിക്കുന്ന സമയത്തെ പാഴാക്കി കളയാതെ ഒരു ബിസിനസ്സ് തുടങ്ങിയാലോ?

Spread the love
Home Slider

‘നൂറ്റാണ്ടിനു മുന്‍പേ മരിച്ചു പോയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ‘

വിനു വി നായര്‍ അച്ചന്മാരുടെ പൊന്നുമക്കള്‍ സിനിമയില്‍ വരുമ്പോള്‍, അല്ലേല്‍ വരുത്തുമ്പോള്‍ ഇത് നമുക്ക് പറ്റിയ പണിയാണോ എന്ന് അവരവര്‍ തന്നെ ആദ്യം ഒന്ന് ചിന്തിക്കുന്നത് നന്ന്. അല്ലേല്‍ തിയേറ്ററില്‍ പടം നടക്കുമ്പോള്‍ അവനവന്റെ അപ്പന്മാര്‍ ദൂരെയിരുന്നു തുമ്മും. മോഹന്‍ലാല്‍ എന്ന

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply