വിശേഷങ്ങള്‍ തീരാതെ തമാശ; പോസ്റ്ററില്‍ അണിയറ പ്രവര്‍ത്തകരും

വിശേഷങ്ങള്‍ തീരാതെ തമാശ; പോസ്റ്ററില്‍ അണിയറ പ്രവര്‍ത്തകരും

അനുഭവങ്ങളിലൂടെ സാധ്യമാകുന്ന പ്രണയം. തമാശ എന്ന സിനിമയിലൂടെ അതിനെ അഭ്രപാളിയിലേക്ക് പകര്‍ത്തുകയാണ് നവാഗത സംവിധായകനായ അഷ്‌റഫ് ഹംസ. കാഴ്ചയുടെ വെള്ളിത്തിരയില്‍ നിന്നും ജീവിതത്തെ തൊട്ടുതൊട്ടു പോകുന്നതാണ് തമാശ സിനിമയുടെ ടീസറും ഗാനവുമെല്ലാം. ഇവയെല്ലാം പ്രേക്ഷകര്‍ രണ്ടും കൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. എന്നാല്‍ സിനിമ ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത് അതിന്റെ പോസ്റ്ററുകളിലൂടെയാണ്. സിനിമാ പോസ്റ്ററുകളില്‍ എപ്പോഴും പ്രാധാന്യം നല്‍കുന്നതു നായകന്‍, നായിക മറ്റു പ്രധാന കഥാപാത്രങ്ങള്‍ എന്നിവര്‍ക്കാണ്. എന്നാല്‍ ഇതില്‍ നിന്നും വിഭിന്നമായി തമാശ എന്ന ചിത്രത്തിലെ പോസ്റ്ററുകളില്‍ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരും, ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടവരും, നിര്‍മ്മാണ രംഗത്തുള്ളവരുമെല്ലാം എത്തിയിരിക്കുന്നു.

കോളേജ് അധ്യാപകനായി അഭിനയിക്കുന്ന വിനയ് ഫോര്‍ട്ട് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ദിവ്യ പ്രഭ, ചിന്നു സരോജനി, ആര്യ, നവാസ് തുടങ്ങിയവരെക്കൂടാതെ ആര്യ കെ സലീം, ഉമ കെ പി, രൂപാലക്ഷ്മി, ശ്രീലക്ഷ്മി ഗോപിനാഥന്‍, രാജലക്ഷ്മി ഗോപിനാഥന്‍, അംബികാ റാവു തുടങ്ങി ഓരോ കഥാപാത്രങ്ങളും പോസ്റ്ററുകളില്‍ നിറയുന്നുണ്ട്. കൂടാതെ അണിയറയില്‍ പ്രവര്‍ത്തിക്കുന്ന അസോസിയേറ്റ്- അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍, ആര്‍ട്, മേക്കപ്പ് ആര്‍ട്ടിസ്റ്റുകളും ഉള്‍ക്കൊള്ളുന്നതാണു ചിത്രത്തിന്റെ പോസ്റ്ററുകള്‍. ഒരു സിനിമയുടെ എല്ലാ മേഖകളിലുള്ളവരെയും പരിചയപ്പെടുന്ന ഈ രീതിയെ സാമൂഹ്യ മാധ്യമങ്ങള്‍ നല്ല രീതിയില്‍ സ്വീകരിക്കുന്നുമുണ്ട്. പലപ്പോഴും സൂപ്പര്‍ഹിറ്റായ സിനിമകളുടെ പോലും അണിയറയിലെ താരങ്ങളെ ആരുമറിയാതെ പോവുമ്പോഴാണ് ഇത്തരമൊരു രീതി തമാശയുടെ പിന്നണിക്കാര്‍ പിന്തുടര്‍ന്നിരിക്കുന്നത്.

സുഡാനി ഫ്രം നൈജീരിയക്ക് ശേഷം ഹാപ്പി ഹവേഴ്സിന്റെ ബാനറില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ് നിര്‍മ്മിക്കുന്ന ചിത്രമാണ് തമാശ. സമീര്‍ താഹിറിനും ഷൈജു ഖാലിദിനും ഒപ്പം ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Spread the love
Previous ലിമിറ്റഡ് എഡിഷന്‍ പതിപ്പുമായി വിറ്റാര ബ്രെസ
Next 'മൂന്നാം പ്രളയം' പ്രളയ പശ്ചാത്തലത്തില്‍ ഒരു ഗംഭീര ചിത്രം

You might also like

Movie News

കുമ്പളങ്ങി നൈറ്റ്‌സ് ഫെബ്രുവരി 7ന്

നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന കുമ്പളങ്ങി നൈറ്റ്‌സ് ഫെബ്രുവരി ഏഴിനു തിയറ്ററിലെത്തും. നസ്രിയ നസീമും ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ചേര്‍ന്നാണു ചിത്രം നിര്‍മിക്കുന്നത്. സൗബിന്‍ ഷഹീര്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി തുടങ്ങിയവരാണു ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ

Spread the love
MOVIES

നീരാളി റീലിസിനൊരുങ്ങുന്നു

മോഹന്‍ലാലിനെ നായകനാക്കി ബോളിവുഡ് സംവിധായകനും മലയാളിയുമായ ജോയ് വര്‍മ സംവിധാനം ചെയ്യുന്ന നീരാളി റീലിസിനൊരുങ്ങുന്നു. വജ്രബിസിനസുകരാന്റെ കഥ പറയുന്ന ചിത്രമാണ് നീരാളി. കഴിഞ്ഞ പുതുവര്‍ഷമായിരുന്നു ചിത്രീകരണം ആരംഭിച്ചത്. മുബൈ, മംഗോളിയ, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടന്നത്. നദിയാ മൊയ്തുവാണ് ചിത്രത്തിലെ നായിക, പാര്‍വ്വതി

Spread the love
MOVIES

ഒടിവിദ്യകള്‍ അവസാനിക്കുന്നില്ല : ഇരവിലും പകലിലും ഒടിയന്‍ എത്തുന്നു

അത്രയേറെ പരിചിതമല്ലാത്ത ഒരു പശ്ചാത്തലത്തില്‍ നിന്നും പിറവിയെടുത്ത സിനിമയായിരുന്നു ഒടിയന്‍. സമ്മിശ്ര പ്രതികരണങ്ങളായരുന്നു ലഭിച്ചതെങ്കിലും നൂറു കോടി ക്ലബ്ബില്‍ കയറാന്‍ ഒടിയന്‍ എന്ന സിനിമയ്ക്കു കഴിഞ്ഞു. ഒടിയന്റെ വിശേഷങ്ങള്‍ അവസാനിക്കുന്നില്ല. ഇരവിലും പകലിലും എന്ന ഡോക്യുമെന്ററി വരുന്നു. ഫേസ്ബുക് പേജിലൂടെ മോഹന്‍ലാല്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply