ലോകനേതാക്കളുടെ ‘നമ്പര്‍ 2’ ചിത്രങ്ങള്‍ വൈറലാകുന്നു

ഏവരും ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ലോകനേതാക്കള്‍ മലവിസര്‍ജ്ജനം ചെയ്യാനിരിക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, മുന്‍ പ്രസിഡന്റ് ബരാക് ഒബാമ, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍, ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍, പോപ്പ് ഫ്രാന്‍സിസ്, എലിസബത്ത് രാജ്ഞി, ഇറ്റലിയുടെ മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലൂസ്‌കോണി, ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈ ലാമ തുടങ്ങി നിരവധി പ്രമുഖര്‍ മലവിസര്‍ജ്ജനം നടത്തുകയാണ് ക്രിസ്റ്റീന ഗുഗേരി വരച്ച ചിത്രങ്ങളിലൂടെ. ഗുഗേരി വരച്ച ‘ദി ഡെയ്ലി ഡ്യൂട്ടി’ എന്ന ചിത്രങ്ങളുടെ സീരിസിലാണ് ഈ ചിത്രങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളത്. എല്ലാവര്‍ക്കും മാനുഷിക മുഖം

നല്‍കുന്നതിനാണ് ഇത്തരത്തിലൊരു ചിത്രരചന നടത്തിയതെന്ന് ഗുഗേരി പറയുന്നു. മാര്‍ക്ക് സുക്കര്‍ബര്‍ഗ്, ഡികാപ്രിയോ, സ്റ്റീവ് ജോബ്സ്, ക്രിസ്റ്റിയാനോ റൊണാള്‍ഡോ തുടങ്ങി അന്‍പതിലധികം ആളുകളാണ് ഗുഗേരിയുടെ നമ്പര്‍ 2 ചിത്രങ്ങളില്‍ ഇടം പിടിച്ചിട്ടുള്ളത്. ഇറ്റാലിയന്‍ ഡിജിറ്റല്‍ ആര്‍ട്ടിസ്റ്റ് ക്രിസ്റ്റീന 2015ലാണ് ദി ഡെയ്ലി ഡ്യൂട്ടി എന്ന പേരിലുള്ള ചിത്ര പരമ്പര വരച്ചത്. എടുത്തു പറയേണ്ട ഘടകമെന്തെന്നാല്‍ ഇതില്‍ സോണിയ ഗാന്ധിയെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ശൗചാലയങ്ങളുടെ പ്രചാരകനായ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചിത്രകാരി വരച്ചിട്ടില്ല. പല കോണുകളില്‍ നിന്ന് ചിത്രരചനക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്

 

Previous റെനഗേഡ് കമാന്‍ഡോ മൊഹാവേ, റെനഗേഡ് കമാന്‍ഡോ ക്ലാസിക്ക് ബൈക്കുകള്‍ കൊച്ചിയിലെത്തി
Next ഫോബ്സിന്റെ 100 ബിസിനസ് ചിന്തകരുടെ പട്ടികയില്‍ മൂന്ന് ഇന്ത്യക്കാരും

You might also like

Entrepreneurship

Law of attraction V/s Law of Action ഏകദിന പരിശീലനം ജൂലൈ 22ന്

ബിസിനസ് സംരംഭകര്‍ക്കായി ഒരുപാടു പരിശീലനങ്ങള്‍ നടക്കാറുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് Motivation, Law of attraction എന്നിവ. മാനസിക ശക്തിയുടെ ഏറ്റവും വലിയ ഒരു ഉദാഹരണമാണിത്. എന്നാല്‍ മോട്ടിവേഷന്‍, Law of attraction തിയറി പലപ്പോഴും ചെറിയ ഒരു കാലം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളു.

SPECIAL STORY

ചെലവ് ചുരുക്കാന്‍ ചില പൊടിക്കൈകള്‍

മാസശമ്പളക്കാരുടെ ഏറ്റവും വലിയ വിഷയമാണ് മാസാവസാനം പോക്കറ്റ് കാലിയാവുന്നത്. ചില്ലറ ചെലവുകള്‍ നിയന്ത്രിക്കാനായാല്‍ മാസാവസാനം അടിപൊളിയാക്കാന്‍ കഴിയും. വലിയ ചെലവുകളില്‍ മാത്രം ശ്രദ്ധ കൊടുക്കുമ്പോള്‍ അറിയാതെ പോക്കറ്റ് കാലിയാകുന്നവര്‍ക്ക് അത് സംരക്ഷിക്കാന്‍ ചില പൊടിക്കൈകളുണ്ട്. മൊബൈല്‍ റീചാര്‍ജ് ആവശ്യത്തിനും അനാവശ്യത്തിനും മൊബൈല്‍

NEWS

ജൈവകൃഷിയില്‍ സാധ്യതകളേറെ

ജൈവകൃഷിക്ക് ഇന്ത്യയില്‍ എത്രമാത്രമാണ് സാധ്യതകളെന്നോ? രാസവസ്തുക്കളില്ലാതെ കീടനാശിനിപ്രയോഗമില്ലാതെ സ്വാഭാവിക രീതിയിലുള്ള കീടനിയന്ത്രണവും വളപ്രയോഗവും വഴി ഉത്പാദിപ്പിക്കുന്ന വിളകള്‍ക്ക് ഇന്ന് ലോകമെങ്ങും അത്യധികമായ ആവശ്യക്കാരുണ്ട്. ആവശ്യത്തിനു അനുസരിച്ച് സാധനങ്ങള്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കുന്നില്ലെന്നതാണ് സത്യം. കര്‍ഷകര്‍ക്ക് ജൈവരീതിയിലുള്ള ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനും വിപണനം ചെയ്യുന്നതിനും അവസരവും

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply