കയറ്റിയയക്കാം എന്തും എങ്ങോട്ടും, ജോര്‍ജ് ഫോര്‍വേഡേഴ്‌സിലൂടെ

കയറ്റിയയക്കാം എന്തും എങ്ങോട്ടും, ജോര്‍ജ് ഫോര്‍വേഡേഴ്‌സിലൂടെ

ലിറ്റ്‌സണ്‍ ജോര്‍ജും മകന്‍ രഹാന്‍ ലിറ്റ്‌സണും

ലോജിസ്റ്റിക്സ് ബിസിനസിന്റെ വലിയ സാധ്യതകള്‍ മലയാളി മനസിലാക്കി വരുന്ന കാലത്താണ് ലിറ്റ്സണ്‍ ജോര്‍ജ് തന്റെ സംരംഭവുമായി മുന്നോട്ടു വരുന്നത്. ജോര്‍ജ് ഫോര്‍വേഡേഴ്സ് എന്ന സ്ഥാപനം രണ്ട് ദശാബ്ദം കൊണ്ട് ഇന്ത്യയില്‍ നിന്ന് ലോകത്തെവിടേക്കും ചരക്കുകളെത്തിക്കാനുള്ള നിലയിലേക്ക് വളര്‍ന്നത് മികച്ച സേവനമെന്ന മന്ത്രത്തെ ആത്മാര്‍ത്ഥതയോടെ മുറുകെപ്പിടിച്ചതു കൊണ്ടാണ്. വിഷയങ്ങള്‍ ആഴത്തില്‍ പഠിക്കാന്‍ മടിയില്ലാത്ത മനസ് ലിറ്റ്സണ്‍ ജോര്‍ജിന്റെ കരുത്താണ്. ലോജിസ്റ്റിക്സ് മേഖലയില്‍ ഓരോ രാജ്യങ്ങളിലും മാറിമാറിവരുന്ന നിയമ മാറ്റങ്ങള്‍ പഠിച്ച് അവ പാലിക്കാനുള്ള സൗകര്യങ്ങളൊരുക്കാനും സംരംഭകരെ ലിറ്റ്സണ്‍ ജോര്‍ജ് സഹായിക്കുന്നു. ലിറ്റ്സണിന്റേയും ജോര്‍ജ് ഫോര്‍വേഡേഴ്‌സിന്റെയും വിജയകഥയറിയാം…

പ്രശസ്തമായ ഇവിഎം ഗ്രൂപ്പ് സ്ഥാപിച്ച ഇ വി മത്തായിയുടെ പൗത്രനായ ലിറ്റ്സണ്‍ ജോര്‍ജിന് സംരംഭകത്വം ജനിതകമായി തന്നെ പകര്‍ന്നു കിട്ടിയതാണ്. കര്‍ഷക കുടുംബത്തിലാണ് ജനിച്ചതെങ്കിലും പഠനകാലത്ത് തന്നെ സംരംഭകത്വം തലയ്ക്കു പിടിച്ചു. മാതൃസഹോദരന്‍മാരുടെ കൂടെ ഇവിഎം ഗ്രൂപ്പില്‍ നിന്ന് ട്രേഡിംഗ്, ലോജിസ്റ്റിക്സ് ബിസിനസിന്റെ ബാലപാഠങ്ങള്‍ വശത്താക്കി. അതിനുശേഷം രണ്ട് പതിറ്റാണ്ട് മുന്‍പാണ് സ്വന്തം ലോജിസ്റ്റിക്സ് സംരംഭത്തിന് തുടക്കമിട്ടത്. ഫെയര്‍ എക്സ്പോര്‍ട്ട് (ലുലു ഗ്രൂപ്പ്), ഈസ്റ്റേണ്‍, മരിയാസ് പിക്കിള്‍സ് ആന്‍ഡ് സ്‌പൈസസ്, മഞ്ഞിലാസ്, നിറപറ, പവിഴം, ബ്രാഹ്മിണ്‍സ്, മയില്‍ തുടങ്ങി ഭക്ഷ്യ വസ്തുക്കള്‍ കയറ്റുമതി ചെയ്യുന്ന 35 ല്‍ പരം പ്രമുഖ സ്ഥാപനങ്ങള്‍ക്ക് ജോര്‍ജ് ഫോര്‍വേഡേഴ്‌സും ചരക്ക് നീക്കത്തിനുള്ള സേവനം നല്‍കുന്നുണ്ട്. ഭക്ഷ്യവസ്തുക്കളില്‍ മാത്രം മാസത്തില്‍ ശരാശരി 300 ല്‍ ഏറെ കണ്ടെയ്‌നറുകളാണ് സ്ഥാപനം കൈകാര്യം ചെയ്യുന്നത്. ഇതിന് പുറമെ മറ്റ് വിഭാഗത്തിലുള്ള കാര്‍ഗോകളും.

A ടു Z ലോജിസ്റ്റിക്സ്

ചരക്ക്, കപ്പലില്‍ കയറ്റി വിടുന്നതോടെ ഉത്തരവാദിത്തം കഴിഞ്ഞെന്ന് കരുതുന്ന കമ്പനിയല്ല ജോര്‍ജ് ഫോര്‍വേഡേഴ്‌സ്. ഉല്‍പ്പന്നത്തിന്റെ പാക്കിംഗ് മുതല്‍ അയയ്ക്കുന്ന കാര്‍ഗോ ലക്ഷ്യസ്ഥാനത്തെത്തി ക്‌ളിയറന്‍സ് ലഭിക്കുന്നതുവരെ പൂര്‍ണ ഉത്തരവാദിത്തത്തോടെ അതിന് പിന്നാലെ നില്‍ക്കുന്ന കമ്പനിയാണ്. സേവനം പ്രയോജനപ്പെടുത്തുന്ന കമ്പനികള്‍ ആവശ്യപ്പെട്ടാല്‍ പ്‌ളാന്റ് സന്ദര്‍ശിച്ച് പാക്കിംഗിലോ കണ്ടെയ്നറുകള്‍ ലോഡ് ചെയ്യുന്നതിലോ എന്തെങ്കിലും പിഴവുകളുണ്ടോയെന്ന് പരിശോധിച്ച് അത് എളുപ്പത്തിലാക്കി കൊടുക്കാനുള്ള നിര്‍ദേശങ്ങളടക്കം നല്‍കുന്നതില്‍ തുടങ്ങും ഈ കരുതല്‍. എല്ലാത്തരം ഉല്‍പ്പന്നങ്ങളും ആവശ്യമായ സംരക്ഷണ കവചത്തിലാക്കി ലക്ഷ്യകേന്ദ്രങ്ങളില്‍ കൃത്യമായി എത്തിക്കുന്നു. ലോജിസ്റ്റിക്സിലെ വിശ്വാസ്യതയുള്ള സമ്പൂര്‍ണ ബ്രാന്‍ഡായി ജോര്‍ജ് ഫോര്‍വേഡേഴ്സ് വളര്‍ന്നതിനു പിന്നില്‍ ഉത്തരവാദിത്തമെന്ന എലമെന്റിന് ഇപ്രകാരം വലിയ പ്രാധാന്യമുണ്ട്.

വിവര ബാങ്ക്

ലോജിസ്റ്റിക്സുമായി ബന്ധപ്പെട്ട ഒരു സൗജന്യ ഇന്‍ഫര്‍മേഷന്‍ ബാങ്കായാണ് ജോര്‍ജ് ഫോര്‍വേഡേഴ്സ് ഇപ്പോള്‍ വളര്‍ന്നിരിക്കുന്നത്. കയറ്റുമതി സംബന്ധിച്ച് കമ്പനികള്‍ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളെക്കുറിച്ച് പഠിച്ച് അവര്‍ക്ക് ആവശ്യമായ എല്ലാ നിര്‍ദേശങ്ങളും വിവരങ്ങളും നല്‍കാന്‍ കമ്പനി എപ്പോഴും സന്നദ്ധമാണ്. അതുകൊണ്ട് ഇടപാടുകാരുമായി ഉള്ളത് കച്ചവടത്തിനും ഉപരിയായ നല്ല ബന്ധം. ഉദാഹരണത്തിന് അമേരിക്കയിലേക്ക് ഒരു ക്‌ളയന്റിന് അരി കയറ്റി അയക്കണമെന്നിരിക്കട്ടെ, അതിന്റെ മുഴുവന്‍ നടപടിക്രമങ്ങളും കമ്പനി ആദ്യം വിശദമായി പഠിക്കുകയും ക്‌ളയന്റിനെ അത് ധരിപ്പിക്കുകയും ചെയ്യും. സ്ഥിരമായി കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലെല്ലാം മിക്കവാറും ബയേഴ്സുമായും മറ്റ് വ്യക്തികളുമായും കമ്പനിക്ക് കോണ്ടാക്റ്റ് ഉണ്ട്. അവരില്‍ നിന്നും വിവരങ്ങള്‍ സമാഹരിക്കും.

സേവനത്തിന് സദാ സന്നദ്ധം

ഇന്ത്യയിലെ ഏത് തുറമുഖത്തുനിന്നും കാര്‍ഗോ അയക്കാനുള്ള സൗകര്യം ഇന്ന് സ്ഥാപനത്തിനുണ്ട്. ചരക്ക് നീക്കത്തിനും സ്റ്റോറേജിനുമടക്കം പൂര്‍ണമായും സ്വന്തം സൗകര്യങ്ങളാണ് കമ്പനി പ്രയോജനപ്പെടുത്തുന്നത്. ഉപഭോക്താവിന് പല സ്ഥലങ്ങളില്‍ അലയേണ്ടി വരുന്നില്ല എന്നതാണ് പ്രധാന നേട്ടം. ക്‌ളയന്റ് ഒരു ഉല്‍പ്പന്നം ആവശ്യപ്പെട്ടാല്‍ അത് ലഭിക്കുന്ന സ്ഥലം മുതല്‍ ബന്ധപ്പെടാനുള്ള നിര്‍മാതാവിന്റെയോ കയറ്റുമതിക്കാരന്റെയോ എല്ലാ വിവരങ്ങളും നല്‍കാന്‍ സ്ഥാപനത്തിന് കഴിയുന്നു. ഇടനിലക്കാരനായോ പ്രതിഫലം വാങ്ങിയോ ഉള്ള സേവനമല്ല ഇത്. കമ്പനിയുടെ ആഗോള സാന്നിധ്യവും ബന്ധങ്ങളും ഉപയോഗിച്ച് ആവശ്യക്കാരെ സഹായിക്കുന്നു എന്നു മാത്രം. ക്‌ളയന്റുകളെ മാത്രമേ സഹായിക്കൂ എന്നുമില്ല. കയറ്റുമതി സംബന്ധിച്ച സംശയങ്ങളുമായി ആര് ബന്ധപ്പെട്ടാലും കമ്പനി അത് ദൂരീകരിക്കാന്‍ സഹായിക്കാറുണ്ട്.

വാല്യു ആഡഡ് സേവനങ്ങള്‍

വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി നിയമങ്ങള്‍ ഇടയ്ക്ക് മാറാറുണ്ട്. യുഎസിലേക്കുള്ള അരി കയറ്റുമതി സംബന്ധിച്ച് ഇത്തരമൊരു നിയമമാറ്റം (സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷണല്‍ പ്രൊസീജര്‍) നാലുവര്‍ഷം മുന്‍പ് വന്നിരുന്നു. അവര്‍ പരിശോധന നടത്തി സര്‍ട്ടിഫൈ ചെയ്യുന്ന മില്ലുകളില്‍ നിന്ന് മാത്രമേ അരി എടുക്കാനാവൂ. അവയ്ക്കനുസരിച്ച് ലൈസന്‍സും മറ്റും സംഘടിപ്പിക്കാന്‍ മിക്കാവാറും സ്ഥാപനങ്ങള്‍ക്ക് കണ്‍സള്‍ട്ടന്റായത് ലിറ്റ്സണാണ്. നിരവധി തവണ ക്‌ളയന്റുകളുടെ മില്ലുകള്‍ സന്ദര്‍ശിച്ച് അപ്ഡേഷനായുള്ള ഉപദേശങ്ങള്‍ നല്‍കി. സൗജന്യ സേവനമായാണ് ഇതെല്ലാം ചെയ്തുകൊടുത്തത്. യൂറോപ്പ്, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി നിയമങ്ങളും പരിഷ്‌കരിക്കപ്പെട്ടപ്പോള്‍ ഇവയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പാലിക്കാനും പല കമ്പനികളും പ്രയോജനപ്പെടുത്തിയത് ലിറ്റ്സന്റെ സേവനമാണ്. കയറ്റുമതിയുമായി ബന്ധപ്പെട്ട അനുമതികള്‍ ഡെല്‍ഹിയിലെ വിദേശ രാജ്യങ്ങലുടെ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് ലീഗലൈസ് ചെയ്യാനുള്ള സേവനവും ജോര്‍ജ് ഫോര്‍വേഡേഴ്സ് നല്‍കുന്നു. ബഹുതലത്തില്‍ സേവനങ്ങള്‍ ലഭിച്ചതോടെ ജോര്‍ജ് ഫോര്‍വേഡേഴ്സും കമ്പനികളും തമ്മില്‍ ആത്മബന്ധം നിലവില്‍ വന്നു. ഇത് ബിസിനസിന്റെ വളര്‍ച്ചക്ക് സഹായിച്ചെന്ന് ലിറ്റ്സണ്‍ വ്യക്തമാക്കുന്നു. ലോജിസ്റ്റിക്സ് നടത്തുന്ന രാജ്യങ്ങളില്‍ ഇത്തരം നിയമമാറ്റങ്ങള്‍ വരുമെന്ന സൂചനകള്‍ ലഭിക്കുമ്പോള്‍ തന്നെ അതിനെക്കുറിച്ച് ആഴത്തില്‍ പഠിക്കുകയും മാനദണ്ഡങ്ങള്‍ പാലിക്കാനുള്ള തയാറെടുപ്പ് നടത്തുകയും ചെയ്യുന്നതിലാണ് വിജയമെന്ന് ലിറ്റ്സണ്‍ പറയുന്നു.

ലോക്ക്ഡൗണിലും വളര്‍ച്ച

മുഖ്യമായും അവശ്യവസ്തുക്കളുടെ കയറ്റുമതി കൈകാര്യം ചെയ്യുന്നതിനാല്‍ ലോക്ഡൗണ്‍ കാലം സംരംഭത്തെ കാര്യമായി ബാധിച്ചില്ല. പല ലോജിസ്റ്റിക്സ് കമ്പനികളിലും ജീവനക്കാര്‍ വരാതിരുന്നപ്പോള്‍ ഡ്രൈവര്‍മാരുള്‍പ്പടെയുള്ള ജീവനക്കാരുടെ ഭാഗത്തുനിന്നും മികച്ച സഹകരണമാണ് ജോര്‍ജ് ഫോര്‍വേഡേഴ്സിന് ലഭിച്ചതെന്ന് ലിറ്റ്സണ്‍ പറയുന്നു. തൊഴില്‍ ചെയ്യാന്‍ തയാറായ എല്ലാവരെയും സംഘടിപ്പിച്ച് നല്ലരീതിയില്‍ മുന്നോട്ട് പോകാന്‍ കഴിഞ്ഞു. പലഭാഗത്തുനിന്നും എതിര്‍പ്പുകളും പ്രവര്‍ത്തനം തടസപ്പെടുത്താനുള്ള ശ്രമങ്ങളുമുണ്ടായെങ്കിലും അവയെയെല്ലാം അതിജീവിച്ച് ഏല്‍പ്പിച്ച ഉത്തരവാദിത്തം നിര്‍വഹിക്കാനായി. കോവിഡിനെത്തുടര്‍ന്ന് പല ലോജിസ്റ്റിക്സ് സ്ഥാപങ്ങളും പ്രവര്‍ത്തനം നിര്‍ത്തിയിരുന്നതിനാല്‍ ഈ കാലത്ത് ഏകദേശം 30% വളര്‍ച്ച നേടാനും സാധിച്ചു. കൂടുതല്‍ ക്‌ളയന്റുകള്‍ വന്നു. ഭക്ഷ്യോല്‍പന്നങ്ങള്‍ക്കാണ് ഈ സമയത്തും പ്രാധാന്യം നല്‍കിയത്.

വികസന കാലം

ഇതുവരെ തനിച്ച് ഓടിച്ചിരുന്ന കമ്പനി വിപുലമാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ലിറ്റ്സണ്‍. സഹായത്തിനായി മകന്‍ രഹാന്‍ ലിറ്റ്സണും ഒപ്പം ചേര്‍ന്നിരിക്കുന്നു. മിഡില്‍ ഈസ്റ്റിന് പുറമെ യുഎസ്, ഓസ്ട്രേലിയ, യൂറോപ്പ് മേഖലകളിലേക്കെല്ലാം കമ്പനിയുടെ പ്രവര്‍ത്തനം സജീവമാക്കിക്കഴിഞ്ഞു. ഹൊറൈസണ്‍ മാക്‌സ്, സ്പ്രിംഗ് വാലി ട്രേഡിംഗ്, ഗ്രീന്‍ ഗേ്‌ളാബല്‍ ട്രേഡിംഗ് മുതലായ ദുബായിലെ പ്രമുഖ ഹോള്‍സെയില്‍ ട്രേഡര്‍മാര്‍ക്കും സേവനം നല്‍കുന്നു. ലോജിസ്റ്റിക്സ് രംഗത്തെ ആഗോള ബ്രാന്‍ഡായി വളരാനുള്ള കരുത്തും ആശയവുമായാണ് കമ്പനിയുടെ കുതിപ്പ്.

പുതിയ തലമുറയ്ക്കായി

ലോജിസ്റ്റിക്സ് മേഖലയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍ക്ക് കയറ്റുമതി ഇറക്കുമതി ഡോക്യുമെന്റേഷനില്‍ ട്രെയിനിംഗും ജോര്‍ജ് ഫോര്‍വേഡേഴ്‌സ് നല്‍കുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ 1000 ല്‍ അധികം യുവാക്കളാണ് ഇവിടെനിന്നും ട്രെയിനിംഗ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഇന്റര്‍വ്യൂവിന് വരുന്ന കുട്ടികള്‍ക്ക് പ്രവര്‍ത്തി പരിചയമില്ലെന്ന് മനസിലാക്കിയതോടെയാണ് ഇത്തരമൊരു സംവിധാനം അവരെ സഹായിക്കാനും മികച്ച സ്‌കില്ലുള്ളവരെ കണ്ടെത്താനും നിലവില്‍ കൊണ്ടുവന്നത്

കപ്പല്‍ കയറിയ ആരാമം

എന്തും കയറ്റിയയക്കാമെന്ന ലിറ്റ്‌സണിന്റെ ആത്മവിശ്വാസത്തിന് മുന്നിലേക്കാണ് ഒരു ഫലവൃക്ഷത്തോട്ടം തന്നെ കയറ്റിയയക്കാമോയെന്ന വെല്ലുവിളി നിറഞ്ഞ ചോദ്യമെത്തിയത്. ദുബായ് ഷെയ്ക്കിന്റെ കൊട്ടാരത്തിലെ ഉദ്യാനത്തിലേക്കാണ് മാവിന്‍ തൈകളും റംബൂട്ടാനും പ്ലാവുമടക്കം കപ്പല്‍ കയറേണ്ടിയിരുന്നത്. ഏഷ്യയിലെ തന്നെ മികച്ച ഫലവൃക്ഷത്തോട്ട നഴ്‌സറിയായ ഹോംഗ്രോണില്‍ നിന്നുള്ള തൈകളാണ് ജീവനോടെ കടല്‍ കടത്തേണ്ടിയിരുന്നത്. ജീവനുള്ള വൃക്ഷത്തൈകള്‍ ഇരുട്ടുനിറഞ്ഞ പായ്ക്കറ്റുകളില്‍ ഒരാഴ്ച കൊണ്ട് ദുബായിലെത്തിക്കുകയെന്ന വെല്ലുവിളി ജോര്‍ജ് ഫോര്‍വേഡേഴ്‌സ് ഏറ്റെടുത്തു. ചെടികള്‍ ഒരാഴ്ച നശിച്ചുപോകാതിരിക്കാനൊരുക്കേണ്ട സംവിധാനങ്ങളെല്ലാം മനസിലാക്കി അവയനുസരിച്ച് കയറ്റിയയച്ച കേരളത്തിന്റെ സ്വന്തം ഫലവൃക്ഷങ്ങള്‍ ദുബായ് പാലസിന്റെ അങ്കണത്തില്‍ ഇപ്പോള്‍ തഴച്ചുവളരുന്നു.

Spread the love
Previous നടി കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്ക്കാരം
Next ജയസൂര്യയുടെ ചിത്രം ആണികൾ ഉപയോഗിച്ച് നിർമിച്ച് യുവാവ്

You might also like

Special Story

പെറ്റ് തെറാപ്പി: ഒരു വരുമാന മാര്‍ഗം

വീടുകളില്‍ വളര്‍ത്തുമൃഗങ്ങളും പക്ഷികളുമായി ദിവസം മുഴുവന്‍ എന്‍ഗേജ്ഡ് ആയിരിക്കുന്നവര്‍ക്കു വരുമാനം നേടാന്‍ ഒരു എളുപ്പവഴിയാണ് പെറ്റ് തെറാപ്പി. ഇന്ന് കേരളത്തില്‍ പ്രചുരപ്രചാരം സിദ്ധിച്ചിരിക്കുന്ന ഒരു ചികിത്സാ സമ്പ്രദായം കൂടിയാണിത്. മത്സ്യങ്ങള്‍, പക്ഷികള്‍, മൃഗങ്ങള്‍ എന്നിവയുടെ അലങ്കാര വര്‍ഗത്തില്‍പ്പെട്ട ഇനങ്ങളെ ഉപയോഗിച്ച് രോഗം

Spread the love
NEWS

സോപ്പുപൊടി നിര്‍മാണത്തിലൂടെ നേടാം ആഴ്ചയില്‍ 5000 രൂപ വരുമാനം

നമ്മുടെ നാട്ടില്‍ നിത്യേന ആവശ്യം ഉയര്‍ന്നുവരുന്ന ഒന്നാണ് സോപ്പുപൊടി. ബ്രാന്‍ഡഡ് സോപ്പുപൊടികള്‍ക്ക് പോക്കറ്റ് കാലിയാക്കുന്ന വില ആണ് ഇന്ന് ഈടാക്കുന്നത്. സാധാരണക്കാരന് താങ്ങാനാവുന്ന വിലയില്‍ നല്ലയിനം സോപ്പുപൊടി മാര്‍ക്കറ്റില്‍ നല്ലൊരു ബ്രാന്‍ഡ് നെയ്മില്‍ ലഭ്യമായാല്‍ യാതൊരു പരസ്യവും കൂടാതെ തന്നെ മൗത്ത്

Spread the love
Home Slider

സംഗീത ജ്വല്ലറി; പരിശുദ്ധം, വിശ്വസ്തം ഈ ആഭരണസഞ്ചാരം

മലയാളിയുടെ സ്വര്‍ണ്ണമോഹങ്ങള്‍ക്കൊപ്പം നടന്ന ജ്വല്ലറി. ആഭരണരംഗത്തെ പുതിയ കാര്യങ്ങള്‍ കേരളത്തില്‍ ആദ്യമായി പരിചയപ്പെടുത്തിയ ആഭരണക്കട. ഇത്തരത്തില്‍ അനവധി വിശേഷണങ്ങള്‍ നില്‍ക്കുന്നുണ്ട്, എറണാകുളം രാജാജി റോഡിലെ സംഗീത ജ്വല്ലറിയോടൊപ്പം. പരിശുദ്ധിയുടേയും ഗുണമേന്മയുടേയും അവകാശവാദവുമായി വന്‍കിടക്കാര്‍ പരസ്യങ്ങളിലൂടെ കളം നിറയുമ്പോള്‍, പ്രായോഗികതയുടെ പാഠങ്ങളായിരുന്നു സംഗീത

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply