ഇനി ഇ-സിമ്മുകളുടെ കാലം

ഇനി ഇ-സിമ്മുകളുടെ കാലം

ഇപ്പോള്‍ ടെക്‌നോളജി ഇ-സിമ്മില്‍ എത്തി നില്‍ക്കുകയാണ്. ഐ ഫോണിന്റെ പുതിയ മോഡലുകളായ ഐഫോണ്‍ XS, ഐഫോണ്‍ XS Max എന്നിവ പുറത്തിറങ്ങിയതോടെ ലോകം മുഴുവന്‍ ചര്‍ച്ചയായിരിക്കുകയാണ് ഇ- സിം. ആദ്യമായാണ് ആപ്പിള്‍ ഡ്യൂവല്‍ സിം സൗകര്യമുള്ള ഐ ഫോണ്‍ മോഡലുകള്‍ പുറത്തിറക്കുന്നത്, ചൈന ഒഴികെയുള്ള രാജ്യങ്ങളില്‍ സെക്കന്റ് സിം ഇ-സിം ആയിരിക്കുമെന്നും ആപ്പിള്‍ പ്രഖ്യാപിച്ചിരുന്നു.

എന്താണ് ഇ-സിം കാര്‍ഡ്?

വിവിധ കണക്ഷനുകള്‍ക്കു വേണ്ടി സിമ്മുകള്‍ കൊണ്ട് നടക്കാതെ ഓരോ ഫോണിനും ഒരു സിം കാര്‍ഡ് എന്ന സംവിധാനത്തിലേക്കു മാറും. പുതിയൊരു കണക്ഷന്‍ എടുക്കുമ്പോള്‍ ആ കണക്ഷന്റെ ഐ ഡി ഇ ഫോണില്‍ നല്‍കിയാല്‍ മതി. സ്മാര്‍ട്ട് ഡിവൈസുകളുടെ മദര്‍ ബോര്‍ഡുകളില്‍ അഭിവാജ്യ ഭാഗമായ രീതിയില്‍ വെര്‍ച്വല്‍ സ്‌പേസില്‍ ആയിരിക്കും ഇനി സിമ്മുകളുടെ സ്ഥാനം. ആഗോള മൊബൈല്‍ നെറ്റ്വര്‍ക്ക് ഓപറേറ്റേഴ്‌സിന്റെ അസ്സോസിയേഷനായ ജി.എസ്.എം.എ (Group Special Mobile Association) ആണ് ഇ-സിം എന്ന ആശയം മുന്നോട്ടു വച്ചതും വികസിപ്പിച്ചച്ചതും.

ഒരു നമ്പറും ഒരു പ്ലാനും വിവിധ ഡിവൈസുകളില്‍ ഉപയോഗിക്കാം എന്നത് ഇ-സിമ്മിന്റെ മറ്റൊരു പ്രത്യേകതയാണ്. ഉദാഹരണത്തിന്, ഐഫോണില്‍ ഉപയോഗിക്കുന്ന അതെ നമ്പര്‍ തന്നെ ആപ്പിളിന്റെ സ്മാര്‍ട്ട് വാച്ചിലും സെറ്റ് ചെയ്യാം. രാജ്യങ്ങളില്‍ നിന്നും രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് വളരെയേറെ പ്രയോജനപ്പെടുന്ന ഒന്നാണ് ഇ-സിം സംവിധാനം. ഓരോ രാജ്യത്തേക്കും കടക്കുമ്‌ബോള്‍ സിമ്മുകള്‍ മാറ്റി ഇടേണ്ടി വരില്ല. അതാത് രാജ്യങ്ങളിലെ മൊബൈല്‍ സര്‍വീസ് ദാതാക്കളില്‍ നിന്ന് ലഭിക്കുന്ന ഐ ഡി ഇ-സിമ്മുള്ള ഫോണില്‍ മാറ്റി നല്‍കിയാല്‍ മതിയാകും. ഇതിനെല്ലാം പുറമെ, കുറേ സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് അവ നഷ്ടപ്പെടാനുള്ള സാധ്യതയും ഇല്ലാതാക്കുന്നു.

ഇലക്ട്രോണിക് സിം അഥവാ ഇ-സിം, ഇതുവരെ നാം കണ്ട ഭൗതികമായ കാര്‍ഡ് സങ്കല്‍പ്പത്തെ ഇല്ലാതാക്കുന്നു. വിവിധ ടെലികോം കമ്ബനികളുടെ സേവനം ലഭ്യമാകാനായി പല സിമ്മുകള്‍ എന്ന സങ്കല്‍പ്പത്തില്‍ നിന്നും ഒരു ഫോണിന് ഒരു സിം എന്നത്തിലേക്കാണ് ഇ-സിം നമ്മെ കൂട്ടി കൊണ്ടു പോകുന്നത്. ഇനി പുതിയ കണക്ഷന്‍ എടുക്കുന്നതിനായി പുതിയ സിം കാര്‍ഡ് വാങ്ങേണ്ടതില്ല. ഓരോ ഫോണിലും സിമ്മിനു പകരമായി പുതിയ നിലവാരത്തിലുള്ള ഇലക്ട്രോണിക് ചിപ്പ് അഥവാ എംബഡഡ് സിം (ഇ-സിം) ഉണ്ടാകും. ഇതോടു കൂടി ലോകം മുഴുവന്‍ ഇപ്പോള്‍ ഇ-സിമ്മിനെക്കുറിച്ചാണ് ചര്‍ച്ച.

Previous വിമാനത്തില്‍ കൊതുക്: ഇന്‍ഡിഗോ എയര്‍ലൈന്‍സിന് 1.35 ലക്ഷം രൂപ പിഴ
Next തെറ്റായ ദിശയില്‍ വാഹനമോടിച്ചാല്‍ ക്രിമിനല്‍ കേസ്: കൂടെ ജയില്‍വാസവും

You might also like

TECH

ലോങ്മാര്‍ച്ച് 8 റോക്കറ്റ് : അമേരിക്കയെ വെല്ലുവിളിച്ച് ചൈന

അമേരിക്കയുടെ ബഹിരാകാശ സാങ്കേതിക ഗവേഷണ സ്ഥാപനമായ സ്‌പേസ് എക്‌സിനെ വെല്ലുവിളിച്ച് ചൈന. സ്‌പേസ് എക്‌സിന്റെ സമീപകാലനേട്ടങ്ങള്‍ വെല്ലുവിളിയാണെന്ന് ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ചൈന എയറോ സ്‌പേസ് സയന്‍സ് ആന്റ് ടെക്‌നോളജി കോര്‍പ്പറേഷന്‍ പ്രഖ്യാപിച്ചു. പുനരുപയോഗം സാധ്യമാകുന്ന റോക്കറ്റുകളെ അവതരിപ്പിച്ച അമേരിക്കയ്ക്ക് അതേ

NEWS

മാര്‍ക്കറ്റ് പിടിക്കാന്‍ ഷവോമി ടിവി

ഇന്ത്യന്‍ ടെലിവിഷന്‍ വിപണി പിടിച്ചടക്കാന്‍ പുതിയ ടിവിയുമായി ഷവോമി. 32, 43, 55 ഇഞ്ച് സ്‌ക്രീനുകളുമായാണ് ഷവോമിയുടെ വരവ്. കുറഞ്ഞവിലക്ക് അത്യുഗ്രന്‍ ഫീച്ചറുകള്‍ നല്‍കി സ്മാര്‍ട് ഫോണ്‍ വിപണി കൈയടക്കിയതുപോലെ മുന്‍നിര ബ്രാന്‍ഡുകള്‍ക്ക് വെല്ലുവിളിയുമായാണ് ഷവോമി ടിവിയും എത്തുന്നത്. മുന്‍നിര ബ്രാന്‍ഡുകളായ

TECH

ഹുവായ്‌യുടെ പുതിയ മോഡലുകള്‍ ഒക്ടോബര്‍ 16ന് വിപണിയില്‍

പുതിയ ഫോണുകളുമായി ഹുവായ്. പുതിയ രണ്ടു ഫോണുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഹുവായ്. മേറ്റ് 20, മേറ്റ് 20 പ്രോ എന്നീ ഫോണുകള്‍ ഒക്ടോബര്‍ 16നായിരിക്കും പുറത്തിറക്കുക. നോച്ച് ഡിസ്പ്ലേ,റിയര്‍ മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ,ഡ്യുവല്‍ റിയര്‍ ക്യാമറ, 4,000 എംഎഎഎച്ച് ബാറ്ററി

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply