ആഗോള ജനിതക ഉച്ചകോടിക്ക് ഇന്ത്യആദ്യമായി ആതിഥ്യമരുളും

ആഗോള ജനിതക ഉച്ചകോടിക്ക് ഇന്ത്യആദ്യമായി ആതിഥ്യമരുളും

ജനിതക സാങ്കേതിക വിദ്യാ ഗുണഭോക്താക്കളുടെ കൂട്ടായ്മയായ ദി ഗ്ലോബല്‍ ബയോ – ഇന്ത്യ 2019 ഉച്ചകോടി ഇതാദ്യമായി ഇന്ത്യയില്‍ നടക്കും.   അടുത്തമാസം 21 മുതല്‍ 23 വരെ ഡല്‍ഹിയിലാണ് ഉച്ചകോടി നടക്കുക.  ആഗോള ജനിതക സാങ്കേതിക വിദ്യാ സമൂഹത്തെ  മൂലധന നിക്ഷേപത്തിന് ആകര്‍ഷിക്കുന്നതിന്  ഇന്ത്യ ആദ്യമായി ഒരു മഹാ സമ്മേളനത്തിന് ആതിഥ്യം വഹിക്കുകയാണ്. അതില്‍ നാം നമ്മുടെ തദ്ദേശിയ ശക്തികളും, ഇവിടുത്തെ പ്രതിഭകളുടെ ശേഖരവും അവരുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും പ്രദര്‍ശിപ്പിക്കുമെന്ന് എന്ന്  ഇതിനു മുന്നോടിയായി ഡല്‍ഹിയില്‍ നടന്നചടങ്ങില്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക, ഭൗമശാസ്ത്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ.ഹര്‍ഷ വര്‍ദ്ധന്‍ പറഞ്ഞു.

 

ശാസ്ത്ര ഗവേഷണത്തിലും അതിന്റെ പരിഭാഷയിലും വാണിജ്യവത്ക്കരണത്തിലുമുള്ള ഇന്ത്യയുടെ നിരന്തരമായ പ്രതിബദ്ധതയും ഡോ. ഹര്‍ഷ വര്‍ദ്ധന്‍ വ്യക്തമാക്കി. മാത്രവുമല്ല  ഇന്ത്യയുടെ ശേഷികള്‍ പ്രദര്‍ശിപ്പിക്കുന്നതിനും,  നിക്ഷേപ അവസരങ്ങളും പുതിയ പങ്കാളിത്തങ്ങളും വികസിപ്പിക്കുന്നതിനുമുള്ള വലിയ അവസരമായി  ഈ ഉച്ചകോടിയെ മാറ്റാമെന്നും അദ്ദേഹം പറഞ്ഞു.

 

ഗ്ലോബല്‍ ബയോ ഇന്ത്യ -2019 ന്റെ ലഘുലേഖയുടെ പ്രകാശനവും ചടങ്ങില്‍ നടന്നു.
ജനിതക സാങ്കേതിക വകുപ്പ്, കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം അതിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ബയോടെക്‌നോളജി ഇന്‍ഡസ്ട്രി റിസേര്‍ച്ച് അസിസ്റ്റന്‍സ് കൗണ്‍സില്‍ എന്നിവയാണ് ഉച്ചകോടിയുടെ സംഘാടകര്‍.

 

30 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍,250 നവ സംരംഭകര്‍, 200 പ്രദര്‍ശകര്‍ എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍, വിവിധ സ്ഥാപനങ്ങള്‍, നിക്ഷേപകര്‍ ഉള്‍പ്പെടെ മൊത്തം 3500 പേരെയാണ് പ്രതീക്ഷിക്കുന്നത്.
പ്രാദേശിക ഗവേഷണ ശേഷി ശാക്തീകരണം, ജനിതക സംരംഭകത്വം, നിക്ഷേപം,  ഗ്രാമീണ ഇന്ത്യയിലും രാജ്യത്തെ 2,3 നിരകളിലുള്ള നഗരങ്ങളിലും സാങ്കേതിക വിദ്യയുടെ വിതരണം എന്നിവയാണ് ഇതില്‍ നിന്നു പ്രതീക്ഷിക്കുന്നത്.

 

ഇന്ത്യ ലക്ഷ്യം വച്ചിരിക്കുന്ന 5 ട്രില്ല്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയിലേയ്ക്ക് മികച്ച സംഭാവന നല്കാനും,  രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദന വര്‍ധനവിനുമുള്ള സുപ്രധാന ഉപകരണങ്ങളിലൊന്നായി ജനിതക സാങ്കേതിക വിദ്യയെ അംഗീകരിച്ചിട്ടുള്ളതാണ്. നിലവില്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ സ്ഥാനം 51 ബില്യണ്‍ ഡോളറാണ്. ഇപ്പോള്‍ നാം നീങ്ങിക്കൊണ്ടിരിക്കുന്നത് 150 ബില്യണ്‍ ഡോളറിലേയ്ക്കാണ്.
ഇന്ത്യയില്‍ ആദ്യമായിട്ടാണ് നടക്കാന്‍ പോകുന്ന ഏറ്റവും വലിയ ജനിതകവിദ്യാ ഗുണഭോക്തൃ കൂട്ടായമയെന്ന നിലയില്‍ ഉച്ചകോടിക്ക് വലിയ പ്രസക്തിയുണ്ട്.

 

 

Spread the love
Previous കെ.എസ്.എഫ്.ഡി.സിയുടെ വനിതാചലച്ചിത്ര സംരംഭങ്ങൾ: തിരക്കഥകൾ തിരഞ്ഞെടുത്തു
Next ഇരുമ്പാണി നിര്‍മിച്ച് മാസം 80,000 സ്വന്തമാക്കാം

You might also like

NEWS

കോവിഡ് കാല നടപടികൾ ബാങ്കുകളെ ബാധിക്കുമെന്ന് റിസർവ് ബാങ്ക്

കോവിഡ് കാല നടപടികൾ ബാങ്കുകളെ ബാധിക്കുമെന്ന് റിസർവ് ബാങ്ക്. വായ്പകൾക്ക് ഏർപ്പെടുത്തിയ മൊറട്ടോറിയവും പലിശ തിരിച്ചടവ് വൈകിപ്പിക്കുന്നതും വായ്പ പുനഃക്രമീകരണവും എല്ലാം ബാങ്കുകളെ പ്രതികൂലമായി ബാധിക്കും. ബാങ്കുകളുടെ കിട്ടാക്കടത്തിന്റെ തോത് ഗണ്യമായി വർധിക്കുമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി. ഇന്നലെ പുറത്തുവിട്ട വാർഷിക

Spread the love
Business News

മാറി ചിന്തിച്ച ബ്രാൻഡ്

അര്‍ഫാസ്, മാനേജിങ്ങ് ഡയറക്ടര്‍, ഗ്ലാസ് ഡെക്കോര്‍, കോഴിക്കോട് കോവിഡ് കാലം എല്ലാ സംരംഭകരേയും സംബന്ധിച്ച് വെല്ലുവിളിയുടെ കാലമായിരുന്നു. ബിസിനസുകള്‍ കുറഞ്ഞതോടെ പലരും ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയോ ശമ്പളം വെട്ടിച്ചുരുക്കുകയോ ചെയ്തു. എന്നാല്‍ പുതിയ നയങ്ങളിലൂടെ ബിസിനസിനെയും ജീവനക്കാരെയും സംരക്ഷിച്ച സംരംഭകരുമുണ്ട്. ഓണ്‍ലൈനിലൂടെ

Spread the love
SPECIAL STORY

ഇളനിര്‍ ചിപ്‌സ്, സീറോ ശതമാനം കൊളസ്‌ട്രോള്‍

ബൈജു നെടുങ്കേരി കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഒരുകാലത്ത് നാളികേരത്തിന്റെ സംഭാവന വളരെ വലുതായിരുന്നു. ഇടക്കാലത്ത് നാളികേരത്തിന്റെ വിലയിടിവ് കേര കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരുന്നെങ്കിലും നാളികേരത്തിനും അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്കും ആദ്യ കാലത്തുണ്ടായ വില വര്‍ധനവ് ഈ മേഖലയ്ക്ക് വളരെ ആശ്വാസം പകര്‍ന്നിട്ടുണ്ട്. നാളികേരത്തില്‍ നിന്നും

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply