ട്രെയിലറിനൊരു ആസ്വാദനം : ഹൃദയത്തില്‍ തൊടാന്‍ തൊട്ടപ്പന്‍ : ട്രെയിലര്‍ കാണാം

ട്രെയിലറിനൊരു ആസ്വാദനം : ഹൃദയത്തില്‍ തൊടാന്‍ തൊട്ടപ്പന്‍ : ട്രെയിലര്‍ കാണാം

” ആശാനവളുടെ അപ്പനൊന്നുമല്ലല്ലോ…” ആ ഒരൊറ്റ വാചകമേയുളളൂ. രക്തബന്ധത്തിന്റെ ഇഴകളില്‍ കോര്‍ത്തു മാത്രമേ ബന്ധങ്ങളുടെ ആഴമളക്കാന്‍ കഴിയൂ എന്ന ബോധത്തിന്റെ പ്രതലങ്ങളില്‍ എഴുതിച്ചേര്‍ക്കുന്ന വാചകം. ജീവിതത്തിന്റെ വരമ്പുകളില്‍ ചിലരെങ്കില്‍ ഈ വാചകത്തില്‍ തട്ടി ഇടറിവീണിട്ടുണ്ടാവും. ചോര പൊടിയുന്ന പോലെ കണ്ണു നിറഞ്ഞിട്ടുണ്ടാവും. വേദനയൊരു മുഴയായി തൊണ്ടയില്‍ ശേഷിച്ചിട്ടുണ്ടാവും. റിലീസിന്റെ രണ്ടരമണിക്കൂറിനൊടുവില്‍ റിവ്യൂ എന്ന ഓമനപ്പേരിട്ടു സിനിമയുടെ വിധി, അക്ഷരങ്ങളാല്‍ നിര്‍ണ്ണയിക്കുന്ന പതിവുരീതികള്‍ ഉപേക്ഷിച്ച് തൊട്ടപ്പന്റെ ട്രെയിലറിനൊരു ആസ്വാദനം വരുന്നതു അതേ വാചകത്തില്‍ തട്ടിയാണ്.. ആശാനവളുടെ അപ്പനൊന്നുമല്ലല്ലോ. അത്ര തീവ്രമാണ് ആ വാചകത്തില്‍ മനസുരുകി വീഴുന്നവരുടെ വേദനയെന്നു ട്രെയിലറിലൂടെത്തന്നെ വിനായകന്റെ കഥാപാത്രം വ്യക്തമാക്കിത്തരുന്നു.

 

നിസഹായനായി,അവളെന്റെ കൊച്ചാടാ,  എന്നു വാക്കുകളിലൂടെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന ഇത്താക്ക്. വിനായകനില്‍ ഇത്താക്ക് ഭഭ്രമാണ്. ജീവിതവഴികളില്‍ ചില ബോധ്യപ്പെടുത്തുകളിലുടെ വിഫലശ്രമത്തിലാണു പലരും ഇടറിപോകുന്നത്. വിനായകന്‍ അവതരിപ്പിക്കുന്ന ഇത്താക്കില്‍ വേദനിപ്പിക്കുന്ന ആ ശ്രമങ്ങളുടെ ഭാവങ്ങള്‍ ഭദ്രമാവുമ്പോള്‍, ട്രെയിലറില്‍ പോലും കാഴ്ച്ചക്കാരന്റെ കണ്ണു നിറയുന്നുണ്ട്.

അടുത്തകാലം വരെ ജീവിതഗന്ധിയെന്ന വാക്കു മുന്നില്‍ ചേരുന്ന സിനിമകളില്‍പ്പോലും ചില ജീവിതങ്ങള്‍ മാത്രമേ കാണാന്‍ കഴിയുമായിരുന്നുള്ളൂ. ഇങ്ങനെയും ചില ജീവിതങ്ങളുണ്ടെന്നു പറയാന്‍ മലയാള സിനിമ മടിച്ചു നിന്നു, അറച്ചു നിന്നു. കമ്മട്ടിപ്പാടത്തില്‍ തുടങ്ങി തൊട്ടപ്പനിലെത്തുമ്പോള്‍ അത്തരം ചില ജീവിതങ്ങള്‍ കൂടി അഭ്രപാളിയില്‍ അറപ്പൊന്നുമില്ലാതെ രേഖപ്പെടുത്തുകയാണ്. ബന്ധങ്ങളുടെ തീവ്രതയും ഇഴയടുപ്പങ്ങളും വരേണ്യകുടുംബങ്ങളില്‍ മാത്രമല്ലെന്നു ബോധ്യപ്പെടുത്തുകയാണ്. മനുഷ്യനെന്ന ഒരൊറ്റ വിശേഷണത്തിനു കീഴില്‍ കുരുങ്ങിക്കിടക്കുന്നവരെല്ലാം ഒരേ ജീവിതക്കടവുകള്‍ താണ്ടുന്നവരെന്നു ബോധ്യപ്പെടുത്തുകയാണ്.

 

മലയാള സിനിമയില്‍ വിനായകനു ചില നിയോഗങ്ങളുണ്ട്. ഗംഗയേയും തൊട്ടപ്പനേയും പോലെ ചില കഥാപാത്രങ്ങളെ തന്നിലേക്കാവഹിച്ചു ജീവന്‍ പകരാനുള്ള നിയോഗം. ആ നിയോഗം നിറവേറ്റുകയാണദ്ദേഹം.

 

ഫ്രാന്‍സിസ് നൊറോണയുടെ കഥയില്‍ ഷാനവാസ് ബാവക്കുട്ടിയാണു തൊട്ടപ്പന്‍ സംവിധാനം ചെയ്തിരിക്കുന്നത്. റോഷന്‍ മാത്യൂ, ദിലീഷ് പോത്തന്‍, ലാല്‍, മഞ്ജു, ബിനോയ് നമ്പാല തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥാകൃത്തും എഴുത്തുകാരനുമായ രഘുനാഥ് പലേരിയും ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ എത്തുന്നുണ്ട്. മെയ് അഞ്ചിനു ചിത്രം തിയറ്ററില്‍ എത്തും.

ട്രെയിലര്‍ കാണാം : –

 

Spread the love
Previous പരിസ്ഥിതി ഫോട്ടോഗ്രാഫി മത്സരം : അവസാനതീയതി ജൂണ്‍ 25
Next നിപ വൈറസ് : അറിയേണ്ടതെല്ലാം

You might also like

Movie News

ഭാവന-നവീന്‍ വിവാഹം 22ന്

മലയാളത്തിന്റെ പ്രിയ താരം ഭാവനയും കന്നട നിര്‍മ്മാതാവ് നവീനും തമ്മിലുള്ള വിവാഹം ഡിസംബര്‍ 22, വെള്ളിയാഴ്ച നടക്കും. ലളിതമായി നടത്തപ്പെടുന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുകയെന്നാണ് റിപ്പോര്‍ട്ട്. Spread the love

Spread the love
Movie News

പൃഥിരാജിന്റെ നായികയായി വാമിഖ വീണ്ടും മലയാളത്തിലേക്ക്

ടോവിനോ തോമസിനെ നായകനാക്കി ബസില്‍ ജോസഫ് സംവിധാനം ചെയ്ത ഗോദ എന്ന ചിത്രത്തില്‍ നായികയായെത്തിയ പഞ്ചാബി സുന്ദരി വാമിഖ വീണ്ടും മലയാളത്തിലേക്ക്. പൃഥിരാജിന്റെ നായികയായാണ് വാമിഖ മലയാളത്തിലേക്ക് മടങ്ങി വരുന്നത്. സോണി പിക്‌ച്ചേഴ്‌സുമായി ചേര്‍ന്ന് പൃഥിരാജ് നിര്‍മ്മിക്കുന്ന നയന്‍ എന്ന ചിത്രത്തിലാണ്

Spread the love
Movie News

ക്രിഷ് 4 ൽ നായികയായി പ്രിയങ്ക ചോപ്ര

ക്രിഷ് 4 ൽ ഹൃതിക് റോഷന്റെ നായികയായി പ്രിയങ്ക ചോപ്ര എത്തുന്നു. അമേരിക്കൻ ഗായകൻ നിക് ജൊനാസുമായി പ്രിയങ്കയുടെ വിവാഹമുടൻ നടക്കാൻ പോകുകയാണ്. വിവാഹത്തിന് ശേഷമായിരിക്കും ക്രിഷിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. അതേസമയം തന്നെ സൽമാൻ ഖാൻ നായകനാകുന്ന ഭാരതിയിൽ നിന്നും വിവാഹത്തിരക്കുകൾ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply