തേപ്പുകാരി-അയേണ്‍ ബോക്സുമായി ഗ്രാമത്ത് പസുങ്ക മ്യൂസിക്കല്‍ ബാന്റ്

തേപ്പുകാരി-അയേണ്‍ ബോക്സുമായി ഗ്രാമത്ത് പസുങ്ക മ്യൂസിക്കല്‍ ബാന്റ്

‘ഗ്രാമത്ത് പസുങ്ക മ്യൂസിക്കല്‍’, തമിഴ് സംഗീത ലോകത്ത് ശ്രദ്ധേയമായ ബാന്റ്. തമിഴ് സംഗീതം മാത്രമല്ല മലയാളവും ഹിന്ദിയും തങ്ങള്‍ക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണിപ്പോള്‍. തമിഴിലെ തനി നാടന്‍ താളങ്ങളും ശൈലികളും കൂട്ടിയിണക്കി അല്‍പ്പം റാപ്പും കൂടി ചേര്‍ത്ത് തയ്യാറാക്കിയ ഗ്രാമത്ത് പസുങ്കയുടെ പാട്ടുകള്‍ക്ക് ആരാധകര്‍ ഏറെയാണ്. അതുകൊണ്ടുതന്നെ അതിവേഗം വൈറലാകാറുണ്ട് ഈ ബാന്റിന്റെ പാട്ടുകള്‍. ഇപ്പോള്‍ മലയാളത്തിലും തങ്ങളുടെ വരവ് അറിയിക്കുകയാണ് ഈ സംഗീത സംഘം. തേപ്പുകാരി-അയേണ്‍ ബോക്സ് എന്ന പേരിലെത്തുന്ന മലയാള ഗാനത്തിലും നാടന്‍ താളങ്ങളും ശൈലികളുമാണ് ഉപയോഗിച്ചിരിക്കുന്നത്. ഗാനത്തിന്റെ മലയാളം വേര്‍ഷന് യൂ ട്യൂബില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.

 

 

മലയാളവും തമിഴും ഒരൊറ്റ ഭാഷ പോലെ കോര്‍ത്തിണക്കി തയാറാക്കിയ തേപ്പുകാരി-അയേണ്‍ ബോക്സില്‍ ഹിന്ദി വരികളുമുണ്ട്. സ്റ്റുഡിയോ വിഷ്വലുകളും മോഷന്‍ ഇമേജുകളും നിരവധി മുഖങ്ങളും കോര്‍ത്തിണക്കിയ പാട്ടിന്റെ മേക്കിംഗിലുമുണ്ട് വ്യത്യസ്തത. ഈ ഗാനത്തിന്റെ സംവിധാനം നിര്‍വഹിച്ചത് തൗഫിക് സ്മാര്‍ട്ടാണ്. പോരടിക്കുന്ന കഥാപാത്രങ്ങളായി വേഷമിടുന്നത് തൗഫീഖും സിന്‍തിയയും. തേപ്പുകാരി-അയേണ്‍ ബോക്സിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്തത് ഗ്രാമത്ത് പസങ്ക മ്യൂസിക്കലാണ്. ഈ ഗ്രൂപ്പിലെ സന്തോഷ് ശിവ ഷണ്‍മുഖന്‍ പാട്ട് ചിട്ടപ്പെടുത്തുകയും പ്രോഗ്രാം ചെയ്യുകയും ചെയ്തു. അഡിഷ്ണല്‍ പ്രോഗ്രാമിംഗ് സുനില്‍ നിര്‍വഹിച്ചു. മലയാളം വരികള്‍ എഴുതിയത് അനിഷ് കുമാറും തമിഴ് വരികളെഴുതിയത് തൗഫിഖും ഹിന്ദി വരികളെഴുതിയത് വിശാല്‍ സിംഗുമാണ്.

 

 

സായ്റാം, ധരണി എന്നിവര്‍ ചേര്‍ന്ന് മലയാളത്തില്‍ പാടിയപ്പോള്‍ സായ്റാമിനൊപ്പം ശ്രീജ തമിഴില്‍ പാടി. വിശാല്‍ സിംഗും ശിവാലിയും ചേര്‍ന്നാണ് ഹിന്ദി വരികളുടെ ആലാപനം. വിക്കിയും സുനിലും ശബ്ദം നല്‍കിയിട്ടുണ്ട്. വാദ്യോപകരണങ്ങള്‍ ലൈവായി അവതരിപ്പിച്ചത് കാര്‍ത്തിക് വംശി. നാദസ്വരം ബാലയുടേതാണ്. ഗിഫ്റ്റ്സണ്‍ ദുരൈയാണ് ലൈവ് കോ- ഓര്‍ഡിനേഷന്‍ നിര്‍വഹിച്ചത്. വേദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കണ്ണ ശേഖരന്‍ നിര്‍മിച്ച ഈ ആല്‍ബം ഗാനത്തിന് അഭി അദ്വിക് ഛായാഗ്രഹണവും സുനില്‍ മിക്സിംഗും നിര്‍വഹിച്ചു. പോക്കറ്റ് മീഡിയ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറങ്ങിയിട്ടുള്ളത്.

 

Spread the love
Previous സുരക്ഷിതയാണെന്ന് മഞ്ജു വാര്യര്‍ : ഏവര്‍ക്കും നന്ദി : കനത്ത മഞ്ഞുവീഴ്ച്ചയില്‍ നിന്നും രക്ഷപ്പെടുന്ന വീഡിയോ കാണാം
Next ഓണക്കാലത്ത് ആക്സിസ് ബാങ്കിന്റെ എന്‍ആര്‍ഐ ഹോം കമിംഗ് കാര്‍ണിവല്‍

You might also like

Movie News

സൂപ്പര്‍ ഹീറോകളുടെ സൃഷ്ടാവ് സ്റ്റാന്‍ ലീ അന്തരിച്ചു

ലൊസാഞ്ചലസ്: സ്പൈഡര്‍മാന്‍, അയണ്‍മാന്‍, ഹാള്‍ക്ക്, തോര്‍, ഡോക്ടര്‍, സ്ട്രേഞ്ച് തുടങ്ങിയ സൃഷ്ടികളിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ സ്റ്റാന്‍ ലീ (95) അന്തരിച്ചു. ലോസ് ഏഞ്ചല്‍സിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ജാക്ക് കേര്‍വബി, സ്റ്റീവ് ഡിറ്റ്കോ തുടങ്ങിയ ആര്‍ട്ടിസ്റ്റുകളുമായി ചേര്‍ന്നാണ് സൂപ്പര്‍ ഹീറോകളെ

Spread the love
MOVIES

ജാനുവായി ഭാവന : 99 ട്രെയിലര്‍ കാണാം

വിജയ് സേതുപതിയും തൃഷയും മനോഹരമാക്കിയ 96 എന്ന സിനിമയുടെ കന്നഡ പതിപ്പിന്റെ ട്രെയിലര്‍ എത്തി. 99 എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ റാമും ജാനുവുമായി എത്തുന്നതു ഗണേശും മലയാളി നടി ഭാവനയുമാണ്. പ്രീതം ഗബ്ബിയാണു 99 സംവിധാനം ചെയ്യുന്നത്.   കഴിഞ്ഞദിവസം റിലീസ്

Spread the love
MOVIES

‘പിന്‍നിരയില്‍ നിന്നും മുന്‍നിരയിലേക്ക്’; ടോവിനോയുടെ സിനിമാപ്രവേശം ഇങ്ങനെ

സിനിമയില്‍ ഒരു ഡയലോഗ് പോലുമില്ലാതെ ഏറെക്കാലം അപ്രധാനവേഷങ്ങളില്‍ മാത്രം ഒതുങ്ങിനിന്ന കലാകാരന്മാര്‍ നിരവധിയാണ്. അതില്‍ കുറെപ്പേര്‍ക്കെങ്കിലും പിന്നീട് മുന്‍നിര സ്ഥാനത്തേക്ക് എത്താനും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാനും സാധിച്ചിട്ടുണ്ട്. ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട താരമായി വളര്‍ന്ന ടോവിനോ തോമസ് എന്ന ചലച്ചിത്ര താരത്തിന്റെ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply