ടിഷ്യൂ പേപ്പര്‍ നിര്‍മാണം കുറഞ്ഞ മുതല്‍മുടക്കില്‍

കുറഞ്ഞ മുതല്‍ മുടക്കില്‍ തുടങ്ങാവുന്നതും താരതമ്യേന കൂടുതല്‍ ലാഭം നേടാവുന്നതുമായ സംരംഭങ്ങളില്‍ ഒന്നാണ് ടിഷ്യു പേപ്പര്‍ നിര്‍മ്മാണം. ചെറുകിട സംരംഭമെന്ന നിലയിലും വന്‍കിട സംരംഭമെന്ന നിലയിലും തുടങ്ങാനാകും. പേപ്പര്‍ വ്യവസായത്തിന്റെ ഭാഗമായി അടുത്തിടെയാണു ഇന്ത്യയില്‍ ടിഷ്യു പേപ്പര്‍ നിര്‍മ്മാണം വ്യാപകമായത്. ആളുകള്‍ക്കിടയില്‍ ശുചിത്വബോധം കൂടിയത് ടിഷ്യു പേപ്പര്‍ വിപണിയ്ക്ക് സാധ്യത കല്‍പ്പിക്കുന്നു. അതിലുപരി പുനചംക്രമണ സാധ്യതയുള്ള ഉല്‍പ്പന്നമായതിനാല്‍ പരിസ്ഥിതി അനുകൂലവുമാണ്.

 

ടിഷ്യു പേപ്പര്‍ നിര്‍മ്മാണം ആരംഭിക്കുന്നതിനായി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും വിവിധ തരത്തിലുള്ള ലൈസന്‍സുകള്‍ സ്വന്തമാക്കേണ്ടതും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതുമാണ്. രജിസ്ട്രാര്‍ ഓഫ് കമ്പനീസ്, ഇന്ത്യ – രജിസ്‌ട്രേഷന്‍, തദ്ദേശ മുന്‍സിപ്പല്‍ അഥോററ്റിയില്‍ നിന്നും ട്രേഡ് ലൈസന്‍സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നും എന്‍ഒസി, ഫാക്ടറി ലൈസന്‍സ്, ഉദ്യോഗ് ആധാര്‍ എംഎസ്എംഇ രജിസ്‌ട്രേഷന്‍, നികുതി രജിസ്‌ട്രേഷന്‍, കയറ്റുമതി ആഗ്രഹിക്കുന്നുവെങ്കില്‍ ഐഇസി നമ്പര്‍ എന്നിവയാണ് ഇതിനാവശ്യമായ ലൈസന്‍സുകളും രജിസ്‌ട്രേഷനും.

തൊഴിലാളികളുടെ ലഭ്യത, ഗതാഗത സൗകര്യം, വൈദ്യുതി-ജല ലഭ്യത തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചുവേണം ടിഷ്യു പേപ്പര്‍ നിര്‍മ്മാണ യൂണിറ്റ് തുടങ്ങേണ്ട സ്ഥലം തെരഞ്ഞെടുക്കാന്‍. കോര്‍ മേക്കിംഗ് ഉപകരണങ്ങള്‍, ബാന്‍ഡ് സോ കട്ടര്‍, റീവൈന്‍ഡിംഗ് മെഷീന്‍ തുടങ്ങിയ യന്ത്രസാമഗ്രികള്‍ വാങ്ങുമ്പോള്‍ വിദഗ്തരുടെ ഉപദേശം തേടാം. 1. പള്‍പ്പ് ആന്‍ഡ് ഡൈ: സോഫ്റ്റ് ടിഷ്യു പേപ്പര്‍ നിര്‍മ്മിക്കുന്നതിന്റെ ആദ്യ നടപടിക്രമം പേപ്പര്‍ പള്‍പ്പ് നിര്‍മ്മിക്കുക എന്നതാണ്. ഇതിനായി ഉപയോഗശൂന്യമായ ഫൈബറും വുഡ് പള്‍പ്പും മിക്‌സ് ചെയ്യും. പിന്നീട് ഇത് ബ്ലീച്ച് ചെയ്തു കഴുകിയെടുക്കും. തുടര്‍ന്ന് ഫൈബറില്‍ ഡൈ ചേര്‍ക്കും. സാധാരണയായി വെളുത്ത നിറമാണ് ഡൈ ആയി ഉപയോഗിക്കുക. പ്രെസ്സിംഗ്: നനവ് കളയുന്നതിനായി ടിഷ്യു നന്നായി പ്രെസ്സ് ചെയ്യും. ക്രീപിംഗ്: ആവിയില്‍ പള്‍പ്പ് ചൂടാക്കിയെടുക്കും. തുടര്‍ന്നു വലിയ മൂര്‍ച്ചയേറിയ ബ്ലേഡുകള്‍ ഉപയോഗിച്ച് ആവശ്യമായ കട്ടിയില്‍ പള്‍പ്പ് മുറിച്ചെടുക്കും. കട്ടിംഗ് ആന്‍ഡ് റീലിംഗ്: നീളമേറിയ ടിഷ്യു പേപ്പര്‍ ആവശ്യമായ വലിപ്പത്തില്‍ മുറിച്ചെടുക്കുന്ന പ്രക്രിയ ആണിത്.

Spread the love
Previous നേടാം ലക്ഷങ്ങള്‍ സ്‌ക്രാപ്പിലൂടെ
Next Two Brothers One Success Story

You might also like

NEWS

ജോലിക്കാരായ സ്ത്രീകള്‍ക്ക് ഒരു ബാങ്ക് അക്കൗണ്ട്; അറിയാം പ്രത്യേകതകള്‍

ഐസിഐസിഐ ബാങ്കിലാണ് ജോലിക്കാരായ സ്ത്രീകള്‍ക്ക് മാത്രമായി ഒരു പ്രത്യേക അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്.  ‘അഡ്വാന്റേജ് വുമണ്‍ ഓറ സേവിംഗ്‌സ് എക്കൗണ്ട്’ എന്ന പേരിലാണ് പുതിയ പദ്ധതി ഐസിഐസിഐ ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്ക് ഏറെ ഗുണകരമാകുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. അഡ്വാന്റേജ് വുമണ്‍ ഓറ

Spread the love
NEWS

റോഷ്‌നി പദ്ധതി കൂടുതല്‍ വിദ്യാലയങ്ങളിലേക്ക്‌

എറണാകുളം ജില്ലയിലെ അതിഥി സംസ്ഥാന വിദ്യാര്‍ത്ഥികളുടെ ഔപചാരിക വിദ്യാഭ്യാസം ഉറപ്പാക്കി  സമൂഹത്തിന്റെ മുന്‍ നിരയിലേക്ക് കൊണ്ടുവരുവാന്‍ ആവിഷ്‌കരിച്ച റോഷ്‌നി പദ്ധതി കൂടുതല്‍ വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. 2019-20 അദ്ധ്യയന വര്‍ഷം 1300 കുട്ടികളെ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. വിപുലീകരിച്ച പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍

Spread the love
NEWS

എയർപോർട്ട്/ലോജിസ്റ്റിക്‌സ് മാനേജ്‌മെൻറ് കോഴ്‌സ്

ടൂറിസം വകുപ്പിനു കീഴിലുള്ള കേരള ഇൻസ്റ്റിറ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ തിരുവനന്തപുരം/കൊച്ചി/തൃശ്ശൂർ കാമ്പസിൽ  എയർപോർട്ട്/ ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്  ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അൻപത് ശതമാനം മാർക്കോടു കൂടി പ്ലസ്ടൂ/ഡിഗ്രി വിജയിച്ച വിദ്യാർഥികൾക്ക് അപേക്ഷിക്കാം.   കോഴ്‌സ് കാലാവധി

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply