വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അറിഞ്ഞിരിക്കാം

വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അറിഞ്ഞിരിക്കാം

ഉയര്‍ന്ന നിലവാരത്തിലുള്ള ജീവിതമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ അതിനനുസരിച്ച് സാമ്പത്തിക വരുമാനം കൂടി ഉണ്ടാകണം. വരുമാനം വര്‍ദ്ധിപ്പിക്കാന്‍ എല്ലാവരും കുറെ ഉപദേശങ്ങളൊക്കെ തരാറുണ്ട്. ചിലവ് കുറക്കാനാണ് മിക്കവരും നമുക്ക് പറഞ്ഞു തരിക. എന്നാല്‍ അതല്ലാതെതന്നെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും.

മിക്ക ആളുകളും വരുമാനത്തിനായി ആശ്രയിക്കുന്നത് ഒരേയൊരു വരുമാന ശ്രോതസിനെയാണ്. മറിച്ച് ഒന്നില്‍ കൂടുതല്‍ വരുമാന ശ്രോതസ് ഉണ്ടെങ്കിലോ?. ഏതെങ്കിലും ഒന്നില്‍ പരാജയം നേരിട്ടാലും മറ്റ് സംരംഭങ്ങളിലൂടെ വരുമാനം മുടങ്ങാതെ ലഭിക്കും. ഏതെങ്കിലും ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നൊരാള്‍ക്ക് ബാക്കി വരുന്ന സമയങ്ങളില്‍ പാരലല്‍ ആയി മറ്റൊരു ജോലി ചെയ്യുന്നത് കൂടുതല്‍ പ്രയാസകരമാണ്. എന്നാല്‍ ഏതെങ്കിലും ഒരു കമ്പനിയില്‍ ജോലി ചെയ്യുമ്പോള്‍ തന്നെ പകരം ഒരു വരുമാന ശ്രോതസ്സ് കണ്ടെത്തണം. റിയലെസ്‌റ്റേറ്റ് ഇടപാടുകള്‍, ഇന്‍ഷൂറന്‍സുകള്‍ എന്നിവയിലൂടെ ലഭിക്കുന്ന കമ്മീഷനുകള്‍ വഴിയോ മറ്റ് ബിസിനസില്‍ നിന്നുളളതോ ആകാം. ഓഹരികള്‍ മുഖാന്തരമോ നിക്ഷേപങ്ങള്‍ വഴിയോ റെന്റ് വകയിലോ ആകാം. പ്രധാന വരുമാന ശ്രോതസിന് കോട്ടം തട്ടാത്ത രീതിയിലാണ് ഇത് ചെയ്യേണ്ടത്.

ഇതിനായ് ആദ്യം ചെയ്യേണ്ടത് എത്രയാണ് നിങ്ങള്‍ക്ക് സമ്പാദിക്കേണ്ടതെന്ന് ഉറപ്പിക്കണം. അതിനനുസൃതമായാണ് തുടര്‍ന്ന് പ്ലാന്‍ തയ്യാറാക്കേണ്ടത്. സമ്പാദിക്കേണ്ട തുകക്കനുസൃതമായി വരുമാനത്തിനുള്ള വഴികള്‍ കണ്ടെത്തണം. ഓരോ ശ്രോതസില്‍ നിന്നും എത്ര തുക ലഭിക്കും ഓരോ വര്‍ഷവും നേടേണ്ട തുക എത്ര തുടങ്ങിയവയും മുന്‍കൂട്ടി കാണണം. ഇത് നിലവിലുള്ള നിങ്ങളുടെ വരുമാനത്തെ ഇരട്ടിയാക്കാന്‍ സഹായിക്കും. സാമ്പത്തിക വിജയം നേടിയ പല സംരംഭകരും അറിഞ്ഞോ അറിയാതയോ ഇത്തരം പ്ലാനുകള്‍ അവലംബിച്ചവരാണ്.

Spread the love
Previous മാരുതിക്ക് ഇനി സ്വന്തം ഹൃദയം
Next മല്യ ഇനി മുതല്‍ പിടികിട്ടാപ്പുള്ളി

You might also like

NEWS

ട്രെയ്ന്‍ ടിക്കറ്റ് ട്രാന്‍സ്ഫര്‍ ചെയ്യാം

ഇന്ത്യന്‍ റെയ്ല്‍വെ യാത്രക്കാര്‍ക്ക് പുതിയ ഓഫറുമായെത്തുന്നു. ബുക്ക് ചെയ്ത ടിക്കറ്റ് നിബന്ധനകള്‍ക്കു വിധേയമായി ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. 24 മണിക്കൂര്‍ മുന്‍പ് രേഖാമൂലം അപേക്ഷ നല്‍കിയാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തങ്ങളുടെ ടിക്കറ്റ് മറ്റൊരാള്‍ക്ക് ട്രാന്‍സ്ഫര്‍ ചെയ്തുനല്‍കാം. അച്ഛന്‍, അമ്മ, സഹോദരന്‍,

Spread the love
Business News

എസ്.ഐ.പി വഴിയുള്ള മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം റെക്കോര്‍ഡിലേക്ക്

എസ്.ഐ.പി വഴിയുള്ള മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം റെക്കോര്‍ഡിലെത്തി. മേയ്മാസത്തെ നിക്ഷേപം 7,304 കോടി രൂപയാണ് . 9 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഏപ്രില്‍ മാസത്തെ നിക്ഷേപം 6,690 കോടി രൂപയാണ്. 2017 -18 സാമ്പത്തിക വര്‍ഷത്തില്‍ 67,190 കോടി രൂപയാണ് മൊത്തം

Spread the love
Business News

എയര്‍ടെല്‍ 99 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ പരിഷ്‌കരിച്ചു

ജിയോയുടെ 98 രൂപയുടെ പ്ലാനിന് പകരമായി എയര്‍ടെല്‍ നല്‍കി വന്നിരുന്ന 99 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകള്‍ പരിഷ്‌കരിച്ചു. പുതുക്കിയ നിരക്ക് അനുസരിച്ച് 99 രൂപയ്ക്ക് രണ്ട് ജിബിയും, അണ്‍ലിമിറ്റഡ് കോളുകളും, ദിവസേനെ 100 എസ്. എം.എസും ലഭിക്കും. നേരെത്തെ ഈ പ്ലാനില്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply