വിപണി കീഴടക്കിയ വാഹനങ്ങള്‍

വിപണി കീഴടക്കിയ വാഹനങ്ങള്‍

യൂട്ടിലിറ്റി വാഹന മേഖലയ്ക്ക് ഇന്ന് പ്രചാരം ഏറെയാണ്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 921,780 യൂണിറ്റ് യൂട്ടിലിറ്റി വാഹനങ്ങളാണ് വിറ്റഴിക്കപ്പെട്ടത്. ഇതാ ഇന്ന് പ്രചാരത്തിലുള്ള പ്രധാന യൂട്ടിലിറ്റി വാഹനങ്ങള്‍

വിറ്റാറ ബ്രെസ: മാരുതി സുസുക്കിയുടെ വിറ്റാറ ബ്രെസ ഏറെ വിപണി വിജയമാണ് കൊയ്തത്. 36.7 ശതമാനമാണ് വാഹനത്തിന്റെ ഇത്തവണത്തെ വില്‍പ്പന.

ഹ്യൂണ്ടായ് ക്രെറ്റ: ഹ്യൂണ്ടായുടെ ക്രെറ്റ യ്ക്കാണ് ഇതില്‍ രണ്ടാസ്ഥാനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 10.56 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

 

ബൊലേറോ: തന്റെ സ്ഥാനം മെച്ചപ്പെടുത്തി മുന്നേറാന്‍ ബൊലേറോയ്ക്ക് കഴിഞ്ഞു. ഗ്രാമ പ്രദേശങ്ങളില്‍ നിന്ന് ധാരാളം പ്രതികരണങ്ങള്‍ ഈ വാഹനത്തിന് ലഭിച്ചിട്ടുണ്ട്. 10 ലക്ഷത്തോളം ബെലേറോകളാണ് ഇതുവരെ രാജ്യത്ത് വിറ്റഴിഞ്ഞത്.

ടൊയോട്ട ഇന്നോവ ക്രിസ്റ്റ: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ ഒരു സ്ഥാനം പിന്നോട്ട് പോയ ഒരു വാഹനമാണിത്. ടാക്‌സിയില്‍ നിന്നുള്ള മാറ്റമാണ് ഇന്നോവയെ പ്രിയങ്കരമാക്കിയത്.

മാരുതി എര്‍ട്ടിഗ: ടോപ്പ് അഞ്ചില്‍പ്പെട്ട എര്‍ട്ടിഗയ്ക്കും ഫീച്ചര്‍ ഏറെയാണ്. ബജറ്റിന് ഇണങ്ങുന്ന ഏര്‍ട്ടിഗയുടെ വില്‍പ്പന മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 4.11 ശതമാനം വര്‍ധിച്ചു.

 

Spread the love
Previous ഇ- വാലറ്റുകളെ അറിയാം
Next കിംഭോ ആപ്പ് അപ്രത്യക്ഷമായി

You might also like

Car

സുസുക്കിയും ടൊയോട്ടൊയും കൈകോര്‍ത്തു

പ്രമുഖ വാഹന നിര്‍മാതാക്കളായ സുസുക്കിയും ടൊയോട്ടൊയും വാഹന വിപണരംഗത്ത് കൈകോര്‍ക്കുന്നു. വിപണിയില്‍ ശക്തമായ ആധിപത്യം ഉറപ്പിക്കാനാണ് ജപ്പാനീസ് കമ്പനികളായ സുസുക്കിയും ടൊയോട്ടൊയും സഹകരിച്ചു നീങ്ങാന്‍ കരാര്‍ ഒപ്പിട്ടത്.   ധാരണപ്രകാരം ടൊയോട്ടൊ കൊറോള സുസുക്കിക്കും ബലേനോ, വിറ്റാര ബ്രെസ ടൊയോട്ടൊയ്ക്കും സ്വന്തമാകും.

Spread the love
Bike

കെടിഎം ഡ്യൂക്ക് 125 വിപണിയില്‍

  ഓസ്ട്രിയന്‍ വാഹനനിര്‍മാതാക്കളായ കെടിഎം ഏറ്റവും വിലകുറഞ്ഞ ഡ്യൂക്ക് വിപണിയിലെത്തിച്ചു. 1.18 ലക്ഷം രൂപയില്‍ 125സിസി കരുത്തുളള വാഹനമാണ് ഇത്. മോഡല്‍ നിരയില്‍ 200 ഡ്യൂക്കിനും താഴെ ഇടംകണ്ടെത്തുന്ന 125 ഡ്യൂക്ക്, ഇന്ത്യയില്‍ കെടിഎം അവതരിപ്പിക്കുന്ന ഏറ്റവും ചെറിയ ബൈക്കാണ്. 1.51

Spread the love
AUTO

ഡ്രൈവറില്ലാ ബസുകളുമായി സൗദി; സര്‍വ്വീസ് അടുത്ത വര്‍ഷം മുതല്‍

ഇനി ഡ്രൈവറില്ലാതെയും ബസ് ഓടിക്കാം. അതിനുള്ള തയ്യാറെടുപ്പിലാണ് സൗദി. കഴിഞ്ഞ ദിവസമാണ് സൗദിയില്‍ ഡ്രൈവറില്ലാതെ ഓടുന്ന ഒല്ലി, ഇസെഡ് 10 എന്നീ പേരുകളിലുള്ള ഒട്ടോമാറ്റഡ് ബസുകളുടെ പരീക്ഷണ ഓട്ടം നടത്തിയത്. ജിദ്ദയിലെ കിംങ് അബ്ദുല്ല സയന്‍സ് ആന്റ് ടെക്‌നോളജി യൂണിവേഴ്‌സിറ്റി കാമ്പസിലായിരുന്നു

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply