കേരളത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധന

കേരളത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധന

തിരുവനന്തപുരം : പ്രളയത്തിനു മുന്‍പുള്ള വിനോദസഞ്ചാരികളുടെ വളര്‍ച്ചാ നിരക്ക് വീണ്ടെടുത്ത് ഈ വര്‍ഷം രണ്ടാം പാദത്തില്‍ (ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ) കേരളത്തിലെത്തിയ വിദേശ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 14.81 ശതമാനം വര്‍ദ്ധന. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 639,271 സഞ്ചാരികളാണ് അധികമായെത്തിയത്.

പ്രളയം കാരണം കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തില്‍ വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഇടിവുണ്ടായെങ്കിലും ഈ വര്‍ഷം ഇതേ കാലയളവില്‍ 182,320 സഞ്ചാരികളെ ആകര്‍ഷിച്ച് 8.74 ശതമാനം വളര്‍ച്ച കൈവരിച്ചു. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 167,666 വിദേശ സഞ്ചാരികളായിരുന്നു എത്തിയത്. ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിലും 15.05 ശതമാനം വളര്‍ച്ച നേടാനായി. കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തില്‍ 41,49,122 ആഭ്യന്തര സഞ്ചാരികള്‍ എത്തിയിരുന്ന സ്ഥാനത്താണ് ഈ വര്‍ഷം 47,73,739 സഞ്ചാരികളെത്തിയത്. 2019 ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ ആകെ 46,12,937 വിനോദസഞ്ചാരികളാണ് എത്തിയത്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ 43,18,406 സഞ്ചാരികളുണ്ടായിരുന്നു.

വിനോദസഞ്ചാരികളുടെ വര്‍ധനയില്‍ 1.71 ലക്ഷം പേരുമായി എറണാകുളം ജില്ലയാണ് ഒന്നാമത്. 1.35 ലക്ഷം സഞ്ചാരികളുമായി ഇടുക്കിയാണ് രണ്ടാം സ്ഥാനത്ത്. 10,70,613 പേരാണ് എറണാകുളത്ത് എത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 8,98,784 ആയിരുന്നു. കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തില്‍ 3,91,674 സഞ്ചാരികളെത്തിയ സ്ഥാനത്താണ് ഈ വര്‍ഷം 5,27,311 പേരെ ഇടുക്കിയിലേക്ക് ആകര്‍ഷിക്കാനായത്. കൊല്ലവും തൃശൂരും മാറ്റിനിര്‍ത്തിയാല്‍ ബാക്കിയെല്ലാ ജില്ലകളിലും വിനോദസഞ്ചാരികളുടെ വരവില്‍ വര്‍ദ്ധനവുണ്ടായി.

 

മുന്‍ വര്‍ഷത്തെക്കാള്‍ 6,24,617 ആഭ്യന്തര വിനോദസഞ്ചാരികള്‍ അധികമായെത്തി യതിലൂടെയാണ് 15.05 ശതമാനം വളര്‍ച്ച നേടാനായത്. എറണാകുളത്ത് 1,57 ലക്ഷം ആഭ്യന്തര സഞ്ചാരികളും രണ്ടാം സ്ഥാനത്തുള്ള ഇടുക്കിയില്‍ 1.31 ലക്ഷം പേരും കൂടുതലായെത്തി. വിനോദസഞ്ചാരമേഖലയിലെ അടിസ്ഥാന സൗകര്യങ്ങളില്‍ പ്രളയം ഉണ്ടാക്കിയ നാശനഷ്ടങ്ങളെ സംസ്ഥാന സര്‍ക്കാര്‍ അതിവേഗം അതിജീവിച്ചതുകൊണ്ടാണ് രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് നേടാന്‍ കഴിഞ്ഞതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മത്സരാധിഷ്ഠിതമായ ടൂറിസം വിപണിയില്‍ സാന്നിധ്യം ഉറപ്പാക്കുന്നതിനായി ആഭ്യന്തര രാജ്യാന്തര വിപണികളില്‍ ഇതിനോടകം സമഗ്ര വിപണന തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. അതിന്റെ ഫലമാണ് ഇപ്പോള്‍ കാണുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഡിസംബര്‍ ഒഴിച്ച് മെയ് 2018 മുതല്‍ മാര്‍ച്ച് 2019 വരെയുള്ള പത്തുമാസക്കാലയളവിനുശേഷമാണ് വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ വളര്‍ച്ച നേടാനായത്. മുന്‍വര്‍ഷം രണ്ടാം പാദത്തില്‍ ആകെ 16,7666 സഞ്ചാരികളുണ്ടായിരുന്നെങ്കില്‍ ഈ വര്‍ഷം 14,654 വിദേശ സഞ്ചാരികളാണ് ഇതേ കാലയളവില്‍ അധികമായി എത്തിയത്. പ്രളയം കാരണം വിദേശ വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞെങ്കിലും പ്രളയത്തെ അതിവേഗം അതിജീവിക്കാനായി എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം അവസാനത്തോടെ തന്നെ അഭ്യന്തര സഞ്ചാരികളുടെ വരവ് സാധാരണ നിലയിലായെങ്കിലും ഈ വര്‍ഷം ആദ്യപാദം വരെ വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഇടിവ് തുടര്‍ന്നതായി ടൂറിസം സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ് പറഞ്ഞു. പ്രളയത്തെ അതിജീവിച്ചുളള ടൂറിസം വകുപ്പിന്റെ സുസ്ഥിര ദൗത്യങ്ങളുടെ ഭാഗമായാണ് നേട്ടം കൊയ്യാനാകുന്ന അവസ്ഥയിലെത്തിക്കാനായതെന്നും അവര്‍ വ്യക്തമാക്കി. ലോകത്തെമ്പാടുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് നൂതനമായ ടൂറിസം ഉല്‍പ്പന്നങ്ങള്‍ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായി സാഹസിക വിനോദസഞ്ചാരം, മഴക്കാല വിനോദസഞ്ചാരം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയതിന് ഇതിനോടകം മികച്ച ഫലങ്ങള്‍ കണ്ടുതുടങ്ങിയതായി ടൂറിസം ഡയറക്ടര്‍ പി ബാല കിരണ്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 14 ജില്ലകളില്‍ പതിനൊന്നിലും ഈ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ വിദേശ സഞ്ചാരികളുടെ വരവില്‍ വര്‍ദ്ധനവുണ്ടായി. കഴിഞ്ഞവര്‍ഷം 72,496 വിദേശ സഞ്ചാരികളെത്തിയ എറണാകുളത്ത് ഇത്തവണ 87,058 സഞ്ചാരികളെത്തി. 14,562 പേരാണ് അധികമായി വന്നത്. മുന്‍വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 4,145 പേരുടെ വര്‍ധനവ് രേഖപ്പെടുത്തി ഇത്തവണ 12,409 സഞ്ചാരികള്‍ സന്ദര്‍ശിച്ച ഇടുക്കിയാണ് രണ്ടാം സ്ഥാനത്ത്. ആലപ്പുഴ 12,904 (കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തില്‍ 9,795), കണ്ണൂര്‍ 709 (364), കാസര്‍ഗോഡ് 779 (353), കൊല്ലം 1,275 (1,203), കോട്ടയം 7,602 (5,278) കോഴിക്കോട് 4,329 (3,079), മലപ്പുറം 4,956 (2937), പാലക്കാട് 361 (293) തൃശൂര്‍ 2,649 (1,940) എന്നിങ്ങനെയാണ് വിദേശ സഞ്ചാരികളുടെ കണക്ക്.

Spread the love
Previous ഇന്ത്യയിലാദ്യമായി ഇന്‍സ്റ്റന്റ് ഡിമാറ്റ് അക്കൗണ്ടുമായി ഫെഡറല്‍ ബാങ്ക്
Next ബയോടെക്നോളജി സാങ്കേതികവിദ്യയിൽ പരിശീലനം 

You might also like

Business News

ഹുവേയ് കമ്പനി മേധാവിയുടെ മകള്‍ കാനഡയില്‍ അറസ്റ്റില്‍

പ്രമുഖ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ ഹുവേയ് കമ്പനി മേധാവിയുടെ മകള്‍ കാനഡയില്‍ അറസ്റ്റിലായി. ചൊനീസ് സ്മാര്‍ട്‌ഫോണുകളില്‍ അടുത്തിടെ ഏറെ പ്രചാരം നേടിയ ഹുവേയ് കമ്പനിയുടെ ഉപമേധാവിയും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ മെങ് വാന്‍ഷോ ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഒന്നാം തീയതി വാന്‍കോവറില്‍ നിന്നാണ്

Spread the love
Business News

സുനി പിണറായിയുടെ പേരു പറഞ്ഞാല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമോ എന്ന് പി സി ജോര്‍ജ്ജ്

അക്രമിക്കപ്പെട്ട നടിക്കെതിരായ പരാമര്‍ശങ്ങളില്‍ താന്‍ ഉറച്ചു നില്‍ക്കുന്നു. നടിയുടെ പരാതിയോടെ ദിലീപ് നിരപരാധിയെന്നു തെളിഞ്ഞു. തനിക്കെതിരെ നല്‍കിയ പരാതിയില്‍ ഭയപ്പെടുന്നില്ലെന്നും പി സി ജോര്‍ജ്ജ്. പള്‍സര്‍ സുനി പറയുന്നത് വിശ്വസിക്കരുത്. സുനി പിണറായി വിജയന്റെ പേര് പറഞ്ഞാല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമോ

Spread the love
Business News

നേപ്പാള്‍ ഇന്ത്യന്‍ രൂപ നിരോധിച്ചു

  നൂറ് രൂപയ്ക്ക് മുകളിലുള്ള ഇന്ത്യന്‍ കറന്‍സികളുടെ വിനിമയം നേപ്പാള്‍ നിരോധിച്ചു. 2000, 500, 200 രൂപയുടെ നോട്ടുകള്‍ ക്രയവിക്രയങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. നേപ്പാളില്‍ ഇന്ത്യന്‍ രൂപ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇരു രാജ്യങ്ങളും അത് അംഗീകരിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇപ്പോള്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply